മണിപ്പൂർ അശാന്തിയിലേക്ക്!
Manipur Riots: Criticism Valid, But Deceptive Narratives Mislead on Blame
കുക്കി തീവ്രവാദികൾ അടുത്തിടെ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ പ്രതിഷേധം ഉയരുന്നതിനിടെ മണിപ്പൂരിൽ വീണ്ടും വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ഇംഫാലിലെ വിവിധ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ സെപ്തംബർ 10 ന് രാജ്ഭവനിലേക്ക് റാലി നടത്തുകയുണ്ടായി. (Manipur Riots criticism and political accountability)
രോഷാകുലരായ വിദ്യാർത്ഥികൾ പോലീസിന് നേരെ കല്ലെറിഞ്ഞതോടെ രാജ്ഭവൻ ഗേറ്റിന് മുന്നിൽ വലിയ അരാജകത്വമാണ് ഉടലെടുത്തത്.
The Real trouble in Manipur
കേരളത്തിലെ സാഹചര്യം വെച്ച് അങ്ങ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര കലാപങ്ങളെ നോക്കിക്കാണുന്നത് അത്ര ശരിയായ ഒരു കാര്യമായി തോന്നുന്നില്ല. എന്നാൽ അവയെ ശക്തമായ ഭാഷയിൽത്തന്നെ അപലപിക്കുന്നതിൽ ഒരു തെറ്റുമില്ലതാനും. അത്രയ്ക്ക് വലിയ ക്രൂരതകൾ ആണ് നടക്കുന്നത്, നടന്നിട്ടുള്ളത്.
History of Tribal Conflicts
ചരിത്രത്തിലുടനീളം പറയപ്പെടുന്നത്, ഇന്ത്യ, നിരവധി ഗോത്രങ്ങളുടെയും സമുദായങ്ങളുടെയും നാടാണെന്നാണ്. ജിയോ പൊളിറ്റിക്സ് സാധാരണക്കാർ അധികം ശ്രദ്ധിക്കാത്ത വിഷയമാണ്, എന്നാൽ രാഷ്ട്രീയക്കാർക്ക് ഇതൊരു ഇഷ്ടവിഷയവുമാണ്.
പ്രദേശങ്ങളുടെ മേലുള്ള അവകാശതർക്കങ്ങൾ, വിഭവങ്ങൾക്ക് വേണ്ടിയുള്ള തർക്കങ്ങൾ, സാംസ്കാരിക വ്യത്യാസങ്ങൾ കാരണമായുള്ള തർക്കങ്ങൾ, ചരിത്രപരമായ ആവലാതികൾ, മതപരമായ പ്രശ്നങ്ങൾ, അധികാരത്തിനു വേണ്ടിയുള്ള തർക്കങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളാൽ ഉൾപ്പെടുന്ന വിഷയങ്ങൾ പലപ്പോഴും ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ, ക്രൂരതകൾ, കൂട്ടക്കൊലകൾ എന്നിവയിലേക്ക് നയിക്കപ്പെട്ടിട്ടുണ്ട്. വായിച്ചുമനസ്സിലാക്കാൻ അനേകം ഉദാഹരണങ്ങൾ നമുക്ക് മുമ്പിലുണ്ട്.
Role of Tribal issues in Manipur
മണിപ്പൂരിലും ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധമാണ്. ഒരു പക്ഷെ ഏറ്റവും സങ്കീർണ്ണമായ ഗോത്ര (വംശ) സംവിധാനങ്ങൾ ഇന്ത്യയിൽ മണിപ്പൂരിലാകാം ഉള്ളത്. ഈ യുദ്ധത്തിൽ മതത്തിനോ പാർട്ടിക്കോ വലിയ റോളില്ലായിരുന്നു.
രണ്ടായിരാമാണ്ടിൻ്റെ തുടക്കത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ജോലിയുടെ ഭാഗമായി താമസിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഈ സംസ്ഥാന സഹോദരിമാരെ മനസ്സിലാക്കാനും ശ്രമിച്ചിട്ടുണ്ട്. ഇവിടെയെല്ലാം തന്നെ ഗോത്രങ്ങൾ ആയിരുന്നു പ്രൈമറി വിഷയം, മതം സെക്കൻഡറിയും പാർട്ടി മൂന്നാമതും.
എന്നാൽ ഏതാണ്ടെല്ലാ മതങ്ങളുടെയും പാർട്ടികളുടെയും നിരന്തരമായ ഇടപെടലുകൾ കാരണം മേൽപ്പറഞ്ഞ സമവാക്യത്തിൽ ചില മാറ്റങ്ങൾ വന്നിട്ടില്ലേ എന്ന് സംശയിക്കാം.
