കേരളത്തിലെ ജലപാതകളുടെ ചരിത്രം
Unforgettable Journey through Kuttanad’s Waterways
കുട്ടനാടിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ ഹൗസ് ബോട്ടുകൾ എന്തിനാണ്? വളരെ ചെലവുകുറഞ്ഞ സർക്കാർ ബോട്ടുകൾ ആണ് ഏറ്റവും നല്ലത്. Kerala’s Backwater Navigation
അല്പം മധുരപാനീയവും കുട്ടനാടൻ സ്പെഷ്യലുമോക്കെ കഴിച്ചു പുറത്തിറങ്ങി, ജലോപരിതലത്തിലെ പോളകളെ (കാക്കപ്പോള, കുളവാഴ , കരിംകൂള) വകഞ്ഞുമാറ്റി തന്റെ ജലപാതയിലൂടെ കുതിക്കുന്ന സർക്കാർ ബോട്ടിൽ കയറിയുള്ള യാത്ര എക്കാലവും ഓർമ്മയിൽ നിലനിൽക്കും.
The Decline and Revival of Kerala’s Iconic Waterways
അമ്പതോ അറുപതോ വർഷം മുൻപുവരെ കേരളത്തിന്റെ ഹൈവേ, കായലുകളും, നദികളും ഒക്കെയായിരുന്നു. സാങ്കേതികവിദ്യ അത്രയധികം പുരോഗമിക്കാതിരുന്ന, റോഡ് – റെയിൽ ഗതാഗതം പൂർണ്ണമായി വികസിക്കാതിരുന്ന കാലഘട്ടത്തിൽ യാത്രക്കും ചരക്കുനീക്കത്തിനും ഇത്തരം ജലപാതകൾ മാത്രമായിരുന്നു നമ്മുടെ ആശ്രയം.
Kerala’s Historic Waterways Linking the South
പല്ലക്ക്, മഞ്ചൽ, ചുമടെടുപ്പ്, കുതിരവണ്ടി, കാളവണ്ടി മുതലായവ ഉണ്ടായിരുന്നപ്പോഴും ജലപാതകൾ നമുക്ക് ജീവിതനാഡിയായിത്തന്നെ നിലനിന്നു. പിന്നീട് റോഡുകളും റെയിൽപ്പാതകളും വന്നതോടെ ജലപാതകളുടെ പ്രാധാന്യം കുറഞ്ഞുവരികയും പല പാതകളും നാശത്തിലേക്കു പതിക്കുകയും ചെയ്തു.
കൊതുമ്പു വള്ളങ്ങളും, വഞ്ചികളൂം, കെട്ടുവള്ളങ്ങളും, കേവുവള്ളങ്ങളും, ചെറുകപ്പലിന്റെ വലിപ്പം തോന്നിപ്പിക്കുന്ന ഉരുക്കളും ഒക്കെ അരങ്ങുവാണിരുന്ന കാലം പ്രായമായ പലരുടെയും ഓർമ്മയിൽ കാണും.
തിരുവനന്തപുരം വള്ളക്കടവ് മുതൽ വർക്കലക്കുന്നുവരെ പ്രധാന കായലുകളെ യോജിപ്പിക്കാൻ ഇടത്തോടുകൾ വെട്ടി നിർമ്മിച്ച ജലപാതയായ പാർവ്വതി പുത്തനാറും, പിന്നീട് വർക്കലയിലെ മലകൾ തുരന്നു നിർമ്മിച്ച വർക്കല തുരപ്പ് എന്ന തുരങ്കങ്ങളും, ഈ തുരങ്കങ്ങൾ തുറന്നുതന്ന പാതയായ ടി.എസ്. കനാൽ അഥവാ തിരുവനന്തപുരം- ഷൊർണൂർ കനാലും കേരളത്തിന്റെ ജലഗതാഗതത്തിലെ നാഴികക്കല്ലുകളായിരുന്നു.
തിരുവനന്തപുരത്തുനിന്നും തുടങ്ങി കൊല്ലം, ആലപ്പുഴ, തൃശൂർ വഴി ഷൊർണൂർ വരെ പോകാൻ കഴിയുന്ന കനാലിനെയാണ് ടി.എസ്. കനാൽ അഥവാ തിരുവനന്തപുരം- ഷൊർണൂർ കനാൽ എന്ന് വിളിച്ചത്.
