തകർന്നടിയുന്ന കോൺഗ്രസ് പാർട്ടി! നൂറ്റാണ്ടിന്റെ പാരമ്പര്യം പേറിയിട്ടും!
The decline of the Congress Party in Indian politics despite its historical legacy!
1857 ലെ കലാപത്തിനുശേഷം ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് സാമ്രാജ്യത്തിനു (ബ്രിട്ടീഷ് രാജ്) കീഴിൽ നേരിട്ടാക്കിയപ്പോൾ, ബ്രിട്ടീഷ് സംസ്കാരത്തോടും രാഷ്ട്രീയത്തോടും കൂടുതൽ പരിചയവും സൗഹൃദവും പുലർത്തുന്ന ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള ഇന്ത്യക്കാരുടെ സഹായത്തോടെ, ഇന്ത്യയുടെ ഭരണത്തെ നിലനിർത്തിക്കൊണ്ടുപോകാം എന്നാണ് ബ്രിട്ടീഷുകാർ ചിന്തിച്ചത്. (Decline of Congress Party in Indian politics)
The Early Years of the Congress Party
ഒരു പക്ഷെ കോൺഗ്രസ് വളരുകയും നിലനിൽക്കുകയും ചെയ്തതിന്റെ പല കാരണങ്ങളിൽ ഒന്ന്, ബ്രിട്ടീഷ് അധികാരികളുടെ രക്ഷാകർതൃത്വവും ഇംഗ്ലീഷ് ഭാഷയിൽ വിദ്യാഭ്യാസം നേടിയ ഇന്ത്യക്കാരുടെയും ആംഗ്ലോ-ഇന്ത്യക്കാരുടെയും വളർന്നുവന്നിരുന്ന സമൂഹവും കാരണമായിരിക്കാം.
1885 നു മുൻപേതന്നെ, വിരമിച്ച ബ്രിട്ടീഷ് ഇന്ത്യൻ സിവിൽ സർവീസ് ഓഫീസർ അലൻ ഒക്ടാവിയൻ ഹ്യൂം, വിദ്യാസമ്പന്നരായ ഇന്ത്യക്കാർക്കിടയിൽ സിവിൽ, രാഷ്ട്രീയ സംവാദങ്ങൾക്ക് ഒരു വേദി രൂപീകരിക്കണം എന്നാഗ്രഹിച്ചു.
Formation of the Indian National Congress
1883 ആയപ്പോഴേക്കും ഹ്യൂം കൽക്കട്ട സർവകലാശാലയിലെ തിരഞ്ഞെടുത്ത പൂർവ്വ വിദ്യാർത്ഥികളെ സമീപിച്ചു ഒരു പ്രസ്ഥാനം തുടങ്ങുന്നതിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിച്ചു. ഇന്ത്യൻ അനുകൂല പ്രവർത്തനങ്ങൾ നടത്തിയതിനാണ് ഹ്യൂം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം പരാജയപ്പെട്ടത് ശ്രദ്ധക്കുറവ് കൊണ്ടല്ല, മറിച്ച് വേണ്ടത്ര അറിവില്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
എങ്കിലും ബ്രിട്ടീഷുമായി ഉരസൽ വരാത്തരീതിയിൽ ഹ്യൂം ചിന്തിച്ചതിനാൽ 1885 പകുതി ആയപ്പോഴേക്കും ഇന്ത്യൻ നാഷണൽ യൂണിയൻ എന്ന പേരിൽ ഒരു പ്രസ്ഥാനം അദ്ദേഹം രൂപീകരിച്ചു. അന്നത്തെ വൈസ്രോയിയുടെ അംഗീകാരത്തോടെ. ഈ സംഘടനയെ സർക്കാരുമായി അഫിലിയേറ്റ് ചെയ്യുകയും ഇന്ത്യൻ പൊതുജനാഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയാക്കി മാറ്റുകയും ചെയ്തു.
