കന്നിമാസം – നായകളുടെ വസന്തകാലം

Beyond the Tail Wag: The Incredible Talents of Dogs

കാട്ടില് വിളയാടി നടന്ത “ശാമ്പൽ ഓനായെ” വലയില്ലാമേ പുടിത്ത്, തീനും തിനയും കൊടുത്ത്, നീരും നെരുപ്പും കൊടുത്ത്, പാസം നേസം കൊടുത്ത്, നായെന്ന പേരും കൊടുത്തു, അവങ്ക പെറ്റ കുളന്തകളെയെല്ലാമേ ഊരുക്കും ഉലഹത്തുക്കും കൊടുത്തു, ഊരെയും ഉലഹത്തെയും കണ്ടംതുണ്ടമാ കടിക്കവിട്ട എൻ മക്കളേ…ഉങ്കളേ യെന്ന പേര് സൊല്ലി വിളിക്കുവോം. (Dogs as helpful and loyal companions)

Rajapalayam dog

Dogs Mating Season During Monsoon

ഒരു കന്നിമാസം കൂടി വരവായി. കൂടെ ധാരാളം പട്ടികളും. കൂട്ടത്തിൽ ധാരാളം ഉത്തരവുകളും, ശ്വാനികളെയും ശ്വാനൻമാരെയും മെരുക്കാൻ. വീടുകളുടെ മുൻപിൽ ഏറ്റവും കൂടുതൽ നീലക്കുപ്പികൾ പ്രത്യക്ഷപ്പെടുന്നതും ഈ മാസത്തിൽ തന്നെ. കടി നിർത്തി കാടണഞ്ഞവർ ഇനി നാട് ഭരിക്കുന്ന കാലം.

“കന്നി തെളിയാൻ അക്ഷമരായവർ, ചിങ്ങം മുതലേ ലഹളക്കാരായി, പെണ്ണുമാണും സമ്മേളിച്ചാൽ, ബന്ധവുമില്ല, സ്വന്തവുമില്ല”

Troubling Stray Dogs

കുടുംബശ്രീ സംവിധാനത്തിന്റെ ഒരു റിപ്പോർട്ട് വായിച്ചിരുന്നു. 2012 ലെ കണക്കു പ്രകാരം കേരളത്തിൽ ഏകദേശം മൂന്നുലക്ഷം അടുപ്പിച്ചു തെരുവുപട്ടികൾ ഉണ്ടായിരുന്നു. ഇപ്പോൾ അത് ആറ് ലക്ഷം ആയിട്ടുണ്ടാകും എന്ന്. മറ്റൊരു സ്ഥിരീകരിക്കാത്ത വാർത്തയിൽ കണ്ടത് ഈ തെരുവ് നായകളിൽ പെണ്ണുങ്ങളുടെ എണ്ണം വളരെ കുറവാണ്, അതിനാൽ ഒരു പെൺ നായയിൽ അനേകം ആൺ നായകൾ അവകാശമുന്നയിക്കാം എന്ന്. പദവിയും പത്രാസുമൊന്നും നോക്കാത്ത ഒരു മത്സരമായിരിക്കും കന്നിമാസങ്ങൾ കാഴ്ച വെക്കുക എന്ന് മനസ്സിലായല്ലോ.

അപ്പോളിനി നമ്മെളെന്തു ശെയ്യും മല്ലയ്യാ…

How Dogs Perceive Human Fear

പട്ടിയെ കാണുമ്പോൾ, നമ്മൾ ഭയന്നാൽ, പട്ടി അതെങ്ങനെ മനസ്സിലാക്കും. ഹോർമോൺ വ്യതിയാനം മണത്തുപിടിക്കാൻ പട്ടിക്ക് കഴിവുണ്ടോ?

നായകൾക്ക് (പട്ടികൾക്ക്) മണം പിടിക്കാനുള്ള കഴിവ് ജന്മനാ ഉള്ളതാണ്. ഘ്രാണശക്തി എന്നാണു അതിനു സാഹിത്യരീതിയിൽ പറഞ്ഞിരിക്കുന്നത്. നാം നായയെ കാണുമ്പോൾ ഭയപ്പെട്ടാൽ നിമിഷങ്ങൾക്കുള്ളിൽ നായക്ക് അത് മനസ്സിലാകും.