ഒരു ഗോത്രക്കാർ നല്ലവരും മറ്റേ ഗോത്രക്കാർ കെട്ടവരും എന്ന രീതിയിൽ ചിന്തിക്കുന്നവരോട്, ദയവായി ഇത്തരം തൊട്ടാൽപൊട്ടുന്ന വിഷയങ്ങളെ ഇങ്ങനെ കൈകാര്യം ചെയ്യരുത് എന്ന് അപേക്ഷിക്കുകയാണ്.
ഗോത്രപ്രശ്‌നം അല്ലന്നെയുള്ളൂ, ഇതിലും വലിയ ക്രൂരത മറ്റു പലയിടത്തും നടന്നിട്ടില്ലേ. ഓരോ ദിനവും എത്രയോ സംഭവങ്ങൾ മാധ്യമങ്ങളിൽ ക്കൂടി കാണുന്നു, വായിക്കുന്നു. കാമവെറിയും പണത്തിനോടും പണ്ടത്തിനോടും ഉള്ള ആർത്തിയും എന്തെല്ലാം തരത്തിലുള്ള ക്രൂരതകൾ നമുക്ക് മുൻപിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ഇനി ഗോത്രയുദ്ധ ചരിത്രമാണെങ്കിൽത്തന്നെ ഭിൽ – മിനാ, ഗാരോ – ഖാസി, ബോഡോ – കചാരി, ഗോണ്ടി – മാദിയ, ഖോന്ത് – ഒരെയിൻ, മിസോ – ഹമർ, ബോഡോ – സന്താൽ, ഭിൽ – ഗരാസിയ എന്നിങ്ങനെ ധാരാളം ഉദാഹരണങ്ങൾ കാണാം.
Clash of Regulations
പുരാതന കാടൻ നിയമങ്ങൾ ക്രൂരത നിറഞ്ഞതാണ് എന്ന ബോധ്യം വന്നത് കൊണ്ടാണ്, സമൂഹങ്ങൾ പരിഷ്‌കൃതമാക്കപ്പെട്ടപ്പോൾ നാടൻ നിയമങ്ങൾ സ്വീകരിച്ചത്, പിന്നീട് കാലങ്ങൾ എത്രയോ കഴിഞ്ഞാവണം ഇവ പീനൽ കോഡുകളുടെയും മാനുവലുകളുടെയും രൂപത്തിലായത്. എങ്കിലും ഇപ്പോഴും ഇത്തരം നിയമങ്ങളുടെയോ സംവിധാനങ്ങളുടെയോ പിന്തുണയും പരിരക്ഷയും കിട്ടാതെ വരുന്നു എന്ന തോന്നലുണ്ടായി സ്വന്തം നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമാകുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും മനുഷ്യർ പലരും കാടൻ നിയമങ്ങളെക്കുറിച്ചു ചിന്തിക്കാറില്ലേ. ഞാനും നിങ്ങളും ഒക്കെ ഉദാഹരണങ്ങളാണ്. പറഞ്ഞത് ഞാനുദ്ദേശിച്ച അർത്ഥത്തിൽ മനസ്സിലായോ എന്നറിയില്ല!
ആധുനിക കാലത്ത് നടക്കുന്ന യുദ്ധങ്ങളിൽ (50 നു ശേഷം എന്ന് കൂട്ടിക്കൊളൂ) വികാരത്തോടൊപ്പം അല്പമെങ്കിലും വിവേകം കൂടിയുള്ളത് കൊണ്ടാണ് പല യുദ്ധങ്ങളും അതിഭീകരമായി മാറാത്തത്. എന്നാൽ ഈ ആധുനിക കാലത്തും ഗോത്രങ്ങൾ തമ്മിൽ നടക്കുന്ന യുദ്ധങ്ങളിൽ (കലാപം എന്ന് വായിക്കാം) വിവേകത്തിന് വലിയ സ്ഥാനമില്ല. വികാരങ്ങൾക്ക് അടിപ്പെട്ട് നടക്കുന്ന കലാപങ്ങളിൽ മനസ്സാക്ഷിയെന്നോ, ദൈന്യതയെന്നോ ഉള്ള ചിന്തകൾ ഉണ്ടാകുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഗോത്രങ്ങൾ (വംശങ്ങൾ എന്ന വാക്കായിരിക്കും കൂടുതൽ ചേരുക) തമ്മിലുള്ള യുദ്ധങ്ങൾ ക്രൂരതകളുടെ വലിയ പര്യായമായി ലോകചരിത്രങ്ങളിൽ ഇടം നേടിയിട്ടുണ്ട്. അതാത് ഗോത്രങ്ങളുടെ നിലനിൽപ്പ് ഒരു പ്രശ്നമാകുമ്പോൾ അതിനോടുള്ള ചെറുത്തുനിൽപ്പ് ഏതു ലെവൽ വരെ പോകും എന്ന് ചിന്തിക്കാൻ റോക്കറ്റ് സയൻസ് ഒന്നും പഠിക്കേണ്ട കാര്യമില്ല.
