പറക്കും കാറുകൾ ആകാശം കീഴടക്കുമോ?

Will flying cars take over the skies?

തിങ്കളാഴ്ച രാവിലെ മീറ്റിംഗ് ഉണ്ട്. സമയം പത്തുമണിയാകുന്നു. ബോസ്സ് വിളിച്ച് ചൂടാകുന്നു. ഓഫീസിലേക്ക് പോകാനിറങ്ങി, ആകെ വിയർത്തു, ട്രാഫിക്കിൽ കുരുങ്ങി കിടക്കുമ്പോൾ, ദാ പോകുന്നു കൂടെ ജോലി ചെയ്യുന്നവൻ, ഒരു പറക്കുന്ന കാറിൽ. ഇങ്ങനൊരു അവസ്ഥയെപ്പറ്റി എപ്പോഴെങ്കിലും ചീന്തിച്ചിട്ടുണ്ടോ? (Flying Cars: From Fiction to Reality)

Flying car – myth or truth

സയൻസ് ഫിക്ഷൻ സിനിമകളിൽ ആണ് ഈ പറക്കും കാറുകൾ കൂടുതലും കണ്ടിട്ടുള്ളത്. പിന്നെ ചില ഓട്ടോമൊബൈൽ ഷോകളിലും. എന്നാൽ ദുബായിൽ എയർ ടാക്സി പറക്കാൻ പോകുന്നു എന്നൊരു വാർത്ത കഴിഞ്ഞ മാസം കണ്ടിരുന്നു. ജോബി ഏവിയേഷനും സ്കൈപോർട്ട്സിനും ആണ് ഈ അനുമതി ലഭിച്ചിട്ടുള്ളത്. 2026 വരെ കാത്തിരിക്കേണ്ടി വരും.

Flying car projects

എന്നാൽ ഇപ്പോൾ ഇതൊരു ആശയം മാത്രമല്ല. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും, കമ്പനികളും പറക്കും കാറുകൾ അല്ലെങ്കിൽ “എയർ ടാക്സികൾ” നിർമ്മിക്കുന്നതിനുള്ള വിവിധ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുകയാണ്.

എയർ ടാക്സി എന്നുമാത്രമല്ല, അടിയന്തര വൈദ്യ പ്രതികരണത്തിനുള്ള മാർഗമായ എയർ ആംബുലൻസും അധികം താമസിയാതെ ആകാശം കീഴടക്കും.

Flying car advantages

പറക്കും കാറുകൾ, വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (VTOL, eVTOL) വാഹനങ്ങൾ എന്നും അറിയപ്പെടുന്നു. ഡ്രോൺ ആശയം തന്നെ. പറക്കാനുള്ള കഴിവ് ഉപയോഗിച്ച്, ഈ കാറുകൾക്ക് പരമ്പരാഗത ഭൂതല വാഹനങ്ങളേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും, പ്രത്യേകിച്ച് കനത്ത ട്രാഫിക് ഉള്ള പ്രദേശങ്ങളിൽ. ഇത് യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും.

വിദൂരമോ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതോ ആയ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ഇവ ഉപകാരപ്രദമായിരിക്കും. യാത്രക്കാരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള റൂട്ടുകൾ ഉപയോഗിക്കാൻ കഴിയുന്നതിനാൽ, സമയവും ഊർജവും ലാഭിക്കാം.

ചരക്കുകളുടെ ഗതാഗതവും, അടിയന്തര സേവനങ്ങളും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി പറക്കും കാറുകൾ ഉപയോഗിക്കാം. ഭൂമിയിലെ ഗതാഗതക്കുരുക്ക്, പ്രതികൂല സാഹചര്യങ്ങൾ എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങൾ ഇവിടെ പ്രശ്നമേയല്ല.

Flying car projects

ഇലക്ട്രിക് ആയതിനാൽ ഹരിതഗൃഹ വാതക ഉദ്‌വമനം, ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം എന്നിവ കുറയ്ക്കാൻ കഴിയും. എന്നാൽ ഈ വൈദ്യുതി ഹരിതമോ, അതിനടുത്ത് നിൽക്കുന്നവയോ ആകണമെന്നു മാത്രം.

