കിണറിനകത്ത് ഇറക്കുന്ന കളിമൺ റിങ്ങിന്റെ ഗുണങ്ങളും ദോഷങ്ങളും

Well Construction Methods: Clay Rings.

കളിമൺ റിംഗ് ആണോ ഇപ്പോൾ താരം? കിണർ നിർമ്മിക്കുമ്പോൾ അതിന്റെ വശങ്ങൾ (സൈഡ്) പല രീതിയിൽ സംരക്ഷിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് കിണർ ഇടിഞ്ഞു നാശം ആകാതിരിക്കാനും ആയാസരഹിതമായി കിണർ കോരിയിറക്കാനും ഉപകരിക്കുകയും ചെയ്യും. Well Construction Methods: Clay Rings

kaliman ring kinar

നല്ല ഉറപ്പുള്ള വെട്ടുകല്ലാണ്‌ സ്ഥലമെങ്കിൽ റിങ് പോലെ വെട്ടാതെ കാൽപാദം വെക്കാനുള്ള പൊത്തുകൾ ഉണ്ടാക്കിയും, അല്ലാതെ റിങ്ങുകൾ തന്നെ ഉണ്ടാക്കിയും കണ്ടിട്ടുണ്ട്, ചിലർ വെട്ടുകല്ല് പടവ് കെട്ടി ചെയ്യും. ചിലർക്ക് ഓടിനോടാണ് താല്പര്യം. ഇടക്കാലത്തു സിമെന്റ് റിങ്ങുകളുടെ ഉപയോഗം വളരെ വർദ്ധിച്ചിരുന്നു. ഇപ്പോൾ കളിമണ്ണുകൊണ്ടുള്ള റിങ്ങുകൾ ആണ് പലരും ഉപയോഗിക്കുന്നത്.

What Are Clay Rings?

പശിമയുള്ള നാടൻ മണ്ണ്, പുഴമണ്ണ്, പശിമ കൂടിയ ബാംഗ്ലൂർ മണ്ണ് (കർണാടകയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മണ്ണ്) എന്നിവ പ്രത്യേക അനുപാതത്തിൽ അരച്ചെടുത്തു അച്ചു ഉപയോഗിച്ച് ഷേപ്പ് ആക്കി മൂന്നു ആഴ്ച വെയിലത്ത് വെച്ച് ഉണക്കിയെടുക്കുന്നു. അതിനുശേഷം മൂന്നു ദിവസം ഈ റിങ്ങുകൾ ഏകദേശം 800 (?) ഡിഗ്രി ചൂടിൽ ചുട്ടെടുക്കുന്നു. ഇങ്ങനെയാണ് കളിമൺ റിങ്ങുകൾ തയ്യാറാക്കുന്നത്.

Dimensions and Cost of Clay Rings

ഈ റിങ്ങുകൾ പല സൈസിൽ ലഭ്യമാണ്. ഏറ്റവും വലുത് ആറര അടി വ്യാസം ആണ്. 16 ഇഞ്ചു ഉയരം വരും. ഇതിന്റെ ഭിത്തിക്കനം 2 ഇഞ്ചോളം വരും. മുകൾ ഭാഗത്തായി 3.5 ഇഞ്ചു വീതിയിൽ പടി ഉണ്ടാകും. ഈ പടി ആണ് കിണറിൽ ഇറങ്ങാൻ ചവിട്ടുപടി ആയി ഉപയോഗിക്കുക. അതോടൊപ്പം റിങ്ങിനു പുറമെ കുഴിയിൽ മെറ്റൽ നിറക്കുമ്പോൾ ഈ പടികൾ ഒരു പരിധി വരെ മെറ്റലിനു പുറത്തു ആയിരിക്കും റസ്റ്റ് ചെയ്യുക. അപ്പോൾ താഴെ വരുന്ന റിങ്ങിൽ ലോഡ് കുറവായിരിക്കും.

clay ring for cooled water

ആറര അടി ഡയമീറ്റെർ വരുന്ന ഒരു റിങ്ങിനു അതിന്റെ ഇൻസ്റ്റലേഷൻ, നിറക്കാനുള്ള മറ്റേറിയൽസ് ഉൾപ്പെടെ ഏകദേശം 11,000 രൂപ ചെലവുവരും. ആ സ്ഥാനത്തു വളച്ചു ചെത്തിയെടുത്ത വെട്ടുകല്ല് ആണെങ്കിൽ ഒരു റിങ്ങിനു ഏകദേശം 8000 രൂപ ആകും. സാധാ കല്ല് കുറുകെ വെച്ച് കെട്ടി ആണ് എടുക്കുന്നതെങ്കിൽ മൂന്ന് ഇരട്ടി തുക വരും. ആ സ്ഥാനത്തു സിമെന്റ് റിങ് വളരെ കോസ്റ്റ് എഫക്റ്റീവ് ആണ്. എല്ലായിടത്തും കിട്ടുകയും ചെയ്യും.

എങ്കിലും സിമെന്റ് റിങ്ങിനെ കളിമൺ റിങ്ങുമായും വെട്ടുകല്ലുമായും താരതമ്യം ചെയ്യരുത് എന്നാണ് എന്റെ പക്ഷം.

