മരം മുറിക്കാൻ പക്ഷം നോക്കണോ ?

Wood harvested during a waning moon is called moon timber or moon wood

മരം മുറിക്കുന്നതിനു സമയം നോക്കണോ? കറുത്ത പക്ഷത്തിനും (അമാവാസിക്കും) വെളുത്തപക്ഷത്തിനും (പൗർണമി) മരം മുറിയിലെന്തു കാര്യം!

seasoning-wood-kerala

മരം മുറിക്കുന്നതിന് പക്കം അഥവാ കറുത്ത പക്ഷം നോക്കണം എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അപൂർവ്വം ചില ആൾക്കാർ വെളുത്ത പക്ഷത്ത് മുറിക്കണം എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. അത് എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി വെറുതെ പറയുന്നതാണ്.

കറുത്തപക്ഷം നോക്കണം എന്ന് പറയുന്നതിൻ്റ ഗുട്ടൻസ് അറിയില്ലായിരുന്നു. എന്നാല് അതിനെക്കുറിച്ച് ഒന്ന് പഠിക്കാം എന്ന് കരുതി ചെറിയ ശ്രമങ്ങൾ ഒക്കെ നടത്തി.

വൃക്ഷപൂജ

സാധാരണ കേരളത്തിൽ കണ്ടുവന്നിരുന്ന മരംമുറിക്കൽ രീതി എന്ന് പറയുന്നത് താന്ത്രിക വിധിപ്രകാരം വൃക്ഷ പൂജ നടത്തി മരത്തിനോട് അനുവാദം ചോദിച്ച്, അതിൽ വസിക്കുന്ന കിളികളോടും ജീവികളോടും അനുവാദം ചോദിച്ചു മരത്തെ നമസ്കരിച്ചു ഈശാനുകോണിൽ ആദ്യത്തെ വെട്ട് വെട്ടി വലം വെച്ച് മുറിച്ചു വരുന്നതാണ് കണ്ടിട്ടുള്ളത്.

vrikshapooja-kodimaram-thekku

ക്ഷേത്ര കൊടിമരത്തിന് തേക്ക് മരം മുറിക്കുന്നതിന് ഇപ്പോഴും ഈ ആചാരങ്ങൾ വിപുലമായി നടത്തിപ്പോരുന്നു. തന്ത്രി താന്ത്രിക പൂജകൾ നടത്തുകയും വൃക്ഷത്തിൽ വെള്ള പട്ട് ഉടുപ്പിക്കുകയും മുല്ല മാല ഇടുകയും കിളികളോടും ജീവികളോടും അനുവാദം ചോദിക്കുകയും വലം വെച്ചുവന്ന് നമസ്കരിച്ചു ആയുധം പൂജിച്ച് ആശാരിക്ക് നൽകി ഈശാനുകോണിൽ ആദ്യത്തെ വെട്ട് വെട്ടി വലംവെച്ച് മുറിച്ചു മരം തറ തൊടാതെ വാഹനത്തിൽ കയറ്റി കൊണ്ട് പോയി ഒരു വർഷം ഉണക്കി, വെള്ള കളഞ്ഞ്, എണ്ണതോണിയിൽ 35 തരം മരുന്നുകൾ അരച്ച് എള്ളെണ്ണ യിൽ കുറുക്കി, മുക്കി 6 മാസം ഇടും. അല്പം വ്യത്യാസപ്പെടുത്തി ചെയ്യുന്നതും കണ്ടിട്ടുണ്ട്.

കറുത്ത പക്ഷവും വെളുത്ത പക്ഷവും

എന്നാൽ വീടിനു വേണ്ട മരത്തെ പറ്റി പറയുമ്പോൾ ഇപ്പോഴത്തെ ബിസിനസ്സ് സാഹചര്യത്തിൽ ഇങ്ങനെ പക്കം നോക്കുകയോ ആചാരങ്ങൾ നടത്തുകയോ ഒന്നും ചെയ്യാതെ മരം മുറിച്ച് ഉരുപ്പടികൾ ആക്കി മാറ്റുന്നതാണ് കണ്ടു വന്നിട്ടുള്ളത്.