ഹ്യൂമും വിദ്യാസമ്പന്നരായ ഒരു കൂട്ടം ഇന്ത്യക്കാരും 1885 ഒക്‌ടോബർ 12-ന് ഒത്തുചേർന്ന് ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി ഗ്രേറ്റ് ബ്രിട്ടനിലെയും അയർലണ്ടിലെയും ഇലക്‌ടർമാരോട് ഒരു അഭ്യർത്ഥന പ്രസിദ്ധീകരിച്ചു. ഇതിൽ 1885 ലെ ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിൽ, ബ്രിട്ടീഷ് വോട്ടർമാരോട്, ഇന്ത്യക്കാരോട് അനുഭാവമുള്ള സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടു. അതോടൊപ്പം അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് കാമ്പെയ്‌നുകൾക്ക് ധനസഹായം നൽകുന്നതിന് ഇന്ത്യയ്‌ക്ക് നികുതി ചുമത്തുന്നതിലുള്ള എതിർപ്പും, ഇന്ത്യയിലെ നിയമനിർമ്മാണ പരിഷ്‌കാരത്തിനുള്ള പിന്തുണയും ഉൾപ്പെടുന്നു. അഭ്യർത്ഥന പരാജയപ്പെട്ടു.
Key Figures in the Founding of Indian National Congress
1885 ഡിസംബർ 28-ന് ബോംബെയിലെ ഗോകുൽദാസ് തേജ്പാൽ കോളേജിൽ, രാജ്യത്തുടനീളമുള്ള എഴുപത്തി രണ്ട് പ്രതിനിധികൾ ഒത്തുകൂടിയപ്പോഴാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായത്. ദാദാഭായ് നവറോജി, വൊമേഷ് ചന്ദർ ബാനർജീ, എസ്. രാമസ്വാമി മുതലിയാർ, ബദ്റുദ്ദീൻ ത്യാബ്ജി, ഫിറോസ്ഷാ മേത്ത, സുരേന്ദ്രനാഥ് ബാനർജി, റൊമേഷ് ചന്ദർ ദത്ത്, എസ്. സുബ്രമണ്യ അയ്യർ എന്നിവരോടൊപ്പം ഇംഗ്ലീഷുകാരനായ അലൻ ഒക്ടാവിയൻ ഹ്യൂം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപക അംഗവും ജനറൽ സെക്രട്ടറിയുമായി. കൂട്ടത്തിൽ വില്യം വെഡ്ഡർബേൺ, ജോൺ ജാർഡിൻ എന്നീ ബ്രിട്ടീഷുകാരും ഉണ്ടായിരുന്നു.
Objectives and Initial Challenges of INC
ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ബ്രിട്ടനുമായി, 1905 വരെയുള്ള കാലഘട്ടത്തിൽ പൗരാവകാശത്തിനും, ഭരണാവകാശത്തിനും, രാജ്യത്തിന്റെ സാമ്പത്തിക നന്മക്കും വേണ്ടി നിരന്തരമായി, ആരോഗ്യപരമായ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. 1906 മുസ്ലിം ലീഗ് രൂപീകരണവും, പിന്നീട് കണ്ട ലോകമഹായുദ്ധവും, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും, ഗാന്ധിയുഗവും എല്ലാവര്ക്കും അറിയാവുന്നതാണ്.
Resistance to British Rule
ലോകമഹായുദ്ധ സമയത്തും അതിനുശേഷവും, ചമ്പാരനിലും ഖേഡയിലും ഗാന്ധിജി നേടിയ വിജയം പൊതുജനങ്ങളെ സംഘടനയിലേക്ക് ആകർഷിക്കാൻ ഇടയാക്കി. സർദാർ വല്ലഭായ് പട്ടേൽ, രാജേന്ദ്ര പ്രസാദ്, ചക്രവർത്തി രാജഗോപാലാചാരി, ജവഹർലാൽ നെഹ്‌റു, നർഹരി പരീഖ്, മഹാദേവ് ദേശായി, അതേപോലെ തീവ്രമായി പ്രതികരിക്കണം എന്നാഗ്രഹിച്ച ചിത്തരഞ്ജൻ ദാസ്, സുഭാഷ്. ചന്ദ്രബോസ്, ശ്രീനിവാസ അയ്യങ്കാർ എന്നിങ്ങനെ ഒട്ടനവധി ആളുകൾ അംഗങ്ങളായി.
Evolution of the Congress Party
നഗരങ്ങളിൽ അധിഷ്ഠിതമായ ഒരു എലിറ്റിസ്റ്റ് പാർട്ടിയിൽ നിന്ന്, ജനങ്ങളുടെ സംഘടനയായി ഗാന്ധിജി കോൺഗ്രസിനെ മാറ്റി. പിന്നീട് സ്വാതന്ത്ര്യവും അധികാരവും പടിപടിയായി എത്തി. കോൺഗ്രസ് നെഹ്‌റുവിലേക്കു ഒതുങ്ങിയത് പിന്നീട് പറയാം.