ഒരു പക്ഷെ നാം തെരുവുപട്ടികൾ ധാരാളമായുള്ള സ്ഥലങ്ങളിലൂടെ ഇതിനു മുൻപും ഭയമില്ലാതെ സഞ്ചരിച്ചിരിക്കാം. എന്നാൽ ഇക്കഴിഞ്ഞകാല വാർത്തകൾ കേൾക്കുകയും കാണുകയും ചെയ്തതിനുശേഷം ഒരു നായയെ കാണുമ്പോൾ തന്നെ നാം ഭയക്കും. കടി കിട്ടാനുള്ള സാധ്യത അവിടെ കൂടുകയാണ്.

Hospitals, Kennels, and NGOs Team Up to Study Dogs’ Medical Abilities

നായകളുടെ മണം പിടിക്കാനുള്ള കഴിവിനെ മെഡിക്കൽ രംഗത്ത് ആശുപത്രികളും, കെന്നെലുകളും, ഡോഗ് ട്രെയിനേഴ്സും, സന്നദ്ധസംഘടനകളും ചേർന്ന് പരീക്ഷിച്ചു നോക്കിയിരുന്നു.

കാണാതെപോയ വ്യക്തികൾ – വസ്തുക്കൾ, നിരോധിത വസ്തുക്കൾ, വന്യജീവികൾ, അധിനിവേശ ജീവികൾ എന്നിവ എല്ലാം കണ്ടെത്താൻ നായകളെ വളരെക്കാലം ആയി ഉപയോഗിക്കുന്നു. ഏറ്റവും അവസാനം കണ്ടത് ട്രെയിൻ ചെയ്ത നായകൾക്ക് കോവിഡ്-19 കണ്ടുപിടിക്കാൻ പി‌സി‌ആർ ടെസ്റ്റുകളേക്കാൾ കഴിയുമെന്നാണ്. 97 ശതമാനം കൃത്യത ആണ് പരീക്ഷണം നടത്തിയവർ അവകാശപ്പെടുന്നത്.

Indian dog breeds

മെഡിക്കൽ രംഗത്ത്, പല തരത്തിലുള്ള കാൻസർ, നാർകോലെപ്സി, മൈഗ്രെയിനുകൾ, രക്തത്തിലെ കുറഞ്ഞ പഞ്ചസാര, കോച്ചിപ്പിടുത്തവും – ചുഴലിയും, ഭയവും – സമ്മർദ്ദവും എന്നീ അവസ്ഥകളും രോഗങ്ങളും നായകൾ വളരെ അനായാസമായി മണത്തു അറിയുന്നു എന്നാണു പുതിയ പരീക്ഷണങ്ങൾ തെളിയിക്കുന്നത്.

Bio-Detection Dogs: A New Frontier in Medical Research

1989 ൽ The Lancet പബ്ലിഷ് ചെയ്ത ഒരു ലേഖനത്തിനു ശേഷം പലരും മെഡിക്കൽ വിഷയങ്ങളിൽ നായയെ ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു. എന്നാൽ 2004 മുതൽ ആണ് ഈ പരീക്ഷണങ്ങൾക്കു ഒരു ഏകീകൃത മാനം വന്നതും UK ബേസ്ഡ് ചാരിറ്റി സ്ഥാപനം ആയ “മെഡിക്കൽ ഡിറ്റക്ഷൻ ഡോഗ്” നായ്ക്കളെ ഒഫീഷ്യൽ ആയി ഇതേ ആവശ്യത്തിന് ട്രെയിൻ ചെയ്യാൻ തുടങ്ങിയതും. അതിനുശേഷം ലോകത്തു പലയിടത്തും സമാനമായ പഠനങ്ങളും പരീക്ഷണങ്ങളും നടന്നു. ഈ സ്ഥാപനം ഇത്തരം നായ്ക്കൾക്ക് ബയോ ഡിറ്റക്ഷൻ ഡോഗ്‌സ് എന്നാണു പേര് കൊടുത്തിരിക്കുന്നത്. ഇപ്പോൾ ബാക്റ്റീരിയൽ ഇന്ഫക്ഷന്സ്, പാർക്കിൻസൺസ് എന്ന മേഖലകളിലും നായകളെ ഉപയോഗിക്കുന്നു.

Service and Assistance Dogs

ചില ട്രെയിൻഡ് നായകൾക്കുള്ള പൊതു പേരാണ് സർവീസ് ആൻഡ് അസ്സിസ്റ്റൻസ് ഡോഗ്സ്. വൈകല്യമുള്ളതോ അല്ലാത്തതോ ആയ ആളുകൾക്ക് ഒരു സഹായം ആയി പ്രവർത്തിക്കുന്ന വിഭാഗം ആണിവ. ചില നായകൾക്ക് അടിയന്തിര ഫോൺ കോളുകൾ പോലും വിളിക്കാൻ അറിയാം.

