വൈദ്യുത വാഹനങ്ങൾ പ്രകൃതിക്ക് എത്ര ഗുണകരമാണ്

Electric Vehicles: Cleaner on the Road, but not in Production and Disposal

കേരളത്തിന്റെ സ്വന്തം ത്വരിതഗമന രാജശകടത്തിൽ (KSRTC) ഇലക്ടിക് വാഹനങ്ങൾ (Electric Vehicle) കൂടുതലായി ഉൾക്കൊള്ളിക്കുന്നതുമായി ബന്ധപ്പെടുത്തി ധാരാളം വാർത്തകളും വാക്പോരുകളും നമ്മൾ കണ്ടിരുന്നു. അതോടൊപ്പം ഇന്ത്യയിൽ കാർബൺ ബഹിർഗമനം ഏറ്റവും കുറവുള്ള നഗരം എന്ന പേര് സ്വന്തമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി, നൂറ് ഇലക്ട്രിക്ക് ഓട്ടോകൾ, സാമ്പത്തിക പ്രയാസമുള്ളവർക്കു നൽകുന്ന ഒരു പദ്ധതിയും തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്നു.

Electric cars india

Electric vehicles (EVs) are generally better for the environment… but… 

പച്ചനിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഉള്ള ഇലക്‌ട്രിക് വാഹനങ്ങൾ  (ഇ.വി. എന്ന് ചുരുക്കപ്പേര്) അനേകം കണ്ടിട്ടുണ്ടല്ലോ! ബാറ്ററി, ചാർജ് ചെയ്തു ഓടുന്ന വാഹനങ്ങൾ ആണ് ഇവയെല്ലാം. പരിസ്ഥിതി മലിനമാക്കാത്ത ഹരിതമായ വാഹനം എന്ന രീതിയിലാണ് ഇവയെ പൊതുവെ നമ്മൾ കാണുന്നത്. എന്നാൽ ഇവ പൂർണ്ണമായും ഹരിതം ആണോ എന്ന് ചോദിച്ചാൽ, അല്ല എന്ന് പറയേണ്ടിവരും. പെട്രോളും ഡീസലും ഒക്കെ ഉപയോഗിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ചു വൈദ്യുത വാഹനങ്ങൾ ദീർഘകാല ഉപയോഗത്തിൽ മാത്രമാണ് കുറെയെങ്കിലും ഹരിതം ആകുകയുള്ളൂ.

History of Electric Vehicles

വൈദ്യുത വാഹനങ്ങൾ പുതിയ കാര്യമൊന്നുമല്ല. 1828-ൽ  ഹംഗേറിയൻ പുരോഹിതനും ഭൗതികശാസ്ത്രജ്ഞനുമായ “ആൻയോസ് ജെഡ്‌ലിക്ക്” ഒരു ഇലക്ട്രിക് മോട്ടോർ കണ്ടുപിടിക്കുകയും അതുകൊണ്ട് ഒരു ചെറിയ മോഡൽ കാർ നിർമ്മിക്കുകയും ചെയ്തു. തുടർന്ന്, ബ്രിട്ടീഷ്‌കാരനായ റോബർട്ട് ആൻഡേഴ്സണിലൂടെയും, നെതർലാൻഡിലെ പ്രൊഫസർ സിബ്രാൻഡസ് സ്ട്രാറ്റിംഗിലൂടെയും, ജർമ്മനിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ക്രിസ്റ്റഫർ ബെക്കറിലൂടെയും, മറ്റു പലരിലൂടെയും ഈ രംഗത്ത് പരീക്ഷണങ്ങളുടെ കുതിച്ചുചാട്ടം തന്നെയായിരുന്നു.

