മാറ്റമുൾക്കൊള്ളുന്ന വിദ്യാഭ്യാസം: സാങ്കേതിക വിദ്യയും നൂതന അദ്ധ്യാപന രീതികളും

The Future of Education: A Blend of Traditional Methods and Technological Solutions

പത്താം ക്ലാസ്സ് ജയിച്ച നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും  അറിയില്ല എന്നൊരു പ്രസ്താവന ഈയിടെ കണ്ടിരുന്നു. ചർച്ച ചെയ്യാനുദ്ദേശിക്കുന്ന വിഷയം അതല്ല, പുസ്തകങ്ങൾക്കപ്പുറമുള്ള വിദ്യാഭ്യാസം സ്കൂളിൽ നിന്ന് നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ എന്നതാണ്. (Technology and Hybrid Learning on Global Education)

Modern Teaching Methods and Technology Are Shaping the Future of Learning
Photo Credit Yogendra Singh on Unsplash

Technology and Hybrid Learning on Global Education are Shaping the Future of Learning

അദ്ധ്യാപനരീതികളിൽ വരുന്ന കാലാധിഷ്ഠിത മാറ്റങ്ങൾ, സാങ്കേതികവിദ്യയിലെ പുരോഗതികൾ എന്നിവയൊക്കെ, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതിയെ സമകാലികമായി മെച്ചപ്പെടുത്തുന്നതിനാൽ, വിദ്യാഭ്യാസമേഖലയിൽ  കുട്ടികൾക്കും മാതാപിതാക്കൾക്കും വളരെ പ്രതീക്ഷയാണുള്ളത്.

നാഷണൽ എഡ്യൂക്കേഷൻ പോളിസി ഓഫ് ഇന്ത്യ 2020 ഇത്തരം സമീപനങ്ങളെ പരമാവധി ഉപയോഗപ്പെടുത്താൻ ഉതകുന്നതാണ് എന്നുള്ള കാര്യത്തിൽ വലിയ തർക്കം ഉണ്ടാകാൻ സാധ്യതയില്ല. എങ്കിലും ഈ പദ്ധതിപ്രകാരമുള്ള പാഠ്യപദ്ധതിയും അതിന്റെ തയ്യാറെടുപ്പുകളും എത്രകണ്ട് അധ്യാപകരിലേക്കും കുട്ടികളിലേക്കും  എത്തിച്ചേർന്നിട്ടുണ്ട് എന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.

COVID-19 and Education: A Catalyst for Hybrid Learning and New Approaches

കൊറോണ കാലഘട്ടം വിദ്യാഭ്യാസ മേഖലക്ക് കൂടുതൽ ഉണർവ്വാണ്‌ നൽകിയത് എന്ന് പറഞ്ഞാൽ അത് അതിശയം ആണല്ലോ എന്ന് ചിലരെങ്കിലും കരുത്തും..

ഹൈബ്രിഡ് ലേണിംഗ് എന്ന് വിളിക്കാവുന്ന ഓൺലൈൻ, ഓഫ്‌ലൈൻ പഠനരീതികൾ ലോകത്തിനു മുൻപിൽ ഒരു പുതുമയായി കോവിഡ് കാലഘട്ടം നൽകി. മുൻപും ഇതുണ്ടായിരുന്നുവെങ്കിലും സാധാരണക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.

വിദ്യാർത്ഥികളുടെ വ്യക്തിഗതമായ ആവശ്യങ്ങൾക്കും, താൽപ്പര്യങ്ങൾക്കും, പഠന ശൈലികൾക്കും അനുയോജ്യമായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഈ സമയങ്ങളിൽ അധ്യാപകർ കൂടുതലായി തിരിച്ചറിഞ്ഞിരുന്നു. കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക സ്ഥിതിയും, കഴിവും അദ്ധ്യാപകർക്ക് മനസ്സിലാകുകയും അതിനനുസരിച്ചുള്ള ഇടപെടലുകൾ നടത്താൻ അവർക്കു കഴിയുകയും ചെയ്തു എന്നുള്ളതാകാം വിദ്യാഭ്യാസമേഖലക്ക് കോവിഡ് നൽകിയ ഏറ്റവും വലിയ പാഠം.

