വാസ്തുവിലെ കബളിപ്പിക്കലുകൾ!

There is a lot of cheating going on in the name of Vastu

വാസ്തുവിന്റെ പേരിൽ ധാരാളം കബളിപ്പിക്കലുകൾ നടക്കുന്നുണ്ട് . അനേകം പേർ ഇതിന്റെ ഇരയുമായിട്ടുണ്ട് . അവയിൽ ചിലത് ഇവിടെ കുറിക്കുന്നു.

വാസ്തുവിളക്ക്, വാസ്തുപിരമിഡ് മുതലായവ

1. വാസ്‌തുവിൽ കണ്ടിട്ടുള്ള ചില കബളിപ്പിക്കലുകൾ ആണ് വാസ്തു വിളക്കുകൾ, വാസ്തു പിരമിഡുകൾ, വാസ്തു കിണ്ടി, വാസ്തു ചിരാത്, വാസ്തു പലക തുടങ്ങിയവ. വാസ്തുവിൽ ഇങ്ങനെ ഒരു സംഭവങ്ങളും ഇല്ല. ഇത് വാസ്തുവിൽ വിശ്വസിക്കുന്നവരെ കബളിപ്പിച്ചുള്ള പണ സമ്പാദന മാർഗ്ഗം ആണ്…

ദിക്ക് കാണുന്ന രീതി

2. ഉടമസ്ഥൻ വാസ്തു താല്പര്യം നോക്കി വീട് വെക്കണമെന്ന് ആഗ്രഹിക്കുന്നു എന്നു കരുതുക. ദിക്കനുസരിച് വീട് വെക്കണം എന്ന രീതി ഉള്ളത് കൊണ്ട് വീട് കോണിച്ചു വെപ്പിച്ചത് കണ്ടിട്ടുണ്ട്. അതായത് റോഡിൽ നിന്നും നോക്കുമ്പോൾ വീടിൻ്റെ രണ്ടു ഭിത്തികളുടെ മൂല ആണ് കാണുക. ഈ വൃത്തികേട് മാറാൻ വേണ്ടി അവസാനം 3D അഡ്ജസ്റ്റ് ചെയ്തു ആ ഭാഗത്ത് ഓപ്പൺ ആക്കി കൊടുക്കും.

ദിക്കിൽ നിന്നും മാറ്റം കൊടുത്തും വീട് വെക്കാം എന്നുള്ളതാണ്. ഉദാഹരണം: വീട് വെക്കേണ്ട പ്ലോട്ടിനു മുൻപിൽ വഴി ഉണ്ട് എന്ന് കരുതുക.എന്നാൽ പ്ലോട്ട് നോർത്ത് ദിശ അല്ല അല്പം ചരിഞ്ഞു മാറി ആണെന്ന് കരുതുക. അങ്ങനെ വന്നാൽ കൂടി NNE, NNW എന്നീ ദിശകളിലേക്ക് ആക്കിയും വീട് വെക്കാം. NE, NW എന്നീ വിദിക്കുകൾ ആകരുത് എന്നേയുള്ളൂ. ഈ രീതി എല്ലാ ദിക്കിനും എടുക്കാം. മേൽപ്പറഞ്ഞ കാര്യങ്ങളെ ഉത്തരായനം, ദക്ഷിണായനം എന്നിവയുമായി ബന്ധപ്പെടുത്താം. എന്ന് വെച്ചാൽ നാം സൂര്യനെ കാണുന്നതു എന്നും ഒരേ ദിശയിലല്ല, വ്യത്യാസം ഉണ്ട് എന്നർത്ഥം.***

കേരളത്തിൽ മാഗ്നെറ്റിക് നോർത്തും ട്രൂ നോർത്തും തമ്മിൽ “”ഇപ്പോൾ”” (-)1.7° വ്യത്യാസം ഉണ്ട്. അതും കൂടി നേരത്തെ ഉദാ: ആയി പറഞ്ഞ NNE, NNW അളവുകളിൽ അഡിഷണൽ ആയി ഉപയോഗിക്കാം.

വേധ ദോഷ നിഷേധം

3. വാസ്തു അനുസരിച്ചു, വീടിനു വേധ ദോഷം വരാതിരിക്കാൻ പ്ലോട്ട് അളവുകളും പ്ലോട്ടിൽ നിലവിലുള്ള കിണർ, മറ്റു ഉപാലയങ്ങൾ, അടുത്തുള്ള വീടുകളുടെ മധ്യം, കോണ്, അവിടെയുള്ള കിണർ, ഉപാലയങ്ങൾ മുതലായവയുടെ അളവുകളും ഡ്രോയിങ് ആക്കി മാറ്റി വാസ്‌തുമണ്ഡലം വരച്ചിട്ടു മാത്രം അതിനു ചേരുന്ന വീടിനുള്ള ഡ്രോയിങ് തയ്യാറാക്കുന്നതാണ് ഉത്തമം. ഈ അളവുകൾ എടുക്കാൻ ഒരു മണിക്കൂർ പോലും വേണ്ട. ആദ്യമേ വീടിന്റെ ഡ്രോയിങ് വരച്ചാൽ പ്ലോട്ടിൽ ഉൾകൊള്ളിക്കുക പാടാണ്. വാസ്തു നോക്കിയില്ലെങ്കിലും പ്ലോട്ട് അനുസരിച്ചു മാത്രമേ വീട് പ്ലാൻ ചെയ്യാവൂ.