“വിഷയം പാർട്ടീയമല്ല, രാഷ്ട്രീയമാണ്… അതായത് രാഷ്ട്രത്തെ സംബന്ധിക്കുന്നത്”
ഒരു രാഷ്ട്രത്തിൽ, അതിനെ നയിക്കേണ്ട അഥവാ മാർഗ്ഗനിർദ്ദേശം നൽകേണ്ട പാർട്ടികൾക്ക്, രാഷ്ട്ര സംവിധാനത്തിലെ പങ്ക് എടുത്തുപറയേണ്ട കാര്യമില്ല. മുഖ്യധാരയിലുള്ള പാർട്ടികളുടെ നിലനിൽപ്പും അവരുടെ പ്രവർത്തനവും ജനാധിപത്യത്തിലെ നെടുംതൂണുകൾ ആണെന്നുള്ളതും യാഥാർഥ്യമാണ്.
The Impact of Major Historical Events
1969 – ൽ പിളർന്നു കോൺഗ്രസ് (ആർ), കോൺഗ്രസ് (ഒ) എന്നിങ്ങനെ ആയപ്പോഴും, കോൺഗ്രസ് (ഒ) ശോഷിച്ചു മറ്റിടങ്ങളിൽ ചേക്കേറിയപ്പോഴും, 1979 – ൽ കോൺഗ്രസ് (ആർ), കോൺഗ്രസ് (ഐ) ആയപ്പോഴും, 1984 – ൽ ഇലക്ഷൻ കമ്മീഷൻ കോൺഗ്രസ് (ഐ) യെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയി അംഗീകരിച്ചപ്പോഴും, 1996 വരെ കോൺഗ്രസ്, കോൺഗ്രസ് (ഐ) എന്ന പേര് ഉപയോഗിച്ചപ്പോഴും, ഈ കാലഘട്ടങ്ങളിലെല്ലാം ആശയങ്ങളിലെ പാകപ്പിഴകൾ തിരുത്തപ്പെടുകയും, വികസനത്തിന് അത്ര ചെറുതല്ലാത്ത സംഭാവനകൾ നൽകപ്പെടുകയും ചെയ്യപ്പെട്ടിരുന്നു എന്നുള്ളത് വിസ്മരിക്കാൻ കഴിയില്ല.
The Role of the Congress in the post-independence Struggle
ബ്രിട്ടീഷുകാർ ചവച്ചുതുപ്പിയ, 1950 കളിൽ ആഗോള സാമ്പത്തിക രംഗത്തും ഉൽപ്പാദന രംഗത്തും ശുഷ്‌കമായിരുന്ന, 13 ശതമാനം സാക്ഷരത മാത്രം ഉണ്ടായിരുന്ന, ശോഷിച്ച പെർക്യാപ്പിറ്റയും ജി ഡി പിയും മാത്രം കൈമുതലായിരുന്ന ഇന്ത്യയെ വികസ്വര രാജ്യ പാതയിലെത്തിക്കുവാൻ ഇന്നത്തെ വേഗതയിൽ അല്ലെങ്കിലും കോൺഗ്രസിന് കഴിഞ്ഞിരുന്നു എന്നുള്ളത് യാഥാർത്ഥ്യമാണ്.
എങ്കിലും വികസനത്തിൽ പ്രതീക്ഷിച്ചിരുന്ന വേഗം കൈവരിക്കാൻ കഴിയാതിരുന്നതും രാജ്യത്ത് ഉണ്ടായിരുന്ന ദ്രവ്യങ്ങളും മറ്റു വിഭവങ്ങളും കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതിരുന്നതും ഇന്ദിരാഗാന്ധിയുടെ കാലശേഷവും കോൺഗ്രസിന് ആശ്രയിക്കേണ്ടി വന്ന കുടുംബ രാഷ്ട്രീയവും കോൺഗ്രസിന് രാഷ്ട്രീയമായി വലിയ തിരിച്ചടികൾ നൽകിയിരുന്നു. കോൺഗ്രസ്സ് പാർട്ടിയും ഭരണവും എന്ന വിഷയത്തിൽ രാജ്യത്തിൻ്റെ ജയപരാജയങ്ങൾ എണ്ണിയാൽ പരാജയങ്ങൾ ആവും കൂടുതലും വരിക…അവർക്ക് കിട്ടിയിട്ടുള്ള ഭൂരിപക്ഷം പരിഗണിക്കുമ്പോൾ…
Challenges Faced by the Congress Party
ശരിയായ പ്രതിപക്ഷമാണ് യഥാർത്ഥ ഭരണപക്ഷം… കോൺഗ്രസ് അറിയാൻ… പാർലമെന്റിൽ രാഹുൽ ഗാന്ധി നടത്തുന്ന ഓരോ പ്രസംഗവും സ്റ്റാൻഡ്-അപ്പ് കോമഡി ആണെന്നുമുള്ള ആക്ഷേപവും കേൾക്കാൻ തുടങ്ങിയിരിക്കുന്നു.
