ഭാവിയുടെ നാഗരിക ജീവിതവുമായി സൗദി അറേബ്യ ലോകാത്ഭുതത്തിലേക്ക്…

The Neom City Project in Saudi Arabia

ചുറ്റും പ്രകൃതിയെ സംരക്ഷിച്ചുനിർത്തി അഭൂതപൂർവമായ നഗര ജീവിതാനുഭവം പ്രദാനം ചെയ്യുന്ന ഒരു നാഗരിക വിപ്ലവമാണ് NEOM ദി ലൈൻ, NEOM ഓക്സഗോൺ, NEOM ട്രൊജേന എന്നീ നവീന പദ്ധതികൾ. മനുഷ്യന്റെ നിലനിൽപ്പിനു ഭാവിയിലെ നഗരങ്ങൾ എങ്ങനെയായിരിക്കണം എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണിവ. The Neom Project in Saudi Arabia

Neom project Saudi Arabia

ആളുകൾക്ക് ത്രിമാനങ്ങളിൽ മുകളിലേക്കും താഴേക്കും അല്ലെങ്കിൽ കുറുകെയും തടസ്സമില്ലാതെ സഞ്ചരിക്കാനുള്ള സാധ്യത, സീറോ ഗ്രാവിറ്റി അർബനിസം എന്ന് വിളിക്കാവുന്ന ഒരു ആശയമാണ്. ലോകത്തിലെ ആദ്യത്തെ സീറോ ഗ്രാവിറ്റി വെർട്ടിക്കൽ സിറ്റി വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ തബൂക്ക് പ്രവിശ്യയിൽ നിയോമിൽ നിർമ്മിക്കപ്പെടുന്നു. ഈ സിറ്റിക്ക് 200 മീറ്റർ വീതിയും 170 കിലോമീറ്റർ നീളവും 500 മീറ്റർ ഉയരവും ആണ് ഉണ്ടാകുക. റോഡുകളോ, കാറുകളോ, വാതക ബഹിർഗമനങ്ങളോ ഇല്ലാതെയുള്ള രീതിയിലാണ് ഈ നഗരം നിർമ്മിക്കപ്പെടുന്നത്. ഒമ്പത് ദശലക്ഷം നിവാസികളെ ഉൾക്കൊള്ളാൻ ഉതകുന്ന രീതിയിലുള്ള ഡിസൈൻ ആണ് ദി ലൈൻ എന്ന പ്രോജെക്ടിനുള്ളത്. 100% പുനരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുകയും ഹൈപ്പർ പ്രോക്‌സിമിറ്റി മനസ്സിൽ വെച്ചുകൊണ്ട് എല്ലാ സൗകര്യങ്ങളും അഞ്ച് മിനിറ്റ് യാത്രാദൂരത്തിൽ തയ്യാറാക്കുകയും ചെയ്യപ്പെടുന്നു. എന്നുവെച്ചാൽ, പബ്ലിക് പാർക്കുകളും കാൽനടയാത്രക്കാർക്കുള്ള സ്ഥലങ്ങളും സ്‌കൂളുകളും വീടുകളും ജോലി സ്ഥലങ്ങളും ലംബമായി അടുക്കി, പൗരന്മാർക്ക് അനായാസമായി സഞ്ചരിക്കാനും അഞ്ച് മിനിറ്റിനുള്ളിൽ എല്ലാ ദൈനംദിന ആവശ്യങ്ങളിലേക്കും എത്തിച്ചേരാനും കഴിയുന്നു എന്നർത്ഥം. കൂടാതെ 20 മിനിറ്റ് എൻഡ്-ടു-എൻഡ് ട്രാൻസിറ്റുള്ള അതിവേഗ റെയിലും ഉണ്ടാകും. ഈ പ്രോജക്ടിന്റെ ഭൂമിയുടെ 95 ശതമാനവും പ്രകൃതിക്കു വേണ്ടി മാറ്റിവെച്ചു ബാക്കി 5 ശതമാനത്തിൽ ഉള്ള വെർട്ടിക്കൽ സിറ്റിയാണ് ഈ പ്ലാനിലുള്ളത്. ഉയർന്നു നിൽക്കുന്ന നഗരത്തിന്റെ പുറംഭാഗം ഒരു മിറർ കൊണ്ട് പൊതിഞ്ഞതുപോലെ ഇരിക്കും.

100 ശതമാനം ക്‌ളീൻ എനർജിയിൽ പ്രവർത്തിക്കുന്ന വ്യവസായ, താമസ സംരംഭമാണ് NEOM – ഓക്സഗോൺ. നെക്സ്റ്റ്-ജെൻ ഓട്ടോമേറ്റഡ് & ഇന്റഗ്രേറ്റഡ് പോർട്ട്, സപ്ലൈ ചെയിൻ, വലിയ ഫ്‌ളോട്ടിങ് സ്ട്രക്ച്ചറിൽ ചെയ്തിട്ടുള്ള വ്യവസായ പാർക്കുകൾ, ഗവേഷണത്തിനും നവീകരണത്തിനും ഉള്ള ഹബ്ബുകൾ, ആധുനികവും സങ്കീർണവുമായ ഇൻഡസ്ട്രിയൽ ഹബ്ബുകൾ മുതലായവ ഉൾകൊള്ളുന്ന ഫാന്റസി മൂവികളിൽ കാണപ്പെടുന്ന രീതിയിലുള്ള വ്യവസായ പദ്ധതിയാണ് ഇത്.

