ഹൈന്ദവ തത്വചിന്തകളിൽ ആദി ശങ്കരന്റെ സ്വാധീനം

Adi Shankara’s enduring legacy, veiled in mystery, yet profoundly influential, continues to shape the trajectory of Hindu philosophy.

ആദിശങ്കരൻ ജനിച്ചതും മരിച്ചതും വിശ്വാസങ്ങളേക്കൂടി  അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കി പോരുന്നത്. അതിനാൽത്തന്നെ പലർക്കും, അദ്ദേഹം സ്ഥാപിച്ച മഠങ്ങൾക്കുപോലും, ശ്രീ ശങ്കരാചാര്യരുടെ ജനന-മരണത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ്. (Adi Shankara Advaita Vedanta teachings)

Major Hindu Philosophy

ഭാരതത്തിൽ ആസ്തികം, നാസ്തികം എന്നിങ്ങനെ രണ്ടു ചിന്താസരണികൾ ഉണ്ടായിരുന്നു. അവയിൽ ആസ്തികത്തിൽ “പ്രധാന”മായും ആറ് ദർശന അഥവാ തത്വചിന്താ ശാഖകൾ ആണുള്ളത്. സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം എന്നിങ്ങനെയാണ് ഇവയെ വേർതിരിച്ചിരിക്കുന്നത്. നാസ്തികധാരയിൽ ലോകായതം, ബൗദ്ധം, ഒരു പരിധിവരെ ജൈനം എന്നിങ്ങനെയുള്ള ചിന്തകളെയാണ് കണക്കാക്കുന്നത്.

ആസ്തികധാരയിലെ വേദാന്തത്തിന്റെ ഏഴുശാഖകളായ അദ്വൈതം, ദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതാദ്വൈതം, ശുദ്ധാദ്വൈതം, ഭേദാഭേദം, അചിന്ത്യ ഭേദ അഭേദ എന്നിവയിൽ അദ്വൈതത്തിന്റെ പരമപ്രധാനിയായിരുന്നു ആദിശങ്കരൻ. ആത്യന്തികമായ സത്യം ഒന്നുമാത്രമേ ഉള്ളൂ, അത് ബ്രഹ്മമാണ്, ബ്രഹ്മവും ആത്മവും രണ്ടല്ല, ഒന്നുതന്നെയാണ് എന്നതാണ് അദ്വൈതത്തിന്റെ മൂലാധാരം.

ഇക്കാലത്ത് മോഡേൺ വേദാന്തങ്ങളും നിലവിൽ വന്നിട്ടുണ്ട്. നവ-വേദാന്ത, സ്വാമിനാരായൺ സമ്പ്രദായ എന്നൊക്കെയുള്ള പേരുകളിൽ. എന്നാൽ സ്വദേശത്തും വിദേശത്തും പ്രചുരപ്രചാരം ലഭിച്ചത് അദ്വൈത വേദാന്തത്തിനാണ്.

Adi Shankara Sthoopa Kalady

Adi Shankara is not the founder of Adwaita vision

ആദിശങ്കരനാണ്‌ അദ്വൈതവാദത്തിന്റെ പിതാവ് എന്ന് പറയാറുണ്ട്. അത് ശരിയല്ല, ആദിശങ്കരന്റെ ഗുരുവായ ഗോവിന്ദ ഭഗവത്പാദരുടെ ഗുരുവായ ഗൗഡപാദരാചാര്യ ജന്മം കൊടുത്ത തത്വചിന്താധാരയാണ് അദ്വൈതം. അദ്ദേഹം രചിച്ച മാണ്ഡൂക്യകാരിക എന്ന ഗ്രന്ഥം കേവലം അദ്വൈതത്തിന് മാത്രമല്ല ആധാരമായത്, ദ്വൈതം, വിശിഷ്ടാദ്വൈതം എന്നിവയും ഇതിലെ ചില പരാമർശത്തിന് പാത്രമായി ജനിച്ചവയാണ്.

