മര ഉരുപ്പടികളിലെ ഫംഗസ് ബാധ
Fungal infection of wood planks and furniture
സ്ഥിരമായി കാണുന്ന പ്രശ്‍നം ആണ് തടിയിലെ (ഉരുപ്പടികളിലെ) ഫംഗസ് ബാധ. (ടൈൽ, ഗ്രാനൈറ്റ്, കോൺക്രീറ്റ്, കട്ട, തുണി എന്നുവേണ്ട എല്ലായിടത്തും ഫംഗസ് വരാം! കാലാവസ്ഥ അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാവും). എന്നാൽ തടികളിലെ പ്രശ്‍നം നേരിടാത്തവർ ആരുമുണ്ടാകില്ല എന്നാണ് തോന്നുന്നത്. കട്ടിള ദ്രവിക്കുന്നു, ജന്നൽപടി അടർന്നു വരുന്നു, കട്ടിലിനു അടിയിൽ ദ്രവിച്ചു വീഴുന്നു. ഇത് എങ്ങനെ വരുന്നു എന്ന് മനസ്സിലാക്കാൻ ശ്രമിച്ചതിൻ്റെ ഭാഗം ആണ് ഈ പോസ്റ്റ്. (Wood Rot Caused by Fungus). ചിതൽ ആക്രമണത്തെ കുറിച്ചോ ബാക്റ്റീരിയൽ ആക്രമണത്തെ കുറിച്ചോ ഈ പോസ്റ്റിൽ പറയുന്നില്ല.
ഏകദേശം 38 ലക്ഷത്തോളം ഫംഗസ് സ്‌പീഷീസുകൾ ഈ ഭൂമുഖത്തു ഉണ്ട് എന്നാണ് വെപ്പ്. എന്നാൽ ഇതുവരെ ഏകദേശം ഒന്നര ലക്ഷം സ്‌പീഷീസുകളെ മാത്രമേ പഠിച്ചു പട്ടികയിൽ ഉൾപ്പെടുത്തുവാൻ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ളവയുടെ ഘടന, സ്വഭാവം, പ്രവർത്തനം, ഗുണങ്ങൾ, ദോഷങ്ങൾ ഒക്കെ എന്താണെന്ന് ഇതുവരെ പൂർണ്ണമായ പഠനം നടന്നിട്ടില്ല. ചില ഫംഗസുകൾ കഴിക്കാൻ പറ്റും, കൂൺ, യീസ്റ്റ് മുതലായവ. ഫംഗസിനെ കെമിക്കൽ, ബയോളജിക്കൽ എന്നീ മേഖലകളിലും ഉപയോഗപ്പെടുത്താറുണ്ട്.
ജീവനുള്ള മരമായാലും, ഉരുപ്പടിയായാലും അതിനെയൊക്കെ ഫംഗസ് ബാധിക്കും, അനുകൂല സാഹചര്യം ആണെങ്കിൽ…. ഉരുപ്പടികളിലെ ഫംഗസ് ബാധകളെ “പ്രധാനമായും” രണ്ടായി തരം തിരിക്കാം. വെറ്റ് റോട്ട് ഫംഗസ് ആൻഡ് ഡ്രൈ റോട്ട് ഫംഗസ്. ചെറിയ പ്രശ്‍നം ഉണ്ടാക്കുന്ന ഫംഗസ് ബാധകളെ തൽക്കാലം മാറ്റിനിർത്താം. മുഖ്യമായവ മാത്രം നോക്കാം. അല്ലെങ്കിൽ ഈ പോസ്റ്റ് തീരില്ല. ഹെവി സബ്ജെക്ട് ആണിത്!
Wet rot fungus. There are two sections.
White rot fungus
ഈ ഫംഗസുകളുടെ ആക്രമണം നടക്കാൻ നനവ് അല്ലെങ്കിൽ അളവിൽ കൂടിയ ഈർപ്പം ആവശ്യം ആണ്. ആക്രമണം നടന്നയിടത്തു വരുന്ന വെള്ള നിറമാണ് ഈ പേരിനു കാരണം. തടിയിലെ കടുപ്പം കുറഞ്ഞ സെല്ലുലോസിനേ”ക്കാൾ” കൂടുതൽ കടുപ്പം കൂടിയ ലിഗ്നിൻ പോലെയുള്ള പോളിമേഴ്‌സ് ആണ് ഈ ഫംഗസ് ആഗിരണം ചെയ്യുന്നത്. തടിയിൽ തൊട്ടാൽ സ്പോന്ജ് പോലെ തോന്നുന്നത് വൈറ്റ് റോട്ട് ഫംഗസിന്റെ ആക്രമണത്തിന് ഉദാഹരണം ആണ്. ഈർപ്പം ഇല്ലാത്ത ഭാഗത്തു ഈ ഫംഗസുകളുടെ ആക്രമണം ഉണ്ടാവില്ല. അതിനാൽ ട്രീറ്റ്മെന്റ് താരതമ്യേന എളുപ്പമാണ്.