Neom project Saudi Arabia

നാച്ചുറൽ ആയിട്ടുള്ളതും നിർമ്മിച്ചെടുത്തതും ആയ പ്രകൃതിദൃശ്യങ്ങളെ ഒന്നാക്കി ലോകത്തിനു മുൻപിൽ അവതരിപ്പിക്കുന്നതാണ് ട്രോജെന. വെൽനെസ്സ് ഹബ്ബുകൾ, സ്പോർട്സ് ആക്ടിവിറ്റീസ്, സാഹസിക വിനോദ സൗകര്യങ്ങൾ, മ്യൂസിക്, ഫുഡ് ആൻഡ് കൾച്ചറൽ ഫെസ്റിവലുകൾ എന്നിവയാണ് ഈ വിനോദ സഞ്ചാര മേഖലയുടെ ലക്ഷ്യം. 1,500 മീറ്റർ മുതൽ 2,600 മീറ്റർ വരെ ഉയരമുള്ളതും ഏകദേശം 60 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതുമായ ഈ പ്രകൃതി അക്കാബ ഉൾക്കടലിൽ നിന്ന് 50 കിലോമീറ്റർ അകലെയായി ആണ് തയ്യാറാക്കുന്നത്. 3600 ഹോട്ടൽ റൂമുകളും, നൂറിലധികം ഇൻഡോർ, ഔട്ഡോർ അട്ട്രാക്‌ഷൻസും, 1400 km2 പർവത മേഖലയും, അറേബ്യൻ ഗൾഫിലെ ആദ്യത്തെ ഔട്ട്ഡോർ സ്കീയിംഗ് സംവിധാനവും, ശുദ്ധജല കൃത്രിമ തടാകവുമൊക്കെ ഉദാഹരണങ്ങൾ മാത്രം.

Neom project Saudi Arabia

NEOM – ENOWA Company:

സ്മാർട്ട് ആയി കണക്ട് ചെയ്യപ്പെട്ടിട്ടുള്ള മികച്ചതും സുസ്ഥിരവുമായ ഊർജ്ജ – ജല, മലിനജല സംവിധാനങ്ങൾ സജ്ജീകരിക്കുന്നതു ഈ ഉപകമ്പനിയാണ് ഇത്. ഗ്രീൻ ഹൈഡ്രജൻ പ്രൊജക്റ്റ് ഈ കമ്പനിയുടെ കീഴിൽ ആണ്.

NEOM – Tech and Digital Company:

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിനൂതന സംവിധാനങ്ങൾ ഉപയോഗിച്ച്, ലോകത്തിലെ ആദ്യത്തെ കോഗ്നിറ്റീവ് കമ്മ്യൂണിറ്റി ആയ NEOM മിനെ നയിക്കാൻ മുൻപിൽ നിൽക്കുന്ന ഉപകമ്പനിയാണ് ഇത്.

Neom project Saudi Arabia
വികസനത്തിനുവേണ്ടി പ്രകൃതിയെ എന്തിനു ബലി കൊടുക്കണം?

കൂടിവരുന്ന CO2 ബഹിർഗമനവും സമുദ്രനിരപ്പും കാരണം, 2050-ഓടെ, ഒരു ബില്യൺ ആളുകൾക്ക് മാറിത്താമസിക്കേണ്ടി വരും എന്ന് കരുതപ്പെടുന്നു. വലിയ ഒരു ശതമാനം ആളുകളും മലിനമായ വായുവാണ് ശ്വസിക്കുന്നത്. മലിനീകരണം കാരണവും ട്രാഫിക് അപകടങ്ങൾ കാരണവും ദശലക്ഷങ്ങൾ ആണ് ഓരോ വർഷവും മരിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ വർഷങ്ങൾ പാഴാക്കുന്നത് എന്തിന് നാം അംഗീകരിക്കണം? അതിനാൽ, ഒരു പരമ്പരാഗത നഗരം എന്ന സങ്കൽപ്പത്തെ, നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ആധുനിക-പരമ്പരാഗത സമന്വയം എന്ന ഭാവിനഗരത്തിലേക്കുള്ള ഒന്നാക്കി മാറ്റുവാൻ ആണ് സൗദി അറേബ്യ ശ്രമിക്കുന്നത്. 500 billion ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പ്രോജെക്ടിലെ പല സംരംഭങ്ങളും 2030 തോടുകൂടി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ആണ് നടന്നുവരുന്നത്.

© അവിട്ടത്താൻ (ജയൻ കൂടൽ)

The Neom Project in Saudi Arabia

The NEOM project, envisioned as a futuristic city in the Saudi Arabian desert, has begun construction. This ambitious plan promises a place where cutting-edge technology thrives alongside sustainable living, making what once seemed like a dream a reality.

This article has been viewed: 1
40560cookie-checkഭാവിയുടെ നാഗരിക ജീവിതവുമായി സൗദി അറേബ്യ ലോകാത്ഭുതത്തിലേക്ക്…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!