ആന്ത്രോപോമെട്രിക്കു ബിൽഡിങ് ഡിസൈനിൽ എന്താണ് കാര്യം?
What is Anthropometry? And, its importance in building design.
മനുഷ്യ ശരീരത്തിന്റെ അളവുകളെയും അനുപാതങ്ങളെയും കഴിവുകളെയും കുറിച്ചുള്ള താരതമ്യ പഠനമാണ് ആന്ത്രോപോമെട്രി. ‘ആന്ത്രോപോസ്’ (മനുഷ്യൻ എന്നർത്ഥം), ‘മെട്രോൺ’ (അളവ് എന്നർത്ഥം) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്.
ആന്ത്രോപോമെട്രി, ചെറുതും വലുതുമായ വ്യവസായങ്ങൾ, പ്രവർത്തികൾ, പ്രയോഗങ്ങൾ, സേവനങ്ങൾ, ഉൽപ്പന്നങ്ങൾ, ക്രിമിനോളജി, ഫോറൻസിക് തുടങ്ങിയ വിശാലമായ ശ്രേണികളെ സ്വാധീനിക്കുന്നതു കൂടാതെ കെട്ടിടങ്ങളുടെ രൂപകൽപ്പന പൂർത്തിയാക്കുന്നതിലും ഗണ്യമായ പ്രാധാന്യം കൈയാളുന്നു.
Basis of Anthropometry in Building Design
ഒരു കെട്ടിടത്തിന്റെ അളവുകളും മൊത്തത്തിലുള്ള രൂപകൽപ്പനയും നിർണ്ണയിക്കുന്നതിൽ മനുഷ്യന്റെ അളവുകളും, അനുപാതങ്ങളും, കഴിവുകളും പരമപ്രധാനമാണ്. ആളുകൾ കെട്ടിടങ്ങൾക്കനുസൃതമായി പൊരുത്തപ്പെടുത്തുന്നതിനുപകരം, കെട്ടിട രൂപകല്പനകൾ മനുഷ്യശരീരത്തിന് അനുയോജ്യമായിരിക്കണം എന്നതാണ് ആന്ത്രോപോമെട്രിയുടെ അടിസ്ഥാന ചിന്തകളിൽ ഒന്ന്.
ആർക്കിടെക്ചർ ആന്ത്രോപോമെട്രി എന്ന് വിളിക്കാവുന്ന മേഖലയിൽ ഗവേഷണ കുതുകികൾ രണ്ട് അടിസ്ഥാന സിദ്ധാന്തങ്ങളെയും ഉപയോഗിക്കുന്നുണ്ട്:
Static Anthropometry in Building Design
വിശ്രമസമയത്തു കസേരകൾ, മേശകൾ, കിടക്കകൾ, മൊബിലിറ്റി ഉപകരണങ്ങൾ മുതലായവ ഉപയോഗിക്കുന്നതിനു വേണ്ടി ശരീരത്തിന്റെ അളവുകൾ വെച്ച് തയ്യാറാകുന്നത് സ്റ്റാറ്റിക് ആന്ത്രോപോമെട്രി.
Functional Anthropometry in Building Design
ഫങ്ഷണൽ ആന്ത്രോപോമെട്രി എന്നത് പ്രവർത്തികളുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട അളവാണ്, അതായത് എത്തിച്ചേരാനുള്ള അനായാസത, അതിനനുസരിച്ചുള്ള ശരീരത്തിന്റെ ചലനങ്ങൾ കൂടാതെ സ്ഥലത്തിന്റെയും ഉപകരണങ്ങളുടെയും ഉപയോഗത്തിന്റെ മറ്റ് വശങ്ങൾ.