ഈ ഗ്രന്ഥത്തിന്റെ നാലാമധ്യായം ബൗദ്ധദർശനങ്ങൾക്ക് സമാനമായ രീതിയിൽ ആയിരുന്നു എന്നത് പല വിമർശനങ്ങൾക്കും വഴിതെളിച്ചിരുന്നു, എങ്കിലും സിദ്ധാന്തപരമായി ഇവ വേദദർശനങ്ങൾ ആണ് എന്ന് ഗൗഡപാദർ തെളിയിച്ചിരുന്നു. 

Arguments about Shankara’s vision in connection with Buddhism

ആദിശങ്കരന്റെ കാലത്തും ഇതേ വിമർശനങ്ങൾ വീണ്ടും ഉയർന്നുവന്നിരുന്നു. ആദിശങ്കരൻ ആണ് ചിതറിക്കിടന്ന അദ്വൈതചിന്തകളെ ഏകോപിപ്പിച്ച് കൃത്യമായ അടിത്തറപാകി, പ്രചരിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ രചനകളിലും ബുദ്ധവിഹാരങ്ങൾ പോലെ മഠങ്ങൾ സ്ഥാപിച്ചതിലും ബുദ്ധചിന്തകളും ശൈലികളും കടന്നുവന്നതിനെ എതിരാളികൾ ആരോപണശരമേല്പിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ വേദാന്ത, ബുദ്ധ, ജൈന വിജ്ഞാനവും അവതരണ ശൈലിയും ഈ ആരോപണങ്ങളിൽ നിന്നും മുക്തി നൽകാൻ സഹായിച്ചിരുന്നു. 

Adi Shankara Kalady temple
Matas established by Adi Sankara

നാലല്ല, അഞ്ചുമഠങ്ങളാണ് ആദിശങ്കരൻ സ്ഥാപിച്ചത്. ഇവയിൽ തെക്കുഭാഗത്ത് കർണാടകയിൽ ശൃംഗേരി ശാരദാമഠം, വടക്ക് ഉത്തരാഖണ്ഡിൽ ബദരീനാഥ് ജ്യോതിർമഠം, കിഴക്ക് ഒഡീഷയിൽ പുരി ഗോവർധനമഠം, പടിഞ്ഞാറ് ഗുജറാത്തിൽ ദ്വാരകാപീഠം എന്നിവകൂടാതെ തെക്കേയറ്റം കാഞ്ചീപുരത്ത് കാമകോടിപ്പീഠവും അദ്ദേഹത്തിന്റേതായി കരുതപ്പെടുന്നു. ഇതിൽ കാമകോടിപ്പീഠത്തിൽ അദ്ദേഹം സ്വയം അധിപതിയായി ഇരുന്നതായും വിശ്വസിക്കപ്പെടുന്നു.

കാഞ്ചീ കാമകോടിപ്പീഠം സർവജ്ഞ പീഠം എന്ന നിലയിലാണ് ആദിശങ്കരൻ പടുത്തുയർത്തിയത് എന്ന വാദമുണ്ട്. പേരും അങ്ങനെതന്നെയാണ്. കാശ്മീരിലെ ശാരദാക്ഷേത്രവും അതുമായി ബന്ധപ്പെട്ട, ശങ്കരാചാര്യർക്ക് പ്രാപ്‌തമായ സർവജ്ഞ പീഠവും ഇന്ന് പാകിസ്ഥാന്റെ ഭാഗത്തുള്ള കാശ്മീരിൽ അനാഥമായി നശിച്ചുകിടക്കുന്നത് അദ്ദേഹം നേരത്തെ മനസ്സിൽ കണ്ടിരുന്നോ എന്നാർക്കറിയാം. ചിന്തിച്ചു കാടുകയറിയതാണ്! “നമസ്തേ ശാരദാ ദേവി കാശ്മീരപുരവാസിനീ ത്വാമഹം പ്രാര്‍ത്ഥയേ നിത്യം വിദ്യാ ദാനം ച ദേഹി മേ”

പൊതുവെ എല്ലാവരും കരുതുന്നത് ആദിശങ്കരൻ കാലടിയിൽ ജനിച്ചു എന്നുതന്നെയാണ്. കാലഘട്ടം എട്ടാം നൂറ്റാണ്ടായും. 

