ആഗോള മാലിന്യ പ്രതിസന്ധിയിൽ പ്ലാസ്റ്റിക്കിന്റെ വേഷം!!

Global Waste Crisis and Plastic Pollution Challenges.

ലോകം നേരിടുന്ന പ്രധാന പരിസ്ഥിതി വിപത്തുകളിൽ ചിലതാണ് പ്ലാസ്റ്റിക് വേസ്റ്റ്, ഇലക്ട്രോണിക് വേസ്റ്റ്, ബാറ്ററി വേസ്റ്റ്, ബയോമെഡിക്കൽ വേസ്റ്റ് മുതലായവ. പല രാജ്യങ്ങളും ധാരാളം പണം ചെലവഴിച്ചു ഇത്തരം പാഴ്വസ്തുക്കളെ നിർമ്മാർജനം ചെയ്യുന്നുണ്ട്. ചിലർ കുടില തന്ത്രങ്ങൾ ഉപയോഗിച്ച് തങ്ങളുടെ രാജ്യത്തുനിന്നും മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയച്ചു ഒഴിവാക്കാറുമുണ്ട്.l Waste Crisis and Plastic Pollution Challenges)

Plastic pollution is world crisis
Photo Credit Manish Swarup

Investments in Waste Management

ചില വികസിത രാജ്യങ്ങളിലെ എണ്ണം പറഞ്ഞ കമ്പനികൾ ജനനന്മയെ കരുതി ഇത്തരത്തിൽ പല വസ്തുക്കളുടടേയും റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ, റിക്കവർ പ്രോത്സാഹനത്തിനു ശതകോടികൾ ചെലവഴിക്കുന്നുമുണ്ട്.

പ്ലാസ്റ്റിക്കിന്റെ കാര്യം മാത്രമെടുത്താൽ, കമ്പനികളും, ഭരണകൂടങ്ങളും, സംഘടനകളും ഒക്കെക്കൂട്ടിയാലും ഓരോവർഷവും ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ 35 – 40 ശതമാനം മാത്രമേ സംസ്കരിക്കാൻ കഴിയുന്നുള്ളൂ എന്നുള്ളത് ഒരു യാഥാർഥ്യമാണ്.

Plastic: A Double-Edged Sword in Modern Life Since the 1860s

1860 കാലഘട്ടം മുതലാണ് പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തുടങ്ങിയത്. പെട്രോളിയം വ്യവസായത്തിന്റെ അനന്ത സാധ്യതകൾ തുറന്നിട്ട ജാലകങ്ങളിൽ ഒന്നിൽ നിന്നും പുറത്തുവന്ന ഒരുൽപ്പന്നമാണിത്. മനുഷ്യൻ നടത്തിയ കണ്ടുപിടിത്തങ്ങളിലെ ഏറ്റവും നല്ലതും ഏറ്റവും ചീത്തയായതുമായ കണ്ടുപിടിത്തം എന്ന് പറഞ്ഞാൽ കുറ്റം പറയാൻ പറ്റില്ല. കാരണങ്ങൾ കണക്കാക്കുമ്പോൾ.

സാധാ പ്ലാസ്റ്റിക് എന്നുള്ള വിളിപ്പേരിൽ നിന്നും, ഉൽപ്പന്നത്തിൽ നിന്നും പിന്നീട് പ്ലാസ്റ്റിക് വ്യവസായത്തിൽ ഒരു കുതിച്ചു ചാട്ടം തന്നെയുണ്ടായി. തടിക്കും, ലോഹത്തിനും, മണ്ണിനും, തുകലിനുമൊക്കെ പകരക്കാരനായി പ്ലാസ്റ്റിക്, ലോകം വാണുതുടങ്ങി.

History of Plastic

Ubiquity of Single-Use Plastics in Our Daily Lives

PET എന്ന പേര് പലർക്കും അറിയാമായിരിക്കും. നമ്മുടെ കുടിവെള്ളക്കുപ്പി ഒരുദാഹരണമാണ്. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ആണത്. പോളി എഥിലീൻ, പോളി പ്രൊപ്പലീൻ, പോളി വിനൈൽ ക്ലോറൈഡ് എന്ന് തുടങ്ങി വിവിധതരത്തിലുള്ള ഉൽപ്പന്നങ്ങൾ നാടുനീളെയുണ്ട്. അതിൽ തന്നെ സാന്ദ്രതയിൽ വ്യത്യാസം വരുത്തിയും ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യപ്പെടുന്നു. ഹൈ ഡെൻസിറ്റി പോളി എഥിലീൻ, ക്രോസ്സ് ലിങ്ക്ഡ് പോളി എത്തിലീൻ തുടങ്ങിയവ ഉദാഹരണങ്ങൾ. ക്രോസ്സ് ലിങ്ക്ഡ് പോളി എത്തിലീൻ ഏറ്റവും ഉയർന്ന ക്വാളിറ്റിയിൽ ഉള്ള ഇൻസുലേഷന് വേണ്ടി ഉപയോഗിക്കുന്നുണ്ട് .