പക്കം നോക്കുന്നതിൽ എന്തെങ്കിലും ശാസ്ത്രീയമായ വശങ്ങൾ ഉണ്ടോ, അതോ സ്ഥാപിത താൽപര്യക്കാർ ഒരു വിശ്വാസം ക്രിയേറ്റ് ചെയ്ത് ജനങ്ങളെ കൺഫ്യൂസ് ആക്കാൻ ശ്രമിക്കുന്നതാണോ എന്നുള്ളതിനെ കുറിച്ച് പഠിക്കാൻ ഒന്ന് ശ്രമിച്ചു നോക്കി. അതിൽ നിന്നും മനസ്സിലായത് താഴെ കുറിക്കുന്നു.

Tree cutting

വളരെ പ്രശസ്തമായ ചില വിദേശ ബിൽഡിംഗ് കമ്പനികൾ, ഓക്ക് ബാരൽ നിർമ്മാതാക്കൾ, ബോട്ട് നിർമ്മാതാക്കൾ, ഗിറ്റാറും വയലിനും നിർമിക്കുന്ന കമ്പനികൾ, ചില യൂണിവേഴ്സിറ്റികൾ, ഈസ്റിലും വെസ്റ്റിലും ഉള്ള ടെക്നോളജിസ്റുകൾ ഒക്കെ ഇതിനെ കുറിച്ച് പഠനം നടത്തുകയും പക്കം നോക്കി മുറിച്ചു പ്രൊസസ്സ് ചെയ്ത മരങ്ങൾ മാത്രം ഉപയോഗിക്കുകയും ചെയ്യുന്നു.

കറുത്ത പക്കം നോക്കി മുറിക്കുന്ന മരങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ വിപണികളിലും വില വളരെ കൂടുതലാണ്. ഈ മരങ്ങൾക്ക് മൂൺ വുഡ് (മൂൺ ടിമ്പർ) എന്നാണ് പറയപ്പെടുന്നത്. ഈ മരങ്ങൾ waning moon സീസണിൽ അതായത് കറുത്ത വാവ് മുതൽ ഒരാഴ്ച പുറകോട്ടു മുറിച്ചതാണ്.

പഠനങ്ങൾ

ഈ വിഷയത്തിൽ, 2005 ലെ വേൾഡ് ബിൽഡിംഗ് കോൺഫറൻസിൽ ജാപ്പനീസ് ടെക്നോളജിസ്റ്റുകൾ പഠനം നടത്തി പ്രബന്ധം അവതരിപ്പിച്ചിരുന്നു. പക്കത്തിലല്ലാതെ മുറിച്ച മര ഉരുപ്പടികൾ പെട്ടെന്ന് ക്രാക്ക് ആകുന്നതായും, ചിതൽ തിന്നുന്നതായും ഒക്കെ അവർ കണ്ടെത്തി.

കറുത്തപക്ഷം ദിവസവും അതിന് ഒരാഴ്ച മുമ്പ് വരെയുള്ള ദിവസങ്ങളിലും മരം മുറിക്കുന്ന കാര്യത്തിൽ ചില യാഥാർത്ഥ്യം ഒളിഞ്ഞുകിടപ്പുണ്ട് എന്ന് മനസ്സിലാക്കുന്നു.

പഠനങ്ങൾ വെളിപ്പെടുത്തുന്നത് കറുത്തപക്ഷത്തിന് ശേഷം വെളുത്ത പക്ഷത്തിൻ്റെ എഫക്റ്റ് പോകുന്നത് വരെയും (waning moon എന്നുള്ളതിൻ്റെ ഒപ്പോസിറ്റ് waxing moon എന്നാണ്) മരത്തടിയിൽ മര നീര് എന്ന് അറിയപ്പെടുന്ന സാപ്പിൻ്റെ ഒഴുക്ക് വളരെ കൂടുതലായിരിക്കും waning moon സമയത്ത് മരനീര് വേരിലേക്ക് വലിഞ്ഞു പോകാറുണ്ട് എന്നുമാണ്. അതായത് ഈ സമയത്ത് മരനീരിൻ്റെ അളവ് മരത്തിൽ കുറവായിരിക്കും.

wood-log-timber

മേൽപ്പറഞ്ഞ കമ്പനികൾ ഈ സമയത്ത് ശിഖരങ്ങൾ നിർത്തി മരം മുറിച്ചു തലകീഴായി നിർത്താറുണ്ട്. ബാക്കിയുള്ള മരനീര് വാർന്നുപോകാൻ വേണ്ടിയാണിത്. അതിനു ശേഷം ആണ് മരത്തിൻ്റെ ഓർഗാനിക് അല്ലെങ്കിൽ കെമിക്കൽ പ്രൊസസ്സ് തുടങ്ങുക.