പറക്കും കാറുകൾ വഴി രോഗികളെ കൊണ്ടുപോകുന്നത് അടിയന്തര വൈദ്യ സേവനങ്ങൾ നൽകുന്ന രീതിയിൽ വിപ്ലവം സൃഷ്ടിക്കും. റോഡ് ട്രാഫിക്കിനെ മറികടന്ന് നേരിട്ട് ആശുപത്രിയിലേക്ക് പറക്കാനുള്ള കഴിവ് ഉള്ളതിനാൽ, പരമ്പരാഗത ഗ്രൗണ്ട് ആംബുലൻസുകളേക്കാൾ വളരെ വേഗത്തിൽ രോഗികൾക്ക് പരിചരണം ലഭിക്കും. പറക്കുന്ന കാറുകൾക്ക് വിദൂര പ്രദേശങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയും, അല്ലാത്തപക്ഷം എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള രോഗികൾക്ക് വൈദ്യസഹായം നൽകുകയും ചെയ്യാം.

Flying cars disadvantages

എന്നാൽ പറക്കുന്ന കാറുകൾക്ക് ചില പോരായ്മകളും ഉണ്ട് എന്നത് വാസ്തവമാണ്.

പറക്കുന്ന കാറുകൾ വികസിപ്പിക്കുന്നതും നിർമ്മിക്കുന്നതും ചെലവേറിയതാണ്. ഈ ചെലവുകൾ അടിസ്ഥാനപരമായി ഉപഭോക്താവിലേക്കാണ് എത്തിച്ചേരുക.

പറക്കും കാറുകൾക്ക് ലാൻഡിംഗ് പാഡുകൾ, ചാർജിങ് സ്റ്റേഷനുകൾ പോലുള്ള കാര്യമായ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്, റോഡുകൾ അപ്പോഴും നിലവിലുള്ളതിനാൽ ഈ ആവശ്യങ്ങൾ ചെലവ് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അപ്രതീക്ഷിത പ്രതികൂല അന്തരീക്ഷ സാഹചര്യങ്ങളെ നേരിടാൻ പറക്കും കാറുകളെ സജ്ജീകരിക്കുന്നത് ചെലവ് കൂട്ടും.

Flying car projects

പറക്കുന്ന കാറുകൾ ആകാശത്ത് കൂട്ടിയിക്കാനുള്ള സാധ്യതകൾ സുരക്ഷാ ആശങ്കകൾ സൃക്ഷ്ടിക്കും. പറക്കുമ്പോൾ എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ, നിലത്തു വാഹനമോടിക്കുമ്പോൾ എന്തെങ്കിലും പ്രശ്‍നം സംഭവിക്കുന്നതിനേക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാം.

പറക്കുന്ന കാറുകളുടെ കറങ്ങുന്ന ഘടകങ്ങൾ ഗണ്യമായ അളവിൽ ശബ്ദം പുറപ്പെടുവിക്കും, ഇത് ആളുകളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും നഗരങ്ങളിൽ ശബ്ദമലിനീകരണത്തിലേക്ക് നയിക്കുകയും ചെയ്യാം.

നാസ, കഴിഞ്ഞ മാർച്ചിൽ റിമോട്ട്‌ലി അഡ്‌മിനിസ്‌റ്റേർഡ് സൈക്കോ അകൗസ്റ്റിക് ടെസ്റ്റ് ഫോർ അഡ്വാൻസ്ഡ് എയർ മൊബിലിറ്റി നോയ്‌സ് ഹ്യൂമൻ റെസ്‌പോൺസ് എന്ന വിഷയത്തിൽ ഒരു നോട്ടീസ് അധികാരികൾക്ക് നൽകിയിട്ടുണ്ട്. അവർ ഒരു ടെസ്റ്റ് പ്ലാറ്റ്‌ഫോമും നിർമ്മിച്ചിട്ടുണ്ട്.റിമോട്ട് സൈക്കോ അക്കൗസ്റ്റിക് ടെസ്റ്റ് പ്ലാറ്റ്ഫോം എന്ന പേരിൽ.