Dual Nature of Plastic: Acknowledging Its Benefits and Detriments

പ്ലാസ്റ്റിക്കിന്റെ ഗുണങ്ങളെപ്പോലെതന്നെ അതിന്റെ ദോഷവശങ്ങളും നമുക്കെല്ലാമറിയാം എന്നുള്ളതാണ് വസ്തുത. പക്ഷെ അറിയാമെങ്കിലും നാം അറിഞ്ഞഭാവം പോലും നടിക്കാറില്ല എന്നുള്ളത് സത്യവും. കാരണം പ്ലാസ്റ്റിക്, ആഹാരം പോലെത്തന്നെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞു. നാം കഴിക്കുന്ന മിക്ക ആഹാരത്തിലും കൃത്രിമ രാസപദാർത്ഥങ്ങളുടെ സാന്നിധ്യം ഉണ്ട് എന്നറിഞ്ഞിട്ടും നാം അതെല്ലാം കഴിക്കുന്നില്ലേ! ഏതാണ്ട് അതുപോലെതന്നെ!

Plastic everywhere

പ്ലാസ്റ്റിക് ഉപയോഗരീതികളെക്കുറിച്ചും അവയുടെ നശീകരണത്തെക്കുറിച്ചും, നശീകരണം ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും വിവിധ സർക്കാരുകളും സന്നദ്ധ സംഘടനകളും വിവിധ രീതിയിലുള്ള ബോധവൽക്കരണം നടത്തിവരാറുണ്ട്. പതിവുപോലെ നാം അത് കേൾക്കുകയും അവഗണിക്കുകയും ചെയ്യുന്നു.

Struggle with Plastic Bags: Regulatory Measures and Public Compliance

ഉദാഹരണമായി, കുറച്ചുകാലം മുൻപ് സർക്കാരുകൾ നിശ്ചിത ഘനത്തിലുള്ള പ്ലാസ്റ്റിക് ബാഗുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നൊരു ഉത്തരവ് ഇറക്കിയിരുന്നു. അതിനുശേഷം, ബയോ ഡീഗ്രേഡബിൾ ആയിട്ടുള്ള പ്ലാസ്റ്റിക് ബാഗുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നൊരു ഉത്തരവും വന്നു. പക്ഷെ…

തൊട്ടടുത്തുള്ള ഒരു ബേക്കറിയിലോ സ്റ്റേഷനറിയിലോ സൂപ്പർ മാർക്കെറ്റിലോ ഒന്ന് പോയി നോക്കൂ. എല്ലാം സാധാരണ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞാകും വെച്ചിട്ടുള്ളത്. അവസാനം അതെല്ലാം കൂടി ഒരു ബയോ ഡീഗ്രേഡബിൾ കവറിൽ ഇട്ടുതരും. അതാണ് നാം അവഗണിക്കുന്നു എന്ന് മുൻപ് പറഞ്ഞതിന്റെ പൊരുൾ.

Plastic Waste Management in Developed and Developing Nations: A Persisting Challenge

വികസിത രാജ്യമായാലും വികസ്വര രാജ്യമായാലും പ്ലാസ്റ്റിക് കൂട്ടിയിട്ടു കത്തിക്കുന്നത് ഒരാചാരം പോലെ ഇപ്പോഴും നിർബാധം തുടരുകയാണ്. വിശദമായ കണക്കുകൾ ഓരോ ലോക ഫോറങ്ങൾ കൂടുമ്പോഴും അതിലെ അംഗങ്ങൾ അവതരിപ്പിക്കാറുണ്ട്.

Plastic fire pollution kerala
Photo Courtesy Collab Media on Unsplash

2020 കളിൽ, ഇന്ത്യയിൽ ഒരുവർഷം ഉണ്ടാകുന്ന 35 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യത്തിൽ  50 ശതമാനവും, റീസൈക്കിൾ ചെയ്യുന്നതിലൂടെയും ആൾട്ടർനേറ്റീവ് ഉപയോഗത്തിലൂടെയും കുറച്ചിരുന്നു. 2030 തോടെ ഈ ശതമാനത്തിന്റെ തോത് വളരെ മുകളിലേക്ക് ഉയർത്താനാകും എന്ന് കണക്കാക്കപ്പെടുന്നു. ശ്രദ്ധിക്കപ്പെടേണ്ട പ്രവർത്തനമാണിത്.

