കോന്നി ആനക്കൂട്! കോന്നിയുടെ അഭിമാനം
Konni Elephant Kraal: Explore the Ancient Art of Elephant Capture.
കോന്നിയുടെ തിലകക്കുറിയാണ് കോന്നി ആനക്കൂട്. കോന്നിയിലോ പരിസരപ്രദേശത്തോ എത്തുന്ന ഒരാളും ആനക്കൂട് സന്ദർശിക്കാതെ തിരികെപ്പോകില്ല എന്നത് ഉറപ്പായ കാര്യമാണ്. (Konni Elephant Kraal – A Historical Symbol of Elephant Capturing and Taming).
The Beginning of “Khedda” Elephant Capturing Tradition in 1875
1875 ൽ തിരുവിതാകൂർ ഭരണകാലത്താണ് ആദ്യമായി “വേലികെട്ടി”യുള്ള ആനപിടിത്തം ആരംഭിച്ചത്. ഖെദ്ദ എന്നാണ് ഇതിനുപറയുക. കല്ലാർ മുണ്ടോംമൂഴിക്കു അടുത്തായാണ് ആനകളെ ഇങ്ങനെ വേലികൊണ്ടുള്ള കോട്ടക്ക് അകത്തേക്ക് ഓടിച്ചുകയറ്റി സാവകാശം മെരുക്കി എടുത്തിരുന്നത്. പണ്ട് ഈ ഭാഗത്തായി ഒരു ആനക്കൂടും ഉണ്ടായിരുന്നു. എന്നാൽ വാരിക്കുഴിയിൽ വീഴ്ത്തി മെരുക്കിയെടുക്കുന്ന രീതി അതിനും മുൻപേ ഉണ്ടായിരുന്നു.
Elephant Capturing Through Pitfalls in the Early 19th Century
എങ്കിലും 1810 കാലഘട്ടത്തിൽ കോന്നി മേഖലയിൽ ആനകളെ വാരിക്കുഴിയിൽ വീഴ്ത്തി പിടിച്ചെടുത്തിരുന്നു. ഖെദ്ദയൊക്കെ പിൽക്കാലത്താണ് വന്നത്. വാരിക്കുഴിയിൽ നിന്നും ആനകളെ കരകയറ്റി അടച്ചുറപ്പുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റി മെരുക്കിയെടുക്കുന്ന പ്രക്രിയ, കേരളത്തിന് അകത്തും പുറത്തും അനേകം നാട്ടാനകളെ സമ്മാനിച്ചിരുന്നു.
Stories of Capturing and Taming of Elephants in Indian Soil
എന്നാൽ അതിനൊക്കെ വളരെക്കാലം മുൻപേതന്നെ ആനകളെ പിടികൂടി മെരുക്കിയെടുത്ത് പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. സാംസ്കാരിക ഭാരതത്തിന്റെ ചരിത്രങ്ങളിലും മതവിശ്വാസങ്ങളിലും കാട്ടാനകളുടെ നാട്ടുജീവിതം പലതവണ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദുമതത്തിൽ മാത്രമല്ല, ബുദ്ധമതത്തിലും ജൈനമതത്തിലുമെല്ലാം ആനക്കഥകൾ അനവധിയാണ്. ഒരുപക്ഷെ ആനകളെ പിടിക്കുകയും മെരുക്കുകയും ഉപയോഗിക്കുകയും ചെയ്യാൻ തുടങ്ങിയത് ഭാരതത്തിൽ നിന്നുമായിരിക്കും എന്നുപറഞ്ഞാൽ അതിൽ അതിശയോക്തി തോന്നേണ്ട കാര്യമില്ല.
India’s Ancient Expertise in Elephant Capturing and Training
ആനകളെ എങ്ങനെയൊക്കെ പിടികൂടണമെന്നും എങ്ങനെ പരിപാലിക്കണമെന്നും പുരാതനകാലം മുതലേ ഭാരതീയർക്ക് അറിയാമായിരുന്നു. ഏതാണ്ട് ബിസി ആറാം നൂറ്റാണ്ടിൽ ആണ്, ആനകളുടെ മെരുക്കലും, പരിപാലനവും ഒക്കെ കൃത്യമായി എഴുതപ്പെട്ട ഒരു ഗ്രന്ഥം ഭാരതത്തിൽ ഉണ്ടാകുന്നത്. പാലകാപ്യ മുനിയാണ് ഇത് രചിച്ചത്. ഗജശാസ്ത്ര സ്ഥാപകൻ ആയി അദ്ദേഹത്തെ കണക്കാക്കുന്നു.
കൊണാർക്ക് ക്ഷേത്രത്തിന്റെ ചുവരുകളിൽ പതിപ്പിക്കപ്പെട്ട ചിത്രങ്ങൾ പോലെ അനേകം വരകളും, വാല്മീകി രാമായണമുൾപ്പെടെയുള്ള അനേകം ഗ്രന്ഥങ്ങളും ആനകളെ പിടിച്ചു മെരുക്കി പരിപാലിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്.