നിലവിലുള്ള എയർ ട്രാഫിക് കൺട്രോൾ സിസ്റ്റങ്ങളിലേക്ക് പറക്കുന്ന കാറുകളുടെ സംയോജനം സങ്കീർണ്ണമായേക്കാം, കൂടാതെ ആകാശത്ത് പറക്കും കാറുകളുടെ എണ്ണം കൂടിയാൽ തിരക്കും ആശയക്കുഴപ്പവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Flying car projects

പറക്കുന്ന കാറുകൾ ധാരാളം ഊർജ്ജം ഉപയോഗിക്കുകയും മലിനീകരണം (എക്‌സ്‌ഹോസ്റ്റിൽ നിന്നല്ല) പുറത്തുവിടുകയും ചെയ്യും, ഗ്രീൻ എനർജി അല്ല ഉപയോഗിക്കുന്നതെങ്കിൽ ഇത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും.

പറക്കും കാറുകൾക്ക് പുതിയ ലൈസൻസിംഗും നിയന്ത്രണങ്ങളും ആവശ്യമാണ്, ഈ സംവിധാനങ്ങൾ സ്ഥാപിക്കാൻ സർക്കാരുകൾ കൂടുതൽ സമയമെടുത്തേക്കാം.

പറക്കുന്ന കാറുകളുടെ വില താങ്ങാനോ, പറക്കുന്ന ചെലവ് വഹിക്കാനോ എല്ലാവർക്കും കഴിയില്ല. സമൂഹത്തിൽ കൂടുതൽ അസമത്വം സൃഷ്ടിക്കാൻ ഇത് കാരണമാവാം. വിമാനം പോലെയല്ല, പറക്കും കാറുകൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുകയാണ്. കൂടാതെ, പറക്കും കാറുകൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ എല്ലാ പ്രദേശങ്ങളിലും ഉണ്ടാകണമെന്നില്ല.

പറക്കുന്ന കാറുകൾക്കായി വിശ്വസനീയവും കാര്യക്ഷമവുമായ ബാറ്ററി വികസിപ്പിക്കുക എന്നത് നിരവധി വെല്ലുവിളികളെ അതിജീവിക്കേണ്ട ഒരു ശ്രമകരമായ ജോലിയാണ്. സാധാരണ ഇലക്ട്രിക് കാറുകളിൽ നിന്നും വ്യത്യസ്തമായി, പറക്കുന്ന കാറുകൾക്ക് ഭാരം കുറഞ്ഞതും, അപകട സാധ്യത കുറവുള്ളതും, ഉയർന്ന ഊർജ സാന്ദ്രതയുമുള്ള ഊർജ്ജ സ്രോതസ്സ് ആവശ്യമാണ്.

പറക്കും കാറുകളുടെ ഡിസൈനും ബാറ്ററി സാങ്കേതികവിദ്യയും നവീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് എന്നും ഗവേഷകരും എഞ്ചിനീയർമാരും ഒരു വെല്ലുവിളിയായിരുന്നു. പല പ്രോട്ടോടൈപ്പുകൾ വന്നതിനുശേഷവും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

Flying car projects investment

2023-ലെ കണക്കനുസരിച്ച്, പറക്കും കാർ സാങ്കേതികവിദ്യകളിലും പദ്ധതികളിലും നിക്ഷേപത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്, മൊത്തം നിക്ഷേപം $9 ബില്യൺ ആണ്. നൂതന ഗതാഗത പരിഹാരങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പറക്കും കാറുകളുടെ വികസനത്തിൽ നിക്ഷേപം നടത്താൻ നിരവധി കമ്പനികളെയും സ്റ്റാർട്ടപ്പുകളെയും പ്രേരിപ്പിക്കുന്നുണ്ട്.

Flying car projects

ഈ നിക്ഷേപം പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും, പ്രോട്ടോടൈപ്പുകൾ നിർമ്മിക്കുന്നതിനും, സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായി പരിശോധനകളും പരീക്ഷണങ്ങളും നടത്താനും ഉപയോഗിക്കുന്നു. വരും വർഷങ്ങളിൽ ഈ മേഖലയിൽ കൂടുതൽ മുന്നേറ്റങ്ങൾ നമുക്ക് പ്രതീക്ഷിക്കാം.