Kerala’s Waste Crisis and Plastic Pollution: From Ignorance to Action and the Need for Sustainable Solutions

കുറേവർഷം മുൻപുവരെ കേരളത്തിലെ സ്ഥിതിയും ഒട്ടും ആശാവഹമല്ലായിരുന്നു. വീടുകളിൽ വന്നെത്തുന്ന പ്ലാസ്റ്റിക് എന്ത് ചെയ്യണമെന്നറിയാതെ അവസാനം മതിലിനു കീഴിലും, പോസ്റ്റിനു ചുറ്റും കൂട്ടിയിട്ടു കത്തിക്കുമായിരുന്നു. എന്തായാലൂം പ്ലാസ്റ്റിക്കുകൊണ്ടു വത്സനോ കൊഴുക്കട്ടയോ ഉണ്ടാക്കാൻ കഴിയില്ലല്ലോ, മാത്രമല്ല വീടുകളിൽ പ്ലാസ്റ്റിക്ക് സംസ്കരിക്കുന്നതു വേണ്ട സജ്ജീകരണങ്ങൾ തയ്യാറാക്കാനും കഴിയില്ല. അങ്ങോട്ട് പണം കൊടുത്താൽപ്പോലും അവ എടുത്തുകൊണ്ടുപോകാനും ആരുമില്ല. പിന്നെ വീട്ടമ്മമാരുടെ ആകെ പോംവഴി, ഇവ കത്തിക്കുക എന്നത് മാത്രം.

എന്നാൽ പിന്നീട് പ്ലാസ്റ്റിക് നിർമ്മാർജ്ജന പരിഷ്കരണങ്ങൾ വന്നു, തദ്ദേശ ഭരണസ്ഥാപനങ്ങൾ വീടുകളിൽ നിന്നും പ്ലാസ്റ്റിക്കും മറ്റു പാഴ് വസ്തുക്കളും സ്വീകരിച്ചുതുടങ്ങി. അങ്ങനെ  ഇടക്കാലത്തു ഏകദേശം ഭംഗിയായിത്തന്നെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ഒഴിഞ്ഞുതുടങ്ങി. പക്ഷെ ഇപ്പോൾ ഈ പ്രവർത്തനം അത്രകണ്ട് നടക്കുന്നില്ല എന്ന് വേണം കരുതാൻ. സ്വന്തം ഉദാഹരണങ്ങളുണ്ട്.

Brahmapuram Fire Incident: A Wake-Up Call for Kerala’s Waste Management Practices

കേരളത്തെ സംബന്ധിച്ചു കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നിരുന്ന പ്ലാസ്റ്റിക്കിന്റെയും മറ്റു പാഴ്വസ്തുക്കളുടെയും ശേഖരണം ബ്രഹ്മപുരം തീപിടിത്തത്തിലൂടെ ഒരു ചോദ്യചിഹ്നമാകുന്നു. കേരളത്തിൽ ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ബ്രഹ്മപുരം പ്ലാന്റുകൾ പോലെയുള്ള സ്ഥാപനങ്ങളിലൂടെ സംസ്കരിക്കുകയോ, ഷ്രെഡ്ഢിങ് പ്ലാന്റുകളിൽ പൊടിച്ചു റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുകയോ ചെയ്തിരുന്നു / ചെയ്യുന്നു. ചെറുതും വലുതുമായ 100 ഓളം റീസൈക്ലിങ്, ഷ്രെഡ്ഢിങ് സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നു എന്നാണു മനസ്സിലാക്കുന്നത്.

Plastic storage pollution
Photo Courtesy Collab Media on Unsplash

പക്ഷെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, നദികളിലൂടെ ഒഴുകിവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, ജലാശയങ്ങളുടെയും കടലിന്റെയും അടിത്തട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയുടെ അളവ് ക്രമാതീതമായി കഴിഞ്ഞിരിക്കുന്നു. ഇവയെല്ലാം നിർമ്മാർജ്ജനം ചെയ്യുക എന്നത് കേരളത്തിനെ സംബന്ധിച്ച് എത്ര സംഭവ്യം ആണ് എന്ന് ചിന്തിക്കുക.

The Brahmapuram Waste Disposal Yard: A Case Study in Plastic Management Challenges

ഒരുദാഹരണം പറഞ്ഞാൽ… ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ചു കൊച്ചിക്കാരുടെ ഏറ്റവും വലിയ ശാപമായിരുന്നു പ്ലാസ്റ്റിക് മാലിന്യം. 