Ancient Travelers’ Accounts of Elephant Capturing in India
ബിസി 300 കാലത്ത് ഭാരതം സന്ദർശിച്ച മെഗസ്തനീസ് നമ്മുടെ രാജ്യത്തെ ആനപിടിത്തത്തെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്. പിന്നീട് സ്ട്രാബോ, കോസ്മാസ് ഇൻഡിക്കോപ്ലൂസ്റ്റസ് പോലെ പല എഴുത്തുകാരും ഇത്തരം വിവരങ്ങൾ തരുന്നുണ്ട്.
Classification of Elephants in Historical Writings
ഗജശാസ്ത്രങ്ങളിൽ എട്ടുതരത്തിലുള്ള ആനകളെപ്പറ്റിയുള്ള വിവരണങ്ങൾ ഉണ്ടെങ്കിൽ പിൽക്കാലത്ത് അവ നാലുതരമായി ചുരുങ്ങപ്പെട്ടു. ആനകളുടെ കാര്യം പറയുമ്പോൾ അവയുടെ ലക്ഷണങ്ങളേയും പരിപാലനത്തെയും പറ്റി വിശദമാക്കുന്ന ഐൻ ഐ അക്ബറിയും, മാതംഗലീലയുമൊക്കെ ചർച്ചകളിൽ വരും. ഐൻ ഐ അക്ബറി വളരെ പൊതുവായ ചില വിവരങ്ങൾ മാത്രം നൽകുമ്പോൾ മാതംഗലീല അതിബൃഹത്തായ വിവരങ്ങൾ ആണ് തരുന്നത്.
Five Traditional Methods of Capturing Elephants in India
ആനഗ്രന്ഥങ്ങൾ അഞ്ചുരീതിയിൽ ആനകളെ പിടിക്കാനുള്ള വിവരങ്ങൾ ആണ് നൽകുന്നത്. ആനകളെ ഭയപ്പെടുത്തി ഒരു ദിശയിലേക്ക് മാത്രം ഓടിച്ചു കിടങ്ങുകളാൽ ചുറ്റപ്പെട്ട ഒരു വേലിക്കെട്ടിനകത്തേക്ക് കയറ്റുന്ന രീതി (ഖെദ്ദ), പെണ്ണാനകളെ ഉപയോഗിച്ച് ആൺ ആനകളെ വശീകരിച്ച് കുടുക്കുന്ന രീതി, തറയിൽ ഒളിപ്പിച്ച നിലയിലുള്ള കുരുക്കുകളിൽ ആനകളെ കുടുക്കി പിടിക്കുന്ന രീതി, വേട്ടയാടി കയർകുരുക്ക് ഉപയോഗിച്ച് പിടിക്കുന്ന രീതി, വാരിക്കുഴിയിൽ വീഴ്ത്തി പിടിക്കുന്ന രീതി.
എന്നാൽ പല ഇടങ്ങളിലും ചെവികളിൽ ഒരു കുന്തം തറപ്പിച്ചു ആനകളെ വീഴ്ത്തി പിടിക്കുന്ന രീതിയും, മയക്കുമരുന്ന് ഭക്ഷണത്തിൽ കലർത്തി മയക്കി കുരുക്കിടുന്ന രീതിയും നിലവിൽ ഉണ്ടായിരുന്നു. ഇത്തരം രീതികളിൽ എല്ലാംതന്നെ കാലങ്ങൾക്ക് അനുസരിച്ചുള്ള മാറ്റങ്ങളും വന്നിരുന്നു. താപ്പാനകൾ ഇതിലെല്ലാം ഒരു വലിയ ഘടകമായിരുന്നു.
The Ban on Elephant Capturing in 1977
1977 ലാണ് ആനപിടിത്തം നമ്മുടെ നാട്ടിൽ നിരോധിക്കുന്നത്. എങ്കിലും വല്ലപ്പോഴും സ്വാഭാവികമായ രീതിയിലും, അസ്വാഭാവികമായ സാഹചര്യത്തിലും ആനകളെ ലഭിക്കാറുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ള ആനകളെ സംസ്ഥാനത്തിനകത്തും പുറത്തും ഒക്കെ കൊണ്ടുപോകുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ചില ചട്ടങ്ങൾ നിലവിലുണ്ട്.