Therapy Dogs

മേൽപ്പറഞ്ഞതിനു പുറമെ ചില നായകളെ തെറാപ്പി ഡോഗ്സ് എന് വിളിക്കുന്നു. ആശുപത്രികൾ, റിട്ടയർമെന്റ് ഹോമുകൾ, നഴ്‌സിംഗ് ഹോമുകൾ, സ്‌കൂളുകൾ, ലൈബ്രറികൾ, ദുരന്ത മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിൽ ആളുകൾക്ക് വാത്സല്യവും ആശ്വാസവും പിന്തുണയും നൽകാൻ പരിശീലിപ്പിക്കപ്പെടുന്ന നായകളാണ് തെറാപ്പി ഡോഗ്സ്. പ്രത്യേക രോഗികളെ സഹായിക്കാൻ പരിശീലിപ്പിച്ച അസ്സിസ്റ്റൻസ് നായ്ക്കളിൽ നിന്ന് വ്യത്യസ്തമായി, തെറാപ്പി നായ്ക്കൾ എല്ലാത്തരം ആളുകളുമായും ഇടപഴകാൻ പരിശീലിപ്പിക്കപ്പെടുന്നു.

How do dogs get their sense of smell?

എങ്ങനെയാണ് നായകൾക്കു ഗന്ധം പിടിക്കാനുള്ള കഴിവ് കിട്ടിയിരിക്കുന്നത്. നായകളുടെ മൂക്കിൽ 220 ദശലക്ഷം ഗന്ധ സ്വീകരണികൾ ആണുള്ളത്. മനുഷ്യനിൽ ആവറേജ് 70 ലക്ഷവും. നായകൾ ഒരു ട്രില്ല്യണിൽ ഒരു പാർട് മാത്രം ആണെങ്കിലും മണത്തു കണ്ടെത്തുന്നു. അതുപോലെ ഓരോ ഗന്ധത്തിലും ഉള്ള ഉപ ഗന്ധങ്ങളും കണ്ടെത്തുന്നു. “ഘ്രാണശക്തി”. മണ്ണിനടിയിൽ പൂണ്ടുകിടക്കുന്ന ശവശരീരങ്ങൾ കണ്ടെത്തുന്ന നായകളെ കടാവർ നായകൾ (Cadaver Dogs) എന്നാണ് വിളിക്കുക .

bull mastif dogs

മനുഷ്യ ശരീരത്തിലെ ചെറിയ ഹോർമോൺ വ്യതിയാനങ്ങളും ശരീരം സൂക്ഷ്മമായ അളവിൽ പുറത്തു വിടുന്ന സ്രവങ്ങളും ഒക്കെ ധാരാളം മതിയാകും നായകൾക്ക് അവയുടെ ജോലി ചെയ്യാൻ. തൊലി, ശ്വാസം, മൂത്രം, മലം, വിയർപ്പ് എന്നിവയിൽ കൂടിയാണ് പരിശോധനകൾ. വിശദമായി എഴുതാൻ നിന്നാൽ ബോറാകും. താല്പര്യമുള്ളവർക്ക് ധാരാളം മെഡിക്കൽ ജേർണലുകൾ ഓൺലൈനിൽ കിട്ടും.

ഒരു പഠനത്തിൽ പറഞ്ഞിരിക്കുന്നത് മിക്ക ആളുകൾക്കും ഒരു കപ്പ് കാപ്പിയിൽ ഒരു നുള്ളു കാപ്പിപ്പൊടി മണക്കാൻ കഴിയുമെങ്കിൽ, ഒളിമ്പിക് വലുപ്പത്തിലുള്ള നീന്തൽക്കുളത്തിൽ കാൽ നുള്ളു കാപ്പിപ്പൊടി കണ്ടെത്താൻ നായയ്ക്ക് കഴിയും എന്നാണ്. പരിശീലനം കിട്ടിയാൽ എന്ന് കരുതാം.

ഇത്തരം പരിശീലനം സിദ്ധിച്ച നായകളിൽ നമുക്ക് ഏറെ ഇഷ്ട്ടപ്പെട്ട ലാബ്, ഡോബർ, റോട്ട്, GS, GR ഒക്കെ വരും. നമ്മുടെ നാടൻ നായകളും അത്ര മോശക്കാർ ആകാൻ വഴിയില്ല എന്ന് കരുതുന്നു.