അവസാനം കേട്ടത് ബജറ്റ് തയ്യാറാക്കിയ 20 പേരിൽ ദളിതും ആദിവാസിയും ഇല്ല എന്ന പ്രസ്താവനയാണ്. എന്തിലും ഏതിലും ജാതിചർച്ചയാണോ വേണ്ടത്. അതിനു മറ്റു സമയങ്ങൾ ഇല്ലേ. ഇത്തരം വിഷയം ബജറ്റ് ചർച്ചക്ക് പുറത്തു ഉന്നയിക്കേണ്ട വിഷയങ്ങളല്ലേ. ചിദംബരത്തോടും ഇത് ചോദിക്കണം.
ബജറ്റ് ചർച്ചകൾ വളരെ പ്രാധാന്യമുള്ളവയാണ്. ബജറ്റിൽ പറഞ്ഞിരിക്കുന്ന ഓരോ സബ്‌ജക്റ്റും, വരുമാനവും, ചെലവും, നികുതിയും തലനാരിഴകീറി അതിന്റെ ദോഷ വശങ്ങൾ പാർലമെന്റിൽ ചർച്ചക്ക് വിധേയമാക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്.
വിഷയങ്ങളിൽ ഒരു യഥാർത്ഥ സംവാദം നടത്തുന്നതിനും, യഥാർത്ഥ സാമ്പത്തിക ആശങ്കകൾ സഭയ്ക്ക് മുമ്പാകെ വയ്ക്കുന്നതിനുപകരം, രാഹുൽ ഗാന്ധി, ബജറ്റ് തയ്യാറാക്കിയ ടീമിൽ എത്ര ഒബിസി, എസ്ടി, എസ്‌സി, ആദിവാസി ആളുകൾ ഉണ്ടെന്ന് സംവദിച്ചു സമയം കളയുകയാണ്. മേമ്പൊടിക്ക് ക്യാപിറ്റൽ ഗെയ്ൻ ടാക്സിലെ മാത്രം വിഷയവും അംബാനി-അദാനി വിഷയവും. പഠിക്കാതെ പരീക്ഷക്ക് വന്നവർ. ആപ്പിന്റെ എം പി ചദ്ധ മാത്രമാണ് എന്തെങ്കിലും ഉന്നയിച്ചത്.
Leadership Crisis and Failures
ഒരു വ്യാഴവട്ടം മുൻപുവരെ കോൺഗ്രസ് ലോകത്തെ ഏറ്റവും വലിയ പാർട്ടി ആയിരുന്നു. ഇപ്പോൾ ലോകത്ത് മൂന്നാം സ്ഥാനത്തും.
ചരിത്രപരമായ ആധിപത്യവും, രാഷ്ട്രീയ, സാമൂഹ്യ സ്വാധീനവും, തെരെഞ്ഞെടുപ്പ് വിജയങ്ങളും, അന്താരാഷ്ട്ര അംഗീകാരവും ഒക്കെ ഇത്രയധികം ആഘോഷിച്ച മറ്റുപാർട്ടികൾ മുൻതലമുറകളിൽ ഇല്ലതന്നെ.
ഞാൻ ഏതെങ്കിലും പാർട്ടി പ്രവർത്തകനല്ല. പാർട്ടികൾ അല്ല, അവരുടെ പ്രവർത്തികൾ ആണ് മുഖ്യം എന്ന് കരുതുന്ന ആളാണ്. എങ്കിലും ജനാധിപത്യത്തിൽ വ്യത്യസ്ത പാർട്ടികൾക്കുള്ള സ്ഥാനവും അവരുടെ സംഭാവനകളും അവർക്കുള്ള ഉത്തരവാദിത്വങ്ങളും വ്യക്തമായി മനസിലാക്കുന്നു.
ഭരണ പരിചയവും, ആഗോള വിഷയ പരിചയവും നന്നായുള്ള, അറുപതിൽ അധികം പിളർപ്പുകൾ നേരിട്ടിട്ടും പിടിച്ചു നിന്ന പാർട്ടിയാണ് കോൺഗ്രസ്.