Categorizing automotive history into five periods

1828 മുതൽ തുടങ്ങി 1880 വരെയുള്ള വിശദമായ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും, 1880 മുതൽ 1914 വരെയുള്ള മോട്ടോർ ഗതാഗതത്തിലേക്കുള്ള മാറ്റം (മൃഗങ്ങളെ ഉപയോഗിക്കുന്ന വാഹനത്തിൽ നിന്നും സ്റ്റീo എൻജിനും, പ്രാക്ടിക്കലായുള്ള ഇലക്ട്രിക്ക് എൻജിനും, ഗ്യാസോലിൻ എൻജിനും അടങ്ങുന്ന വാഹനങ്ങളിലേക്കുള്ള മാറ്റം),  1914 മുതൽ 1970 വരെയുള്ള ഫോസിൽ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ഉയർച്ചയും, 1970 മുതൽ 2003 വരെയുള്ള ഇലക്ട്രിക്ക് വാഹനങ്ങളുടെ തിരിച്ചുവരവും (പൂർണ്ണതോതിലുള്ള ഇലക്ട്രിക്ക് വാഹനങ്ങൾ എന്നുതന്നെ കണക്കാക്കാം), 2003 മുതൽ 2020 വരെയുള്ള ഇലക്ട്രിക്ക് വാഹന വിപ്ലവവും, 2020 ശേഷം കാണപ്പെടുന്ന അവയുടെ കടന്നുകയറ്റവും.

Electric vehicle revolution

2021 അവസാനമായപ്പോഴേക്കും ചൈനയിൽ മാത്രം എഴുപത് ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങൾ നിരത്തിലിറങ്ങിയിരുന്നു. യൂറോപ്പിലാകെ 60 ലക്ഷത്തോളം വാഹനങ്ങളും, ബ്രിട്ടനിൽ 10 ലക്ഷത്തോളം വാഹനങ്ങളും ഓടിത്തുടങ്ങിയിരുന്നു. ഇന്ത്യയിലും കാര്യങ്ങൾ ഒട്ടും മോശമല്ലായിരുന്നു. ഇന്ത്യൻ റോഡുകളിലും എട്ടുലക്ഷത്തോളം ഇലക്ട്രിക്ക് വാഹനങ്ങൾ  (ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ) ഇറങ്ങിയിരുന്നു.

Current Strategy on Electric Vehicles industry

പുതിയ പഠനങ്ങളനുസരിച്ച് , ആഗോള വാർഷിക ഇ.വി. വിൽപ്പന 2017-ലെ മൂന്ന് ദശലക്ഷത്തിൽ നിന്ന്, 2030-ൽ 100 ദശലക്ഷത്തിനു മുകളിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2035-ഓടെ ആഗോള യാത്രാ വാഹന വിൽപ്പനയുടെ പകുതിയും ഇ.വി. ആയിരിക്കും എന്നും കണക്കാക്കുന്നു. പരമ്പരാഗത വാഹന നിർമ്മാതാക്കൾ വലിയ മാറ്റത്തിനായി ഒരുങ്ങുകയാണ്. 2030-ഓടെ ഇന്റേണൽ കംബസ്‌ഷൻ എഞ്ചിനിൽ (ഐ.സി.ഇ.) പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വിൽപ്പന അവസാനിപ്പിക്കുമെന്ന് വോൾവോ അറിയിച്ചു കഴിഞ്ഞു. 2035-ഓടെ പൂർണമായും ഇ.വി. യിലേക്ക് മാറും എന്ന് ഫോർഡും ജനറൽ മോട്ടോഴ്‌സും മെഴ്‌സിഡസ് ബെൻസും അറിയിച്ചുണ്ട്. ഇ.വി കൾക്കായി ലോകമെമ്പാടുമുള്ള ഗവൺമെന്റുകളുടെ ശക്തമായ സാമ്പത്തിക പിന്തുണയും ഈ മേഖലയെ ഉത്തേജിപ്പിക്കുന്നു.