India is also rich in its own dog breeds

ഭാരതവും സ്വന്തം നായ ബ്രീഡുകൾക്ക് സമ്പന്നമാണ്. തമിഴ്‌നാട്ടിൽ സ്ത്രീധനമായി കൊടുക്കപ്പെട്ടിരുന്ന കന്നി എന്ന വേട്ടനായ വിഭാഗവും, രാജപാളയം, ചിപ്പിപ്പറയ്, അളങ്, കൊമ്പൈ എന്നിവയും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ള കൈകാടി, മുധോൾഹൗണ്ട്, പാണ്ടികോനാ, കുമയോൺ മാസ്റ്റിഫ്, ഹിമാലയൻ ഷീപ് ഡോഗ്, മഹ്‌റാട്ട ഗ്രേഹൗണ്ട്, ഇന്ത്യൻ മാസ്റ്റിഫ് എന്ന ബുള്ളി, ബക്കാർവൽ, രാംപുർ ഗ്രേഹൗണ്ട്, ജോനാംഗി, ഏറ്റവും പഴക്കമുള്ള ബ്രീഡായ പരിയാ നായ, അസാമാന്യ വലിപ്പമുള്ള ഗുൾഡോങ് എന്നിവയൊക്കെ ഗംഭീരന്മാരും, ഗംഭീരകളും ആയിരുന്നു. ഇവയിൽ പല ബ്രീഡുകളും അന്യം നിന്നുപോയിരിക്കുന്നു.

No Training Needed: Dogs Understand Fear

Interspecies transmission of emotional information via chemosignals: from humans to dogs എന്ന പഠനത്തിന് ശേഷം ആണ് നായകൾ മറ്റു ജീവിയ്ക്കളുടെ ഭയം മനസ്സിലാക്കി പ്രവർത്തിക്കുന്നു എന്ന് കണക്കാക്കിയത്. അതായതു ഒരാൾ ഭയക്കുമ്പോൾ അഡ്രിനാലിൻ, കോർട്ടിസോൾ മുതലായ ഹോർമോണുകൾ ശരീരം നിമിഷങ്ങൾക്കുള്ളിൽ പുറപ്പെടുവിക്കും അതോടൊപ്പം വിയർപ്പും പുറത്തു വരും, പ്രത്യേകിച്ച് ആദ്യം കക്ഷത്തിലൂടെ.

Kanni dog

എതിരെ നില്കുന്ന നായ തൊട്ടടുത്ത നിമിഷം മനസ്സിലാക്കും നാം ഭയന്ന് നിൽക്കുയാണെന്ന്. അതുപോരെ…മച്ചാനെ…നായക്ക്. അതാണ് പറയുന്നത് ചില സമയത്തു ഭയം അല്ല ജാഗ്രതയാണ് വേണ്ടതെന്ന്. ഈ കഴിവ് നായകൾക്ക് ജന്മനാ ഉള്ളതാണ്. പ്രത്യേകം പരിശീലനം ആവശ്യം വരുന്നില്ല, കാരണം അവറ്റകളുടെ നിലനിൽപ്പിന്റെ അടിസ്ഥാന ഭാഗമാണിത്.

പട്ടികടിയിലെ എണ്ണം കൂടുന്നതിന് ഈ ഭയവും നായകൾക്ക് ഒരു പ്രചോദനം ആകുന്നുണ്ടാകാം. ഭയന്ന് നിൽക്കുന്ന ഒരാൾ കല്ലെടുക്കാൻ ശ്രമിച്ചാലോ ഓടാൻ ശ്രമിച്ചാലോ നായകൾക്ക് അത് കൂടുതൽ പ്രകോപനം ആകും എന്ന കാര്യത്തിൽ എന്തായാലും സംശയം വേണ്ട.

എത്ര പ്ലാൻ ചെയ്താലും പരിചയമില്ലാത്ത ഒരു പട്ടി എതിരെ വന്നു നിന്നാൽ ആരുടെയായാലും കുറച്ചു സ്രവങ്ങളൊക്കെ അവിടുന്നും ഇവിടുന്നും പോകും. പ്രത്യേകിച്ച് ഭയം ജനിപ്പിക്കുന്ന സാഹചര്യത്തിൽ. എത്രയും പെട്ടെന്ന് കേരളത്തിലെ നായപ്രശ്നത്തിനു പരിഹാരം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു.

© അവിട്ടത്താൻ (ജയൻ കൂടൽ)

Dogs are incredibly talented animals. They have a strong sense of smell, trainability, and loyalty. These abilities make them helpful partners for people in many ways. Today, dogs work alongside humans as guides for the blind, helpers for people with disabilities, and even protectors for law enforcement.

This article has been viewed: 20
46450cookie-checkകന്നിമാസം – നായകളുടെ വസന്തകാലം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!