ആ കോൺഗ്രസ് പാർട്ടി കഴിഞ്ഞ കുറെ കാലങ്ങളായി പടവലങ്ങപോലെ വളരുന്നതായാണ് കാണുന്നത്.
തുടർച്ചയായ തോൽവികൾക്കിടയിലും കോൺഗ്രസ് ഇപ്പോഴും നിലനിൽക്കുന്നത്, കോൺഗ്രസ് പ്രത്യയശാസ്ത്രത്തിൽ, അതിനു മുൻകാല നേതാക്കൾ നൽകിയ സംഭാവനകളിൽ വിശ്വസിക്കുന്ന ഒരു കൂട്ടമാളുകൾ ഇപ്പോഴുമുണ്ട് എന്നുള്ളതുകൊണ്ടാകാം.
Loss of Majority and Electoral Setbacks
ഈ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം. കോൺഗ്രസ് ആരാധകർ മറിച്ചു പറയുമെങ്കിലും.
NDA എന്ന മുന്നണിയും I.N.D.I.A. എന്ന മുന്നണിയും തമ്മിലുള്ള സീറ്റിന്റെ കണക്കുകൾ നോക്കൂ.
38 ഓളം പാർട്ടികൾ ചേരുന്ന NDA മുന്നണിയിൽ BJP എന്ന പാർട്ടിക്ക് മൃഗീയ ആധിപത്യം ആണുള്ളത്. NDA ക്ക് 2024 ൽ ലഭിച്ച സീറ്റുകളായ 292 ൽ 240 സംഭാവന ചെയ്തത് BJP യാണ്. എന്നാൽ I.N.D.I.A. മുന്നണിക്ക് ലഭിച്ച 234 ൽ 99 മാത്രമാണ് കോൺഗ്രസ് സംഭാവന. ഒറ്റക്ക് നിന്നാൽ ലഭിക്കാത്തവ ആണ് കൂടുതൽ സീറ്റുകളും.
ഇന്ത്യാ മുന്നണിയിൽ കോൺഗ്രസ്സിനോ അവരുടെ ഏതെങ്കിലും സഖ്യകക്ഷിക്കോ വലിയ ആധിപത്യം ഇല്ല. ഒരു മുന്നണി ശിഥിലമാകാതെ ഇരിക്കണമെങ്കിൽ അതിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് നല്ല ഭൂരിപക്ഷം വേണം. അതായത് മുന്നണിയിൽ ഒരു പാർട്ടിയെ പുറത്താക്കാനോ, കൂട്ടിച്ചേർക്കാനോ, അതല്ല ഇനി താക്കീത് നൽകാനോ മുന്നണിയിലെ പ്രധാനിക്ക് കഴിയണം…
കഴിഞ്ഞ മൂന്ന് ഇലൿഷനിലും ചേർത്ത് കോൺഗ്രസ് നേടിയത് 195 സീറ്റ് മാത്രമാണ്.
Internal Conflicts and Criticism
ആവർത്തിച്ചുള്ള കോൺഗ്രസ് തോൽവികൾക്കുള്ള കാരണം ആ പാർട്ടിയോ അവരുടെ പ്രത്യയ ശാസ്ത്രമോ അല്ല, പാർട്ടി നേതൃത്വത്തിലെ പ്രതിസന്ധിയാണ്. ഒരു പക്ഷെ കോൺഗ്രസ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ സംവിധാനങ്ങൾ, അടുക്കുകളായി കണക്കാക്കപ്പെടുന്ന ജനാധിപത്യം ആണ്. കൂടുതൽ അംഗങ്ങൾ വന്നാൽ ഭരണകക്ഷിയും അതിനു താഴെ വരുന്നവർ പ്രതിപക്ഷ കക്ഷിയും ആവുന്ന രീതി. ഇവിടെയാണ് ഒരു പ്രതിപക്ഷ കക്ഷിയുടെ മിടുക്ക് കാണിക്കപ്പെടേണ്ടത്. ആ പ്രതിപക്ഷ പാർട്ടിയെ ഭരണകക്ഷിയായി തെരെഞ്ഞെടുക്കാത്തതിൽ ജനങ്ങൾ ദുഃഖിക്കണം. ഭാവിയിലെ വിജയത്തിലേക്കുള്ള പ്രധാന ചവിട്ടുപടിയാകണം ആ ദുഃഖം.