കൊച്ചിയിലും പരിസര പ്രദേശങ്ങളിലും അടിഞ്ഞു കൂടിയ മാലിന്യങ്ങളുടെ പരിഹാരത്തിനായി 1998 ൽ കൊച്ചിയിൽ നിന്നും അകലെയായി ബ്രഹ്മപുരത്തു 37 ഏക്കർ വാങ്ങിയതിലൂടെയാണ് ബ്രഹ്മപുരം വേസ്റ്റ് ഡിസ്പോസൽ യാർഡ് പ്രവർത്തനം തുടങ്ങിയത്. 2005 ൽ ഒരു പ്ലാന്റ് തുടങ്ങാൻ ധാരണയായെങ്കിലും കൊച്ചീക്കാർ അത് സമ്മതിച്ചില്ല. 2007 ൽ 15 ഏക്കർ ചതുപ്പുകൂടി വാങ്ങി, 2008 ഒരു പ്ലാന്റ് സ്ഥാപിച്ചു. 

250 ടൺ ദിവസേന പ്രവർത്തനശേഷി ഉണ്ടായിരുന്ന ആ പ്ലാന്റ് 2010 ആയപ്പോഴേക്കും അജ്ഞാതകാരണത്താൽ നിലച്ചു. പിന്നീട് കുന്നുകൂടുന്ന മാലിന്യം ഇടാൻ സ്ഥലം തികയാതെ വന്നതോടെ വീണ്ടും വീണ്ടും സ്ഥലം വാങ്ങി ഇപ്പോൾ 110 ഏക്കർ ആയി. അതിൽ 75 ഏക്കറോളം സ്ഥലത്തു പല ലക്ഷം M3 വലിപ്പത്തിൽ മലകൾ പോലെയുണ്ടായിരുന്ന മാലിന്യമാണ് ഈയിടെ കൊച്ചീക്കാരുടെ ശ്വാസത്തിൽ പിടിമുറുക്കിയത്.

നമ്മുടെ പൊല്യൂഷൻ ബോർഡും  ദേശീയ സർക്കാർ സംവിധാനവും പല പദ്ധതികളും ബ്രഹ്മപുരത്തു കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഒരു ഭൂതബാധ പോലെ ഒന്നും ശാശ്വതമായി നടപ്പിലായില്ല എന്നത് ദുഃഖമുണ്ടാക്കുന്ന വസ്തുതയാണ്. എങ്കിലും അവസാനം കൊണ്ടുവന്ന, നടപ്പിലാക്കാൻ കഴിയുമായിരുന്ന, പദ്ധതി, നടക്കാതെ പോയത് കൊച്ചീ കോർപറേഷന്റെ പിടിപ്പുകേടുകൊണ്ടാകാം. ഇതിന്റെ പിന്നിൽ കറുത്തകരങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടെത്തണം.

Plastic fire kochi, kerala
Photo credit Twitter@IN_HQSNC

ഒരുദിവസം 380 ഓളം ടൺ മാലിന്യമാണ് ബ്രഹ്മപുരത്തു ഉപേക്ഷിക്കപ്പെടുന്നത്. കൊച്ചിയിൽ നിന്നും പരിസര പഞ്ചായത്തുകളിൽ / നഗരസഭകളിൽ നിന്നും മാത്രം. ഇതിൽ 65 ശതമാനം ബയോ ഡീഗ്രേഡബിൾ വസ്തുക്കൾ ആണെങ്കിലും ബാക്കിയുള്ളവ അല്പം പ്രശ്നക്കാരാണ്. കാരണം പ്ലാസ്റ്റിക് മാത്രമല്ല, ഫുഡ് വേസ്റ്റിലെ ക്ലോറിൻ, റബ്ബർ, പെയിന്റ്, തടികളിലും പ്ലൈവുഡിലും ഒക്കെയുള്ള കെമിക്കൽ മുതലായവ.

Repeated Fires at Brahmapuram: The Ongoing Risks of Plastic Waste Accumulation

ബ്രഹ്മപുരത്തു ഉണ്ടായ തീ തനിയെ കത്തിയതോ അതോ കത്തിച്ചതോ എന്നുള്ള കാര്യത്തിൽ രണ്ടു പക്ഷം ഉണ്ട്. പക്ഷെ ആദ്യമായല്ല ഇവിടെ തീ പിടിക്കുന്നത്. 2013, 2019, 2020, 2021 വർഷങ്ങളിലും തീപിടിത്തങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. 2009, 2010, 2014, 2015, 2022 വർഷങ്ങളിലും ചെറിയ തീപിടിത്തം ഉണ്ടായതായി വായിച്ചിട്ടുണ്ട്. 