Global Collaboration through Technology: How Education Is Becoming More Interconnected

ആഗോളതലത്തിൽ സമപ്രായക്കാരുമായും വിദഗ്ധരുമായും ബന്ധപ്പെടാൻ, സാങ്കേതികവിദ്യ, വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രാപ്‌തമാക്കുന്നു. ക്രോസ്-കൾച്ചറൽ സഹകരണത്തിനും വൈവിധ്യമാർന്ന വീക്ഷണങ്ങൾക്കും ഈ വിദ്യകൾ സൗകര്യമൊരുക്കുന്നു.

ലോക ആവശ്യങ്ങൾക്കുവേണ്ടിയുള്ള, അതിന് പൊരുത്തപ്പെടുന്ന, പ്രായോഗിക കഴിവുകൾ പഠിപ്പിക്കുന്നതിനുള്ള ഊന്നൽ വർധിച്ചുവരികയാണ്. തൊഴിലധിഷ്ഠിത കോഴ്‌സുകൾ, തൊഴിലധിഷ്ഠിത പരിശീലനം, അതിനും മുകളിൽ നിൽക്കുന്ന പ്രായോഗിക പഠന / പരിശീലനം എന്നിവയ്ക്ക് പ്രാധാന്യം കൂടുതൽ ലഭിക്കേണ്ടതുണ്ട്.

Financial Barriers to Modern Education: A Challenge for Developing Nations
Photo Credit Ivan Aleksic on Unsplash

ലോകമെമ്പാടും വിദ്യാഭ്യാസത്തിന്റെ രീതിതന്നെ മാറിത്തുടങ്ങി. ഹ്രസ്വവും ലക്ഷ്യബോധവുമുള്ളതായ കോഴ്‌സുകളും മൈക്രോ ക്രെഡൻഷ്യലുകൾ ഉൾപ്പെട്ട പഠനരീതിയും, ആജീവനാന്തം പഠിക്കാൻ കഴിയുന്ന കരിക്കുലവും പുതുയുഗത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും പല അവസരങ്ങൾ തുറന്നുതന്നേക്കാം.

The Role of Artificial Intelligence and Virtual Reality in Shaping the Future of Learning

AI എന്ന് ചുരുക്കപ്പേരിട്ട് വിളിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസും, വെർച്വൽ റിയാലിറ്റിയും (VR), ഓഗ്‌മെന്റഡ് റിയാലിറ്റിയും (AR), ഡാറ്റ അടിസ്ഥാനമാക്കിയുള്ള സ്ഥിതിവിവരക്കണക്കുകളും, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയും, 3D പ്രിന്റിങ് ടെക്നോളജിയും എല്ലാം പുതിയ പഠനപാതകളിലെ മാറ്റങ്ങളാകും. ചരിത്ര സംഭവങ്ങൾ നന്നായി മനസ്സിലാക്കാനും, വെർച്വൽ പരീക്ഷണങ്ങൾ നടത്താനും, സിമുലേഷനുകളിൽ ഏർപ്പെടാനും ഇത്തരം വിദ്യകൾ സഹായിക്കുകയും ചെയ്യും.

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അഡാപ്റ്റീവ് ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ, ടാസ്‌ക്കുകൾ ഓട്ടോമേറ്റ് ചെയ്യുകയും വ്യക്തിഗത ശുപാർശകൾ നൽകുകയും ചെയ്യും. ക്ലൗഡ് അധിഷ്‌ഠിത സംവിധാനങ്ങൾ, ഡാറ്റ, സംഭരിച്ച ഉപകരണവുമായും ആക്സസ് ചെയ്യേണ്ട ഉപകരണവുമായും എളുപ്പത്തിൽ ലിങ്ക്ഡ് ആവുകയും എവിടെനിന്നുവേണമെങ്കിലും ഈ ഡാറ്റാ പരിശോധിക്കുവാനും പഠിക്കുവാനും മാറ്റങ്ങൾ വരുത്തുവാനും സഹായിക്കുകയും ചെയ്യും.

വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ രീതികളുമായി പൊരുത്തപ്പെടുന്നതിനാൽ, വിദ്യാർത്ഥികൾക്ക് കൂടുതൽ വ്യക്തിപരവും വഴക്കമുള്ളതും ആഴത്തിലുള്ളതുമായ പഠനാനുഭവങ്ങൾ പ്രതീക്ഷിക്കാം, അത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്റെ വെല്ലുവിളികൾക്ക് അവരെ സജ്ജമാക്കുന്നു. പഠനപരമായ കഴിവുകൾക്ക് പുറമേ, ആശയവിനിമയം, ടീം വർക്ക്, സർഗ്ഗാത്മകത തുടങ്ങിയ സോഫ്റ്റ് സ്‌കില്ലുകളും ഇത്തരം പുതുതലമുറ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിക്കാൻ കഴിയും എന്ന വിശ്വാസവും നിലനിൽക്കുന്നു.

Financial Barriers to Modern Education: A Challenge for Developing Nations

എങ്കിലും ഇത്തരത്തിലുള്ള ഏറ്റവും പുതിയ വിദ്യാഭ്യാസരീതിക്ക്‌ വേണ്ടിയുള്ള സാമ്പത്തികം കണ്ടെത്തുക എന്നത് വികസ്വര, അവികസിത രാജ്യങ്ങൾക്കു ഒരു വെല്ലുവിളിയാണ്. വികസ്വര രാജ്യങ്ങൾ ഒരു പരിധിവരെ തനതുഫണ്ട് അനുവദിക്കുമെങ്കിലും ലോകത്തു ധാരാളം അവികസിത രാജ്യങ്ങളുണ്ട്  എന്നുള്ള വസ്തുത നാം മറന്നുകൂടാ.

2002 മുതൽ വിദ്യാഭ്യാസ മേഖലയിൽ 100% നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) ഭാരത സർക്കാർ അനുവദിച്ചിട്ടുണ്ട്. 2000 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ മൊത്തം വിദേശ നിക്ഷേപം ഏകദേശം ഒൻപത് ബില്യൺ യുഎസ് ഡോളറായിരുന്നു. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന് ഭാരതസർക്കാർ ഏകദേശം അറുപതിനായിരം കോടി രൂപ നൽകുകയും 2020-21 ലെ യൂണിയൻ ബജറ്റിന് കീഴിൽ റീവൈറ്റലൈസിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് സിസ്റ്റംസ് ഇൻ എഡ്യൂക്കേഷൻ (RISE) പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Improving Infrastructure and Policy for Global Competitiveness in Education: A State-Level Perspective

വിദ്യാഭാസ മേഖലയിൽ വരേണ്ട ഈ വലിയ മാറ്റങ്ങൾക്കുവേണ്ടി കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാറുമായി ചേർന്ന് പ്രവർത്തിച്ചും, സ്വന്തം നിലയിൽ പ്രാദേശിക തലത്തിൽ പുതുതലമുറ സംവിധാനങ്ങൾ കൊണ്ടുവന്നും, ഇൻഫ്രാസ്ട്രക്ച്ചർ പരിഷ്‌ക്കരിച്ചും കുട്ടികളെ ആഗോള പൗര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തുന്നുണ്ട്.