എന്നാൽ ഇതെല്ലാം ലംഘിച്ചു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും തെക്കൻ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി ആനക്ക് എത്തിച്ചു വിൽപ്പന നടക്കാറുണ്ട് അഥവാ നടന്നിട്ടുണ്ട് എന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
Elephant Enclosures in Kerala: A Historical Overview
മുണ്ടോംമൂഴിക്ക് പുറമേ പെരുന്തേനരുവിയിലും, മഞ്ഞക്കടമ്പിലും, പെരുനാട്ടിലും ഒക്കെ ആനക്കൂടുകൾ ഉണ്ടായിരുന്നു. 1891 ൽ ആണ് മുണ്ടോംമൂഴിയിലെ ആനക്കൂട് പൊളിച്ചുമാറ്റിയത്. 1922 ൽ പെരുനാട്ടിലെയും, 1942 ൽ മറ്റു രണ്ടുസ്ഥലത്തെയും കൂടുകൾ പൊളിച്ചുമാറ്റി. ആനപിടിത്തം ആനകൾക്ക് മനസ്സിലായതോടെ ആനകൾ ഈ പ്രദേശങ്ങൾ ഉപേക്ഷിച്ചതാണ് കൂടുകൾ ഒഴിവാക്കാനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്.
The Establishment of the Konni Elephant Enclosure in 1942
1942 ൽ ആണ് കോന്നിയിൽ ആനക്കൂട് പണിയുന്നത്. കമ്പകം, തമ്പകം, ഇരുമ്പകം, പൊങ്ങ, എയ്യകം എന്ന പേരുകളിലൊക്കെ അറിയപ്പെടുന്ന തേക്കിന് തുല്യമായ തടി ഉപയോഗിച്ചാണ് ഈ കൂട് പണിതിട്ടുള്ളത്. പണ്ടുകാലത്ത് പല ജലപാതകളുടെയും കുറുകേ പാലങ്ങൾ നിർമ്മിക്കാൻ വരെ ഈ തടി ഉപയോഗിക്കുമായിരുന്നു. എന്റെ നാട്ടിലും ഉണ്ടായിരുന്നു. “കൊണ്ടോടിപ്പാലം”. പണ്ടുള്ള റെയിൽവേ സ്ലീപ്പറുകളും മറ്റൊന്നായിരുന്നില്ല.
Konni Elephant Kraal: A Major Attraction Today
കോന്നി ആനക്കൂട് ഏകദേശം ഒൻപത് ഏക്കർ സ്ഥലത്താണ് നിൽക്കുന്നത്. ആനക്കൂടും, ആനകളെ കുളിപ്പിക്കുന്ന സ്ഥലവും, കെട്ടിടങ്ങളും, നടപ്പാതകളും, ആനകൾ വിശ്രമിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്ന ഇടങ്ങളും, മ്യൂസിയവും, കുട്ടികളുടെ പാർക്കും, 3D തിയേറ്ററും, പുരാതനമായ ഒരു ഫോറെസ്റ് ബംഗ്ളാവും എല്ലാം ഇതിലുൾപ്പെടും. ഒരാൾക്ക് 80 രൂപയാണ് ഫീസ്. വാഹനം പാർക്ക് ചെയ്യാം. അതിന് 40 രൂപ കൊടുക്കണം, നാല് വീല് ഉണ്ടെങ്കിൽ. നിലവിൽ രണ്ടുവയസ്സുള്ള കൊച്ചയ്യപ്പൻ കൂട്ടിനകത്തും, 11 വയസ്സുകാരനും, പല പ്രായത്തിലുള്ള മൂന്ന് പിടിയാനകളും വിശ്രമസ്ഥലത്തുമായി നിൽപ്പുണ്ട്.
Famous Elephants Tamed form Konni Kraal
മംഗലംകുന്ന് ഗണപതി, മലയാലപ്പുഴ രാജൻ, തൃക്കടവൂർ ശിവരാജു, കീഴൂട്ട് വിശ്വനാഥൻ, കോന്നിയിൽ കൊച്ചയ്യപ്പൻ, കോന്നിയൂർ സുരേന്ദ്രൻ എന്നിവരൊക്കെ കേരളത്തിലെ ആനപ്രേമികൾക്ക് സുപരിചിതരാണ്. കോന്നിയിൽ നിന്നും ചട്ടം പഠിച്ചിറങ്ങിയ അനേകം ആനകളിൽ ചിലർ മാത്രമാണ് ഇവർ.
© അവിട്ടത്താൻ (ജയൻ കൂടൽ)
English Summary – Konni Elephant Kraal – A Historical Symbol of Elephant Capturing and Taming
Konni’s elephant kraal, also known as locally Konni Aanakkoodu, is a historic symbol of pride with origins dating back to the Travancore era. Established in 1875 across various locations in Konni, Pathanamthitta, these kraals pioneered the “Velikettu” or Khedda method for capturing wild elephants. This technique involved herding elephants into enclosures to tame them.
Although pit captures were used earlier, the Khedda method gained prominence over time. Kerala became a major supplier of tamed elephants, with the practice recorded in numerous texts. The knowledge of elephant care in India dates back to the 6th century BC, as documented by sage Palakapya in the Gajasasthra.