Role of opposition team
സർക്കാരിനെ സ്വേച്ഛാധിപത്യത്തിൽ നിന്ന് തടയാനും അധികാരങ്ങൾ നിയന്ത്രിക്കാനും പ്രതിപക്ഷ പാർട്ടികൾ ഭരണകക്ഷിയെ ശക്തമായി നിരീക്ഷിക്കണം.
സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യുകയും ആ നയത്തിലെ ഗുണങ്ങളും ദോഷങ്ങളും ഇഴകീറി പരിശോധിച്ചു ആവശ്യമെങ്കിൽ തിരുത്തലോ പുതിയ നയമോ പ്രൊപ്പോസ് ചെയ്യണം.
സഭയ്ക്ക് പുറത്ത് പ്രതിപക്ഷ നേതാക്കൾ ജനങ്ങളുമായി എപ്പോഴും സംവദിക്കുകയും അവരുടെ ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ സർക്കാർ നയങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളും തിരുത്തലുകളും ജനങ്ങളിലേക്ക് എത്തിക്കുകയും വേണം.
സർക്കാരിന്റെ വരവ് ചെലവ് കണക്കുകൾ സഭയിലും പുറത്തും സൂക്ഷ്മമായ നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും പാത്രമാക്കണം. ബജറ്റ് മാത്രമല്ല, ബജറ്റ് കാലാവധി കഴിയുമ്പോൾ അതിന്റെ നടപ്പിലാക്കലും ബാക്കിപത്രവും കൂടി പരിശോധിക്കണം. അതിനുള്ള അവകാശം പ്രതിപക്ഷ പാർട്ടികൾക്കും ഉണ്ട്.
സർക്കാരിന്റെ ദൈനംദിന പ്രവർത്തനവും ഭാവിപരിപാടികളും, സർക്കാരിനെ നയിക്കുന്ന പാർട്ടികളുടെ രാഷ്ട്രീയ തീരുമാനങ്ങളും സഭക്ക് അകത്തും പുറത്തും ആരോഗ്യപരമായ കീറിമുറിക്കലുകൾക്കു വിധേയമാക്കണം. അങ്ങനെ പലതും…
Decline of Congress Party in Indian politics
ദേശീയ കോൺഗ്രസ് പാർട്ടി നേരിടുന്ന പ്രശ്‍നങ്ങൾ കോൺഗ്രെസ്സുകാരെക്കാൾ കൂടുതൽ അവരുടെ എതിർപക്ഷത്തുള്ളവർക്ക് അറിയാം എന്നുള്ളത് തന്നെയാണ് കോൺഗ്രസിന്റെ പ്രശ്നവും!
പാർട്ടിയുടെ ഇപ്പോഴത്തെ അംഗബലവും അടിത്തറയും മറ്റു വിഭവങ്ങളും എങ്ങനെ ഉപയോഗിക്കണം എന്നറിയാത്തതിലെ പ്രതിസന്ധി. പാർട്ടി നേരിടുന്ന ആക്രമണങ്ങളെ എങ്ങനെ നേരിടണം എന്നറിയാത്തതിലെ പ്രതിസന്ധി. മുൻപ് പറഞ്ഞ പ്രതിപക്ഷ പാർട്ടിയുടെ പങ്ക് എന്താണെന്നറിയാത്ത പ്രതിസന്ധി. കെട്ടുറപ്പുള്ള മുന്നിട്ടു നയിക്കുന്ന കൂട്ടുകെട്ടുകൾ ഉണ്ടാക്കാനറിയാത്തതിലെ പ്രതിസന്ധി. പാർട്ടിയെ മുന്നോട്ടു നയിക്കാനറിയാത്തവർ പാർട്ടിയെ നയിക്കുന്നതിലെ പ്രതിസന്ധി.