Unique Features of Clay Rings Construction

കളിമൺ റിങ്ങിൽ ചുറ്റും ഹോളുകൾ കൊടുത്തിട്ടുണ്ടാകും. വെള്ളം ഇറങ്ങാൻ വേണ്ടിയാണത്. റിങ്ങിനു പുറമെ മെറ്റൽ നിറയ്ക്കും. വെള്ളത്തിനോട് ചേർന്ന ഭാഗത്തു ചിരട്ടക്കരി, ഓട്ടുപുളി എന്നിവ കൂടി മെറ്റലിന്റെ കൂടെ ഇടാറുണ്ട്.

Pros and Cons of Using Clay Rings

കളിമൺ റിങ് ഉപയോഗിച്ചാൽ വെള്ളത്തിന് തണുപ്പുണ്ടാകും, കൂജയിൽ നിന്നും കിട്ടുന്നത് പോലെ. വെള്ളം പുറമെ കാണപ്പെടുന്ന അഴുക്കുകൾ ഒഴിവാക്കപ്പെട്ടു മെറ്റലിൽ കൂടി ഫിൽറ്റർ ചെയ്യപ്പെട്ടു റിങ്ങിൽ ഹോളിലൂടെ ആണ് കിണറിലേക്ക് വരുന്നത്. പാടകെട്ടൽ ഒഴിവാകും. നല്ല നിറത്തിലുള്ള തെളിഞ്ഞ വെള്ളം ലഭിക്കും.

kerala well clay ring

എന്നാൽ ശുദ്ധീകരിക്കപ്പെട്ട വെള്ളം കിട്ടും എന്നത് ഒരു മിഥ്യാ ധാരണയാണ്. കാരണം വെള്ളത്തിലെ ലയിച്ചു ചേർക്കപ്പെട്ട മാലിന്യങ്ങൾ, സൂക്ഷ്മ ജീവികൾ എന്നിവയെ ഒഴിവാക്കാനുള്ള മാജിക് കഴിവുകൾ ഒന്നും തന്നെ കളിമൺ റിങ്ങിനു ഇല്ല. കളിമണ്  റിങ്ങിൽ ഹോൾ ഇല്ലാതെ ഭാഗം ഒരു സോളിഡ് ഭിത്തി പോലെയാണ് പ്രവർത്തിക്കുന്നത്.

The Impact of Nearby Trees on Clay Rings

മരങ്ങൾ കിണറിനു അടുത്തുണ്ടെങ്കിൽ അതിന്റെ വേരുകൾ ഈ റിങ്ങുകളെ നശിപ്പിക്കാൻ സാധ്യതയുണ്ട്. രണ്ടിഞ്ച് കനം മാത്രം വരുന്നതുകൊണ്ട് വേരിന്റെ തള്ളലിനെ അതിജീവിക്കുക പ്രയാസം ആണ്. ഇടയിലുള്ള റിങ് ആണ് പൊട്ടുന്നതെങ്കിൽ അത് മാറ്റുക അത്ര ഈസി അല്ല.

Quality Control Concerns in Clay Ring Production

കളിമൺ പാത്രങ്ങൾ നിർമ്മിക്കുന്നത് പോലെയുള്ള ചെറുകിട വ്യവസായമാണ് കളിമൺ റിങ് നിർമ്മാണം. റെഗുലേഷൻസ് ഒന്നുമില്ല (?). മണ്ണിന്റെ ക്വാളിറ്റി, അതിലടങ്ങിയിരിക്കുന്ന ലവണങ്ങൾ, ആ ലവണങ്ങൾ വെള്ളത്തിലെ ലവണങ്ങളുമായി പ്രതിപ്രവർത്തിക്കുമോ ഇതൊന്നുമറിയാൻ കഴിയില്ല. പലപ്പോഴും ചൂളയിൽ ചൂട് കൂടിയത് കൊണ്ട് റിങ്ങിൽ പൊട്ടലുകൾ വന്നു റിങ്ങിന്റെ ദൃഢതക്കു പ്രശ്നങ്ങൾ  സംഭവിക്കാം. ചൂട് ശരിയായി കിട്ടിയില്ലെങ്കിൽ വേവാതെയും വരാം. കളിമൺ റിങ്ങുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചു എടുക്കുക.

© അവിട്ടത്താൻ (ജയൻ കൂടൽ)

English Summary: Well Construction Methods: Clay Rings

The discussion revolves around the various types of well rings used in well construction, with a specific focus on clay rings. To prevent damage and ease the process, different protective methods are employed for well sides. The use of well rings has become increasingly popular, especially those made of clay, as they can help stabilize the well structure and manage water levels effectively.

kinar best clay ring kerala

Clay rings are crafted from a specific mix of local soil, river sand, and imported clay, shaped, dried, and fired at high temperatures. They come in various sizes, with the largest measuring six and a half feet in diameter. While they can provide cooler water similar to clay pots, it is important to note that they do not purify water effectively, as they lack the ability to filter out dissolved impurities or microorganisms. Additionally, the structural integrity of clay rings can be compromised by nearby tree roots, and there are concerns regarding quality control in their production.

This article has been viewed: 14
52230cookie-checkകിണറിനകത്ത് ഇറക്കുന്ന കളിമൺ റിങ്ങിന്റെ ഗുണങ്ങളും ദോഷങ്ങളും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!