Brown rot fungus
പണ്ട് ഇതിൻ്റെ പേര് ഡ്രൈ റോട്ട് എന്നായിരുന്നു. പിന്നീടാണ് ഇത് ഡ്രൈ വിഭാഗത്തിൽ പെടുന്നവയല്ല എന്ന് കണ്ടുപിടിച്ചത്. ഈ ഫംഗസ്സുകളുടെ ആക്രമണം നടക്കാൻ നനവ് അല്ലെങ്കിൽ അളവിൽ കൂടിയ ഈർപ്പം ആവശ്യം ആണ്. പേരുപോലെ തന്നെ അറ്റാക്ക് നടന്നയിടത്തു ബ്രൗൺ നിറം കാണും. കാരണം സെല്ലുലോസ്, ഷുഗർ കോൺടെന്റ് ഒക്കെയാണ് ഈ ഫങ്കസിന്റെ ആഹാരം. ലിഗ്നിൻ ദ്രവിപ്പിക്കാനുള്ള ശേഷി ഇത്തരം ഫംഗസ് സ്പീഷീസുകൾക്കു ഇല്ല. എന്നാൽ ലിഗ്നിൻ വളരെ കുറവുള്ള മരങ്ങളുടെ കാതൽ ഇവ തിന്നു തീർക്കും. ദ്രവിച്ച ഭാഗത്തു നോക്കിയാൽ അറകൾ പോലെ കാണാം. ഈർപ്പം ഇല്ലാത്ത ഭാഗത്തു ഈ ഫങ്കസുകളുടെ ആക്രമണം ഉണ്ടാവില്ല. അതിനാൽ ട്രീറ്റ്മെന്റ് താരതമ്യേന എളുപ്പമാണ്.
മേൽപറഞ്ഞ രണ്ടു വിഭാഗത്തിലും ഉള്ള ഫംഗസ് ബാധ തിരിച്ചറിയാൻ കഴിയുന്നത് നനവുള്ള ഭാഗത്തെ ദുർഗന്ധം, തടിയിലെ നിറവ്യത്യാസം, മരം സോഫ്റ്റ് ആയി ഫീൽ ചെയ്യുക, ചുരുങ്ങുക, പല കഷണങ്ങളായി കാണുക, കൂൺ പോലെ മുളച്ചു വരിക, കട്ടിയുള്ള പത പോലെ കാണുക, തൊട്ടാൽ അടർന്നു പോരുന്ന പൊട്ടലുകൾ കാണുക, മണ്ണിൻ്റെ strong മണം എന്നിവയൊക്കെയാണ്. ചിലപ്പോൾ തടിയിലെ പെയിന്റ് ഇളകി വരുന്നത് ഒരു ആണിയുപയോഗിച്ചു കുത്തിനോക്കിയാലും ഈ ആക്രമണം അറിയാൻ പറ്റും.
വെറ്റ് റോട്ട് ഫങ്കസിനെ ട്രീറ്റ് ചെയ്യാൻ ആദ്യം ചെയ്യേണ്ടത് നനവിനെ ബ്ലോക്ക് ചെയ്യുക എന്നുള്ളതാണ്. മരം ഉണങ്ങിയതിനു ശേഷം ഏതെങ്കിലും fungicide chemicals ഉപയോഗിക്കുക. പല കമ്പനികളുടെ പ്രോഡക്ട് വാങ്ങാൻ കിട്ടും. ചിലർ തിന്നർ, ബോറിക് ആസിഡ് സംയുക്തങ്ങൾ എന്നിവ ഉപയോഗിക്കും. പ്രതലങ്ങൾ ക്ലീൻ ആക്കാൻ നല്ലതാണ്. ഫംഗസ് ബാധിച്ച ഭാഗം കുത്തി കളഞ്ഞ് ട്രീറ്റ് ചെയ്തു സിമൻ്റും മണലും മിക്സ് ചെയ്ത് അടക്കുന്നത് കണ്ടിട്ടുണ്ട്. കുറേനാൾ നിൽക്കും. ചിലർ ഡീസലും ടെര്മിനേറ്ററും മിക്സ് ചെയ്തു ഉപയോഗിക്കാറുണ്ട്, വലിയ പ്രയോജനം ഇല്ല. ഫംഗസ് ബാധ ഏറ്റവും മോശമായ അവസ്ഥയിൽ അത്രയും ഭാഗത്തെ മരം മുറിച്ചു മാറ്റി, മുറി ഭാഗം fungicides ട്രീറ്റ് ചെയ്തു പുതിയ മരം ഉപയോഗിച്ച് ജോയിന്റ് അടിക്കുക എന്നതാണ്ഏറ്റവും നല്ലത്.