പാർട്ടി ഭരണം ആണ് മുഖ്യം, ജനങ്ങളോടുള്ള ഉത്തരവാദിത്വം അല്ല എന്ന് കരുതുന്നതിലെ പ്രതിസന്ധി. പാർട്ടിയാണ് മൂലധനം എന്നതിലുപരി നേതാക്കളുടെ സാമൂഹിക ആഢ്യത്വം ആണ് മൂലധനം എന്ന് കരുതുന്നതിലെ പ്രതിസന്ധി. വിനയത്തോടെയും സംവേദന ക്ഷമതയോടെയും വിഷയങ്ങൾ മനസ്സിലാക്കി ജനങ്ങളുമായി സംവദിക്കാൻ കഴിയാത്തതിലെ പ്രതിസന്ധി. നേതാവിനെ വിഷയം ധരിപ്പിക്കുന്ന ഉപദേശക വൃന്ദത്തിന്റെ വ്യക്തിതാല്പര്യങ്ങൾ നേതാവിന് മനസ്സിലാകാത്തതിലെ പ്രതിസന്ധി. അങ്ങനെ എന്തെല്ലാം…
Examples of Leadership Strategies
ലണ്ടനിൽ വെച്ച്, ഒരു ജേർണലിസ്റ് ഇന്ദിരാ ഗാന്ധിയോട്, അവർ ഇന്ത്യയിൽ ജയിലിൽ കിടന്ന അനുഭവം ചോദിച്ചപ്പോൾ ഈ കോൺഫെറെൻസിൽ ഇന്ത്യയെപ്പറ്റി മോശമായി പറയാൻ എനിക്കൊന്നുമില്ല എന്ന് പറഞ്ഞ നേതാവായിരുന്നു അവർ.
ട്രംപ് വിരുദ്ധനായിരുന്ന നിക്കോളാസ് ബേൺസുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തിയപ്പോൾ, ഇന്ത്യയിലെപ്പോലെ അമേരിക്കയിലും സഹിഷ്ണുത ഇല്ല എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ ബേൺസ് ഭംഗിയായി തിരുത്തിക്കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ബേൺസ് ട്രംപ് വിരുദ്ധനായിരിക്കാം, പക്ഷെ അമേരിക്കൻ വിരുദ്ധനല്ല എന്നതാണ് അവിടെയുള്ള പാഠം.
ഗാന്ധി എന്ന പേര് എന്തിനു ആ തലമുറ ഉപയോഗിക്കുന്നു എന്നുള്ളത് ഒരു പ്രശ്നമല്ല. എന്തുകൊണ്ട് നെഹ്‌റു എന്ന കുടുംബപ്പേര് അവർ ഉപയോഗിക്കുന്നില്ല എന്നുള്ളതും ഒരു പ്രശ്നമല്ല. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു? പ്രവർത്തിയല്ലേ മുഖ്യം.
The Importance of Knowledge in Leadership
ഒരു നേതാവിന് പ്രസംഗിക്കാൻ കഴിവ് വേണം എന്ന് ഒരു നിർബന്ധവും ഇല്ല. പക്ഷെ രാജ്യത്തെ സംബന്ധിക്കുന്ന വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചു ഉപരിതല അറിവെങ്കിലും വേണം.
നേതാക്കന്മാരുടെ പ്രസംഗങ്ങളും കൂടിക്കാഴ്ചകളും വ്യക്തി അധിഷ്ഠിത വിരോധത്തിലേക്ക് കയറാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അറിയാതെ ആവേശം മൂത്ത്, കൈവിട്ട വാക്കുകൾ പറയുകയും അവ രാജ്യ താൽപ്പര്യത്തിന് വിപരീതമായി സംസാരിക്കുന്നു എന്ന തോന്നൽ കേൾക്കുന്നവരിൽ ഉണ്ടാകുകയും ചെയ്യും.
ഇപ്പോഴത്തെ പല നേതാക്കന്മാർക്കും ജനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങളുടെ തലക്കെട്ട് പറയാനല്ലാതെ അവയിലെ ഉള്ളുകള്ളികൾ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ വിവരിക്കാൻ കഴിയുന്നില്ല. ഒരു തവണ പോലും. പ്രൊഫഷണൽ നേതാക്കന്മാർ അങ്ങനെയാകരുത്.
The Professional Evolution of Indira and Rajiv Gandhi
ഇന്ദിരാ ഗാന്ധി പ്രൊഫഷണൽ ആയിരുന്നു. രാജീവ് ഗാന്ധി ആദ്യ ആറുമാസ ബാലാരിഷ്ടതക്ക് ശേഷം പ്രൊഫഷണൽ ആയി രൂപാന്തരപ്പെട്ടു. ബിജെപി യിലും മാർക്സിസ്റ്റ് പാർട്ടികളിലും മറ്റു പല പാർട്ടികളിലും ധാരാളം പ്രൊഫഷണലുകൾ ഉണ്ട് / ഉണ്ടായിരുന്നു.
