ആയുർവേദം ആഹാ…വാസ്തുശാസ്ത്രം ഓഹോ…
Beyond Science: The Diverse Meanings of ‘Shastra’ in Indian Tradition
Vastu Shastra: Harmonizing Living Spaces for Well-Being… ഒരു പക്ഷെ ഭാരതത്തിൽ ഇത് പോലെ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു ശാസ്ത്ര (ശാസ്ത്ര എന്ന വാക്കിൻ്റെ അർത്ഥം സയൻസ് എന്ന രീതിയിൽ മാത്രമല്ല, precept, rules, manual, compendium, book or treatise എന്നൊക്കെയാണ്) ശാഖ വേറെ കാണില്ല. പൗരാണിക ഭാരതം ലോകത്തിന് ഒരുപാട് ശാസ്ത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
Contributions of Indian Scholars to Mathematics and Science
പൂജ്യവും, ഡെസിമൽ സിസ്റ്റവും, ന്യൂമെറിക്കൽ നൊട്ടെഷനും, റൂളർ അളവും, ഫിബോനാച്ചി (അവകാശം കൊണ്ട് പോയതാണ്), ബൈനറി നമ്പർ സിസ്റ്റവും ഒക്കെ വരുന്ന ഗണിത ശാസ്ത്ര സിദ്ധാന്തങ്ങളും, ജോൺ ഡാൽട്ടൻ ജനിക്കും മുൻപേയുള്ള ആണവ സിദ്ധാന്തങ്ങളും, യോഗ ശാസ്ത്രവും, തിമിര ശാസ്ത്രകിയയും പ്ലാസ്റ്റിക് സര്ജറിയും വരെ ഉൾപ്പെടുന്ന മെഡിക്കൽ, സർജിക്കൽ ശാസ്ത്രവും, ലോകം തലയിലേറ്റി നടക്കുന്ന ആയുർവേദ ശാസ്ത്രവും, സിങ്ക് ലോഹ സ്മെൽറ്റിംഗും, വൂട്സ് സ്റ്റീലും ഉൾപ്പെടെയുള്ള ലോഹക്കൂട്ടുകൾ നിർമ്മിക്കുന്ന ടെക്നോളജിയും ജ്യോതി ശാസ്ത്രവും എന്നുവേണ്ട, ടിപ്പു ഉപയോഗിച്ച ലോഹക്കൂടിനകത്തെ റോക്കറ്റും വരെ, ഭാരതീയ ആചാര്യന്മാർ/പണ്ഡിതർ കൈവെക്കാത്ത മേഖലകൾ വിരളം ആയിരുന്നു.
Neglect of Vastu Shastra in Modern Times
മഹർഷിമാർ, മുനിതുല്യ ജീവിതം നയിച്ചവർ, പണ്ഡിത ശ്രേഷ്ഠർ ഒക്കെ രചിച്ചും പകർന്നും ലോകത്തിന് നൽകിയ ഈ ശാസ്ത്ര അറിവുകൾ നാം എല്ലാവരും പുകഴ്ത്തി പറയുമ്പോൾ അതേ ശ്രേണിയിൽ പെട്ട വാസ്തു ശാസ്ത്രം എന്ന പേരിൽ അറിയപ്പെടുന്ന ആർക്കിടെക്ച്ചർ ആൻഡ് സിവിൽ എൻജിനീയറിങ് എന്ന പൗരാണിക ശാസ്ത്ര ശാഖ തിരസ്കരിക്കപ്പെടുന്നു. (ഇപ്പോൾ ചില IIT കൾ വാസ്തു ശാസ്ത്രം ഒരു ഐശ്ചിക വിഷയമാക്കി എന്നാണ് അറിഞ്ഞത്).
ഒരു പക്ഷേ നാം ഇത് തള്ളിപ്പറയാൻ പല കാരണങ്ങൾ ഉണ്ടാകാം.