Dry rot fungus
ഈ തരത്തിൽ പെട്ട ഫങ്കസുകൾ ആണ് ഏറ്റവും അപകടകാരി. ഇതിനു നനവോ ഈർപ്പമോ ഒന്നും വേണ്ട. പേര് സൂചിപ്പിക്കുന്നത് പോലെ ഏതു കാലാവസ്ഥയിലും തടിയെ ആക്രമിക്കാൻ ഇതിനു കഴിയും. തടിയെ ദ്രവിപ്പിക്കുന്നതിലൂടെ സ്വയം ആവശ്യം ഉള്ള ഈർപ്പം ഈ ഫങ്കസുകൾ ഉണ്ടാക്കിയെടുക്കും. തടിക്കുള്ളിൽ ജലാംശം ഉണ്ടെങ്കിൽ ഇവയുടെ ആക്രമണ വേഗത വർധിപ്പിക്കും..വൈകിയേ ആക്രമണം തിരിച്ചറിയാൻ കഴിയൂ. തടിയുടെ അടിയിൽ കാണപ്പെടുന്ന പൊടി ഈ ഫങ്കസിന്റെ കോശങ്ങൾ ഉൾപ്പെടുന്നവ ആണ്. അതു ഫ്രൂടിംഗ് ആയതിനു ശേഷം വരുന്നതാണ്. ചിലതരം ഡ്രൈ റോട്ട് ഫങ്കസുകൾ ഫ്രൂട്ട് ആകാൻ വേണ്ടി ചെറിയ കൂൺ പോലെ പുറത്തേക്ക് വളരാറുണ്ട്.
ഡ്രൈ റോട്ട് ഫങ്കസിനെ തിരിച്ചറിയാൻ കഴിയുന്നത് വെള്ള, ഓറഞ്ച്, ഗോൾഡൻ നിറത്തിലെ പൊടികൾ കൂമ്പാരം പോലെ കിടന്നാൽ, നനവിനു സാധ്യത ഇല്ലാതെ സ്ഥലത്താണ് മരം ദ്രവിക്കുന്നതു എങ്കിൽ, മഞ്ഞയും തവിട്ടും നിറത്തിൽ മരത്തിൽ പാട പോലെ കണ്ടാൽ, സോഫ്റ്റ് ആയിട്ടുള്ള ചെറിയ കൂണ് പോലുള്ള വളർച്ച കണ്ടാൽ, കൂണിന്റെ മണം, മണ്ണിന്റെ മണം ഒക്കെയുണ്ടെങ്കിൽ (ഇവ വെറ്റ് റോട്ടിനേക്കാൾ കുറവായിരിക്കും) എന്നിങ്ങനെയാണ്. പൊതുവെ ഫംഗസ് ബാധയുടെ ലക്ഷണങ്ങൾ വെച്ച് അത്ര ഈസി അല്ല ഏതു ടൈപ്പ് ഫംഗസ് ആണ് ആക്രമിക്കുന്നത് എന്ന് കണ്ടുപിടിക്കുന്നത്. കാരണം ദശലക്ഷക്കണക്കിനു ഫംഗസ് ഈ ഭൂമുഖത്തു ഉണ്ട് എന്നുള്ള യാഥാർഥ്യം. പക്ഷെ ഒരു പ്രൊഫഷണൽ ആയ ഒരാൾക്ക് ഇത് കണ്ടുപിടിക്കാൻ സാധിക്കും.