But there are many challenges in electric vehicle sector

വാഹനനിർമ്മാണം: അടിസ്ഥാനപരമായി, ഫോസിൽ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ നിർമ്മിക്കുന്നത് പോലെ തന്നെയാണ് ഇ.വി.കളും നിർമ്മിക്കുന്നത്. സോഴ്സ് എനെർജിയുടെ കാര്യത്തിൽ മാത്രമേ വ്യത്യാസം വരുന്നുള്ളൂ. അങ്ങനെ നോക്കുമ്പോൾ വാഹന “നിർമ്മാണ”ത്തിൽ പരിസ്ഥിതി മലിനീകരണത്തിൽ കുറവൊന്നും അവകാശപ്പെടാനില്ലതാനും.

electric car battery
വൈദ്യുതി

ഇ.വി.കൾ വളരെയധികം പ്രചാരത്തിൽ ആകുന്നതോടുകൂടി ഉയർന്ന അളവിൽ വൈദ്യുതി ആവശ്യമായി വരും. ഇന്ത്യയിൽ അറുപത്തിയഞ്ച് ശതമാനം വൈദ്യുതിയും ഉൽപ്പാദിപ്പിക്കുന്നത് കൽക്കരിയിൽ നിന്നാണ്. ഈ ഊർജം ഉപയോഗിച്ച് ഇ.വി.കൾ ചാർജ് ചെയ്യുന്നതിലൂടെ, മലിനീകരണം വാഹനത്തിന്റെ പുകക്കുഴലിൽ നിന്നുമാറി വൈദ്യുതി നിലയത്തിന്റെ പുകക്കുഴലുകളിൽ കേന്ദ്രീകരിക്കുന്നു എന്ന വ്യത്യാസം മാത്രമേ ഉണ്ടാകുന്നുള്ളൂ. പരിസ്ഥിതിക്ക് കാര്യമായ മെച്ചമൊന്നും കാണുന്നില്ല. എന്നാൽ കാറ്റ്, സൗരോർജ്ജം, ആണവം, ജലം, തിരമാല, ജിയോതെർമൽ മുതലായവയിൽ വരുന്ന പുതിയ പ്രൊജക്ടുകൾ മലിനീകരണ പ്രശ്നത്തിന് 50 ശതമാനമെങ്കിലും ശമനം കൊടുക്കും എന്ന് കരുതപ്പെടുന്നു.

ഇ.വി.ബാറ്ററി

ഒരു ഇലക്ട്രിക് പാസഞ്ചർ വാഹനത്തിൽ ഉപയോഗിക്കുന്ന  സാധാരണ ലിഥിയം-അയൺ ബാറ്ററിയിൽ പ്രധാനമായി (ഗ്രാഫയിറ്റ് 25 കിലോ കൂടാതെ), 8 കിലോ ലിഥിയം, 35 കിലോ നിക്കൽ, 20 കിലോ മാംഗനീസ്, 14 കിലോ കോബാൾട്ട് എന്നിവയാണ് അടങ്ങിയിരിക്കുന്നത് (പല കെമിക്കൽ ഫോർമുലകൾ ഉണ്ട്).

ഇന്ത്യയിൽ ഈപ്പറഞ്ഞ എല്ലാ ലോഹങ്ങളുടെയും അത്ര വലിയ ശേഖരം ഇല്ല. കുറഞ്ഞ അളവിൽ ലിഥിയം ഉണ്ടായിരുന്നു. ഇപ്പോൾ രാജ്യത്തിന്റെ ചില മേഖലകളിൽ പുതിയ ലിഥിയപ്പാടം കണ്ടെത്തിയിട്ടുണ്ട് എന്ന വാർത്തകൾ കണ്ടിരുന്നു. ഗ്രാഫയിറ്റും നമുക്ക് കുറഞ്ഞ അളവിലേ ഉള്ളൂ. ഗ്രാഫയിറ്റ് ഉൽപ്പാദനത്തിൽ ഒൻപതാം സ്ഥാനമാണ് ഇപ്പോഴുള്ളത്.