പക്ഷെ ഇത്തവണ വലിയ തീപിടിത്തം ആയതിനാൽ അത് വളരെ വലിയ പ്രയാസങ്ങൾ ഉണ്ടാക്കി. പ്ലാസ്റ്റിക് സംയുക്തങ്ങൾ ഡീഗ്രേഡ് ആകുമ്പോൾ ഉണ്ടാകുന്ന മീഥേൻ, എഥിലീൻ പോലെയുള്ള കത്തുന്ന വാതകങ്ങൾ വലിയ അപകടകാരികളാണ്. 

ഫയർ ട്രയാങ്കിൾ എന്ന് പറയുന്നത്, ഓക്സിജൻ, കത്താനുള്ള ഇന്ധനം, ചൂട് എന്നിവയാണ് എന്ന് നമുക്കറിയാം. തീ വന്ന സ്പാർക് എവിടെ നിന്നാണ് എന്ന് കണ്ടുപിടിക്കേണ്ടതായുണ്ട്.

Toxic Gases from Burning Plastic: Understanding the Dangers of Plastic Waste Incineration

PET പോലെയുള്ള സാധാരണ പ്ലാസ്റ്റിക് കത്തുമ്പോൾതന്നെ പലതരം വിഷവസ്തുക്കൾ ഉണ്ടാകും. PE, PVC എന്നിങ്ങനെ പ്ലാസ്റ്റിക് ഘടന മാറുന്നതോടെ വിഷവസ്തുക്കളുടെ എണ്ണവും രൂപവും ഭാവവും മാറാൻ തുടങ്ങും. 

എഴുതരം പ്ലാസ്റ്റിക്കുകളിൽ ഏറ്റവും കുഴപ്പക്കാർ ടൈപ്പ് 3, 6, 7 എന്നിവയാണ്, യഥാക്രമം പിവിസി, പോളിസ്റ്റൈറീൻ, മിക്സഡ് പ്ലാസ്റ്റിക്. മറ്റുള്ളവ പാവങ്ങളെന്നല്ല. ആഹാരവസ്തുക്കളിലെ ക്ലോറിൻ കൂടി ഇവയിൽ കലരുന്നതോടെ ഇവ കൂടുതൽ ശക്തരാകും. പിന്നെയും, കത്താനും വിഷങ്ങൾ പുറംതള്ളാനും പല വസ്തുക്കൾ കിടക്കുകയല്ലേ! 

different types of plastics

അന്തരീക്ഷവും, മണ്ണും, ജലവും വിഷലിപ്തമാക്കി, മനുഷ്യന്റെയും ജീവജാലങ്ങളുടെയും ശരീരത്തിനകത്തേക്കു കടക്കുന്നതോടെ ജനങ്ങളുടെ ആയുസ്സിനെയും സമ്പത്തിനെയും ഗുരുതരമായി ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ലോകാരോഗ്യ സംഘടനയും ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന പല സംഘടനകളും ഇതേകുറിച്ചെല്ലാം വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്.

The Controversial Debate: Is Open Burning of Plastic a Viable Solution?

ഇതിനു മറുവശമായി, പ്ലാസ്റ്റിക് ഓപ്പണായി കത്തിക്കുന്നത് നല്ലതാണ് എന്നുള്ള പഠനവുമായി ചില വിദേശ സംഘടനകൾ രംഗത്തുണ്ട്. പ്ലാസ്റ്റിക് കത്തുന്നതിലൂടെയുള്ള വാതകങ്ങൾ അത്ര കുഴപ്പക്കാരല്ല, പ്ലാസ്റ്റിക് തീ കത്തിക്കാനുപയോഗിച്ചു ഇന്ധനത്തിനുള്ള പണം ലാഭിക്കാം, വനനശീകരണം തടയാം എന്ന് തുടങ്ങി പല വാദങ്ങളും. അഡ്രസ് അറിയാമായിരുന്നെങ്കിൽ ബ്രഹ്മപുരത്തുനിന്നും കുറച്ചു പ്ലാസ്റ്റിക് ഒഴിവാക്കാമായിരുന്നു.

A Call for Modern Waste Management Practices

ഇത്തരം പ്ലാസ്റ്റിക് കോട്ടകളിലെ പ്രശ്നങ്ങൾ  ശാന്തമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു. അതോടൊപ്പം ആധുനിക സാധ്യതകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിർമ്മാർജ്ജന പ്ളാന്റുകൾ നമുക്ക് ലഭിക്കാനും ഇടവരട്ടെ. തീരുമാനങ്ങൾ പ്ലാസ്റ്റിക്കിൽ മാത്രം ഒതുങ്ങാതെ മുൻപ് പറഞ്ഞ എല്ലാ ഓർഗാനിക് ആൻഡ് ഇനോർഗാനിക് വസ്തുക്കളിലേക്കും വ്യാപിക്കട്ടെ. പ്ലാസ്റ്റിക്കിനെ ഇന്ധനത്തിലേക്കു  മാറ്റുന്നതല്ലാത്ത പ്ലാന്റുകൾ അല്ലെങ്കിൽ ഒരു വലിയ പ്ലാന്റ് എന്ന രീതിയിൽ നിന്നും മാറി പഞ്ചായത്തു തലത്തിൽ പ്രവർത്തിക്കുന്ന ചെറിയ ചെറിയ പ്ലാന്റുകൾ ആവും അഭികാമ്യം.