ഡ്രൈ റോട്ട് ഫങ്കസിനെ ട്രീറ്റ് ചെയ്യുന്ന രീതി അത്രയും ഭാഗത്തെ മരം മുറിച്ചു മാറ്റി, മുറിച്ച ഭാഗം fungicide ഉപയോഗിച്ച് ട്രീറ്റ് ചെയ്തു പുതിയ മരം ഉപയോഗിച്ച് ജോയിന്റ് അടിക്കുക എന്നതാണ്. അതുപോലെ ബാധിച്ച ഭാഗത്തു പ്ലാസ്റ്ററിങ്, കട്ട, ഒക്കെയുണ്ടെങ്കിൽ അവിടവും ട്രീറ്റ് ചെയ്യണം.അല്ലാതെയുള്ള ട്രീറ്റ്മെൻറ് കൊണ്ട് വലിയ ഗുണം ഒന്നും ഉണ്ടാകില്ല. ഡ്രൈ റോട്ട് ഫംഗസ് മരത്തിനെ മാത്രം അല്ല കല്ലിനെയും കട്ടയേയും ഒക്കെ ബാധിക്കും.
തടികൾക്ക് കൃത്രിമമായി കൊടുക്കുന്ന പ്രതിരോധ ശക്തിക്കും, പ്രശ്‍നം വന്നതിനു ശേഷം ഉരുപ്പടികൾക്കു കൊടുക്കുന്ന ട്രീട്മെന്റിനും ഒക്കെ എക്സ്പയറി തീയതി ഉണ്ട്. ആ കാലാവധി കഴിഞ്ഞാൽ വീണ്ടും ആക്രമണം ഉണ്ടായേക്കാം. വളരെ കോംപ്ലക്സ് ആയ ഘടനയുള്ള പോളിമേർ സംയുക്തങ്ങൾ ഉണ്ടായിട്ടും ജീവനുള്ള മരങ്ങളിൽ പോലും ഫങ്കസ് ബാധ ഉണ്ടാവുന്നു. പക്കം നോക്കി മുറിച്ച് seasoning ചെയ്ത, oil content കൂടുതലുള്ള മരങ്ങളുടെ കാതൽ ഒരു പരിധി വരെ പിടിച്ചു നിൽക്കും. അതുപോലെ ജീവനുള്ള മരത്തിൽ വെള്ളയിൽ damage വന്നില്ലെങ്കിൽ ടാനിൻ സംയുക്തം ഫംഗസിനെ അകത്തു കയറ്റാതെ പ്രതിരോധിക്കും.
മറ്റു ഫംഗസ് ബാധകൾ (Other fungi)
മരം മുറിക്കുമ്പോൾ കാണുന്ന കാതൽ ദ്രവിച്ച ഭാഗങ്ങൾ (ഹാർട്ട് റോട്ട്). മരത്തിലെ പലനിറത്തിലും ഷേപ്പിലും ഉള്ള കൂണുകൾ, സോഫ്റ്റ് റോട്ട് (slower attack, more moisture requirement etc.), സാപ് റോട്ട്, കാങ്കർ റോട്ട് etc., അതെല്ലാം കൂടി ഇവിടെ എങ്ങനെയെഴുതും?
ഫങ്കസുകളുടെ DNA കൂടുതലും മാച്ച് ചെയ്യുന്നത് മനുഷ്യരുടെ DNA യും ആയാണ്. 40-52 ശതമാനം വരെ. അപ്പോൾ ഉപയോഗിക്കുന്ന fungicide മനുഷ്യർക്കും ദോഷം ഉണ്ടാക്കും. ട്രീട്മെൻറ് ചെയ്യുമ്പോൾ പ്രൊഫഷണൽ (പെസ്റ്റ് കൺട്രോൾ, നല്ല painting and carpentry teams) ആയവരെ കൊണ്ടു ചെയ്യിക്കുക…….
ലോകത്തെ ഏറ്റവും വലിയ organism ഫംഗസ് ആണ്. Oregon ബ്ലൂ മൗണ്ടൻസിൽ 2500 ഓളം ഏക്കർ പ്രദേശത്ത് പടർന്നു കിടക്കുന്ന ഫംഗസ് പാടം.
Wood Rot Caused by Fungus
Fungus can become a real headache for wood! These tiny decomposers love moist wood and munch away, causing it to rot. This weakens the wood and can lead to major problems, from crumbling decks to leaky roofs. If you see any signs of wood rot, it’s important to take action fast. Fungi are more commonly known to degrade organic materials like wood, leather, cloth, and sometimes even paper but it can attack granite and even concrete also.