മരനീര് വറ്റിക്കൽ

നമ്മുടെ നാട്ടിൽ സാധാരണ പക്കം നോക്കി മരം മുറിച്ചാൽ ഒരു മാസത്തോളം മരം ഒഴുക്ക് വെള്ളത്തിൽ ഇടുമായിരുന്ന്. മരനീരു വാർന്നു നിൽക്കുന്ന സാഹചര്യത്തിൽ മരത്തിൻ്റെ പുറമെ ക്രാക്കുകൾ വരാതിരിക്കാനും ടാനിൻ എന്ന ഓർഗാനിക് പോളിമർ വെള്ളത്തിൽ ലയിച്ചു പോകുവാനും വേണ്ടിയാണത്. ടാനിൻ എന്നുള്ളത് മരത്തിൻ്റെ വെള്ളയിൽ കാണപ്പെടുന്ന സംയുക്തം ആണ്. ഇതിൻ്റെ main ജോലി ഫംഗസിൽ നിന്നും ബാക്റ്റീരിയയിൽ നിന്നും ജീവനുള്ള മരത്തെ സംരക്ഷിക്കുക എന്നതാണ്.

wood seasoning

മഹാഗണിയിൽ (മഹാഗണി വിദേശിയാണ് കേട്ടോ) ടാനിൻ്റെ അളവ് കൂടുതൽ ആണ്. മുറിക്കുമ്പോൾ ഊറി വരുന്നത് കാണാം. ലിഗ്നിൻ എന്ന മറ്റൊരു സംയുക്തം ഉണ്ട്. ഇത് സാദാ വെള്ളത്തിൽ ലയിക്കില്ല. കാതലിന് ഗുണവും ഡിസൈനും നൽകാൻ സഹായിക്കുന്ന വസ്തു ആണ്. ഒഴുക്ക് വെള്ളത്തിലെ പരിപാടി കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് മരം വെയിലത്ത് കുത്തി നിർത്തി ഉണക്കി ഉരുപ്പടി ആക്കുമായിരുന്നു. ഇതിന് natural seasoning എന്നു പറയുന്നു. ചിലർ ഒരു വർഷം നീളുന്ന seasoning process നടത്തും. പല ഐഡിയകൾ പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ട്.

പക്കത്തിലല്ലാതെ മരം മുറിച്ചിട്ട് seasoning ചെയ്താൽ പോരേ എന്ന് ചോദിച്ചാൽ സ്വഭാവിക രീതിയിൽ മരനീര് വലിഞ്ഞു നിൽക്കുന്നതാണ് എപ്പോഴും നല്ലത് എന്നാണ് ഉത്തരം. അല്ലെങ്കിൽ വെള്ളം മാത്രം വാർന്നു പോകും മറ്റു കമ്പോണെൻ്റ്സ് നിലനിൽക്കും. മരനീര്, സംയുക്തങ്ങൾ എന്നിവയൊക്കെ വളരെ കോംപ്ലക്സ് ആയിട്ടുള്ള ഘടകങ്ങൾ ആണ്.

അപ്പോൾ പറഞ്ഞു വന്നത് പക്കത്തിലും അല്പം കാര്യം ഇല്ലാതില്ല എന്നതാണ്. കൂടുതൽ കാര്യങ്ങൾ, റിപ്പോർട്ടുകൾ ഒക്കെ ഗൂഗിൾ ചെയ്‌താൽ തന്നെ ലഭിക്കും.

© അവിട്ടത്താൻ (ജയൻ കൂടൽ)

There’s a long-held belief that cutting wood during a waning moon creates stronger, more rot-resistant timber. Some studies suggest wood cut during this phase might have lower moisture content, potentially making it dry faster and last longer.

This article has been viewed: 14
39860cookie-checkമരം മുറിക്കാൻ പക്ഷം നോക്കണോ ?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!