Global Plastic Production Trends: A Look at Recycling, Landfills, and Incineration

ഓരോ വർഷവും ലോകത്താകമാനം 400 ദശലക്ഷം ടൺ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിൽ 18% റീസൈക്കിൾ ചെയ്ത് പുതിയ പ്ലാസ്റ്റിക്കുകൾ നിർമ്മിക്കുന്നു, 40% മൂന്നുതരം ലാൻഡ്‌ഫില്ലിലേക്കും, 25% കത്തിക്കുകയും (ഇൻസിനറേറ്ററിലോ, ഓപ്പണായോ), 17% വലിച്ചെറിയപ്പെടുകയും ചെയ്യുന്നു.

Landfill – Municipal Solid Waste Landfills, Industrial Waste Landfills and Hazardous Waste landfills.

Closed Incinerator – Mixed with other materials, plastic can be processed in an incinerator to generate heat, electricity, and hot water.

Emerging Recycling Technologies: Innovative Approaches to Plastic Waste Management

പരമ്പരാഗത പ്ലാസ്റ്റിക് റീസൈക്ലിങ് രീതികൾക്ക് ശേഷം കെമിക്കൽ ഉപയോഗിച്ചുള്ള simple and direct  രീതികൾ നിലവിൽ വന്നത് നമ്മളിൽ പലർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ 2010 മുതൽ ചില നൂതന വിദ്യകളും രംഗത്തുവന്നിട്ടുണ്ട്.

Hydrothermal Technology: A Game-Changer in Plastic Waste Recycling

യുകെയിൽ, മുറ ടെക്നോളജി എന്ന കമ്പനി ഹൈഡ്രോതെർമൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പ്ലാന്റ് പ്രവർത്തിപ്പിക്കുന്നുണ്ട്. എല്ലാത്തരം പ്ലാസ്റ്റിക്കുകളും റീസൈക്കിൾ ചെയ്യാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാന്റ് ആണത്. 

മിശ്രിതമായ പ്ലാസ്റ്റിക്, നിറമുള്ള പ്ലാസ്റ്റിക്, എല്ലാ ഗ്രേഡിലും  ഉള്ള പ്ലാസ്റ്റിക്, ജീർണതയുടെ എല്ലാ ഘട്ടങ്ങളിലും ഉള്ള പ്ലാസ്റ്റിക്,  ഭക്ഷണമോ മറ്റ് തരത്തിലുള്ള മാലിന്യങ്ങളോ കാരണം മലിനമായ പ്ലാസ്റ്റിക് എന്നിവയെല്ലാം പ്ലാന്റിന് കൈകാര്യം ചെയ്യാൻ കഴിയും. ഈ പ്രക്രിയയിൽ പ്ലാസ്റ്റിക് മാലിന്യം ഹൈഡ്രോകാർബൺ ഉൽപ്പന്നങ്ങളായി മാറും.

convert plastic in to fuel recycle

ഓസ്‌ട്രേലിയയിലെ ലിസെല്ലാ എന്ന മറ്റൊരു കമ്പനി കാറ്റലറ്റിക് ഹൈഡ്രോതെർമൽ റിയാക്ടർ (ക്യാറ്റ്-എച്ച്ടിആർ) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നടത്തുന്ന റീസൈക്ലിംഗ് പ്രക്രിയ ഉയർന്ന മർദ്ദത്തിലും ഉയർന്ന താപനിലയിലും വെള്ളം ഉപയോഗിച്ച്, Cat-HTR കൊണ്ട്  പ്ലാസ്റ്റിക്കിനെ അവയുടെ ചെറിയ രാസ ഘടകങ്ങളിലേക്ക് വിഘടിപ്പിക്കുന്നു. പ്ലാസ്റ്റിക് അവസാനം ഹൈഡ്രോകാർബൺ ഇന്ധനമായി മാറും.

