വാസ്തു ഗ്രന്ഥങ്ങളും വീട് നിർമ്മാണവും!

Building a house entirely following Vastu Shastra principles might be challenging today

വാസ്തുവിദ്യാ ഗ്രന്ഥങ്ങൾ പൂർണ്ണമായും അനുസരിച്ചു ഇന്നത്തെകാലത്തു നിർമ്മാണം സാധ്യമാണോ??? (Challenges of Building a Vastu-Compliant House)

Vathu Architecture

വാസ്തുവിദ്യയിലെ പ്രമാണിക ഗ്രന്ഥങ്ങൾ “പൂർണ്ണമായും” അനുസരിച്ചു ഈ കാലഘട്ടത്തിൽ വീട് പണിയുക അസാധ്യം ആണ്. അതിനു വേണ്ടുന്ന ആൾ, ദ്രവ്യം, അളവുകൾ, രീതികൾ എന്നിവ ആധുനിക കാലഘട്ടത്തിനു അനുയോജ്യക്കുറവായിക്കാണുന്നുണ്ട്.

ഗ്രന്ഥവിശകലനം

ഗ്രന്ഥവിശകലനത്തിൽ നിന്നും ഏകദേശം 50 ശതമാനം പ്രയോഗ രീതികൾ മാത്രമേ ഇപ്പോൾ ചേരുന്നതായി ഉള്ളൂ. എന്നാൽ 40 ശതമാനം മാത്രമേ പ്രയോഗത്തിൽ കൊണ്ടുവരാൻ കഴിയൂ.

വേദകാലം മുതൽ മയമതം വരെ എഴുതപ്പെട്ടവയാണ്, വാസ്തു വിദ്യയിലെ ഗ്രന്ഥങ്ങൾ എന്ന് പറയാവുന്നവ. പിന്നീട് വന്നിട്ടുള്ള മനുഷ്യാലയ ചന്ദ്രിക ഉൾപ്പെടെ ഉള്ളവ ഗ്രന്ഥങ്ങൾ അല്ല, മറിച്ച്, പ്രയോഗ പ്രചരണ കൃതികൾ ആണ് എന്നാണ് ഞാൻ കരുതുന്നത്.

വാസ്തുവിനെ അനുകൂലിക്കുകയും എതിർക്കുകയും സാധാരണ കാര്യമാണ്. രണ്ടു കൂട്ടർ ആയാലും മയമതം വരെയുള്ള കിട്ടാവുന്ന ഗ്രന്ഥങ്ങൾ അല്പം സമയമെടുത്ത് വായിച്ചു നോക്കണം. അതിൽ എന്തൊക്കെയാണ് എഴുതി വച്ചിട്ടുള്ളത് എന്ന് സ്വയം മനസ്സിലാക്കുന്നത് നെല്ലും പതിരും തിരിച്ചറിഞ്ഞ്, പറ്റിക്കപെടാതിരിക്കാൻ സഹായിക്കും. അത് മനസ്സിലാകില്ല എങ്കിൽ വിട്ടേക്കൂ….

എന്നെ അത്ഭുതപെടുത്തിയ കാര്യം ഈ ഗ്രന്ഥങ്ങളിലെ ഗണിത രീതിയാണ്. ആധുനിക സാമഗ്രികൾ ഒന്നും തന്നെ ഇല്ലാതിരുന്ന ഒരു കാലത്ത് ഇങ്ങനെ ഗണിതം കൈകാര്യം ചെയ്യണമെങ്കിൽ അവർക്ക് ഇതിലുള്ള അറിവ് എത്ര ആഴത്തിൽ ഉള്ളതായിരിക്കും.

തെറ്റിദ്ധാരണകൾ

1. വാസ്തു നോക്കുക എന്ന് പറയുന്നത് ആദ്യം വസ്തുവിനാണ്. വീടിനു മാത്രം അല്ല.

2. മയമതം എഴുതിയത് മയൻ എന്ന ആചാര്യൻ അല്ല. ആചാര്യൻ ജീവിച്ചിരുന്ന കാലവും ഗ്രന്ഥരചന കാലവും തമ്മിൽ നൂറ്റാണ്ടുകളുടെ വ്യത്യാസം ഉണ്ട്. മയമതം എന്ന ഗ്രന്ഥം എഴുതിയത് അജ്ഞാതനായ ഒരു തമിഴ് ആചാര്യൻ ആണ്. മയൻ്റെ വാക്യങ്ങൾ എന്ന അർത്ഥത്തിൽ ഗുരു സ്മരണ പോലെ മയമതം എന്ന പേര് നൽകിയതാണ്. റഫറൻസ്: Research Scholars – Dr PK Acharya, Dr. V Ganapathi.