Challenges in Adapting Vastu Shastra to Modern Architecture
ഒന്ന്: ആധുനിക കെട്ടിട നിർമ്മാണ ആവശ്യകതകളിൽ ചിലതു ഈ ഗ്രന്ഥങ്ങളിൽ വരില്ല എന്നതാണ് പ്രാരംഭകാരണം. ഈ ഗ്രന്ഥങ്ങൾ ആധുനികതക്ക് അനുയോജ്യം ആകുന്ന രീതിയിൽ അപ്ഡേറ്റ്ഡ് അല്ല എങ്കിലും വാസ്തു വിധാന ദർപണം, വാസ്തുവിദ്യ-ഭാരതീയ ഗൃഹ നിർമ്മാണ ശാസ്ത്രം മുതലായ ഗ്രന്ഥങ്ങൾ പ്രതിപാദിക്കുന്നത് ആധുനിക കാലഘട്ടത്തിൽ കെട്ടിട നിർമ്മാണ രീതിയിൽ വാസ്തു വിദ്യയിൽ വരേണ്ട മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് എങ്ങിനെ നിർമ്മിക്കാം എന്നതാണ്.
Misrepresentation of Rituals and Practices in Vastu Shastra
രണ്ട്: ശാസ്ത്ര പ്രകാരം അനുഷ്ഠിക്കേണ്ട വളരെ കുറച്ച് ചെറിയ പൂജാവിധികൾ മാത്രമേ ഉള്ളൂ. വാസ്തുപൂജ, പഞ്ചശിരസ്സ് സ്ഥാപനം (മർമ്മപീഡാ പരിഹാരം എന്ന് വാസ്തുശാസ്ത്രം പറയുന്നു), വാസ്തുബലി പൂജ മുതലായവ. ഇത് ഹൈന്ദവ ആചാരപ്രകാരം ഉള്ളതാണ്. മറ്റു മതങ്ങൾക്ക് അനുശാസിക്കപ്പെടുന്ന പ്രാർഥനകൾ ചെയ്യാം, ചെയ്യാതിരിക്കാം. പിന്നെ ആചാര പ്രകാരം ചെയ്യാറുള്ള ഉള്ള ഗണപതി ഹോമം, വിഷ്ണു പൂജ, ഭഗവതി സേവ തുടങ്ങിയവ. മറ്റു മതങ്ങളുടെ വെഞ്ചേരിപ്പ്, മൗലൂദ് പോലുള്ളവ. എന്നാല് ചില വാസ്തു ആചാര്യൻമാർ സ്വന്തം ഇഷ്ടപ്രകാരം ഇതിൽ ആയിരങ്ങൾ ചെലവ് വരുന്ന ഹോമങ്ങൾ, യജ്ഞങ്ങൾ, തന്ത്ര വിധികൾ ഒക്കെ കുത്തി കയറ്റി വാസ്തു ശാസ്ത്രത്തിന് അവമതിപ്പ് ഉണ്ടാക്കുന്നത് ദോഷം ചെയ്യുന്നു.
Misleading Vastu Guidelines
മൂന്ന്: ഇല്ലാത്ത വാസ്തു നിയമങ്ങൾ ഉണ്ട് എന്ന് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. സിറ്റ്-ഔട്ടിലെ പടികളുടെ എണ്ണം, സ്റ്റെയർ കേസിൻ്റെ പടികളുടെ എണ്ണവും സ്ഥാനവും, ടോയ്ലറ്റിൽ ഇരിക്കേണ്ട ദിശകൾ, തെക്കോട്ട് വീടിന് ദർശനം പാടില്ല എന്ന് പറയുന്നത് അങ്ങനെ പലതും. ഇതൊന്നും വാസ്തുവിൻ്റെ ഭാഗം അല്ല. ചിലതൊക്കെ മാമൂലുകളുടെ ഭാഗം ആയി കണ്ടാൽ മതി. വലതുകാൽ ഉപയോഗിച്ച് ഭവനത്തിലേക്ക് കയറുകയും, വലതു കാൽ തറയിൽ തൊട്ട് ആവശ്യങ്ങൾക്ക് പുറത്ത് പോകുകയും ഒക്കെ ഉദാഹരണം. വലതു കാലിന് ഇത്രയും പ്രാധാന്യം കൊടുക്കുമ്പോൾ ഇടതു കാലിന് എന്ത് വിഷമം ആയിരിക്കും
Diverse Interpretations and Inconsistent Advice from Practitioners
നാല്: ഒരാൾ വീട് വെക്കാൻ തീരുമാനിച്ച് വാസ്തു ശാസ്ത്ര ആചാര്യൻമാരെ സമീപിച്ചാൽ ഒരേ രീതിയിൽ ഉള്ള ഉപദേശം ഉണ്ടാകുന്നില്ല. ഓരോരുത്തരും അവരുടെ അറിവും, ഐഡിയയും, ഇല്ലാ കഥകളും, പൊങ്ങച്ചവും ഒക്കെ കുത്തിക്കയറ്റി ഉപദേശം ചോദിച്ച ആളെ വട്ട് പിടിപ്പിച്ചു കളയും. അവർക്ക് സ്വാഭാവികമായും ഇതിനോട് ദേഷ്യം ഉണ്ടാകും.