മോർഗൻ സ്റ്റാൻലി അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് വാഹനങ്ങളുടെ വിപണി മൂല്യം 2040 ആകുമ്പോഴേക്കും 1 ട്രില്യൺ ഡോളറിലെത്താം.

Flying Cars: From Fiction to Reality

ചൈനീസ് വാഹന നിർമാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലുള്ള ടെറാഫുജിയ എന്ന കമ്പനി 2006 മുതൽ അതിൻ്റെ പറക്കും കാർ പ്രൊജക്റ്റിൽ പ്രവർത്തിക്കുന്നു. രണ്ട് സീറ്റുള്ള കാറാണ് ടെറാഫുജിയ ട്രാൻസിഷൻ, കൂടാതെ പറക്കാൻ കഴിയുന്നതും മടക്കാവുന്ന ചിറകുകളുണ്ട്. കാറിന് പരമാവധി 100 മൈൽ വേഗതയിൽ പറക്കാൻ കഴിയും, കൂടാതെ 400 മൈൽ റേഞ്ചുമുണ്ട്.

റോഡിൽ ഓടിക്കാനും വായുവിൽ പറത്താനും കഴിയുന്ന ഒരു മുച്ചക്ര വാഹനമാണ് പിഎഎൽ – വി ലിബർട്ടി. മണിക്കൂറിൽ 100 മൈൽ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് കഴിയുമെന്നും 310 മൈൽ വരെ സഞ്ചരിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇത് നിലവിൽ സർട്ടിഫിക്കേഷൻ ഘട്ടത്തിലാണ്.

1990 മുതൽ പറക്കും കാർ പ്രൊജക്റ്റിൽ പ്രവർത്തിക്കുന്ന ഒരു സ്ലോവാക്യൻ കമ്പനിയാണ് AeroMobil. വാഹനത്തിൻ്റെ ഏറ്റവും പുതിയ പതിപ്പായ AeroMobil 4 ന് പരമാവധി 223 mph വേഗതയിൽ പറക്കാൻ കഴിയും, കൂടാതെ 700 മൈൽ വരെ ദൂരപരിധിയും ഉണ്ട്. 2024 ഓടെ ഉപഭോക്താക്കൾക്ക് വാഹനങ്ങൾ വിതരണം ചെയ്യാൻ കമ്പനി പദ്ധതിയിടുന്നു.

Flying car projects

SkyDrive ഒരു ജാപ്പനീസ് കമ്പനിയാണ്, അത് SD-05 എന്ന പേരിൽ ഒരു ഒറ്റ സീറ്റുള്ള ഇലക്ട്രിക് ഫ്ലയിംഗ് കാർ വികസിപ്പിച്ചെടുത്തു. വാഹനത്തിന് 20 മൈൽ വരെ റേഞ്ച് ഉണ്ട്, പരമാവധി വേഗത 62 മൈൽ വരെ എത്താം. 2024 ൽ വാഹനത്തിൻ്റെ വിൽപ്പന ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവിൽ മറ്റു പല കമ്പനികളെപ്പോലെ തന്നെ, ആൾക്കാർ ഇല്ലാതെ ചരക്കുകൾ കൈകാര്യം ചെയ്യാൻ ഡ്രോണായി ഇതിന്റെ മുൻതലമുറ കാറുകളും ഉപയോഗിക്കുന്നുണ്ട്.

EHang 216 എന്ന പേരിൽ ഒരു പാസഞ്ചർ ഡ്രോൺ വികസിപ്പിച്ചെടുത്ത ചൈനീസ് കമ്പനിയാണ് EHang. വാഹനത്തിന് രണ്ട് യാത്രക്കാരെ വരെ വഹിക്കാൻ കഴിയും കൂടാതെ 22 മൈൽ വരെ ദൂരപരിധിയുണ്ട്. കമ്പനി നിലവിൽ പരീക്ഷണ പറക്കലുകൾ നടത്തുകയും സമീപഭാവിയിൽ വാഹനത്തിൻ്റെ വിൽപ്പന ആരംഭിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു.