Biographies on Adi Shankara… Confusion arises

ആദിശങ്കരന്റെ ജീവചരിത്രങ്ങൾ പതിന്നാല് എണ്ണമുണ്ട്. ഐതിഹാസിക കഥകളും ഉപകഥകളും ധാരാളം അടങ്ങിയ പുസ്തകങ്ങൾ ആണിവ. പലതും പരസ്‌പരവിരുദ്ധമായി പ്രതിപാദിച്ചിരിക്കുന്നു. ചില കഥകൾ വിശ്വസിക്കാൻ പ്രയാസമുള്ളവയാണ്, എന്നിരുന്നാലും വിശ്വസിക്കപ്പെടുന്നവയാണ്.

ഇത്തരം ജീവചരിത്രങ്ങൾ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് മാധവീയ ശങ്കരവിജയം, അനന്തഗിരീയ ശങ്കരവിജയം, ചിദ്‌വിലാസീയ ശങ്കരവിജയം, കേരളീയ ശങ്കരവിജയം എന്നിവയാണെങ്കിലും ഏറ്റവും പഴയ ജീവചരിത്രം ചിത്സുകാചാര്യരുടെ ബൃഹത് ശങ്കരവിജയമാണ്. ഉദ്ധരണികൾ മാത്രമേ ലഭ്യമായുള്ളൂ. 1960 ബോംബെ യൂണിവേഴ്സിറ്റി ഇതിൽ പഠനങ്ങൾ നടത്തിയിരുന്നു. അനന്തഗിരീയ ശങ്കരവിജയം ഒരു നിരൂപകൻ വിഷയത്തെ നോക്കിക്കാണുന്ന രീതിയിലാണ് പ്രതിപാദിച്ചിരിക്കുന്നത്.

മാധവീയ ശങ്കരവിജയവും, കേരളീയ ശങ്കരവിജയവും പോലുള്ള കൃതികൾ ആദിശങ്കരന്റെ ജന്മദേശം കാലടിയായി വരച്ചുകാട്ടുന്നുണ്ട്. പൂർണ്ണാനദി എന്ന പെരിയാറിന്റെ തീരത്ത്, ഷാസലം എന്ന കാലടിയിൽ ആണ് ആദിശങ്കരൻ ജനിച്ചത് എന്ന്, അവിടെവെച്ചുകണ്ട ശങ്കരശിഷ്യ പരമ്പരയിലെ ഒരു കന്നഡക്കാരനായ സന്യാസി, ഗ്രന്ഥം ഉദ്ധരിച്ചു എനിക്ക് പറഞ്ഞു തന്നിരുന്നു. ആദിശങ്കരൻ ജനിച്ചത് ചിദംബരത്താണെന്ന് അനന്തഗിരീയ ശങ്കരവിജയം പ്രസ്താവിക്കുന്നു.

Shankaracharya mata kalady ernakulam

Birth and Death of Adishankara… Confusion is at its peak

അദ്ദേഹം ജനിച്ചത് ബിസി 44 ൽ ആണെന്ന് അനന്തഗിരീയ ശങ്കരവിജയം ചൂണ്ടിക്കാണിക്കുന്നു എങ്കിലും ഭൂരിപക്ഷം ഗ്രന്ഥങ്ങളും മഠങ്ങളും, പഠനങ്ങളും അതിനെ അംഗീകരിക്കുന്നില്ല. എന്നാൽ ജനന കാലഘട്ടത്തിൽ ആർക്കും ഒത്തൊരുമയുമില്ല. ബിസി 718 മുതൽ എഡി 897 വരെയുള്ള പല കാലഗണനകൾ ആണ് മഠങ്ങളും, പണ്ഡിതന്മാരും ആദിശങ്കരന്റെ ജനനവുമായി ചേർത്ത് പറയുന്നത്. അതായത് 1600 വർഷങ്ങൾ, ഈ വർഷങ്ങൾക്കിടയിൽ എപ്പോഴോ ആണ് ശങ്കരൻ ജനിച്ചത്. 