കെട്ടിട രൂപകൽപ്പനയിൽ ആന്ത്രോപോമെട്രി ഉപയോഗിക്കുന്നത് ഓരോ വ്യക്തിക്കും ഉചിതമായ അളവുകൾ ഉപയോഗങ്ങൾക്കു അനുസരിച്ചു ക്രമപ്പെടുത്തി എടുക്കണം എന്ന ഉദ്ദേശത്തിൽ ആണ്. ആവശ്യത്തിന് ഉയർന്ന മേൽക്കൂര, വാതിലുകൾക്കും ഇടനാഴികൾക്കും ആവശ്യമുള്ള ഉയരവും വീതിയും, ടോയ്ലെറ്റിലെ ഉപയോഗ ക്രമീകരണം, സ്വിച്ചുകളുടെയും പ്ലംബിങ് വർക്കുകളുടെയും അളവുകൾ, കിച്ചൻ സ്ലാബിന്റെ ഉയരം, കബോർഡിന്റെ ഉയരം, കിച്ചണിലെ വർക്കിംഗ് ട്രയാങ്കിൾ, കിടക്കയുടെ അളവുകൾ, വാർഡ്രോബ് പ്ലേസ്മെന്റ്, ഡൈനിങ്ങ് ടേബിളിന്റെ അളവുകൾ, അതിനു ചുറ്റും വരുന്ന സർവീസ് സ്പേസ്, കോണിപ്പടികൾ, വീട്ടുപകരണങ്ങളുടെ പ്ലേസ്മെൻ്റ്, ഫർണീച്ചർ അളവുകൾ, പ്ലേസ്മെൻ്റ്, കമ്പ്യൂട്ടർ മോണിറ്റർ വെക്കുന്ന ആംഗിൾ ആൻഡ് ഹൈറ്റ് തുടങ്ങി അസംഖ്യം കാര്യങ്ങളിൽ നമ്മൾ അറിയാതെ തന്നെ ആന്ത്രോപോമെട്രിയുടെ ഭാഗമായി മാറുകയാണ്.
Work from Home teaches us about Anthropometry!
വർക്ക് ഫ്രം ഹോം സംസ്കാരം 2020 മാർച്ച് മുതൽ നിലവിലുണ്ട്. പ്രതീക്ഷിച്ചതിലും കൂടുതൽ നാൾ ഇത് നീണ്ടുനിന്നതോടു കൂടി ശരിയായ ഇരിപ്പിടവും കൃത്യമായി അളവിനനുസരിച്ചുള്ള വർക്കിംഗ് സ്റ്റേഷനും ഇല്ലാത്ത പലർക്കും നടുവേദന ഒരു വലിയ പ്രശ്നം ആണ്..
പ്രായമായവർ, കുട്ടികൾ, മൊബിലിറ്റി പ്രശ്നങ്ങളുള്ള ആളുകൾ, വീൽചെയർ ഉപയോക്താക്കൾ തുടങ്ങിയവർക്ക് പ്രത്യേക ആവശ്യകതകൾ ഉണ്ടായിരിക്കാം. കോണിപ്പടികൾ, ലിഫ്റ്റുകൾ, റാമ്പുകൾ, ടോയ്ലെറ്റ് സവിശേഷതകൾ, കെട്ടിടത്തിന് ചുറ്റുമുള്ള സ്ഥലവിന്യാസം എന്നിവയും ആന്ത്രോപോമെട്രിയുടെ ഭാഗം ആണ്.
Region wise difference in Anthropometry calculations
മറ്റൊരു ഉദാഹരണ രീതിയിൽ പറഞ്ഞാൽ തെക്കനേഷ്യൻ രാജ്യങ്ങളിൽ ഉള്ളവരുടെ ശാരീരിക അളവുകളും ആഫ്രിക്കൻ അല്ലെങ്കിൽ അമേരിക്കൻ വംശജരുടെ ശാരീരിക അളവുകളിലും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. ഒരു ബാങ്കോക് കാരൻ ഒരു ഡിസൈനർ അമേരിക്കക്കാരൻ ആയ 6.5 അടി ഹൈറ്റുള്ള സുഹൃത്തിനു വീട് ഡിസൈൻ ചെയ്താൽ എങ്ങനെ ഇരിക്കും എന്നുള്ളത് ചിന്തിച്ചു നോക്കുക. ഈസ്റ് ഏഷ്യൻ ഹോം ഡിസൈൻസ് എങ്ങനെ അമേരിക്കൻ, യൂറോപ്യൻ ഡിസൈനിൽ നിന്നും വ്യത്യസ്തമാകുന്നു എന്നതും അതിനുള്ള കാരണങ്ങളും വേറിട്ട് ചിന്തിക്കേണ്ട വിഷയം ആണ്.
ഇനിയൊരു ഉദാഹരണം ഓരോ റീജിയണിലും ഉള്ള ഡ്രെസ്സിന്റെയും ചെരുപ്പുകളുടെയും അളവുകൾ……
History of Anthropometry
1490-ഓടെ, ലിയോനാർഡോ ഡാവിഞ്ചി, കാനൻ ഓഫ് പ്രൊപ്പോർഷൻസ് അല്ലെങ്കിൽ ദ പ്രൊപ്പോർഷൻസ് ഓഫ് മാൻ എന്ന കൃതിയിൽ വിട്രൂവിയൻ മനുഷ്യന്റെ ചിത്രം വരച്ചു, അവിടെ അദ്ദേഹം പ്രകൃതിദത്തവും ഗണിതപരവുമായ ഐക്യം മനുഷ്യരൂപത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു.