Skepticism Towards Vastu Shastra
അഞ്ച്: വാസ്തു ശാസ്ത്രത്തിൽ അറിവുണ്ട് എന്ന് വിശ്വസിക്കുന്ന ചിലർ ഉണ്ട്. അവർ നേടിയ അറിവിനെ വഴി തിരിച്ചു വിട്ട് ശാസ്ത്രത്തിലെ ചില വാക്കുകൾ, സന്ദർഭങ്ങൾ ഒക്കെ ഉദാഹരിച്ച് ശാസ്ത്രം ശരിയല്ല എന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കും. സ്ഥപത്യ വേദം മുതൽ ആഗമങ്ങൾ, പുരാണങ്ങൾ, ബൃഹദ് സംഹിത, മാനസാരം, മയമതം, അപരാജിതപ്രച്ഛ, സമരാങ്കണ സൂത്രധാര, വിശ്വകർമ്മപ്രകാശം, ശില്പരത്നം, മനുഷ്യാലയചന്ദ്രിക…… വരെയുള്ള വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങളിൽ ഒരെണ്ണം മാത്രമായ മയൻ രചിച്ച മയമതം എടുത്തിട്ട് മയൻ നിർമ്മിച്ച ഇന്ദ്രപ്രസ്ഥം എന്ന മായാനഗരിയിൽ താമസിച്ചവർക്ക് ഉണ്ടായ പ്രയാസങ്ങൾ, മയൻ നിർമ്മിച്ച ലങ്കാ നഗരി കത്തിയെരിഞ്ഞത് ഒക്കെ ഉദാഹരണം ആയി പറയും. പോരെ പൂരം. എന്തായാലുംഅത് അവരുടെ കാഴ്ചപ്പാടാണ്, അതിനെ കാഴ്ചപ്പാട് എന്ന നിലയിൽ ബഹുമാനം കൊടുക്കുന്നു. ഇതൊക്കെ മിതോളജിയുടെ ഭാഗം മാത്രമാണ്. ക്രിസ്തുവിനും, കൃഷ്ണനും, നബിക്കും വരെ മരണം വിധിയായി ഉണ്ടായിരുന്നു.
Vastu Shastra: A Science Rooted in Senses and Elements
ആറ്: മറ്റു ചിലർ ഉന്നയിക്കുന്ന ചോദ്യം പൗരാണിക ശാസ്ത്രങ്ങൾ ഒക്കെ നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ട് അറിയാവുന്നവ ആയിരുന്നു. എന്നാൽ വാസ്തുശാസ്ത്രം അങ്ങനെയാണോ? വാസ്തുശാസ്ത്രം ഇന്ദ്രിയങ്ങൾ കൊണ്ട് അറിയാവുന്ന ഗണിതത്തിൻ്റെ, അളവുകളുടെ, സ്ഥാനത്തിന്റെ, ദിശയുടെ ശാസ്ത്രം ആകുന്നതിനോടൊപ്പം എല്ലാ ഭൗതിക വസ്തുക്കളും പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണെന്ന് ഉള്ള കാര്യം ഓർമ്മിപ്പിക്കുന്നു.
Vastu and the Misconception of Dark, Claustrophobic Homes
ഏഴ്: ചിലർക്ക് അറിയേണ്ടത് പല പഴയ വീടുകളും ഇരുട്ടിൻ്റെ കലവറ ആണ്. അപ്പൊൾ വാസ്തു ശാസ്ത്രം തെറ്റല്ലേ? വാസ്തു വിദ്യാ കണക്കുകൾ ഉപയോഗിച്ച് വെക്കുന്ന വീടുകളിൽ വെളിച്ചവും കാറ്റും എപ്പോഴും ഉണ്ടാവും എന്നാണ് കരുതേണ്ടത്. പഴയകാലത്തും വാസ്തുവിദ്യയോട് എതിർപ്പ് ഉള്ളവർ ഉണ്ടായിരുന്നിരിക്കാം ചർവാകരെ പോലെ. അവർ അവരുടെ ആശയങ്ങൾ ഉപയോഗിച്ച് വീട് വെച്ചിരിക്കാം. അവിടെ വെളിച്ചം കുറവ് ആയിരിക്കാം. അറിയില്ല.
