ശശി തരൂർ… ഇപ്പോൾ 800 ൽ ഒരാൾ… ബിജെപിയിൽ സാധ്യതയുണ്ടോ?
Shashi Tharoor: Eloquent Global Figure Struggles for Political Success in India
ശക്തനായ ഒരു സെക്രട്ടറി ജനറൽ യുണൈറ്റഡ് നേഷനിൽ വരുന്നത് തലവേദനയാകും എന്ന് അമേരിക്ക ചിന്തിച്ചതുകൊണ്ടു മാത്രമാണ് ശശി തരൂർ UN സെക്രട്ടറി ജനറൽ ആകാതെ പോയത്. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസാ റൈസ് നിർബന്ധം പിടിച്ചതിനാലാണ് അന്ന് ഇലക്ഷനിൽ അവർ ചുവന്ന Disagree രേഖപ്പെടുത്തിയത്.
തരൂരിന്റെ പതനത്തിന്റെ ആരംഭം ഒരുപക്ഷെ അവിടെനിന്നായിരിക്കാം തുടങ്ങിയത്. പതനം എന്ന് പറഞ്ഞത് പലർക്കും ദഹിക്കാൻ സാധ്യതയില്ല. തരൂരിനും ദഹിക്കില്ല. Pretend ചെയ്തേക്കാം. എന്നാൽ ഇത് ഞാൻ കാണുന്ന, വ്യക്തിപരമായ, കാര്യ കാരണങ്ങൾ കൊണ്ടുള്ള അഭിപ്രായമാണ്.
Shashi Tharoor – Education and Facts in short
ഇന്ത്യയിലെ റീഡേഴ്സ് ഡൈജസ്റ്റ് അമരക്കാരനായിരുന്ന ശ്രീ പരമേശ്വരൻ തരൂരിന്റെ അനന്തരവനായ ശശി തരൂർ, ജനിച്ചത് ലണ്ടനിലാണ്. രണ്ടു വയസ്സായ സമയത്തു തിരികെ ഇന്ത്യയിൽ എത്തിയ ശശി തരൂരിന്റെ പഠനം ഇന്ത്യയിൽ പലഭാഗത്തായി നടന്നു. എഴുപത്തിയഞ്ചിൽ ചരിത്രത്തിൽ ഡിഗ്രി എടുത്തു. അക്കാലത്തു സ്റ്റുഡന്റ് യൂണിയൻ പ്രസിഡണ്ട് ആയിരുന്നു. പിന്നീട് അമേരിക്കയിൽ നിന്നും ഇന്റർനാഷണൽ റിലേഷൻസിൽ എം എ എടുത്തു. തുടർന്ന് ലോ ആൻഡ് ഡിപ്ലോമസിയിൽ എം എ യും, ഇന്റർനാഷണൽ റിലേഷൻസ് & അഫയറിൽ PhD യും എടുത്തു. ഇതുകൂടാതെ അനവധി ബഹുമതി ഡോക്ടറേറ്റുകളും, അവാർഡുകളും. ഏറ്റവും പ്രായം കുറഞ്ഞ ഫ്ലെച്ചർ സ്കൂൾ ഡോക്ടറേറ്റ്, ശശി തരൂരിന്റെ സ്വന്തം റെക്കോർഡ് ആണ്.
ബഹുമുഖപ്രതിഭയായ തരൂർ എഴുത്തുകാരൻ, പ്രഗത്ഭനായ പ്രാസംഗികൻ, ഉഗ്രൻ ഡിപ്ലോമാറ്റ്, സംഘാടകൻ, ചരിത്ര പണ്ഡിതൻ, രാഷ്ട്രീയ പ്രവർത്തകൻ, നിരൂപകൻ എന്നീ നിലയിലൊക്കെ തിളങ്ങിനിന്നിരുന്ന ചരിത്രം പലർക്കുമറിയാം.
അദ്ദേഹത്തിന്റെ ഫിക്ഷൻ, നോൺ ഫിക്ഷൻ പുസ്തകങ്ങൾ വളരെയധികം പ്രസിദ്ധമാണ്. വിഷയത്തിലൂന്നിയുള്ള തരൂർ പ്രസംഗങ്ങൾക്ക് ആരാധകർ അനേകമുണ്ട്. അദ്ദേഹത്തിന്റെ ഇന്റർവ്യൂകൾ കാഴ്ചക്കാരെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. യു എന്നിൽ സ്റ്റാഫ് ആയി ജോലി തുടങ്ങി, പിൽക്കാലം ഡിപ്പാർട്മെന്റ് ഹെഡ് ആയി, അവസാനം അണ്ടർ സെക്രട്ടറി ജനറൽ വരെയെത്തിയ തരൂരിന്റെ യാത്രയും അനുഭവവും ആരെയും കൊതിപ്പിക്കും.
Tharoor and UN
ആഭ്യന്തര യുദ്ധ വിഷയങ്ങൾ, അഭയാർത്ഥി പ്രശ്നങ്ങൾ, യു എന്നിന്റെ ആശയവിനിമയ നയങ്ങൾ, ആന്റി സെമെറ്റിസം, ബഹുഭാഷാവാദം, ഇസ്ലാമോഫോബിയ എന്നീ വിഷയങ്ങളിലെല്ലാം യു എന്നിൽ തരൂരിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് എന്നത് രഹസ്യമല്ല.