പറമ്പ് വലുതോ ചെറുതോ ആയാലും വാസ്തു നോക്കുന്നതിനു തടസ്സം വരുന്നില്ല. തീരെ ചെറിയ പറമ്പിനെ അൽപക്ഷേത്രം എന്ന രീതിയിൽ ആണ് നോക്കേണ്ടത്.

കറയുള്ള കുറ്റി

4. കുറ്റി അടിക്കാൻ കറയുള്ള മരത്തിന്റെ കുറ്റി തന്നെ വേണം എന്ന് വാശി പിടിക്കുന്നവരെ കണ്ടിട്ടുണ്ട്. അങ്ങനെ ഒരു നിബന്ധന ഇല്ല. കറയുള്ളതുകൊണ്ടു അടിക്കുമ്പോൾ കുറ്റി പെട്ടെന്ന് പൊട്ടിപ്പോകില്ല എന്നതാകാം ഇങ്ങനെ വാശി പിടിക്കാൻ കാരണം.

കല്ലിടീൽ

5. ഗ്രന്ഥം (ഗ്രന്ഥത്തിൻ്റെ പേര് ഓർമ്മയില്ല) ഡൽഹി പബ്ലിക് ലൈബ്രറിയിൽ വച്ച് വായിച്ചതാണ്, ആഗമമോ, ഭാഷാ ശ്ലോകമോ ആകാം) വായിച്ച ഓർമ്മ പ്രകാരം, കല്ലിടിൽ, ഭൂമിനിരപ്പിൽ വരെ അസ്തിവാരം ചെയ്തതിനു ശേഷം ഭൂമിക്കു മുകളിൽ ബേസ്‌മെന്റിൽ വെക്കുന്ന ആദ്യത്തെ കല്ലാണ്. പക്ഷെ കേരളത്തിൽ ഇത് അസ്തിവാരം തുടങ്ങുമ്പോൾ തന്നെ ചെയ്യുകയാണ് പതിവ്. അതൊരു പ്രശ്നമേ അല്ല.

തെക്കുദിശയിലേക്കുള്ള വീട്

6. തെക്കോട്ടു വീട് വെക്കാൻ പാടില്ല എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. ഒരു അടിസ്ഥാനവും ഇല്ലാതെ, ഭയപ്പെടുത്താൻ വേണ്ടി മാത്രം പറയുന്നതാണിത്. അല്ലെങ്കിൽ ഒരു ധാരണയും ഇക്കാര്യത്തിൽ അവർക്കു ഉണ്ടാവില്ല.

കിണർ കുഴിക്കേണ്ട രീതി

7. വീട് വെക്കുന്നതിനു മുൻപ്, ആദ്യം കിണർ കുഴിക്കണം എന്ന് പറയുന്നത്: വീടിന്റെ രൂപകൽപന നടത്തി സ്ഥാനം നിശ്ചയിച്ചു കഴിഞ്ഞതിനു ശേഷം വീട് പണി തുടങ്ങുന്നതിനു മുൻപ് കിണർ കുഴിക്കുന്നതാണ് ഏറ്റവും നല്ല രീതി. വീട് പണിക്കു ആവശ്യമായ വെള്ളം കിട്ടും, കിണർ വീടിന്റെ സ്ഥാനത്തിന് വേധം ഉണ്ടാക്കില്ല. കിണർ കാരണം വീടിന്റെ പ്ലാനിൽ മാറ്റങ്ങൾ കൊണ്ട് വരേണ്ട കാര്യം വരുന്നില്ല.

ആചാര്യമതം

8 . ആചാര്യമതം എന്നു കേട്ടിട്ടുണ്ടാകുമല്ലോ. ഗ്രന്ഥങ്ങളിൽ പരാമർശിക്കാത്ത ഏതെങ്കിലും വിഷയം വരുമ്പോൾ ആചാര്യൻ പറയുന്ന തീർപ്പ് അഥവാ അഭിപ്രായം ആണ് ആചാര്യമതം എന്ന് പൊതുവെ പറയപ്പെടുന്നത്. ഇവ അലിഖിതങ്ങളാണ്. പ്രശ്നവും ഇത് തന്നെയാണ്. ആചാര്യൻ പറയുന്ന കാര്യത്തിൽ ലോജിക് ഉണ്ടെങ്കിൽ മാത്രം സ്വീകരിക്കുക എന്നുള്ളതാണ് അതിന്റെ ഒരിത്….

*** Geodetic നോർത്തിനെ കുറിച്ചല്ല പറയുന്നത്. സൂര്യസഞ്ചാരത്തെ നോക്കി എടുത്തുള്ള ദിക്ക് നിർണയത്തെ പറ്റിയാണ്. കിറുകൃത്യമായ ദിക്ക് വേണ്ടവർക്ക് മാഗ്നറ്റിക് നോർത്തിൻ്റെ കൂടെ നെഗറ്റീവ് ഡിക്ലിനെഷൻ കൂടി കണക്കാക്കി അങ്ങനെതന്നെ എടുക്കാം.

© അവിട്ടത്താൻ (ജയൻ കൂടൽ)

While Vastu has a rich history, some people spread unfounded ideas. This might include things like unlucky toilet placement or needing a specific number of windows for good health. These aren’t part of traditional Vastu principles.

This article has been viewed: 3
37140cookie-checkവാസ്തുവിലെ കബളിപ്പിക്കലുകൾ!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!