യുകെയിലെ ഒരു ഗവേഷക സംഘം ചിലതരം പ്ലാസ്റ്റിക്കുകൾ പുനരുപയോഗം ചെയ്യാൻ വേഗത്തിലും വിലകുറഞ്ഞതുമായ ഒരു രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിങ്ക് അധിഷ്ഠിത കാറ്റലിസ്റ്റും മെഥനോളും ഉപയോഗിച്ച് 20 മിനിറ്റിനുള്ളിൽ പ്ലാസ്റ്റിക്കിനെ അതിന്റെ അടിസ്ഥാന ഘടകങ്ങൾ ആക്കി മാറ്റാം. അവ കൊണ്ട് വീണ്ടും വീണ്ടും പുതിയ പ്ലാസ്റ്റിക് നിർമ്മിക്കാനും കഴിയും.

Using Bacteria for Plastic Waste Conversion

പ്ലാസ്റ്റിക് കഴിക്കുന്ന ബാക്ടീരിയകളെ ഉപയോഗിച്ച് എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളെയും ഉപയോഗപ്രദമായ രാസവസ്തുക്കളാക്കി മാറ്റുന്ന പുതിയ ലാഭകരമായ പ്രക്രിയ പഠനത്തിന്റെ പൂർണ്ണതയിലേക്കെത്തുന്നു. അടുത്തവർഷം ഈ രീതിയും പരീക്ഷിക്കപ്പെടും എന്ന് കരുതുന്നു.

Hydrocarbon Conversion Facilities: Transforming Plastic Waste in Multiple Indian States

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്ലാസ്റ്റിക് വേസ്റ്റിനെ ഹൈഡ്രോകാർബൺ ഇന്ധനം ആക്കി മാറ്റുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 2013 മുതൽ ഇന്ത്യയിൽ ഇത്തരം സ്ഥാപനങ്ങൾ വിവിധ പ്രക്രിയകളിലൂടെ പ്ലാസ്റ്റിക്കിനെ ഇന്ധനത്തിലേക്കു മാറ്റുന്ന സ്ഥാപനങ്ങൾ ആരംഭിച്ചിരുന്നു. ബ്രഹ്മപുരത്തും ഇടക്കാലത്തു ഇത്തരം പ്രവർത്തനം ചെറിയതോതിൽ നടന്നിരുന്നു. 2006 മുതൽ 2009 വരെയാണെന്നു തോന്നുന്നു, ബ്രഹ്മപുരം പ്ലാന്റ് എല്ലാ അർത്ഥത്തിലും നന്നായി പ്രവർത്തിച്ചിരുന്നു. അന്ന് പ്ലാന്റിന് കേന്ദ്രസർക്കാരിന്റെ അവാർഡും ലഭിച്ചിരുന്നു.

പ്ലാസ്റ്റിക് വേസ്റ്റിനെ ഹൈഡ്രോകാർബൺ ഇന്ധനം ആക്കി മാറ്റുന്ന സ്ഥാപനങ്ങൾക്കു ഉദാഹരണങ്ങൾ പൂനയിൽ Rudra Environmental Solutions, ഗോവയിൽ M K Aromatics Ltd, ഡെറാഡൂൺ Indian Institute of Petroleum (IIP), ഗുണ്ടൂരിൽ Needa Green Energy Limited, ചെന്നൈയിൽ Paterson Energy എന്നിവയൊക്കെയാണ്. എന്നാൽ ഇവയുടെയെല്ലാം കപ്പാസിറ്റി വിരലിൽ എണ്ണാവുന്ന ടൺ മാത്രമാണ്. ഒരു ലാർജ് സെൻട്രലൈസ്ഡ് കൺവെർട്ടിങ് റിഫൈനറി നമുക്ക് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.

Challenges and Opportunities in Plastic Waste Conversion: A Look at Kerala’s Initiatives

നമ്മുടെ കേരളത്തിൽ തൃശ്ശൂരിൽ ശ്രീജിത്ത് എന്നൊരാൾ ഇത്തരം ഒരു ചെറിയ പ്ലാന്റിന്റെ പ്രോട്ടോടൈപ്പ് വിജയകരമായി 2016 ൽ പ്രദർശിപ്പിച്ചിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റും കൊച്ചി ആസ്ഥാനമായുള്ള ഫാക്ട് ലിമിറ്റഡിന്റെ കൺസൾട്ടൻസി വിഭാഗമായ ഫാക്ട് എഞ്ചിനീയറിംഗ് ഡിസൈൻ ആൻഡ് ഓർഗനൈസേഷനും (ഫെഡോ) ചേർന്ന് 2018 ൽ പ്ലാസ്റ്റിക് റ്റു ഫ്യൂൽ കൺവെർഷൻ പ്ലാന്റിന്റെ പ്ലാൻ നടത്തിയിരുന്നു. 2015 ൽ നമ്മുടെ ക്ലീൻ കേരള കമ്പനി കേരളത്തിൽ രണ്ടു പ്ലാന്റുകൾ സ്ഥാപിക്കാൻ പ്ലാൻ ചെയ്തിരുന്നു. ഇവയുടെയൊക്കെ ഇപ്പോഴത്തെ അവസ്ഥ അറിയാവുന്നവർ വിവരിച്ചാൽ നന്നായിരുന്നു.