എങ്കിലും പണ്ഡിതർ, റിസേർച്ച് നടത്തിയവർ, നൽകുന്ന ക്രോഡീകരിച്ച വിവരങ്ങൾ എട്ടാം നൂറ്റാണ്ട് എന്ന നിലയിലേക്ക് ശങ്കരന്റെ ജനനത്തെ ചേർത്തുനിർത്തിയിട്ടുണ്ട്. എ ഡി 700 – 800 എന്നതിൽനിന്നും, എടുക്കാൻ കഴിയുന്ന 32 വർഷക്കാലം പൊതുവിൽ അംഗീകരിക്കപ്പെടുന്നു എന്ന് മനസിലാക്കുന്നു.   

ജന്മകാലത്തും പിന്നീട് ഏകദേശം പത്താം നൂറ്റാണ്ടിന്റെ പകുതിവരെയും ആദിശങ്കരൻ അത്ര പ്രശസ്തൻ ആയിരുന്നില്ല, പതിനൊന്നാം നൂറ്റാണ്ടുമുതലാണ് ആദിശങ്കരന്റെ പ്രവർത്തനങ്ങളുടെ ആഴം മറ്റുള്ളവർക്ക് മനസ്സിലായതും അദ്ദേഹത്തിന്റെ കൃതികളെ പ്രകീർത്തിക്കാൻ തുടങ്ങിയതും. പതിന്നാലാം നൂറ്റാണ്ടോടുകൂടി അത് വ്യാപകമായി.

ആദിശങ്കരൻ കാലയവനികക്കുള്ളിൽ മറഞ്ഞ കാലയളവും തർക്കങ്ങൾ നിറഞ്ഞതാണ്. എല്ലാവരും 32 വർഷത്തെ ആയുസ്സാണ് ഗണിക്കുന്നതെങ്കിലും ഏതുവർഷം എന്ന ചോദ്യത്തിന് ജനനം പോലെ വ്യത്യസ്ത കാലയളവാണ് സ്വാഭാവികമായും വരുന്നത്. ഒന്നോ രണ്ടോ പഠനങ്ങളിൽ 90 വയസ്സിൽ പരം ആയുസ്സും പറയുന്നുണ്ട്.

അദ്ദേഹത്തിന്റെ അവസാനകാലവും ശരീരം അടക്കം ചെയ്തതുമായ സ്ഥലത്തിലും തർക്കമുണ്ട്. കേദാർനാഥ്, കാഞ്ചീപുരം, തൃശൂർ വടക്കുംനാഥക്ഷേത്രം എന്നിങ്ങനെ പല സ്ഥലങ്ങളും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെടുത്തി പറയുന്നു.

Adi Sankaran kalady muthalakkadavu
Works of Adi Shankara

മുന്നൂറില്പരം ഗ്രന്ഥങ്ങൾ ആദിശങ്കരൻ രചിച്ചു എന്ന പറയപ്പെടുന്നുവെങ്കിലും അവയിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ശിഷ്യപരമ്പര രചിച്ചതാണ് എന്ന് വിഷയപണ്ഡിതന്മാർ സാക്ഷ്യപ്പെടുത്തുന്നു.  

