ചിതലുകളുടെ ജീവചരിത്രം!
Termites: Tiny Creatures with Big Impact, Building Complex Mounds and Causing Global Damage.
കതകുകൾ, ജനലുകൾ, ബുക്കുകൾ, ഫർണീച്ചറുകൾ, ചെറിയ സസ്യങ്ങൾ, വലിയ മരങ്ങൾ, കാർഷിക വിളകൾ (കപ്പ, ചേന ഇത്യാദി) അങ്ങനെ പല സാധനസാമഗ്രികളും നശിപ്പിക്കുന്ന വില്ലന്മാർ ആയ ചിതലുകൾ. Termite damage to homes and crops
Termites Reclassified: Closest Relatives to Cockroaches Identified
ചിതലുകളെ ഐസോപ്റ്റെറ (Isoptera) എന്ന ഗ്രൂപ്പിലാണ് ഉൾപ്പെടുത്തിയിരുന്നത്. 1934 മുതൽ നടത്തിവന്ന പഠനങ്ങളുടെ ഭാഗമായി ചിതലുകൾക്കു പാറ്റകളുടെ ഗ്രൂപ്പുമായാണ് – ബ്ലാറ്റോഡിയ (Blattodea) – കൂടുതൽ സാമ്യം എന്ന് കണ്ടെത്തി.
Termite Mounds: Diverse Structures Built from Natural Materials
ചിതലുകളുടെ കൂടാണ് ചിതല്‍ പുറ്റുകള്‍. ചെറുതും വലുതുമായ ചിതൽ പുറ്റുകൾ കണ്ടിട്ടുണ്ടാകുമല്ലോ. സസ്യാവശിഷ്ടങ്ങൾ, അടിമണ്ണ്, മേൽമണ്ണ്, മണൽ, ഒട്ടിപ്പിടിക്കുന്ന സ്വന്തം സ്രവങ്ങൾ മുതലായവ ഉപയോഗിച്ചാണ് ചിതലുകൾ പുറ്റ് ഉണ്ടാക്കുന്നത്.
ഒരാൾ ഉയരത്തിൽ കൂടുതൽ പൊങ്ങി നിൽക്കുന്ന ചിതൽ പുറ്റുകൾ കേരളത്തിൽ തന്നെയുണ്ട്. അല്പം വലിപ്പം വരുന്ന ചിതൽ പുറ്റുകളെ പാമ്പിൻ പുറ്റുകൾ എന്ന് തെറ്റിദ്ധരിച്ചു നൂറും പാലും നേർച്ച വരെ അവിടെ കൊടുക്കാറുണ്ടല്ലോ. ചിതലുകൾ കളഞ്ഞിട്ടു പോയ പുറ്റുകൾ ആണവ. തണുപ്പും സുരക്ഷിതത്വവും കാരണം പാമ്പുകൾ അവിടെ താമസമാകുകയാണ്. അല്ലാതെ അവക്ക് സ്വന്തമായി വീടൊരുക്കാൻ ഒന്നും അറിയില്ല.
ചില സ്ഥലങ്ങളിൽ ഉള്ള വലിയ പുറ്റുകളിൽ 5-സ്റ്റാർ സൗകര്യങ്ങളും ഉണ്ടാകും. പ്രത്യേകം തരം തിരിച്ച വലിയ മുറികൾ, ഭക്ഷണം ശേഖരിച്ചു വെക്കാനുള്ള സ്ഥലം, റാണിക്കും രാജാവിനും ഉള്ള ആഡംബര മുറികൾ, തണുപ്പും ചൂടും വായുവും ക്രമീകരിക്കാനുള്ള സൗകര്യങ്ങൾ, പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്റുകൾ, ഫങ്കസ് കൃഷിയിടം എന്നുവേണ്ട ഒരു ആഡംബര വീടിനെപ്പോലും വെല്ലുന്ന സൗകര്യങ്ങൾ.
Global Distribution of Termites: Predominantly Found in Tropical Regions
ചിതലുകൾ ലോകം മുഴുവനും ഉണ്ടെങ്കിലും സാധാരണയായി ഉഷ്ണമേഖല, ഉപോഷ്ണമേഖല പ്രദേശങ്ങളിൽ ആണ് കൂടുതലായി കണ്ടുവരുന്നത്. എന്നാൽ ആർട്ടിക്, അന്റാർട്ടിക് മേഖലകളിൽ ഇവയെ കാണാൻ കിട്ടില്ല. കാരണം ഈ ഏരിയ permafrost (permanently frozen grounds) ആയതുകൊണ്ട്.
Diverse Roles Within a Termite Colony: From Nymphs to Kings and Queens
ഒരു കോളനിയിൽ നിംഫുകൾ (പ്രായപൂർത്തിയാവാത്തവ), വേലക്കാർ, സൈനികർ, രാജാവ്, റാണി ( ഒന്നിലധികം – വലിയ പുറ്റുകളിൽ), കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ ശേഷിയുള്ളതെന്നു കരുതുന്ന ഒരു വിഭാഗം (ഭാവിയിലെ റാണിമാർ) എന്നിവയുണ്ടാകും.
