വിവിധതരം ലോഹങ്ങൾ ഭാരതീയ ഗ്രന്ഥങ്ങളിൽ

Ancient Indian Metallurgy… From Iron to Wootz Steel and Alloys.

ഇതിനു മുൻപ് എഴുതിയ, പഴയകാല നിർമ്മിതികളിൽ ഉപയോഗിച്ച അപൂർവ്വ കൂട്ടുകളെ പറ്റി വായിച്ച ഒരാൾ “പഴയ ഗ്രന്ഥങ്ങളിൽ വ്യത്യസ്ത തരം ഇരുമ്പുകളെകുറിച്ച് പറയുന്നുണ്ട്” എന്ന ഭാഗത്തെ പറ്റി  എടുത്തു ചോദിച്ചിരുന്നു. ചോദ്യം, ഏതു ഗ്രന്ഥങ്ങളിൽ ആണ് ഇവയെ കുറിച്ച്  പറഞ്ഞിരിക്കുന്നത് എന്നായിരുന്നു. (Ancient Indian metallurgy and metal classification).

Ancient indian Metallurgy and classification

Ancient Texts on Indian Metallurgy

കുറേ വർഷങ്ങൾക്കുമുൻപ് ഒരു ലൈബ്രറിയിൽ നിന്നും പഴയ ചില ബുക്കുകൾ വായിക്കാൻ ഇടവന്നിരുന്നു. അവിടെ നിന്നാണ് ഭാരത ഉരുക്കിനെ പുകഴ്ത്തുന്ന Gaius Plinius Secundus, Muhammed al-Idrisi, Ctesias the Cnidian മുതലായ വിഖ്യാതരുടെ എഴുത്തുകളെ പറ്റി ചെറുതായെങ്കിലും വായിക്കാൻ ഇടയായത്.

ഇരുമ്പ്, സ്വർണം, ചെമ്പ് തുടങ്ങിയവ മാത്രമല്ല, മെർക്കുറി വരെ പൗരാണിക കാലത്തു ഭാരത സംസ്കൃതിയിൽ വിശദമായി പ്രതിപാദിച്ചിരുന്നു. അവയിൽ ഏറ്റവും പ്രധാനം എന്ന് കരുതുന്നത് വാഗ്ഭടാചാര്യൻ എഴുതി എന്ന് കരുതപ്പെടുന്ന രസരത്‌ന സമുച്ചയ ആണ്. ഇരുമ്പിനെ മൂന്ന് പ്രധാന ഭാഗങ്ങളായി തിരിച്‌  – Wrought Iron – കാന്ത ലോഹ, Carbon Steel – തീക്ഷ്‌ണ ലോഹ, Cast Iron – മുണ്ട ലോഹ എന്ന് പറഞ്ഞിരിക്കുന്നു. അവക്ക് ഉപവിഭാഗങ്ങളും ഉണ്ട്.

Understanding various Iron Types in older Scripts 

കാന്തലോഹയിൽ രാമക കാന്ത ലോഹ, ഭ്രമക കാന്ത ലോഹ, ദ്രാവക കാന്ത ലോഹ, കർഷക കാന്ത ലോഹ, ചുംബക കാന്ത ലോഹ – പച്ചിരുമ്പും, കാന്തിക ശക്തി പ്രാപിക്കാൻ കഴിവുള്ളതും, പെര്മനെന്റ് മാഗ്‌നെറ്റും ആയിട്ടുള്ളവ.

തീക്ഷ്ണ ലോഹയിൽ സാര തീക്ഷ്‌ണ ലോഹ, ഹൃന്നള തീഷ്ണ ലോഹ, കാല തീഷ്ണ ലോഹ, വജ്ര തീഷ്ണ ലോഹ, താരാവത തീഷ്ണ ലോഹ, ഖര തീക്ഷ്‌ണ ലോഹ – brittle, fibrous, hard & tough, tampering, കട്ടിങ് കഴിവുകളുടെ പേരിൽ ഉള്ളവ.

മുണ്ട ലോഹയിൽ കഡാര മുണ്ട ലോഹ , കുണ്ട മുണ്ട ലോഹ, മൃദു മുണ്ട ലോഹ – പൊട്ടുന്നതും, നിറവ്യത്യാസം ഉള്ളവയുമായ cast iron…

Metallurgy Properties and Processes in Ancient Data

ലോഹങ്ങളുടെ മെറ്റലർജി പ്രോപ്പർട്ടീസ് ആൻഡ് പ്രോസസ്സിനെപ്പറ്റിയും ഫർണസ്, ലാബ് മുതലായ കാര്യങ്ങളെപ്പറ്റിയും വിശദമായി പല ഗ്രന്ഥങ്ങളിലും വിശദീകരിച്ചിട്ടുള്ളത് അതിശയകരമായ രീതിയിലാണ്. അത് extraction, purification, conversion, compound making എന്നിവയായി തരംതിരിച്ചാണ് വിവരങ്ങൾ ക്രോഡീകരിച്ചിട്ടുള്ളത്.

