ഭാരതത്തിലെ ട്രേഡ് യൂണിയനുകളുടെ ചരിത്രം
History of Trade Unions in India
ട്രേഡ് യൂണിയനുകൾ സമൂഹത്തിനാപത്തോ എന്ന രീതിയിൽ പല ചർച്ചകളും നടക്കുന്ന കാലമാണിപ്പോൾ. ഒരു പക്ഷെ രണ്ടു പക്ഷത്തു നിന്നുമുള്ള ചില പിടിവാശികൾ ആയിരിക്കാം ഈ രീതിയിൽ ചർച്ചകൾ വരാനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടുള്ളത്. അതൊക്കെ രമ്യമായി പരിഹരിക്കപ്പെടട്ടെ. ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ള കോടതിവിധികൾ അതിനുതകട്ടെ എന്ന് വിചാരിക്കുന്നു.
ഒരു വ്യാപാര സംവിധാനത്തിലോ തൊഴിൽ സംവിധാനത്തിലോ പ്രവർത്തിക്കുന്ന സംഘടിത രീതിയിലുള്ള നിയമപരമായ കൂട്ടായ്മ ആണ് ട്രേഡ്/ലേബർ യൂണിയനുകൾ. ഇവക്കു ബൃഹത്തായ ഒരു ചരിത്രം ഉണ്ട്.
Growth of Trade Unions – inch by inch
ഇന്ത്യയിൽ പല ഘട്ടങ്ങൾ ആയിട്ടാണ് ഇന്നു കാണുന്ന ട്രേഡ്, ലേബർ യൂണിയനുകൾ വളർന്നു വന്നിട്ടുള്ളതു. ഏകദേശം 20,000 ട്രേഡ്, ലേബർ യൂണിയനുകൾ ഇന്ത്യയിൽ ഉണ്ട് എന്നാണ് പറയപ്പെടുന്നത്.
അടിമപ്പണി എന്ന് വിളിക്കാവുന്ന കാലത്തിനു ശേഷം 1860 മുതൽ 1875 വരെയുള്ള സമയത്തു ആണ് തൊഴിലാളികൾ സംഘടനാ രീതിയെ പറ്റി ചിന്തിച്ചു തുടങ്ങിയത്. എസ് എസ് ബംഗാളീ എന്നയാളിന്റെ നേതൃത്വത്തിൽ 1875 ൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമായി ആണ് ആണ് ആദ്യത്തെ ഫാക്ടറി കമ്മീഷൻ രൂപവൽക്കരിക്കപ്പെട്ടതും പിന്നീട് ഫാക്ടറി ആക്ട് ഉണ്ടായതും. 1890 ൽ ലോഖണ്ഡേ ആണ് ആദ്യത്തെ തൊഴിലാളി യൂണിയൻ ആയ ബോംബെ മിൽ ഹാൻഡ്‌സ് അസോസിയേഷൻ രൂപീകരിച്ചത്. ഇതോടുകൂടി പല പ്രദേശത്തും പല പേരിൽ സംഘടനകൾ ഉണ്ടായി, പക്ഷെ ഒത്തൊരുമയോ, വ്യക്തമായ നയമോ ഒന്നും ഇതിനുണ്ടായിരുന്നില്ല.
The Real Growth Started
1915 – 1920 ഓടു കൂടി ആണ് കുറച്ചുകൂടി കാഴ്ചപ്പാടുള്ള ലേബർ യൂണിയനുകൾ പ്രവർത്തനം തുടങ്ങിയത്, ഓൾ ഇന്ത്യ പോസ്റ്റൽ യൂണിയൻ, textile ലേബർ അസോസിയേഷൻ അഹമ്മദാബാദ്, മദ്രാസ് ലേബർ യൂണിയൻ എന്നിവ ഉദാഹരണം. പക്ഷെ ആദ്യത്തെ ലോകമഹായുദ്ധം നൽകിയ മന്ദത യൂണിയൻ പ്രവർത്തകരുടെ ദൈനം ദിന ജീവിതത്തെ സാരമായി ബാധിച്ചത് കാരണം പ്രവർത്തന അടിത്തറ മാത്രം ആയി വളർച്ച രേഖപ്പെടുത്തപ്പെട്ടു. NM ജോഷിയുടെയും ലാല ലജ്പത് റായിയുടെയും നേതൃത്വത്തിൽ AITUC ജൻമം എടുത്തത് ഈ സമയങ്ങളിൽ ആണ്.