കോളനിയിൽ നിൽക്കാൻ ഇടം ഇല്ലാതെ വരുമ്പോൾ, പെരുമഴക്കു മുൻപുള്ള സമയങ്ങളിൽ, പറക്കാൻ ശേഷിവരുന്ന ചിതലുകൾ പറന്നു പുറത്തുപോകാറുണ്ട്. ഉദ്ദേശം പുതിയ കോളനിയുണ്ടാക്കുക. ഇവയെ ഈയലുകൾ (ഈയാംപാറ്റകൾ, മഴപാറ്റകൾ) എന്നു വിളിക്കുന്നു. അല്പനേരത്തെ പറക്കലിന് വേണ്ടി മാത്രം ആണ് ഈ ചിറകുകൾ.
റാണിചിതലിനു ആണ് ഏറ്റവും വലിപ്പം. രണ്ടു മുതൽ അഞ്ചിഞ്ചു വരെ വലിപ്പം ഉണ്ടാകും. പല അണ്ഡാശയങ്ങൾ കാണും. റാണി ചിതലിനു 25 മുതൽ 50 വര്ഷം വരെ ആയുസ്സുമുണ്ടാകും. ഇത്രയും കാലം ഇണചേരുക, മുട്ട ഇടുക എന്ന ജോലി മാത്രം. തുടക്കത്തിൽ ആഴ്ചയിൽ 6 മുതൽ 12 മുട്ട വരെ ഇട്ടു തുടങ്ങുന്ന റാണി, കാലം പോകുന്തോറും ഒരു ദിവസം 30,000 മുട്ടകൾ വരെ ഇടും.
ചില ശാസ്ത്രജ്ഞരുടെ അഭിപ്രായം 100 വരെ ജീവിച്ചിരിക്കുന്ന റാണിചിതലുകൾ ഉണ്ടെന്നാണ്. മറ്റു ചിതലുകളുടെ ആയുസ്സ് രണ്ടു വർഷം വരെയാണ്.
റാണിക്ക് ഭക്ഷണം കൊടുക്കുക, നക്കിത്തുടക്കുക, ശരീരം നീക്കി കിടത്തുക എന്നീ ജോലികൾ എല്ലാം ചെയ്യുന്നത് വേലക്കാർ ആണ്. ഇവക്കു മുട്ടയിടാനുള്ള കഴിവ് ഇല്ല. കൂട്ടിലെ മറ്റ് എല്ലാ ജോലിയും ഇവയാണ് ചെയ്യുന്നത്.
ഭക്ഷണം തേടി കണ്ടുപിടിക്കുന്നതും അത് കൂട്ടിലേക്ക് കൊണ്ടുവരുന്നതും വേലക്കാർ ചിതലുകൾ ആണ്. ഒരിക്കൽ അവ ഒരു ഭക്ഷണ സ്രോതസ്സ് കണ്ടെത്തിയാൽ, മറ്റുള്ളവർക്ക് പിന്തുടരാൻ കെമിക്കൽ വഴിയിൽ നെടുനീളം ഉപേക്ഷിക്കുന്നു. അങ്ങനെയാണ് ചിതലുകൾ കൂട്ടത്തോടെ ആക്രമണം നടത്തുന്നത്.
Soldier Termites: The Guardians Lacking Self-Sustaining Feeding Skills
സൈനികരായ ചിതലുകൾക്കു ആഹാരം സ്വയം കഴിക്കാനുള്ള കഴിവില്ല. അവയുടെ വായ ശത്രുക്കളായ ഉറുമ്പുകളോട് കടിച്ചു യുദ്ധം ചെയ്യാനുള്ള രീതിയിൽ ഉള്ളവയാണ്. വേലക്കാർ ആണ് ഇവയ്ക്കുള്ള ഭക്ഷണവും വായിൽ വെച്ച് കൊടുക്കുന്നത്. സൈനികർ കൂടിനുവേണ്ടി മരിക്കാൻ തയ്യാറായി ആണ് ഉറുമ്പുകളോട് യുദ്ധം ചെയ്യുന്നത്. പല സ്റ്റേജുകളായാണ് യുദ്ധത്തിൽ ഏർപ്പെടുക. സ്വന്തം തല ഉപയോഗിച്ച് എൻട്രി പോയിന്റുകൾ അടച്ചു വെച്ചും, യുദ്ധത്തിനിടയിൽ സ്വന്തം താടി എല്ലുകൾ സ്വയം തകർത്തു അതിൽ നിന്നും വരുന്ന പശിമയുള്ള ദ്രാവകം കൊണ്ട് ഉറുമ്പുകളെ കുടുക്കിയും, താടി ഉപയോഗിച്ച് കടിച്ചും (mandible strike is a rapid, ballistic, scissor-like movement) ഉറുമ്പുകളെ പ്രതിരോധിക്കാറുണ്ട്. എങ്കിലും ഉറുമ്പിന്റെ ഉപദ്രവം കൂടിയാൽ ചിതലുകൾ കൂട് ഉപേക്ഷിച്ചുപോകും.