  • Systematic approach to Science. (Rasaratna Samuccaya 6/2)
  • Philosophy of scientific explanation.
  • Two kinds of mineral with zinc: calamine and Smithsonite. (Rasaratna Samuccaya 2-149)
  • Color and nature of the mineral. (‘Artha-sastra’ ‘2 -30)
  • Color of minerals with copper.
  • Properties of some chemicals, such as calcium carbonate. (Rasaratna Samuccaya 3 / 130-131)
  • Distillation of mercury. (Rasaratna Samuccaya 3/144)
  • Explanation of the corrosion (Rasārṇava 7/97)
  • The color of the flame (Rasārṇava 4/51)
  • Three types of iron (Rasaratna Samuccaya 5/69)
  • Two kinds of tin (Rasaratna Samuccaya 5 / 153-154)
  • The lead (Rasaratna Samuccaya 5/170)
  • The zinc metal (Rasataraṅgiṇi 19/95)
  • The brass (Rasendra Cūḍāmaṇi14 / 154)
  • The bronze (Rasaratna Samuccaya 5/205)

Courtesy – Wikipedia

Ancient Texts and Their Insights on Metal Properties

എന്നാൽ സ്വർണ്ണം ഉൾപ്പെടെ ഉള്ള പല ലോഹങ്ങളെ പറ്റിയും മറ്റു പല ഗ്രന്ഥങ്ങളിലും വിശദീകരിക്കുന്നുണ്ട്. വേദങ്ങൾ, തൈത്തിരീയ സംഹിത, ശതപദ ബ്രാഹ്മണ, അർത്ഥശാസ്ത്ര (വ്യാജ നാണയങ്ങളെ കുറിച്ച് ഇതിൽ പറഞ്ഞിട്ടുണ്ട്), ശില്പശാസ്ത്ര (mould-casting ഒരു സബ്ജക്ട്  ആണ്), രസ പ്രകാശ സുധാകര, രസാർണവ, രസേന്ദ്രചൂഡാമണി, രസരത്‌നാകര   അങ്ങനെ പലതും. ആയുർവേദ ചികിത്സയിൽ ലോഹങ്ങളെ ഉപയോഗിക്കേണ്ട രീതി പല ഗ്രന്ഥങ്ങളിലും ഉണ്ട് എന്ന് വായിച്ചിട്ടുണ്ട്. ലിസ്റ്റ് അപൂർണ്ണം ആണ്.

Ancient Indian wootz steel sword
Photo Credit Bonhams

രസ പ്രകാശ സുധാകര, രസാർണവ എന്നിവ ഒന്നിച്ചാക്കി എഴുതിയതാണ് രസ രത്‌ന സമുച്ചയ എന്ന് പറയപ്പെടുന്നു.

Wootz Steel: The Legacy of High-Carbon Steel in India

പ്രധാനമായും തമിഴ്‌നാട്, ചെറിയ അളവിൽ  ബിഹാർ, ഗുജറാത്ത്, ശ്രീലങ്ക മുതലായ ഇടങ്ങളിൽ നിർമ്മിച്ചവ ആണ് wootz steel എന്ന പേരിൽ അറിയപ്പെട്ട ഹൈ കാർബൺ സ്റ്റീൽ. തമിഴ് സ്റ്റീൽ, ഡമാസ്കസ് സ്റ്റീൽ, ഫൗലാദ് (Bulat അല്ല) സ്റ്റീൽ, ഉക്കു സ്റ്റീൽ, റ്റെലിങ് സ്റ്റീൽ, ഹിന്ദ്‌വി സ്റ്റീൽ, സെറിക് അയൺ, ഹിന്ദ്‌വാനി സ്റ്റീൽ എന്നൊക്കെയുള്ള വിളിപ്പേരുകൾ ഇതിനുണ്ടായിരുന്നു.

The Rise of Iron and Steel Industries in Ancient India

പൗരാണിക കാലത്ത് ഒരു വ്യവസായം എന്ന നിലയിൽ വളർന്നു വന്ന ഇരുമ്പുരുക്ക് മേഖല ഏതെങ്കിലും വിഭാഗത്തിൻ്റെ കുത്തക ആകാതെ ട്രൈബൽ കമ്മ്യൂണിറ്റികളിലേക്കും പടർന്നിരുന്നു. മുണ്ടിയ, അഗാരിയ തുടങ്ങിയ ട്രൈബൽസ് നിർമ്മിച്ചിരുന്നു സ്റ്റീൽ പൂർണ്ണമായും കോറോഷൻ റസിസ്റ്റൻസ് ഉള്ളവ ആയിരുന്നു.