മെച്ചപ്പെടുത്തിയ നയങ്ങളിലൂടെയും പദ്ധതികളിലൂടെയും നമ്മുടെ  വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കാനും മെച്ചപ്പെടുത്താനും നിരവധി ശ്രമങ്ങൾ നടത്തിയിട്ടും, രാജ്യത്തെ ജനസംഖ്യയുടെ ഒരു പ്രധാന ഭാഗത്തിന് പ്രൈമറി സ്കൂൾ വിദ്യാഭ്യാസം ലഭ്യമല്ല എന്നുള്ള ആരോപണം ശക്തമാണ്. ഇന്നും പല സംസ്ഥാനങ്ങളിലും വിദൂരവും അല്ലാത്തതും ആയ പ്രദേശങ്ങളിൽ  ശരിയായ സ്‌കൂൾ അടിസ്ഥാന സൗകര്യങ്ങളും യോഗ്യതയുള്ള അധ്യാപക ജീവനക്കാരും ഇല്ല എന്നുള്ളതാണ് ആരോപണത്തിന്റെ കുന്തമുന. 

Improving Infrastructure and Policy for Global Competitiveness in Education
Photo Credit Shubham Sharan on Unsplash

അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നത് മാത്രമല്ല, താഴെത്തട്ടിൽ (പ്രത്യേകിച്ച് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി) നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും, ഭാരതത്തിൽ പല പ്രദേശങ്ങളിലും കാണപ്പെടുന്ന, വിദ്യാഭ്യാസത്തോടുള്ള പൊതുവായ ഉത്സാഹക്കുറവും രണ്ട് പ്രധാന തടസ്സങ്ങളാണ്.

The Importance of Early Professional Development in Education Reforms

സ്കൂളുകളിലെ അടിസ്ഥാന തലം മുതൽ ഹയർ സെക്കണ്ടറി തലങ്ങൾ വരെ, അതായതു ഒരു കുട്ടിക്ക് പതിനേഴ് വയസ്സാകുന്നതുവരെ പല  വിലയിരുത്തലുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും വിദ്യാഭ്യാസ സമ്പ്രദായം കടന്നുപോകുന്നത്.

സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യക്കാരുടെ ശരാശരി ആയുസ്സ് എന്നുള്ളത് 70 വർഷമാണ് എന്നൊക്കെ പറയുമെങ്കിലും, അതങ്ങട് പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുന്നില്ല. (ശരാശരി ആയുസ്സ് അറുപതിനപ്പുറത്തേക്കു ഉണ്ടോ എന്നുള്ള സംശയം… പ്രത്യേകിച്ച് കൊറോണ കാലത്തിനുശേഷം… നിലനിൽക്കുന്നു).

അങ്ങനെ നോക്കിയാൽ അറുപത് വയസുവരെ ജീവിക്കേണ്ട, അല്ലെങ്കിൽ ഇങ്ങനെചിന്തിക്കാം… അറുപത് വയസ്സുവരെ പണിയെടുക്കേണ്ട ഒരാളുടെ പതിനേഴ് വയസ്സുവരെയുള്ള അടിസ്ഥാന വിദ്യാഭ്യാസം അന്ന് പറയുന്നത്, അയാളുടെ ജീവിതത്തിന്റെ ഏകദേശം 30 ശതമാനം സമയമാണ്. ഒരു പ്രൊഫഷണൽ ആയി രൂപപ്പെട്ട്, അതിൽ പരിശീലനം സിദ്ധിക്കുമ്പോഴേക്കും അയാൾ ജീവിതത്തിന്റെ 40 ശതമാനവും കടന്നിരിക്കും.

ആയതിനാൽ വിദ്യാഭ്യാസസമ്പ്രദായത്തിലെ പരിഷ്ക്കരണത്തിലൂടെ ഇരുപത് വയസ്സിനുള്ളിൽത്തന്നെ കുട്ടികളെ അവർക്കു താല്പര്യമുള്ള വിഷയങ്ങളിലെ പ്രൊഫഷണലുകൾ ആക്കിമാറ്റുന്നതിനുള്ള സൗകര്യങ്ങൾ ചെയ്യുന്നത്, അവരിൽനിന്നുള്ള ഔട്ട്പുട്ട് രാജ്യത്തിന് കൂടുതൽ വർഷം ലഭിക്കാൻ സഹായിക്കും. നമ്മുടെ പുതിയ നാഷണൽ എഡ്യൂക്കേഷൻ പോളിസി കൃത്യമായി വിലയിരുത്തൽ നടത്തി, സമഗ്രപരിഷ്ക്കരണങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടും എന്ന് കരുതാം.