വേലക്കാർക്കും സൈനികർക്കും കാഴ്ചശക്തിയും കേൾവിശക്തിയും ഇല്ല. രാജാവിനും റാണിക്കും കണ്ണുകൾ ഉണ്ട്, പക്ഷെ വളരെ വീക്ക് ആണ്. ചിതലുകൾ എല്ലാം തിരിച്ചറിയുന്നത് അവ പുറപ്പെടുവിക്കുന്ന കെമിക്കലിന്റെ മണം, ആഹാരത്തിന്റെ മണം, സ്പർശനം, പ്രതലത്തിലെ വിറയൽ തുടങ്ങിയവയിൽ കൂടിയാണ്. അപകടം മണത്താൽ അവ കൂട്ടത്തോടെ നിൽക്കുന്ന പ്രതലത്തിൽ തല ഇടിച്ചു മറ്റുള്ളവയെ അറിയിക്കും.
Termite Senses: Communication Through Chemicals, Not Sight or Sound
റാണിയിൽ നിന്നും പുറത്തു വരുന്ന ഫിറമോൺ, റാണിയെ നക്കിത്തുടക്കുന്നതോടുകൂടി വേലക്കാരുടെ ശരീരത്തിൽ എത്തുന്നു. അത് അവരുടെ ഭക്ഷണ വിതരണത്തോടുകൂടി എല്ലാവരിലും എത്തിച്ചേരുന്നു. ഈ ഫിറമോൺ ആണ് കൂട്ടിലെ എല്ലാത്തരം ആശയവിനിമയത്തിനും ഉപയോഗിക്കുന്നത്. റാണിയുടെ കാലാവധി പൂർത്തിയാകാറാവുന്നതോടുകൂടി പ്രായപൂർത്തിയായ വലിപ്പമുള്ള ഒരു കുഞ്ഞുചിതൽ റാണിയായി മാറും. ചക്രം വീണ്ടും ഓടിത്തുടങ്ങും.
Impressive Heights: Record-Breaking Termite Mounds and Their Visibility from Space
ചിതൽ പുറ്റുകൾ പല വലിപ്പത്തിലുണ്ട്. കൂടിയ ഉയരം 30 അടി വരെയാണെങ്കിലും Republic of Congo യിൽ ആണ് റെക്കോർഡ് ഉയരത്തിലുള്ള ചിതൽ പുറ്റ് കണ്ടെത്തിയത് – 42 അടി. ബ്രസീലിൽ കണ്ടെത്തിയ 4,000 വർഷം പഴക്കമുള്ള Termite കുന്നുകൾ ബഹിരാകാശത്ത് നിന്ന് ദൃശ്യമാണ് എന്ന് അഭിപ്രായപ്പെടുന്നു. ചിതലുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു.
Termite Damage to Homes and Crops – Damage to Various Materials and Structures
മര ഉരുപ്പടികൾ മാത്രമല്ല, ചിലയിനം ചിതലുകൾ ചെറുതും വലുതുമായ സസ്യങ്ങൾ, മണ്ണിനടിയിൽ ഉണ്ടാകുന്ന വിളകൾ, അസ്ഥികൾ, ലെതറുകൊണ്ട് ഉണ്ടാക്കിയ വസ്തുക്കൾ, റബ്ബർ മെറ്റിരിയലുകൾ, കോട്ടൺ വസ്തുക്കൾ ഒക്കെ തിന്നു നശിപ്പിക്കും. ആഹാരത്തിനു തടസ്സമായി വയർ ഇൻസുലേഷൻ, പിവിസി എന്നിവ വന്നാൽ അവയെ നിഷ്കരുണം തുളച്ചു മുന്നേറാൻ ചിലയിനം ചിതലുകൾക്കു കഴിവുണ്ട്.
© അവിട്ടത്താൻ (ജയൻ കൂടൽ)
English Summary – Termite damage to homes and crops
Termites, despite being tiny creatures, can cause significant damage to various materials such as doors, windows, books, furniture, plants, and even agricultural crops like cassava and yam. Previously classified under the group Isoptera, studies since 1934 have revealed that termites have more in common with cockroaches, now grouped under Blattodea.
They create complex mounds using plant debris, soil, sand, and their own secretions, which are often mistaken for snake mounds in certain areas. These termite mounds can be so intricate that they contain special chambers for the queen and king, food storage areas, and temperature regulation mechanisms, making them an architectural marvel.
Termites are found worldwide, predominantly in tropical and subtropical regions, though absent in polar areas due to permanently frozen grounds. A colony comprises nymphs, workers, soldiers, and the queen and king, who are responsible for reproduction.
Soldiers, despite their large mandibles designed for defense, are unable to feed themselves and rely on workers for sustenance. The queen termite, capable of living up to 50 years, lays thousands of eggs daily. While workers and soldiers are blind, communication within the colony happens through chemicals (pheromones) and vibrations. Termite mounds can reach up to 30 feet, with some even visible from space, showcasing the remarkable scale of these tiny yet industrious creatures’ work.