പിന്നീട് 19-ആം നൂറ്റാണ്ടിൽ ആണ് ജീവിച്ചിരിക്കുന്നവരിലും വംശനാശം സംഭവിച്ചവരിലുമുള്ള മനുഷ്യരുടെ വ്യതിയാനവും പരിണാമവും പഠിക്കുന്നതിനായി ഭൗതിക നരവംശശാസ്ത്രജ്ഞർ നടപ്പിലാക്കിയ ഒരു രീതിയായി ആന്ത്രോപോമെട്രി വികസിപ്പിച്ചെടുത്തത്.
Anthropometry in Criminology sector
ആന്ത്രോപോമെട്രിയുടെ പിതാവായി അൽഫോൺസ് ബെർട്ടിലോൺ അറിയപ്പെടുന്നു. പാരീസ് പോലീസിൽ ക്രിമിനൽ റെക്കോർഡ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്താണ് അൽഫോൺസ് ബെർട്ടിലോൺ തന്റെ കരിയർ ആരംഭിച്ചത്. ക്രിമിനൽ രേഖകൾ അക്ഷരമാലാക്രമത്തിൽ സൂക്ഷിക്കുമ്പോൾ പല കുറ്റവാളികളും കഠിനമായ ശിക്ഷകൾ ഒഴിവാക്കാൻ അപരനാമങ്ങൾ രൂപപ്പെടുത്തുകയും ചെയ്തതിനാൽ, കുറ്റവാളികളെ തിരിച്ചറിയുന്നത് നരവംശ അളവുകളെ അടിസ്ഥാനമാക്കി ബെർട്ടിലൺ ഒരു പുതിയ വർഗ്ഗീകരണ സംവിധാനം ആവിഷ്കരിച്ചു.
കസ്റ്റഡിയിലുള്ള കുറ്റവാളികളുടെ ഉയരം, നെഞ്ചളവുകൾ, കാൽ വലിപ്പം, തലയുടെ നീളം, വീതി, നടുവിരലിന്റെ നീളം, ഇടത് കൈത്തണ്ടയുടെ നീളം എന്നിവയുടെ അളവുകൾ ബെർട്ടിലൺ നേടിയെടുത്തു. പിന്നീട് അദ്ദേഹം ഓരോന്നും വലുപ്പമനുസരിച്ച് ചെറുതോ ഇടത്തരമോ വലുതോ ആയി തരംതിരിക്കുകയും ഓരോ ഫയലിലും ഫ്രണ്ടൽ, പ്രൊഫൈൽ ഫോട്ടോഗ്രാഫി ചേർക്കുകയും ചെയ്തു. അത്തരം ഫോട്ടോഗ്രാഫി ടെക്നിക് ഇപ്പോഴും “മഗ് ഷോട്ട്” രൂപത്തിൽ ഉപയോഗിക്കുന്നു. ഈ ആന്ത്രോപോമെട്രിക് സിസ്റ്റത്തിന്റെ ഉപയോഗം “ബെർട്ടിലോനേജ്” എന്ന് വിളിക്കപ്പെട്ടു, ഇത് 1800-കളുടെ അവസാനത്തിലും 1900-കളുടെ തുടക്കത്തിലും ലോകമെമ്പാടും അതിവേഗം വ്യാപിച്ചു.
Different measuring techniques used to assess Anthropometric calculation
സ്റ്റേഡിയോമീറ്ററുകൾ: ഉയരം, ആന്ത്രോപോമീറ്ററുകൾ: ശരീരഭാഗങ്ങളുടെ നീളവും ചുറ്റളവും
ബൈക്കോണ്ടിലാർകാലിപ്പറുകൾ: അസ്ഥി വ്യാസം
സ്കിൻഫോൾഡ് കാലിപ്പറുകൾ: ചർമ്മത്തിന്റെ കനവും സബ്ക്യുട്ടേനിയസ് കൊഴുപ്പും,
സ്കെയിലുകൾ: ഭാരം… എന്നിവയെല്ലാം അവയിൽ ചിലതാണ്.
ഇപ്പോൾ ആധുനിക ഉപകരണങ്ങൾ ധാരാളമുണ്ട്. അവയിൽ ചിലതാണ് 3D body scanners, Baropodographic, Neuroimaging etc….
Louis Sullivan’s famous axiom, “form follows function,” became the foundation for many architects. This means that the purpose of a building should be the starting point for its design. Frank Lloyd Wright extended the wordings of his mentor by changing the phrase to “form and function are one.”
Imagine buildings designed for people, not the other way around! That’s the idea behind anthropometry in building design. It’s all about using measurements of the human body to create spaces that are comfortable and functional.