ഈ ലോഹങ്ങളെല്ലാം ഖനനം ചെയ്തെടുക്കുന്നത് വളരെ ചെലവേറിയ കാര്യമാണ്, അതോടൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങളും കൂടിയാവുമ്പോൾ… ലിഥിയത്തിന്റെ കാര്യമെടുക്കാം. ലോകത്തിലെ ലിഥിയം കരുതൽശേഖരത്തിന്റെ ഭൂരിഭാഗവും തെക്കേ അമേരിക്കയിലെ അർജന്റീന, ചിലി, ബൊളീവിയ എന്നിവിടങ്ങളിൽ ആണ്. ഒരു ടൺ ലിഥിയം ഉൽപ്പാദിപ്പിക്കാൻ ഏകദേശം രണ്ട് ദശലക്ഷം ലിറ്റർ സലൈൻ വെള്ളം ആവശ്യമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് തദ്ദേശീയമായി വെള്ളത്തിന്റെ അളവ് വളരെയധികം നഷ്ടപ്പെടുത്തുന്നു.

ബാറ്ററിയിലെ മറ്റൊരു പ്രധാന ഘടകമായ കോബാൾട്ട് ഖനനം ഇതിലും മോശമാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് ലോകത്തെ കോബാൾട്ട് ഉൽപാദനത്തിന്റെ എഴുപത് ശതമാനവും. ലോഹം കുഴിച്ചെടുക്കുന്ന പൊടി അവിടെ കാര്യമായ ശ്വാസകോശ രോഗങ്ങൾക്കും ജനന വൈകല്യങ്ങൾക്കും കാരണമായി എന്ന് കാണപ്പെടുന്നു. പരിസ്ഥിതി നാശവും രൂക്ഷമായി. ഖനന പ്രക്രിയ, നദികളെ മലിനമാക്കി, ജലജീവികളെ കൊന്നൊടുക്കി, ഇതിന്റെ പ്രത്യാഘാതം അനേകം വർഷങ്ങൾ നീണ്ടുനിൽക്കുമെന്ന് കണക്കാക്കപ്പെടുന്നു. നിക്കലും മാംഗനീസും ഖനനം ചെയ്യുന്ന കാര്യവും ഒട്ടും മെച്ചമല്ല. ഇവയെല്ലാം ഖനനം ചെയ്തു, വേർതിരിച്ചു ശുദ്ധമാക്കി എടുക്കുന്ന പ്രക്രിയയിൽ ഭൂമിക്കു ദോഷകരമായ ധാരാളം വാതകങ്ങളും ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്.

വാഹനത്തിന്റെ വിലയുടെ 25 മുതൽ 45 ശതമാനം വരെ ഉള്ള വില അതിന്റെ ബാറ്ററിയുടേതാണ്. പരമാവധി 8 വര്ഷം (പേപ്പറിൽ ആണ്, യാഥാർഥ്യം 5 -6 വര്ഷം നോക്കിയാൽ മതി) ആണ് ബാറ്ററിയുടെ പൂർണ്ണ പ്രവർത്തന ശേഷി. അതിനു ശേഷം പ്രവർത്തനം ഗണ്യമായി കുറയുന്നതോടെ പുതിയ ബാറ്ററി വാങ്ങേണ്ടിവരും. പഴയ ബാറ്ററിയുടെ റീസൈക്ലിങ് ചെലവ്, ഭാവിയിൽ ഭാഗികമായി ഉടമയുടെ കൂട്ടുത്തരവാദിത്വത്തിൽ ആകുമോ എന്ന് ഇപ്പോൾ പറയാനും കഴിയില്ലല്ലോ.