ശരിക്കും എന്താണ് മണിപ്പൂരിലെ പ്രശ്നം. എനിക്ക് മനസ്സിലായത് പക്ഷം പിടിക്കാതെ പറയാം. വായിക്കുന്നവർക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കുകയും ചെയ്യാം.
Manipur, a beautiful place
മണിപ്പൂർ, മലകൾ ധാരാളമായുള്ള ഒരു സംസ്ഥാനമാണ്. തലസ്ഥാന താഴ്വര ഉൾപ്പെടെ വാസയോഗ്യമായ താഴ്വരകൾ വിരലിൽ എണ്ണാവുന്നതേയുള്ളൂ. മണിപ്പൂരിലെ ജനസംഖ്യയിൽ 53 ശതമാനം മേയ്തെയ് ഗോത്ര ജനതയാണ്. ഇതിൽത്തന്നെ 29 ഓളം ഉപഗോത്രങ്ങളുമുണ്ട്. മണിപ്പൂരി ഭാഷ സംസാരിക്കുന്ന ഇവരിൽ 72 ശതമാനം ഹിന്ദുക്കളും, 16 ശതമാനം സനമാഹി മതക്കാരും, 8 ശതമാനം മുസ്ലിങ്ങളും (പങ്ങൾസ്), രണ്ട് ശതമാനം ക്രിസ്ത്യാനികളും ആണ്. രണ്ടു ശതമാനം മറ്റുള്ളവയും.
ഇവർ സ്വാതന്ത്ര്യത്തിനു മുൻപ് ST വിഭാഗക്കാർ ആയിരുന്നു എന്ന് അവകാശപ്പെടുന്നു. സ്വാതന്ത്ര്യം കിട്ടിയ സമയത്തു അവരുടെ ST അവകാശം എടുത്തുകളഞ്ഞു എന്നും പറയുന്നു.
Confusing rules always create tension
മണിപ്പൂർ സംസ്ഥാനത്തിന്റെ 10 ശതമാനം മാത്രം വരുന്ന നാമമാത്ര താഴ്വരകളിൽ മാത്രമേ ഇവർക്ക് ഭൂമി വാങ്ങാനും ജീവിക്കാനും കഴിയൂ (കൂടുതലും രാജ്യത്തിന്റെ ഒത്ത നടുക്കാണ്). ബാക്കി 90 ശതമാനം പ്രദേശത്തും ഇവർക്ക് സാധാരണക്കാരെപ്പോലെയുള്ള അവകാശങ്ങൾ ഇല്ല. തെക്കു കിഴക്കു ഭാഗത്തു വളരെ ചെറിയ ഒരു ശതമാനം കുടിയേറിപ്പാർത്തിട്ടുണ്ട്. അതിനെല്ലാം പ്രത്യേക അനുമതികൾ ആവശ്യവുമാണ്. മെയ്തെയ്കളുടെ സംഖ്യയിൽ ക്രമാതീത വർദ്ധനവ് ഉണ്ടായിട്ടില്ല മറിച്ച് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മേയ്തെയ് ജനത മണിപ്പൂരിൽ മാത്രമല്ല, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം (അരുണാചൽ ഒഴികെ) ഉണ്ട്. ബംഗ്ലാദേശിലും മ്യാൻമാറിലും ഈ വിഭാഗക്കാർ ഉണ്ട്.