Era of Revolution – Split… Grow…Split
1925 – 1935 കാലത്താണ് തൊഴിലാളി യൂണിയനുകൾ വിപ്ലവത്തെ പുൽകുന്നത്. ജോഷി, വിവി ഗിരി മുതലായവർ ആണ് ഈ പരിവർത്തനത്തിനു വേണ്ട വിത്തും വളവും നൽകിയത്. ഒറ്റക്കെട്ടായി നിന്ന AITUC പല കഷണങ്ങൾ ആയി. All India Red Trade Union Congress, National Trade Union Federation തുടങ്ങിയ പേരിൽ ഉള്ളവ പിൽക്കാലത്തു മാതൃ സംഘടനയിലേക്ക് തിരികെ വന്നെങ്കിലും നില നിന്ന സമയത്തു ശക്തി കാണിച്ചവയാണ്. Trade Disputes Act, 1929, Trade Unions Act, 1926 മുതലായ നിയമങ്ങളിലൂടെ യൂണിയനുകൾക്കു ശക്തി പകരാനും ഉത്തരവാദിത്വം നൽകാനും ഭരണകൂടം ശ്രമിച്ചിരുന്നു. യൂണിയനുകളിൽ ഇടതുപക്ഷ ചായ്‌വ് കണ്ടുതുടങ്ങിയ കാലഘട്ടം കൂടിയാണിത്. അക്കാലത്തെ All India Railway Men’s Federation (AIRF) എന്ന യൂണിയനും AITUC യുടെ ഭാഗമായിരുന്നു .
The Trouble of Second World War
1940-1947 കാലത്തു രണ്ടാം ലോകമഹായുദ്ധം നൽകിയ ഷോക്ക് തൊഴിലാളികളുടെ ജീവിതത്തെ വീണ്ടും തകർച്ചയിൽ എത്തിച്ചു. എങ്കിലും അടിത്തറ ശക്തം ആയിരുന്നത് കൊണ്ട് പ്രവർത്തനം മന്ദീഭവിച്ചിരുന്നില്ല. വലതു പക്ഷം-ഇടതുപക്ഷം പ്രശ്നങ്ങൾ തുടങ്ങിയതും ഈ സമയങ്ങളിൽ ആണ്. Bombay Industrial Relations Act, Industrial Employment Act തുടങ്ങിയ പുതിയ നിയമങ്ങൾ തൊഴിലാളി സംഘടനകളെ കൂടുതൽ ശക്തമാക്കാൻ ഉപകരിക്കുകയുണ്ടായി.
Political Involvement in Trade Unions
1947 കാലത്താണ് പട്ടേലിന്റെ നേതൃത്വത്തിൽ INTUC എന്ന സംഘടനാ രൂപീകൃതമായത്. ആ സമയം കൊണ്ടുതന്നെ AITUC പൂർണ്ണമായും ഇടതുപക്ഷത്തേക്ക് മാറിയിരുന്നു. 1948 ൽ ഹിന്ദ് മസ്‌ദൂർ സഭ എന്ന യൂണിയൻ ജനിച്ചു, ഇന്നിതു സമാജ്‌വാദി പാർട്ടിയുടെ ഭാഗം ആണ്. 1955 ൽ ആണ് ഭാരതീയ മസ്ദൂർ സംഘ് ജനിച്ചത്. ഇന്നുള്ള ഏകദേശം എല്ലാ തൊഴിലാളി യൂണിയനുകളും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പോഷക സംഘടന എന്ന രീതിയിൽ ആണ് പ്രവർത്തിക്കുന്നത്.
Conclusion
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്. എന്നാൽ ഈ അവകാശങ്ങൾക്കു കൃത്യമായ നിർവചനം ഇപ്പോഴും ഉള്ളതായി തോന്നുന്നില്ല. ഇടയ്ക്കിടെ ഉണ്ടാകുന്ന കോടതിവിധികൾ കാണുമ്പോൾ മേല്പറഞ്ഞതു ശരിയാണെന്നും തോന്നുന്നുണ്ട്. പിന്തള്ളപ്പെട്ടു കിടന്നിരുന്ന ഒരു വലിയ സമൂഹത്തെ കൈപിടിച്ചുയർത്തിയതിൽ തൊഴിലാളി സംഘടനകൾക്കുള്ള പങ്കു വളരെ വലുതാണ്. മാന്യമായ ജീവിതം തൊഴിലാളികൾക്കും തൊഴിൽ കൊടുക്കുന്നവർക്കും ഉണ്ടാകേണ്ടതാണ്. അതിനുതകുന്ന രീതിയിൽ ചട്ടങ്ങളും തീരുമാനങ്ങളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
The history of trade unions in India goes back to the late 1800s, emerging alongside the growth of factories. Early unions fought for better working conditions in textile and jute mills. By 1920, the All India Trade Union Congress formed, uniting workers across the country. Trade unions played a key role in India’s fight for independence and continue to advocate for worker rights today.