തെരഞ്ഞെടുക്കുക്കപ്പെട്ട സർക്കാരിന്റെ നയ വ്യതിയാനങ്ങളെപ്പറ്റിയോ സാധാരണക്കാർക്ക് പ്രയാസം ഉണ്ടാക്കാൻ സാധ്യതയുള്ള തീരുമാനങ്ങളെപ്പറ്റിയോ ഫലപ്രദമായി സംവദിക്കുവാൻ നേതാക്കന്മാർക്ക് കഴിയുന്നില്ല എന്നുള്ളതിന് പല ഉദാഹരണങ്ങളും ഉണ്ട്.
The Dangers of Partial Party Activity Without Understanding
രാഷ്ട്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാധ്യതകൾക്കപ്പുറം ഒരു കൂട്ടം ആൾക്കാരുടെ ഇoഗിതങ്ങൾക്കു വഴങ്ങിയും പാർട്ടിയുടെ വലിപ്പവും വ്യാപ്തിയും ജനങ്ങളോടുള്ള പ്രതിബദ്ധതയും മനസ്സിലാക്കാതെ നടത്തുന്ന ഭാഗിക പാർട്ടി പ്രവർത്തനം ഒരു നേതാവിനും ഭൂഷണമല്ല. ഭാവി പ്രധാന മന്ത്രി ആയാലും, ഭാവി പ്രതിപക്ഷ നേതാവായാലും. അതിനി എത്ര കടലിൽ ചാടിയാലും, എത്ര ബിരിയാണി വെച്ചാലും…
ദീർഘവീക്ഷണം ഉള്ള ഭരണകർത്താക്കളും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥന്മാരും ഉള്ള നാട് സ്വർഗ്ഗത്തിന് തുല്യമായിരിക്കും എന്ന വാക്യം ഓർമ്മിക്കുന്നു.
ഇന്ദിരാഗാന്ധി ഒരിക്കൽ പറഞ്ഞത്, ചോദ്യം ചെയ്യാനുള്ള മനുഷ്യൻ്റെ കഴിവാണ് അവൻ്റെ പുരോഗതിയുടെ അടിസ്ഥാനം എന്നാണ്. അടിയന്തിരാവസ്ഥക്കാലത്ത് ചോദ്യം ചെയ്തവരെയെല്ലാം ആയമ്മ ജയിലിൽ ആക്കിയിട്ടുണ്ട് എങ്കിലും അവർ പറഞ്ഞുവച്ച വിഷയം പ്രാധാന്യമുള്ളതാണ്. ഇന്ന് ഒരു പാർട്ടികളിലും ഇത്തരം ചോദ്യം ചെയ്യൽ നടക്കാത്തതിൻ്റെ വൈഷമ്യം നമുക്കറിയാം.
The Role of Political Parties in Democracy and Development
കോൺഗ്രസ് ആയാലും, മാർക്സിസ്റ് ആയാലും, ബിജെപി ആയാലും ജനാധിപത്യത്തിലും രാജ്യ, ജന വികസനത്തിലും അവരവർക്കു മുഖ്യമായ പങ്കു വഹിക്കാനുണ്ട്. വളരെയധികം പരിചയസമ്പന്നത അവകാശപ്പെടുന്ന ഈ പാർട്ടികളൊക്കെ അന്യം നിന്നുപോകാതെ, നല്ല സഖ്യങ്ങൾ ഉണ്ടാക്കി ജനങ്ങൾക്ക് വേണ്ടി കൂടുതൽ നന്നായി പ്രവർത്തിക്കട്ടെ എന്നാശംസിക്കുന്നു.
© അവിട്ടത്താൻ (ജയൻ കൂടൽ)
English Summary
The Congress Party, despite its century-long legacy, is now in a state of decline. The party, which played a pivotal role in India’s independence movement, has seen its influence wane over the years, especially after the 1969 split that led to multiple factions. While Congress still has a dedicated followers that believes in its ideological roots, the leadership crisis and repeated electoral failures have severely weakened the party’s standing. Congress’s inability to project strong leadership, effectively oppose government policies, and build robust alliances has left it struggling to remain relevant in Indian politics.
Historically, Congress transformed from an elitist organization into a people’s movement, largely due to Gandhi’s leadership, which ultimately led India to independence. However, the party has failed to maintain the same momentum post-Indira Gandhi, and its family-centric leadership model has drawn criticism. Despite having a wealth of experience in governance, Congress now faces existential challenges in a highly competitive and evolving political landscape. A lack of effective opposition from Rahul Gandhi and his partners and internal coherence has made the party vulnerable, and without a clear strategy, its future remains uncertain.