More flying car projects…

VoloCity എന്ന പേരിൽ രണ്ട് സീറ്റുകളുള്ള ഇലക്ട്രിക് ഫ്ലയിംഗ് ടാക്‌സി വികസിപ്പിച്ചെടുത്ത ജർമ്മൻ കമ്പനിയാണ് Volocopter. വാഹനത്തിന് 22 മൈൽ വരെ റേഞ്ച് ഉണ്ട്, പരമാവധി വേഗത 87 മൈൽ വരെ എത്താം. 2024-ൽ വാണിജ്യ സർവീസുകൾ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

ലിലിയം ജെറ്റ് എന്ന പേരിൽ അഞ്ച് സീറ്റുകളുള്ള ഇലക്ട്രിക് ഫ്ലയിംഗ് ടാക്സി വികസിപ്പിച്ചെടുത്ത ജർമ്മൻ കമ്പനിയാണ് ലിലിയം. വാഹനത്തിന് 186 മൈൽ വരെ റേഞ്ച് ഉണ്ട്, പരമാവധി വേഗത 186 മൈൽ വരെ എത്താം. 2025-ൽ വാണിജ്യ സർവീസുകൾ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ജോബി ഏവിയേഷൻ. 150 മൈൽ വരെ ദൂരപരിധിയുള്ള ഇവരുടെ വാഹനത്തിന് പരമാവധി 200 മൈൽ വേഗതയിൽ എത്താൻ കഴിയും. 2024-ൽ വാണിജ്യ സർവീസുകൾ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ദുബായ് നിലവിൽ ഇതിനു ഓർഡറുകൾ കൊടുത്തുകഴിഞ്ഞു.

അഡ്‌ലെയ്ഡ് ആസ്ഥാനമായുള്ള അലൗഡ എയറോനോട്ടിക്സ്, 1,300 കുതിരശക്തി ഉൽപ്പാദിപ്പിക്കുന്ന ഹൈഡ്രജൻ സെൽ ഇലക്ട്രിക് ടർബോ എഞ്ചിനുള്ള എയർ സ്പീഡർ Mk4 നിർമ്മിച്ചുകഴിഞ്ഞു. മണിക്കൂറിൽ 223 മൈൽ വേഗത വെറും അര മിനിറ്റിനുള്ളിൽ കൈവരിക്കാൻ കഴിയുന്ന, ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വേഗതയേറിയ VTOL ആയി ഇതിനെ വിശേഷിപ്പിക്കുന്നു.

Flying Cars: Over 300 Projects in Development Amid Ongoing Testing

ഈ കമ്പനികളിൽ പലതും ഇപ്പോഴും വികസന, പരീക്ഷണ ഘട്ടങ്ങളിലാണെന്ന കാര്യം ശ്രദ്ധിക്കുക. വ്യക്തികളും, കമ്പനികളും ഒക്കെക്കൂടി 300ൽ പരം പ്രൊജക്ടുകൾ നിലവിൽ തയ്യാറാക്കി വിവിധ ഘട്ടങ്ങളിൽ പരീക്ഷണങ്ങളും, പറക്കലുകളും നടത്തുന്നുണ്ട്. എങ്കിലും പറക്കുന്ന കാറുകൾ നമ്മുടെ ആകാശത്ത് ഒരു സാധാരണ കാഴ്ചയായി മാറുന്നതിന് കുറച്ച് സമയമെടുത്തേക്കാം.

ഹൈദരാബാദിൽ നടന്ന Wings India 2024 എന്ന സിവിൽ ഏവിയേഷൻ ഷോയിൽ നമ്മുടെ 15 കമ്പനികൾ ആണ് പറക്കും കാറുകളുടെ ഡിസൈനുമായി പങ്കെടുത്തത്. മാരുത് ഡ്രോൺ, നാറ്റ്സ് ഏവിയേഷൻ, നൽവ എയ്റോ എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. ചെന്നൈ ആസ്ഥാനമായ വിനത(?) പോലുള്ള പല കമ്പനികൾ ഇന്ത്യയിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്.

Flying car projects

ജെറ്റ്‌സൺ വൺ എന്ന ഒരു ഇലക്ട്രിക് ഫ്ലയിംഗ് സിംഗിൾ സീറ്റ് കാർ, സ്വീഡിഷ് കമ്പനിയായ ജെറ്റ്‌സൺ അടുത്തിടെ പുറത്തിറക്കി, ഈയിടെ വിൽപ്പനയ്‌ക്കെത്തിയിരുന്നു. 98,000 ഡോളറാണ് വാഹനത്തിൻ്റെ വില. ഇറ്റാലിയൻ എയ്റോസ്പേസ് ലൈസൻസ് ലഭിച്ചതിനാൽ ഈ വർഷംതന്നെ പറക്കൽ ഉണ്ടാകും.