Archaeological Evidence of Metal Use in Ancient India

BC 1800 മുതൽക്കുതന്നെ ഇന്ത്യയിൽ ഇരുമ്പിനെ സംബന്ധിച്ച വിശദ പഠനങ്ങളും അതിന്മേൽ നിർമ്മാണങ്ങളും നടന്നിട്ടുണ്ട് എന്ന് മധ്യ ഗംഗാതടങ്ങളിൽ നടന്ന പര്യവേക്ഷണങ്ങൾ കാണിക്കുന്നു. എന്നാൽ BC 6000 മുതലുള്ള ഹാരപ്പൻ സംസ്കാരം മുതൽ ചെമ്പും വെങ്കലവും ഉപയോഗിക്കപ്പെട്ടതിന്റെ അവശിഷ്ട്ടങ്ങളും കണ്ടെത്തപ്പെട്ടിട്ടുണ്ട്. 

BC 2600 വരെ പഴക്കം നിർണ്ണയിക്കപ്പെട്ട ഇരുമ്പ് വസ്തുക്കൾ സിന്ധു നദീതടങ്ങളിൽ എട്ടോളം ഭാഗങ്ങളിൽ നിന്നും കണ്ടെത്തപ്പെട്ടിട്ടുണ്ട്.

India’s Industrial Chemistry and Global Influence in the 6th Century

ആറാം നൂറ്റാണ്ട് സമയത്ത് ഇന്ത്യ വ്യാവസായിക രസതന്ത്രത്തിൽ ലോകത്ത് ഏവർക്കും മാതൃകയായിരുന്നു എന്ന് വില്യം ജെയിംസ് ഡുറാന്റ്റ് തന്റെ പല ലേഖനങ്ങളിലും കാര്യകാരണങ്ങൾ സഹിതം എഴുതിയിട്ടുണ്ട്.

Ancient indian gold extraction technology
Photo Credit – REUTERS

വിദേശ ശക്തികൾ പൗരാണിക ഭാരതത്തിൻ്റെ വ്യവസായ സാമ്പത്തിക മേഖലകളിൽ ഏർപ്പെടുത്തിയ TAX AND BAN ആണ് എല്ലാം തകിടം മറിച്ചത്… പിന്നീട് 1870 കാലത്ത് സ്ഥാപിക്കപ്പെട്ട ആദ്യ മധ്യകാല മോഡേൺ ഫർണസ് മുതലാണ് ഭാരതം വീണ്ടും ഇരുമ്പുരുക്ക് വ്യവസായത്തിലേക്ക് തിരികെവന്നത്..  

The Historical Context of Metals in the Vedas

രസ പ്രകാശ സുധാകര, രസർണവ മുതലായ ഗ്രന്ഥങ്ങൾ പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടിലെതാണ്. രസെന്ദ്ര മംഗള ഏഴാം നൂറ്റാണ്ടിലെതാണ്. വേദങ്ങളിൽ തന്നെ പല  ലോഹങ്ങളെയും പറ്റി പറഞ്ഞിരിക്കുന്നത് ആയസ് എന്ന പദം ഉപയോഗിച്ചാണ്. ശ്യാമ ആയസ്, ഹിരണ്യ, ലോഹിത ആയസ്, സീസ തുടങ്ങിയ പദങ്ങൾ പല ലോഹങ്ങൾക്കുമായി വീതിച്ചു കൊടുത്തിട്ടുണ്ട്.

© അവിട്ടത്താൻ (ജയൻ കൂടൽ)

English Summary – Ancient Indian metallurgy and metal classification

Ancient Indian texts do indeed mention various types of iron and metals. The notable reference is the Rasaratna Samuccaya, attributed to Vagbhata Acharya, which categorizes iron into three types: wrought iron (Kanta Loha), carbon steel (Tikshna Loha), and cast iron (Munda Loha), each with further subdivisions. 

These texts also delve into metallurgical properties, processes of extraction, purification, and alloy creation. Other ancient works like the Vedas, Taittiriya Samhita, Satapatha Brahmana, and Arthashastra discuss metals including gold, copper, and mercury. In addition, texts like Rasarnava and Rasendra Chudamani elaborate on the use of metals in Ayurveda. 

The high-carbon steel known as Wootz, produced mainly in Tamil Nadu and other regions, was highly esteemed globally. However, colonial policies and taxes severely impacted India’s flourishing metallurgical industry.

This article has been viewed: 28
51240cookie-checkവിവിധതരം ലോഹങ്ങൾ ഭാരതീയ ഗ്രന്ഥങ്ങളിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!