പിന്നീട് യു എൻ സെക്രട്ടറി ജനറൽ ആയി മത്സരിക്കാനുള്ള അവസരം തരൂരിനെ തേടിയെത്തുകയും അതിൽ രണ്ടാമൻ എന്ന നിലയിൽ ഫിനിഷ് ചെയ്യുകയും ചെയ്തു. എന്നാൽ ഈ തോൽവിയോടെ വീണ്ടും യു എന്നിൽ പ്രവർത്തിക്കാനുള്ള ക്ഷണം നിരസിച്ചു തരൂർ നാട്ടിലേക്ക് വണ്ടികയറി.
Tharoor’s turning point after defeat in UN
ഒരുപക്ഷെ അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ് അവിടെത്തുടങ്ങി എന്നുതന്നെ പറയാം. ചില ഓർഗനൈസേഷനുകളിലും മറ്റും ഉപദേശകനായും, ചെയർമാൻ ആയും ഒക്കെ കുറേക്കാലം ഇരുന്നെങ്കിലും അതൊന്നും ആ തിളക്കമുണ്ടായിരുന്ന സ്വപ്നസമാന ജീവിതത്തിന് ഒരു മുതൽക്കൂട്ട് ആയിരുന്നില്ല. Afras Academy for Business Communication (AABC) എന്ന പഠനസ്ഥാപനത്തിന്റെ ഒരു ബ്രാഞ്ച് തിരുവനന്തപുരത്തു വന്ന വഴി ഇതിലെയാണ്. ഇപ്പോഴുണ്ടോ എന്നറിയില്ല.
പല പാർട്ടികളിൽ നിന്നും തരൂരിന് ക്ഷണം ഉണ്ടായിട്ടും കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. പലതവണ വിദേശകാര്യ വകുപ്പിന്റെ നേതൃസ്ഥാനം കപ്പിനും ചുണ്ടിനും ഇടക്ക് നഷ്ട്ടപ്പെട്ട് ഒരു സഹമന്ത്രിയായി തരൂരിന് ഒതുങ്ങേണ്ടിവന്നു. സഹമന്ത്രിസ്ഥാനത്തു ഇരുന്നപ്പോഴും അദ്ദേഹം തന്റെ അറിവും, കഴിവും, ഭാഷാസ്വാധീനവും ഒക്കെ വിജയകരമായി ഉപയോഗിച്ചിരുന്നതിന് പല തെളിവുകളുമുണ്ട്. എന്നാൽ അദ്ദേഹത്തിലെ രാഷ്രീയപ്രവർത്തകന് അതിനു മുകളിലോട്ട് വളരാൻ സാധിച്ചില്ല… വളരാൻ സമ്മതിച്ചില്ല എന്നത് തന്നെയാണ് ശരി.
Shashi Tharoor’s Life as MP “or” Almost nothing!
2009 മുതൽ ശ്രീമാൻ ശശി തരൂർ തിരുവനന്തപുരത്തിന്റെ MP ആണ്. അവസാന മൻമോഹൻ സിംഗ് മന്ത്രിസഭയിൽ സഹമന്ത്രി സ്ഥാനങ്ങളും പിന്നീട് NDA ഭരണങ്ങളിൽ ചില കമ്മറ്റികളിലും ആയി ആകെപ്പാടെ ഒതുങ്ങിപ്പോയ ശശി തരൂരിന്റെ ജീവിതം പലർക്കും ഒരു പാഠമാണ്. കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അതിന്റെ ഫലവും അതിലെ കാരണങ്ങളും എല്ലാവർക്കും അറിയാം. തരൂരിന്റെ കഴിഞ്ഞ പതിനഞ്ച് വർഷം, അതിനു മുൻപുള്ള പതിനഞ്ച് വർഷവുമായി താരതമ്യപ്പെടുത്തിയാൽ ഇരുട്ടും വെളിച്ചവും പോലുള്ള വ്യത്യാസം കാണാം.
അന്താരാഷ്‌ട്ര മേഖലയിൽ നായകനെപ്പോലെ തിളങ്ങിനിന്നിരുന്ന ശശി തരൂർ കഴിഞ്ഞ പതിനഞ്ചു വർഷമായി തിരുവനന്തപുരത്തുള്ള ഏതാനും പ്രദേശങ്ങളിലെ “പ്രധാന VIP” മാത്രമായി ചുരുങ്ങിയതിനെ പതനമെന്നോ വൻവീഴ്ചയെന്നോ എന്നല്ലാതെ മറ്റ് എന്ത് വിളിക്കാനാണ്. ട്രാക് മാറ്റിപ്പിടിക്ക്… പ്രിയ തരൂർ… താങ്കളിൽനിന്ന് ഇന്നത്തെ ഇന്ത്യക്ക് ഒരുപാട് പ്രതീക്ഷിക്കാനുണ്ട്… വോട്ട് ചോദിച്ചു നടക്കുന്ന വ്യക്തിയായിട്ടല്ല… നയതന്ത്രജ്ഞനായിട്ട്… അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് ആയിട്ടെങ്കിലും… എവിടെ???
പുതിയ വാർത്തകൾ പ്രകാരം, ഇനി കോൺഗ്രസിൽ നിന്നും അടർന്നുമാറാൻ പോകുന്ന എംപി ശശി തരൂർ ആണോ?
Shashi Tharoor, a prominent Indian politician, diplomat, and author, is often criticized for his perceived failures in the political arena despite his eloquence and intellectual prowess. Despite his international acclaim and extensive career at the United Nations, Tharoor has struggled to secure significant political victories within India. His attempts to ascend within the Indian National Congress and to secure a broader national leadership role have been largely unfruitful. Critics argue that Tharoor’s academic and cosmopolitan background, while impressive, has hindered his ability to connect with the grassroots electorate essential for political success in India.