Flying cars concepts and implementation

പറക്കും കാർ എന്ന ആശയം വർഷങ്ങളായി നിലവിലുണ്ട്, ആദ്യകാല ആശയങ്ങൾ 1920 കളിലാണ്. ഹെൻറി ഫോർഡ് അറിയപ്പെടുന്ന അമേരിക്കൻ വ്യവസായിയും ഫോർഡ് മോട്ടോർ കമ്പനിയുടെ സ്ഥാപകനുമായിരുന്നു. 1926-ൽ അദ്ദേഹം ഫോർഡ് ഫ്ലിവർ എന്ന പേരിൽ ഒരു ചെറിയ പറക്കും യന്ത്രം വികസിപ്പിച്ചെടുത്തു. എളുപ്പത്തിൽ പറക്കാനും പരിപാലിക്കാനും കഴിയുന്ന തരത്തിലാണ് ഫ്ലിവർ രൂപകൽപ്പന ചെയ്തിരുന്നത്. ഫോർഡ് മോഡൽ ടി എഞ്ചിനാണ് ഇതിന് കരുത്ത് നൽകിയിരുന്നത്. എന്നിരുന്നാലും, പദ്ധതി ആത്യന്തികമായി സുരക്ഷാ പ്രശ്‌നങ്ങളും സാങ്കേതിക ബുദ്ധിമുട്ടുകളും കാരണം ഉപേക്ഷിച്ചു.

1950-കളിൽ മൗൾട്ടൺ ടെയ്‌ലർ രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ച എയ്‌റോകാർ, പരസ്യമായി പരീക്ഷിക്കപ്പെട്ട ആദ്യത്തെ പറക്കും കാറുകളിൽ ഒന്നാണ്. റോഡിൽ വാഹനമോടിക്കുന്നതിന് നീക്കം ചെയ്യാവുന്ന വേർപെടുത്താവുന്ന ചിറകായിരുന്നു ഇതിന് ഉണ്ടായിരുന്നത്, കൂടാതെ 100 മൈൽ വേഗതയിൽ പറക്കാനും കഴിയും. എയ്‌റോകാർ അതിൻ്റെ പരീക്ഷണ പറക്കലിൽ വിജയിച്ചെങ്കിലും, അത് വളരെ ചെലവേറിയതിനാൽ പദ്ധതി വിജയകരമായില്ല.

1940-കളിൽ, വിമാന നിർമ്മാതാക്കളായ കോൺവെയർ, മോഡൽ 118 എന്ന പേരിൽ ഒരു പ്രോട്ടോടൈപ്പ് ഫ്ലൈയിംഗ് കാർ നിർമ്മിച്ചിരുന്നു. റോഡിൽ ഓടിക്കാനും വായുവിൽ പറത്താനും 190 കുതിരശക്തിയുള്ള എഞ്ചിനുപയോഗിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരുന്നത്. മോഡൽ 118 വിപുലമായി പരീക്ഷിക്കപ്പെട്ടു, പക്ഷേ ഉയർന്ന വിലയും ആവശ്യക്കുറവും കാരണം ഒരിക്കലും ഉൽപ്പാദനത്തിലേക്ക് എത്തിയില്ല

1970-കളിൽ മൗൾട്ടൺ ടെയ്‌ലർ എയ്‌റോകാറിൻ്റെ പുതിയ പതിപ്പ് രൂപകൽപ്പന ചെയ്‌തു, അതിനെ എയ്‌റോകാർ III എന്ന് വിളിച്ചിരുന്നു. ഇതിന് മെച്ചപ്പെട്ട ഹാൻഡ്‌ലിങ്ങും പവറും ഉണ്ടായിരുന്നു, കൂടാതെ അതിൻ്റെ മുൻഗാമിയേക്കാൾ ചെറിയ റൺവേകളിൽ പറന്നുയരാനും ഇറങ്ങാനും കഴിഞ്ഞിരുന്നു. എന്നിരുന്നാലും, ആദ്യ എയ്‌റോകാർ പോലെ, ഇത് നിർമ്മിക്കാൻ വളരെ ചെലവ് വന്നതിനാൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