Education for Life: Why Practical Life Skills Should Be a Core Part of the Curriculum

ഇന്നത്തെ വിദ്യാഭ്യാസ സാഹചര്യത്തിൽ പതിനേഴാം വയസ്സിൽ  ഇന്റർമീഡിയറ്റ് കഴിഞ്ഞു പുറത്തേക്കിറങ്ങുന്ന ഒരു വിദ്യാർത്ഥിക്ക് തൻ്റെ പുസ്തകങ്ങളിലെ കാര്യമല്ലാതെ മറ്റൊന്നും അറിയില്ല എന്നുള്ളത് ഒരു സത്യമാണ്. മുട്ട അടവെച്ചു കോഴിയെ വിരിയിച്ചു, അത് അമ്മക്കോഴിയുടെ കൂടെ നടക്കുന്നതുപോലെയാണ് ഈ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.

Education for Life: Why Practical Life Skills Should Be a Core Part of the Curriculum
Photo Credit Kenny Eliason on Unsplash

ഒരു വ്യക്തിക്ക് അയാളുടെ ജീവിതത്തിൽ എപ്പോഴും വേണ്ടുന്ന കാര്യങ്ങൾ പഠിക്കുക, സമൂഹത്തിൽ എപ്പോഴും കാണപ്പെടുന്ന വസ്തുതകളിൽ ഗ്രാഹ്യമുണ്ടാക്കുക എന്നുള്ളതൊന്നും സ്കൂളിൽ പഠിപ്പിക്കപ്പെടുന്നില്ല.

Consider a student who has successfully completed the Plus Two examination

നികുതികൾ എന്നത് ഒരു രാജ്യത്തെ പരമപ്രധാനമായ സംഗതിയാണ്. നികുതികളെ സംബന്ധിച്ചും അവ നൽകേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അടിസ്ഥാന അറിവുകൾ നൽകുന്നതിൽ സ്കൂൾ വിദ്യാഭ്യാസം എത്രകണ്ട് വിജയമാണ്?

തുടർ വിദ്യാഭ്യാസത്തെക്കുറിച്ചും, ജോലിസാധ്യതകളെക്കുറിച്ചും ഈ വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും അജ്ഞരല്ലേ?

ഇൻഷുറൻസുകളുടെ പ്രാധാന്യത്തെക്കുറിച്ചും, അവയുടെ വ്യത്യസ്ത തരത്തിലുള്ള ഉല്പന്നങ്ങളെക്കുറിച്ചും, സാമ്പത്തിക മാനേജുമെന്റിനെക്കുറിച്ചും ഉള്ള അടിസ്ഥാനപരമായ അറിവുകൾ ഈ കുട്ടികളിൽ ഉണ്ടോ?

ആരോഗ്യ പരിപാലനം, സ്ട്രെസ്സ് മാനേജ്‌മെന്റ് എന്നിവയിൽ കുട്ടികൾക്കു സ്കൂൾ വിദ്യാഭ്യാസത്തിൽനിന്നും എത്രത്തോളം അറിവ് ലഭിക്കുന്നുണ്ട്?

സ്വയരക്ഷയുടെ അടിസ്ഥാന പാഠങ്ങൾ അച്ചിലിട്ട് വാർത്തതുപോലെ പഠിപ്പിക്കുന്നുണ്ടെങ്കിലും സർവൈവൽ സ്‌കിൽ ഡെവലപ്മെൻറ് അതിൽ ഇല്ലേയില്ല. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, തീപിടിത്തം, ഹൈക്കിങ്, ട്രെക്കിങ് മുതലായ സാഹചര്യങ്ങൾ ഓർമ്മ വരുന്നില്ലേ? 