ബ്രഹ്മസൂത്രഭാഷ്യം, പത്ത് പ്രധാന ഉപനിഷത്തുകളുടെ വ്യാഖ്യാനങ്ങൾ, ഭഗവദ് ഗീതയെക്കുറിച്ചുള്ള വ്യാഖ്യാനം, ഉപദേശസഹശ്രീ, സൗന്ദര്യലഹരി, ശിവാനന്ദലഹരി മുതലായ മുപ്പത്തിയൊൻപതോളം കൃതികൾ അദ്ദേഹം തന്നെ രചിച്ചാണെന്ന് പണ്ഡിതർ അനലൈസ് ചെയ്ത് വിശദീകരിച്ചിട്ടുണ്ട്. എന്നാൽ വിവേകചൂഢാമണിയുടെ രചയിതാവ് ശങ്കരൻ എന്നതിൻ്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

Adi Shankara Advaita Vedanta teachings

മീമാംസ, ബൗദ്ധ, ജൈന ദർശനങ്ങളെ തർക്ക, അർത്ഥ, വേദ ശാസ്ത്രങ്ങളുടെ സഹായത്താൽ സംവാദങ്ങളിലൂടെ തോൽപ്പിച്ച് ദിഗ്‌വിജയങ്ങളും സർവജ്ഞപീഠ പ്രാപ്തിയും ആദിശങ്കരൻ കരസ്ഥമാക്കിയതും ഗ്രന്ഥങ്ങൾ കാണിച്ചുതരുന്നു. 

ആദിശങ്കരൻ വിജയൻ കൈവരിച്ചത് കേവലം സംവാദങ്ങളിൽ മാത്രമായിരുന്നില്ല. 

അക്കാലത്തു നിലനിന്നിരുന്ന പഞ്ചദേവീദേവ പ്രാർത്ഥനയെ നവീകരിച്ച്‌ “ഷണ്മതം” എന്ന പുതിയ പ്രാർത്ഥനാസമ്പ്രദായം തുടങ്ങിയതും അദ്ദേഹമാണ്. ശിവൻ, വിഷ്ണു, ശക്തി, സൂര്യൻ, ഗണേശൻ, സ്കന്ദൻ എന്നിങ്ങനെയുള്ള ആറ് ദേവതകളെ മാത്രം കേന്ദ്രീകരിച്ചു നടത്തുന്ന പ്രാർത്ഥനയാണ് ഷണ്മതാരാധന. ദശനാമി എന്ന സന്യാസപ്രക്രിയാ സംവിധാനവും ആദിശങ്കരൻ ആരംഭിക്കുകയുണ്ടായി. അതിന്നും തുടർന്നുപോരുന്നു.

Conclusion

ദശനാമി സമ്പ്രദായവും, ഷണ്മതാരാധനയും, മഠങ്ങളുടെ സാമ്പ്രദായിക രീതികളും കാലത്തിന്റെ കുത്തൊഴുക്കനുസരിച്ചു മാറിയെന്നും ആദിശങ്കരൻ വിഭാവനം ചെയ്ത രീതികൾ പലതും ഇപ്പോൾ നിലവിലില്ലെന്നും ഉള്ള ആരോപണങ്ങൾ കേട്ടിട്ടുണ്ട്… അവരായി… അവരുടെ പാടായി… ചിത്രങ്ങൾ കാലടി യാത്രയിൽനിന്നും. 

© അവിട്ടത്താൻ (ജയൻ കൂടൽ)

Adi Shankara Advaita Vedanta teachings

Adi Shankara, a revered philosopher and theologian, is partially shrouded in a veil of historical uncertainty. His exact birth and death dates remain a subject of scholarly debate, with various estimates. Despite these discrepancies, his influence on Hindu philosophy is undeniable. Shankara is credited with revitalizing Advaita Vedanta, a non-dualistic school of thought that posits the ultimate unity of the individual soul (Atman) with the universal consciousness (Brahman). Through his insightful commentaries on the Upanishads, Bhagavad Gita, and Brahma Sutras, Adi Sankara articulated a profound understanding of the nature of reality and the path to spiritual liberation. His legacy has endured, shaping the trajectory of Hinduism and inspiring countless followers across centuries. While the exact details of his life may be elusive, his teachings continue to illuminate the spiritual quest of seekers worldwide.

This article has been viewed: 16
42510cookie-checkഹൈന്ദവ തത്വചിന്തകളിൽ ആദി ശങ്കരന്റെ സ്വാധീനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!