1973-ൽ, AVE Mizar, ഒരു ഫോർഡ് പിൻ്റോയുടെ സ്ട്രക്ച്ചർ, സെസ്ന സ്കൈമാസ്റ്റർ വിമാനത്തിൻ്റെ പരിഷ്കരിച്ച ചിറകും വാലുമായി കൂട്ടിച്ചേർത്ത് ഒരു പറക്കും കാർ നിർമ്മിച്ചു. മിസാറിൻ്റെ പരീക്ഷണ പറക്കൽ ഒരു ദുരന്തമായിരുന്നു, കാരണം അത് തകർന്ന് കണ്ടുപിടുത്തക്കാരനും പൈലറ്റും മരിച്ചു.

1987-ൽ നിയോടെറിക് വെഹിക്കിൾസ് എന്ന ബ്രിട്ടീഷ് കമ്പനി വോളാൻ്റേ എന്ന പറക്കും കാർ പ്രോട്ടോടൈപ്പ് നിർമ്മിച്ചു. 160-കുതിരശക്തിയുള്ള എഞ്ചിനാണ്ഉണ്ടായിരുന്നത്, റോഡിൽ 110 മൈൽ വേഗതയും വായുവിൽ 100 മൈൽ വേഗതയും ഉണ്ടായിരുന്നു. Volante വിജയകരമായി പരീക്ഷിച്ചു, പക്ഷേ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് മുൻപേ കമ്പനി പാപ്പരായി.

Flying cars status

പ്രധാനമായും സാങ്കേതികവും നിയന്ത്രണപരവുമായ വെല്ലുവിളികൾ കാരണം പറക്കും കാറുകൾ ഇതുവരെ വിപണിയിൽ എത്തിയിട്ടില്ല. സുരക്ഷിതമായും കാര്യക്ഷമമായും പറക്കാൻ കഴിയുന്ന ഒരു കാർ വികസിപ്പിക്കുക, അതേസമയം വ്യോമ, റോഡ് ഗതാഗതത്തിന്റെ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുക എന്നിവ അല്പം പ്രയാസമുള്ള കാര്യമാണ്. കൂടാതെ, എയർ ട്രാഫിക് കൺട്രോൾ സിസ്റ്റങ്ങൾ, ലാൻഡിംഗ്, ടേക്ക് ഓഫ് പാഡുകൾ, ചാർജിങ് സ്റ്റേഷനുകൾ തുടങ്ങിയ ഇൻഫ്രാസ്ട്രക്ചറിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും നിലവിലുണ്ട്.

Flying car projects

പറക്കും കാറുകൾ വളരെക്കാലമായി നിലനിൽക്കുന്ന ഒരു ഭാവി ആശയമാണ്. നിരവധി പ്രോട്ടോടൈപ്പുകളും ഡിസൈനുകളും ഉണ്ടായിട്ടുണ്ടെങ്കിലും, പ്രായോഗികവും താങ്ങാനാവുന്നതുമായ ഒരു പറക്കും കാറിൻ്റെ വികസനം വലിയ വെല്ലുവിളിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

എന്നിരുന്നാലും, ഓട്ടോണമസ് ഡ്രൈവിംഗും, ഇലക്ട്രിക് പ്രൊപ്പൽഷനും ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയിലെ പുരോഗതി ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്ക് നമ്മെ പ്രാപ്തരാക്കുന്നു.

© അവിട്ടത്താൻ (ജയൻ കൂടൽ)

Flying Cars: From Fiction to Reality

Flying cars, once relegated to science fiction, are inching closer to reality. Companies are developing prototypes that can take off and land vertically, drive on roads, and even fold their wings for a more aerodynamic drive. While there are still hurdles to overcome, like air traffic control regulations and safety concerns, flying cars could revolutionize transportation, reducing commute times and traffic congestion.

This article has been viewed: 10
41380cookie-checkപറക്കും കാറുകൾ ആകാശം കീഴടക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!