Vastu Purusha: A Symbolic Representation
വാസ്തു ശാസ്ത്രം ഉരുത്തിരിഞ്ഞു വരാനുള്ള മൂലകാരണം മാത്രമാണ് വാസ്തുപുരുഷൻ എന്ന സങ്കല്പം. ദൈവമുണ്ട് എന്ന സങ്കൽപം, സ്വർഗ്ഗവും നരകവും ഉണ്ട് എന്ന സങ്കൽപം, പുനർജീവൻ ഉണ്ട് എന്ന സങ്കൽപം, എവിടെയോ കിടക്കുന്ന ചൊവ്വ തെരഞ്ഞു പിടിച്ചു ജാതകത്തിൽ വേണ്ടാത്തിടത്തു കയറി ഇരുന്നു ഉപദ്രവിക്കുന്ന സങ്കല്പം ഒക്കെ ഇതിനോട് ചേർത്ത് വായിക്കാം. ശാസ്ത്രം വേണ്ടവർ ശാസ്ത്രം സ്വീകരിക്കുക. സങ്കല്പം കൂടി വേണ്ടവർ അതും ചേർത്ത് സ്വീകരിക്കട്ടെ, ഇതൊന്നും തന്നെ സ്വീകരിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് അങ്ങനെയും ആകാം.
Balancing Traditional and Modern Approaches to Vastu Shastra
തീർത്തും എന്റെ വ്യക്തിപരമായ അഭിപ്രായം എന്തെന്നാൽ, താൽപര്യം ഉള്ളവർ, ഇന്നത്തെ കാലഘട്ടത്തിൽ പ്രാവർത്തികം ആക്കാൻ കഴിയുന്ന പ്രാക്ടിക്കൽ ആയിട്ടുള്ള വാസ്തു ശാസ്ത്ര നിയമങ്ങളെ മാത്രം അഡോപ്റ് ചെയ്തുകൊണ്ട് മുൻപോട്ടു പോകുക എന്നുള്ളതാണ്. ഇനി അതല്ല വാസ്തുശാസ്ത്ര സങ്കൽപ്പങ്ങൾ, പൂജകൾ കൂടി വേണം എന്ന് നിർബന്ധമുള്ളവർക്ക് അതും നോക്കാം. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും എല്ലാവർക്കും അവകാശമുണ്ട്. അത് നമ്മൾ മാനിക്കണം.
വാസ്തു ശാസ്ത്രം അടിസ്ഥാനമായി നിർമ്മാണ ശാസ്ത്രമാണ്. അപ്ലൈഡ് സയൻസ് ഓഫ് ആർക്കിടെക്ചർ. അളവ് മാനത്തിൽ ഓൾഡ് സ്കൂൾ എൻജിനീയറിങ് ടെക്നോളജി. തള്ളി പറയുന്നതിന് മുൻപ് അത് എന്താണെന്നും എന്തിനാണെന്നും മനസ്സിലാക്കാൻ ശ്രമിക്കുക. അത് ജീവിതത്തിൽ കൊണ്ട് വരണമോ എന്നുള്ളത് സ്വയം തീരുമാനിക്കേണ്ട കാര്യമാണ്.
യഥാർത്ഥത്തിൽ വാസ്തു ശാസ്ത്രത്തിനെ മോക്ഷ ശാസ്ത്രം എന്ന രീതിയിലാണ് വ്യാഖ്യാനിക്കേണ്ടത്. പറഞ്ഞതൊക്കെ എന്റെ കാഴ്ചപ്പാട് മാത്രമാണ്.
Vastu Shastra aims to create harmony between people and their living space. It follows a few key ideas: buildings should be aligned with cardinal directions, rooms should be well-lit and airy. By following these principles, Vastu Shastra believes you can improve your health, wealth, and overall well-being in your home.
This article has been viewed: 11
347100cookie-checkആയുർവേദം ആഹാ…വാസ്തുശാസ്ത്രം ഓഹോ…