Improving Infrastructure and Policy for Global Competitiveness in Education
Photo Credit Vasily Koloda on Unsplash

ഇൻവെസ്റ്മെന്റിന്റെ അടിസ്ഥാന പാഠങ്ങൾ ചെറുപ്പത്തിലേ പഠിച്ചുതുടങ്ങണ്ടേ? ഭൂരിപക്ഷം കുട്ടികൾക്കും സ്റ്റോക്ക് മാർക്കറ്റ്, ഫണ്ടിംഗ് എന്നുള്ളത് കാണാപഠനമാണ്, മാർക് സ്കോർ ചെയ്യാൻ…

വീടുകളിലെ അടിസ്ഥാന അറ്റകുറ്റപ്പണികളിൽ, അല്പമെങ്കിലും ട്രെയിനിങ് സ്കൂളുകളിൽ നിന്നും ലഭിച്ചാൽ അതവരുടെ ജീവിതത്തിന് നല്ലതല്ലേ? ഭക്ഷണം നമുക്ക് എപ്പോഴും ആവശ്യമുള്ള സ്ഥിതിക്ക് ഒരൽപം പാചകപഠനവും നല്ലതല്ലേ?

ട്രാഫിക് നിയമങ്ങൾ, വാഹനങ്ങളെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ എന്നിവ സ്കൂളുകളിൽ നിന്നും പുറത്തിറങ്ങുന്ന ഒരു വിദ്യാർത്ഥി അറിയേണ്ടതല്ലേ? ഡ്രൈവിംഗ് എന്നത് ഒരു സഹകരണ പെരുമാറ്റ രീതിയാക്കി പഠിപ്പിച്ചാൽ നല്ലതല്ല?

ഇങ്ങനെ അനേകം വിഷയങ്ങൾ പ്രതിപാദിക്കാം.

Preparing Students for the Real World: Need to Bridge the Gap Between School and Life Skills

കുട്ടികൾ ഇത്യാദി കാര്യങ്ങളിൽ അടിസ്ഥാനപരമായ അറിവുകൾ സമ്പാദിച്ചുവേണം പതിനേഴാം വയസ്സിൽ സ്കൂളിൽനിന്നും പുറത്തിറങ്ങേണ്ടത് എന്ന ആഗ്രഹത്തിൽനിന്നും പറഞ്ഞതാണ്…അങ്ങനെ കണ്ടാൽ മതി… അല്ല ഭാവിയിൽ അങ്ങനെയാകും എന്നുതന്നെ പ്രതീക്ഷിക്കുക. ഭരണപരിഷ്‌ക്കാരങ്ങളും സൈനും കോസും റ്റാനുമൊക്കെ അതിനുശേഷമോ അതിന്റെകൂടെയോ പഠിക്കട്ടെ…

© അവിട്ടത്താൻ (ജയൻ കൂടൽ)

English Summary

Technology and hybrid learning are transforming global education by integrating innovative approaches and fostering personalized, flexible learning experiences. The COVID-19 pandemic accelerated the adoption of hybrid models, blending online and offline instruction to cater to diverse student needs. Technological advancements, including AI, VR, and AR, are enhancing learning by enabling interactive and immersive experiences, while global collaboration and practical skill development are emphasized. However, equitable access to these tools remains a challenge, particularly in less developed regions. Lifelong learning pathways and micro-credentials are also reshaping education, providing flexible, career-oriented learning options for all ages.

This article has been viewed: 9
49720cookie-checkമാറ്റമുൾക്കൊള്ളുന്ന വിദ്യാഭ്യാസം: സാങ്കേതിക വിദ്യയും നൂതന അദ്ധ്യാപന രീതികളും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!