ബാറ്ററി നിർമാർജനം

ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ള ഇ.വി. ബാറ്ററികൾ ലിഥിയം – അയൺ ബേസ്ഡ് ആണ്. പല തരത്തിലുള്ള  കെമിക്കൽ ഫോർമുലകൾ പ്രചാരത്തിൽ ഉണ്ടെങ്കിലും പോലും.. വൈദ്യുത വാഹനങ്ങളിലെ ബാറ്ററികൾ വളരെ വിഷാംശം ഉള്ളവയാണ്. നിലത്ത് വലിച്ചെറിയുന്ന ഒരു മൊബൈൽ ഫോൺ ബാറ്ററി 50 വർഷത്തേക്ക് ഒരു ചതുരശ്ര കിലോമീറ്ററിനെ മലിനമാക്കുമെന്നാണ് ടെക്നോളോജിസ്റ്റുകൾ പറയുന്നത്. ലക്ഷകണക്കിന് വരുന്ന കാർ ബാറ്ററികൾ ശരിയായ രീതിയിൽ സംസ്കരിച്ചില്ലെങ്കിൽ നമ്മുടെ പരിസ്ഥിതിക്ക് വരുത്തുന്ന നാശത്തെക്കുറിച്ച് സങ്കൽപ്പിക്കുക..

ഭൂമിയെ ശുദ്ധമായ ഗ്രഹം എന്ന അവസ്ഥയിലേക്ക് മാറ്റാനുള്ള വ്യഗ്രത എല്ലാ മേഖലയിലും കാണപ്പെടുന്നുണ്ടെങ്കിലും ഒരു പരിധിവരെയുള്ള വിജയത്തിലേക്കെങ്കിലും എത്താൻ സമഗ്രമായ സമീപനം ആവശ്യമാണ്. ഉദാഹരണത്തിന്, ബാറ്ററികൾ നിർവീര്യമാക്കുന്നതിനും, പുനരുപയോഗം ചെയ്യുന്നതിനും വേണ്ടത്ര തയ്യാറെടുപ്പ് നടത്താതെ കുറച്ചു വർഷങ്ങൾക്ക് മുമ്പ് ചൈന അതിന്റെ ഇ.വി. യാത്ര ആരംഭിച്ചു. പിന്നീട് ആയിരക്കണക്കിന് ടൺ ലിഥിയം – അയൺ ബാറ്ററികൾക്കു മുൻപിൽ അവർ പകച്ചു നിന്നിരുന്നു. ഇപ്പോഴും…

പ്രവർത്തന പദ്ധതി

കോടിക്കണക്കിനു ഡോളർ ആണ് പല കമ്പനികളും ഇ.വി. ബാറ്ററികളുടെ പുനരുപയോഗത്തിനായി ചിലവഴിക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ഈ റീസൈക്ലിങ് പ്രക്രിയ വളരെ ചെലവേറിയതാണ്. ലേബർ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, തിരികെ കിട്ടുന്ന മൂലകങ്ങളുടെ അളവ് കുറവ്, ബാക്കി വരുന്നവയെ നിർവീര്യമാക്കുക എന്നിവയെല്ലാം വളരെ ചെലവേറിയതാണ്.

സാമ്പത്തികമായി കഴിവുള്ള രാജ്യങ്ങൾ ഒന്നിച്ചുനിന്ന് ചെലവ് ക്രമീകരിച്ചു പ്രവർത്തിച്ചാൽ ഒരു പക്ഷെ ഈ പ്രവർത്തി ഭംഗിയായി നടന്നേക്കാം. അതുപോലെ കോബാൾട്ടിനും, നിക്കലിനും പകരമായി മറ്റ് ലോഹങ്ങളുള്ള ബാറ്ററികൾ വികസിപ്പിക്കുന്നതിന് ഗവേഷണം പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. സാംസങ്, ടെസ്ല എന്നിവർ കോബാൾട്ട് ഫ്രീ ബാറ്ററി ഉപയോഗിക്കുന്നുണ്ട്. അക്വാ ബാറ്ററി, ഐബിഎം പോലെയുള്ള കമ്പനികൾ പുതിയ തരം “ശുദ്ധ” ബാറ്ററി ആശയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സെറാമിക് സോളിഡ് ഇലക്ട്രോലൈറ്റുകൾ, അക്വസ് ലിഥിയം-അയൺ ബാറ്ററികൾ, പോളിമർ ഇലക്ട്രോലൈറ്റുകൾ, അയോണിക് ദ്രാവകങ്ങൾ, ഹെവി  ഫ്ലൂറിനേറ്റഡ് സിസ്റ്റങ്ങൾ എന്നിങ്ങനെ റീസെർച്ചുകൾ നടന്നുകൊണ്ടിരിക്കുന്നു.