Building with Plastic Waste: The Environmental Risks of Degrading Plastics

പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് കെട്ടിടം പണിയുക, വെയ്റ്റിംഗ് ഷെഡ് പണിയുക, വള്ളം പണിയുക തുടങ്ങിയ പ്രവർത്തനങ്ങൾ അത്ര ആശാവഹമല്ല. കാരണം പ്ലാസ്റ്റിക് ഡീഗ്രേഡേഷനു മുൻപേതന്നെ മൈക്രോ പ്ലാസ്റ്റിക്കും ഡീഗ്രേഡേഷൻ തുടങ്ങുമ്പോൾത്തന്നെ പലവിധ വിഷ വാതകങ്ങളും വിഷ ദ്രാവകങ്ങളും പുറത്തേക്കു വമിപ്പിച്ചു തുടങ്ങും. 

micro plastic dangerous

കൂടിക്കിടക്കുന്ന പ്ലാസ്റ്റിക്കുകൾ കത്തുന്ന പ്ലാസ്റ്റിക്കിനെപ്പോലെ അപകടകാരിയാണ് എന്നർത്ഥം. അവ ശരീരത്തിനും, ജലത്തിനും, മണ്ണിനും, അന്തരീക്ഷത്തിനും ദോഷകരമാണ്. പ്ലാസ്റ്റിക് പൊടിച്ചു റോഡ് പണിക്കു ഉപയോഗിക്കുന്നതിലെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു കൃത്യമായ പഠനം നടന്നിട്ടുണ്ടോയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. 

റോഡിന്റെ കാര്യത്തിൽ അല്പം ആശ്വാസമുള്ളത്, റോഡ് നിർമ്മാണത്തിൽ 8-10 ശതമാനം പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് അസ്ഫാൾട്ടിന്റെ അളവ് അത്രയും കുറയ്ക്കും. ആഗോള കാർബൺ ഉദ്‌വമനത്തിന്റെ 2% അസ്ഫാൾട്ടാണ് എന്നത് കണക്കിലെടുക്കാം.

Addressing Environmental Issues Only When They Arise

പ്രശ്നങ്ങൾ ഉണ്ടായാൽ മാത്രം പരിഹരിക്കാനിറങ്ങുന്നതാണല്ലോ മലയാളികളുടെ രീതി, പ്രശ്നങ്ങൾ ഉണ്ടാകും എന്നുള്ള ദീർഘവീക്ഷണം ഇല്ലാലോ! ഇതെഴുതാൻ കാരണമായത് 24 വർഷത്തെ പെട്രോളിയം ഇൻഡസ്ട്രി പ്രവൃത്തിപരിചയം.

© അവിട്ടത്താൻ (ജയൻ കൂടൽ)

English Summary- Global Waste Crisis and Plastic Pollution Challenges

The world faces one of its most pressing environmental challenges in managing waste such as plastic, electronic, battery, and biomedical materials. Many countries are making significant investments to eradicate these types of waste, though some resort to unethical practices by exporting their waste to other nations. While certain developed countries and companies actively pursue the “reduce, reuse, recycle, and recover” strategy, the reality remains concerning. For instance, despite efforts by governments, corporations, and organizations, only 35-40% of the plastic collected globally each year is actually processed.

Plastic waste, in particular, has been a growing concern since its introduction in the 1860s. Originating from petroleum, plastic has deeply infiltrated everyday life, replacing traditional materials like wood, metal, and leather. However, the convenience of using plastic comes at a high environmental cost. Governments and organizations continue to promote awareness regarding responsible plastic disposal, but global efforts often fall short. This shortfall is evident in places like Kerala, where large quantities of plastic waste still accumulate in landfills and water bodies, despite initiatives to manage it. These accumulations pose significant environmental and health risks.

The world is increasingly exploring ways to convert plastic waste into valuable products such as hydrocarbons, fuels, and other chemicals. Chemical recycling, a process that breaks down plastic polymers into their fundamental building blocks, allows for the creation of new materials, fuel, or energy. This approach not only addresses the growing issue of plastic pollution but also contributes to the search for alternative energy sources.

This article has been viewed: 28
51400cookie-checkആഗോള മാലിന്യ പ്രതിസന്ധിയിൽ പ്ലാസ്റ്റിക്കിന്റെ വേഷം!!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!