Kerala’s Inland Waterways: A Forgotten Marvel
ഇതേസമയം തന്നെ തിരുവനന്തപുരത്തെയും കന്യാകുമാരിയും ബന്ധിപ്പിക്കുന്ന ജലപാതയ്ക്ക് തുടക്കം കുറിച്ചിരുന്നു. എ.വി.എം. കനാൽ അഥവാ അനന്ത-വിക്ടോറിയ-മാര്ത്താണ്ഡം കനാല് എന്നായിരുന്നു അതിന്റെ പേര്. എന്നാൽ ഈ പദ്ധതി ബാല്യദശയിൽതന്നെ മൃതിയടഞ്ഞു. അങ്ങ് വടക്കും കനോലി കനാൽ ഉൾപ്പെടെയുള്ള പല കനാലുകളും കേരളത്തിന്റെ ജലപാതകളുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
Canals played pivotal roles in Kerala’s historic water transport
ഇത്തരം ജലപാതകളുടെ നിർമ്മാണം വളരെ ശാസ്ത്രീയമായിരുന്നു എന്ന് കണക്കാക്കപ്പെട്ടിരുന്നു. കരയിലേക്കുള്ള സമുദ്രത്തിന്റെ തള്ളിക്കയറ്റം ഈ ജലപാതകൾ പ്രതിരോധിച്ചിരുന്നു. ഇടയ്ക്കിടെ നൽകിയിരുന്ന സമുദ്രകവാടങ്ങൾ ജലപാതകളുടെ പ്രകൃത്യായുള്ള ശുചീകരണവും സാധ്യമാക്കിയിരുന്നു. അനേകം ഇടവ്യാവസായിക ജലപാതകളും രാജ ജലപാതകളും ഇവയുമായി ബന്ധിപ്പിച്ചിരുന്നു. ഉൾനാടൻ പ്രദേശങ്ങളിൽ നിന്നുപോലും നദികളെ ബന്ധപ്പെടുത്തി ജലപാതയിലൂടെ യാത്രയും കച്ചവടവും നടന്നിരുന്നു.
A Rich Legacy of Waterways in Kerala’s History
കേരളത്തിലെ ജലസമൃദ്ധിയേക്കുറിച്ചു ഒരുപാട് പറയേണ്ട കാര്യമില്ല. 44 നദികളും 35 ഓളം കായലുകളും 4400 ൽ പുറത്തു വരുന്ന തോടുകളും ഒക്കെയായി കേരളം ഇന്ത്യയുടെ ജല ചരിത്രത്തിൽ തന്റേതായ ഇടം നേടിയിരുന്നു. എന്നാൽ പിന്നീട് നമ്മുടെ ആവാസവ്യവസ്ഥാ ഘടനയിൽ വന്ന മാറ്റങ്ങളും, വെട്ടിപ്പിടിക്കാനുള്ള വെമ്പലുകളും, അശാസ്ത്രീയ നിർമ്മാണങ്ങളും ഇവയിൽ പല ജലസ്രോതസ്സുകളെയും ഇല്ലാതാക്കി.
Kuttanad’s Fading Traditions: The Loss of Iconic Boats
പലയിടത്തും ചുണ്ടൻ വള്ളങ്ങൾ പോലും മാതാവും, ഏരാവും, തലമരവും, കാവുവട്ടവും, മണിക്കാലുകളും നശിച്ചു വെയിലത്തുരുകുന്നത് കാണാൻ കഴിയും.
കായലുകളും പുഴകളും തോടുകളും കൃത്രിമ കനാലുകളും ഗതാഗതത്തിന്റെ നാഡീവ്യൂഹങ്ങളായിരുന്ന ആ പഴയകാലത്തിനെ തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് നാം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇത്തരം ജലപാതകളെപ്പറ്റി പഠിക്കുകയും അവയുടെ തിരിച്ചുവരവിന് വേണ്ട ഫണ്ട് കണ്ടെത്തുകയും അവയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്യുന്നു.
Bringing Back Kerala’s Water Highway: A Sustainable Future
ഇന്ത്യയൊട്ടാകെ ഇത്തരം പദ്ധതികൾ നടക്കുന്ന കൂട്ടത്തിൽ കേരളത്തിൽ നമ്മുടെ പഴയ ജല ഹൈവേ (പശ്ചിമതീര ജലപാത) തിരികെ വരികയാണ്. വരും വർഷങ്ങളിൽ റോഡ്, റെയിൽ ഗതാഗത ചെലവിൽ നിന്നും മുപ്പതോ, നാല്പതോ ശതമാനം ചെലവുകുറവിൽ യാത്രയും ചരക്കുനീക്കവും നമുക്കും സാധ്യമാകും എന്ന് പ്രതീക്ഷിക്കാം.
Water transportation has been a lifeline for Kerala, especially in Kuttanad, a region known for its backwaters. Boats have long been the most efficient way to navigate the waterways, carrying people and goods while minimizing environmental impact. This traditional mode of transport remains crucial for Kerala’s economy and culture.
This article has been viewed: 15
350300cookie-checkകേരളത്തിലെ ജലപാതകളുടെ ചരിത്രം