Electric scooter cost

ഇന്ത്യയിൽ ഇ.വി. മാർക്കറ്റ് ശക്തമായി കൊണ്ടിരിക്കുകയാണ്. ഗവണ്മെന്റ് പല പുതിയ പോളിസികളും കൊണ്ടുവന്നിട്ടുണ്ടെങ്കിലും വർദ്ധിച്ചുവരുന്ന ബാറ്ററികളുടെ എണ്ണം വളരെയധികം വെല്ലുവിളി ഉയർത്തുന്നുണ്ട്‌. ഗ്രാവിറ്റ, അറ്റെറോ, എയ്‌സ്‌ ഗ്രീൻ, സിപ്ട്രാൿസ് പോലെ ചില കമ്പനികൾ ഇന്ത്യയിൽ ഉണ്ടെങ്കിലും ബാറ്ററികളുടെ  collection, storage, transportation, recycling and disposal എത്ര അളവുവരെ നടക്കും എന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്. ഇ.വി. ബാറ്ററി റീസൈക്ലിംഗ് ചെലവ് കിലോക്ക് 100 – 110 രൂപ വരെ ആണ് ചെലവ് കണക്കാക്കുന്നത്.

ഇ.വി. കോസ്റ്റ്

ഡിസ്കൗണ്ടും, ഇൻസെന്റീവുകളും ഉൾപ്പെടെ ആണെങ്കിൽ പോലും ഒരു ഇ.വി. വാങ്ങുമ്പോൾ വരുന്ന തുക മറ്റു വാഹനങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. എന്നാൽ ലോങ്ങ് റണ്ണിൽ കുറച്ചു തുക തിരികെ പിടിക്കാൻ സാധിക്കും… ശ്രദ്ധിച്ചാൽ… ബാറ്ററിയുടെ കാര്യത്തിൽ പുതിയ പോളിസികൾ വരുന്നതോടെ ഇ.വി.കളുടെ വില അല്പം കൂടി കുറയാൻ സാധ്യതയുണ്ട്.

ടെക്നോളജി

വളരെയധികം റിസേർച്ചുകൾ നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഇ.വി.കളിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട് എന്നാണു ചില തീപിടിത്ത / പൊട്ടിത്തെറി വാർത്തകൾ കാണിക്കുന്നത്. ടെക്നോളജിയിലെ ഇമ്പ്രൂവ്മെന്റിനുള്ള അവസരമാണിത്.

ചാർജിങ് സ്റ്റേഷൻസ്

കേരളത്തിൽ ഇലക്ട്രിക്ക് പോസ്റ്റുകളിൽ വരെ ചാർജിങ് പോയിന്റ് ഉണ്ടെങ്കിലും ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തെയും സ്ഥിതി അതല്ല. അതോടൊപ്പം കൂടി വരുന്ന ഇലെക്ട്രിസിറ്റി ചെലവും ഒരു പ്രശ്നമാകുന്നു.

നൈപുണ്യ അവബോധം

വളരെ കുറച്ച് അക്കാദമിക് അറിവുകളും, പ്രവർത്തന പരിചയക്കുറവും അത്ര ചെറുതല്ലാത്ത പ്രശ്നങ്ങൾ ഇ.വി. മെയിന്റനൻസ് വിഷയത്തിൽ സൃക്ഷ്ടിച്ചേക്കാം. പ്രത്യേകിച്ച് വഴിയിലെങ്ങാനും കിടക്കേണ്ട അവസ്ഥ വന്നാൽ…

റേഞ്ച്

വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കൂടെക്കൂടെ റേഞ്ച് നോക്കുന്ന അവസ്ഥ വരാൻ സാധ്യതയുണ്ട്. ചാർജ് തീർന്നു പോകുമെന്നുള്ള ഉത്കണ്ഠ, അമിത ജാഗ്രതയും ടെൻഷനും ഉണ്ടാക്കുവാനും സാധ്യതയുണ്ട്.