3. വാസ്തുവിദ്യയിൽ ലോജിക് ഉണ്ട്. പക്ഷേ പല കാര്യങ്ങളിലും വാസ്തു വിദ്യയുമായി ഒരു ബന്ധവുമില്ലാത്ത രീതികളും കണക്കുകളും തട്ടിവിടുന്നത് നുണ ആണ്.

4. വാസ്തുവിദ്യ 12 നില വരെ ഉള്ള വാസ ഗൃഹ നിർമ്മിതികൾക്കുള്ള കണക്കുകൾ, 16 നില വരെയുള്ള ക്ഷേത്ര നിർമ്മിതികൾ എന്നിവ വിശദീകരിക്കുന്നുണ്ട്.

5. പഴയ കാലത്ത് ദിക്ക് അറിയുവാൻ നടത്തുന്ന ശങ്കുസ്ഥാപന കർമ്മം ആണ് കുറ്റി അടി. ഇപ്പൊൾ കോമ്പസ് ഉപയോഗിക്കുമ്പോൾ ഈ ആവശ്യം വരുന്നില്ല. അതുകൊണ്ട് കുറ്റി അടി എന്ന് പറയുന്ന ഒരു സംഭവം ഇല്ല. നമ്മുടെ സെറ്റിങ് ഔട്ട് മാത്രമേ ഉള്ളൂ. എന്നാല് ഇതൊരു കർമ്മം പോലെ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതാകാം. കാരണം, അതുവരെ മനസ്സിലും പേപ്പറിലും മാത്രം കണ്ട അളവുകൾ ഭൂമിയിൽ അളന്നു എടുക്കുന്ന ആദ്യ നടപടി പ്രാർത്ഥനയോടെയും മന: സന്തോഷത്തോടെയും ആകട്ടെ.

6. വാസ്തു വിദ്യയിൽ പ്രകടമായി തന്നെ തന്ത്ര ശാസ്ത്രം, യോഗശാസ്ത്രം, ജ്യോതിഷം, നിമിത്ത ലക്ഷണം തുടങ്ങി മറ്റു പല വിധികളുടെ പ്രയോഗരീതിയും വന്നിട്ടുണ്ട്.

7. അല്പം സ്വർണം കട്ടിളക്കു അടിയിൽ ഇടുന്നത് കണ്ടിട്ടുണ്ടോ? വാസ്തു വിദ്യ അനുസരിച്ച് തെറ്റായ രീതിയാണ്. ഇത് ഗണിതം അല്ല, കർമ്മം ആണ്. പദവിന്യാസം നടത്തി വീട് പ്ലാൻ ചെയ്യുമ്പോൾ തൂണുകൾ, ഭിത്തികൾ ഒക്കെ മർമ്മങ്ങളിൽ വന്നാൽ പരിഹാര കർമ്മം ആണ് പഞ്ചശിര സ്ഥാപനം. ചെയ്യുന്നെങ്കിൽ ശരിയായി ചെയ്യുക അല്ലെങ്കിൽ ചെയ്യാതിരിക്കുക.

8 . വാസ്തു ബലി പൂജ ഗൃഹപ്രവേശത്തിന് മുൻപ് ചെയ്യുന്ന കർമ്മം ആണ്. അതിനു പലതരം പൂജാവസ്തുക്കൾ ഉണ്ട്. അതിൽ രക്തം, മത്സ്യം, ഇറച്ചി എന്നിവയൊക്കെ ഉണ്ട്. അതൊക്കെ ചോറിൽ സങ്കൽപ്പിച്ച് ആണ് ചെയ്യുന്നത്. ആമ ഇറച്ചി വരെ വേണം. എളുപ്പം അകത്തു പോകാൻ പറ്റും….

9. വാസ്തുവിദ്യയിൽ വീടുമാത്രം അല്ല, ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും, ഗ്രാമ വിന്യാസവും, നഗര വിന്യാസവും ഒക്കെ വിശദമായി കണക്കുകളിൽ കൂടി അവതരിപ്പിച്ചിട്ടുണ്ട്.

ഇനിയും പറയുവാനുണ്ട്, മറ്റൊരിക്കൽ ആകട്ടെ.

© അവിട്ടത്താൻ (ജയൻ കൂടൽ)

Challenges of Building a Vastu-Compliant House

Building a house entirely following Vastu Shastra principles might be challenging today. Modern plots and materials often come in pre-defined shapes and sizes, making it difficult to achieve the exact directional requirements recommended by Vastu.

This article has been viewed: 10
35970cookie-checkവാസ്തു ഗ്രന്ഥങ്ങളും വീട് നിർമ്മാണവും!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!