ചാർജിങ് പോർട്ട്

ടുവീലറുകളിലും ത്രീ വീലറുകളിലും കാറുകളിലും ഒരേപോലെയുള്ള ചാർജിങ് പോർട്ടുകൾ അല്ലാത്തത് ചില സമയത്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഒരേപോലെയുള്ള ചാർജിങ് പോർട്ടുകൾ ആണ് ഇ.വി. ഇക്കോ സിസ്റ്റത്തിന് എപ്പോഴും നല്ലത്.

ചൂട് കാലാവസ്ഥ

കേരളത്തിൽ അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന വലിയ ചൂട് ഇ.വി.ബാറ്ററിയുടെ പ്രവർത്തന മികവിനെ ബാധിക്കും എന്ന് റിപ്പോർട്ടുകൾ കണ്ടിരുന്നു.

ട്രാൻസ്പോർട്ടേഷൻ

യാത്രാ വാഹനമല്ലാതെ ഇ.വികൾ ചരക്കുകൾ കൊണ്ടുപോകുവാൻ ഉപയോഗിച്ചാൽ അതിനുള്ള ചെലവ് ഗണ്യമായി ഉയരും. അത് സാധാരണ സാമ്പത്തിക സംവിധാനത്തിന് താങ്ങാൻ പറ്റുന്നതല്ല.

സർവീസ് & സ്പെയർ

സർവീസ് ആൻഡ് സ്പെയർ ചിലവുകൾ ഇ.വി.കൾക്ക് അല്പം കൂടുതൽ ആകാൻ ആണ് സാധ്യത. സർവീസ് ഫ്രീ എന്ന ടാഗ് ലൈൻ ഉണ്ടെങ്കിലും… വാഹനങ്ങൾക്ക് കേട് വരില്ല എന്ന് പറയാൻ പറ്റില്ലല്ലോ.

Conclusion

മാറിവരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഇ.വി.കളെ ഒഴിച്ചുനിർത്താൻ പറ്റില്ലല്ലോ. എന്തായാലും ഇന്ത്യയിൽ ഇ.വി.കൾ പെരുകുന്നതോടുകൂടി ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി ചെലവിൽ ഗണ്യമായ കുറവ് വരുമെന്നാണ് കണക്കാക്കുന്നത്. അതോടൊപ്പം കാർബൺ എമിഷൻ പത്ത് ശതമാനത്തോളം കുറയുമെന്നും. ഇ.വി. കളിൽ ഹൈ എൻഡ് ടെക്നോളജി വരട്ടെ, അതോടൊപ്പം നിലവിലുള്ള പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കപ്പെടട്ടെ എന്നാശംസിക്കുന്നു.

© അവിട്ടത്താൻ (ജയൻ കൂടൽ)

Electric vehicles, often touted as a cleaner alternative to traditional cars, have their own environmental impact. While they produce zero tailpipe emissions, the manufacturing process for their bodies, parts, and especially batteries can be polluting. Battery manufacturing often involves harmful chemicals and energy-intensive processes. Even after their lifespan, dead batteries can pose risks if not disposed of properly. Improper disposal can lead to the leakage of harmful toxins into the environment. Recycling these complex batteries is challenging and can also be hazardous. Thus, the widespread adoption of electric vehicles raises questions about their overall environmental sustainability.

This article has been viewed: 20
45420cookie-checkവൈദ്യുത വാഹനങ്ങൾ പ്രകൃതിക്ക് എത്ര ഗുണകരമാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!