Fight for Kuki Land
കുക്കി (ചിൻ – കുക്കി എന്നാണു പൊതുവായി പറയുക) ഗോത്രജനത തൊട്ടുമുകളിൽ പറഞ്ഞ എല്ലാ സ്ഥലങ്ങളിലുമുണ്ട്, അരുണാചൽ ഒഴികെ, എന്നാൽ ബംഗ്ലദേശും മ്യാൻമാറും ഉൾപ്പെടെ. മണിപ്പൂരിൽ ഇവരുടെ ജനസംഖ്യ 20 ശതമാനമാണ്. സംസ്ഥാനത്തിന്റെ തെക്കു കിഴക്കു ഭാഗത്തും മധ്യത്തിൽ ഇംഫാലിന് തൊട്ടു വടക്കും കിഴക്കും ഉള്ള പ്രദേശത്തുമാണ് ഇവർ ജീവിക്കുന്നത്. എവിടെ വേണമെങ്കിലും ഭൂമി വാങ്ങാനും താമസിക്കാനും ഇവർക്ക് നിയമപരമായ തടസ്സം ഇല്ല. ST കാറ്റഗറിയാണ്.
കുക്കികൾക്കിടയിൽ ക്രമാതീത ജനസംഖ്യ വർദ്ധനവ് (മറ്റിടങ്ങളിൽ നിന്നുള്ള കടന്നുകയറ്റം) ഉണ്ടായതായി ചില ആരോപണങ്ങൾ നിലവിലുണ്ട്. കുക്കി ഗോത്രത്തിൽ 17 ഉപഗോത്രങ്ങൾ ഉണ്ട്. അതിലെ നാല് വിഭാഗങ്ങളായ പായ്ട്ടെ, ഗാങ്‌ട്ടെ, സോവ്, വയ്ഫേയ് എന്നിവർ ചേർന്ന് സോമി ഗ്രൂപ് എന്ന കുറുവിഭാഗവും ഉണ്ടാക്കിയിട്ടുണ്ട്. ഓരോ ഉപഗോത്രത്തിനും ഓരോ ഭാഷയാണ്. തദൗ, പയ്തെയ്, ഹമർ പ്രധാന ഭാഷകളാണ്.
കുക്കി ലാൻഡ് സ്വന്തമായി വേണം എന്ന പക്ഷക്കാരാണ് ഇക്കൂട്ടർ. അതിനുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും ഉള്ള പ്രവർത്തനങ്ങൾ ഇവർ നടത്തിവരുന്നു.
Kuki Religion and Beliefs
കുക്കികളിൽ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. അതിനൊരു ചരിത്രമുണ്ട്. കുക്കികൾ 1917 മുതൽ 1919 വരെ ബ്രിട്ടീഷുകാരുമായി യുദ്ധം ചെയ്തിരുന്നു. ആദ്യമൊക്കെ മലമടക്കുകളിൽ ഒളിച്ചിരുന്ന് നേടിയ ചെറിയ വിജയങ്ങൾ, ബ്രിട്ടീഷ് പട്ടാളക്കാർ ഈ ഒളിയുദ്ധം പഠിച്ചെടുത്തതിലൂടെ അവസാനിച്ചു. പക്ഷെ മൃഗങ്ങളെയും, ഭൂത-പ്രേതങ്ങളെയും ഒക്കെ ആരാധിച്ചിരുന്ന കുക്കികൾ കരുതിയത് ബ്രിട്ടീഷുകാർക്കു ഈ വിജയം കിട്ടിയത് അവരുടെ ദൈവമായ യേശു ക്രിസ്തു കാരണമാണെന്നാണ്.
അതിനുശേഷം ക്രൈസ്തവതയോട് അവർ താല്പര്യം കാണിച്ചുതുടങ്ങി. 1836 ൽ നതാൻ ബ്രൗണും ഒ റ്റി കട്ടറും ആസാമിൽ വേരുപിടിപ്പിക്കുകയും 1896 ൽ വില്യം പെറ്റിഗ്രൂ മണിപ്പൂർ നാഗന്മാർക്കിടയിൽ പടർത്തി വിടുകയും ചെയ്ത മിഷനറി പ്രവർത്തനത്തെ 1920 തോടുകൂടി കുക്കികളും പുൽകിതുടങ്ങി.
ഈ മത പരിവർത്തനം മറ്റു മിഷനറിമാർ മുൻപോട്ടു കൊണ്ടുപോകുകയും ഭൂരിഭാഗം നാഗന്മാരെയും കുക്കികളെയും മതപരിവർത്തനം നടത്തുകയും ചെയ്തു. എങ്കിലും കുറെ ശതമാനം കുക്കികൾ ജൂതമതത്തിൽ വിശ്വസിക്കുന്നുണ്ട്. നല്ലൊരു ശതമാനം ഇസ്‌ലാമിലും വിശ്വസിക്കുന്നു.
Fight for Greater Nagaland
മണിപ്പൂരിലെ നാഗാ ഗോത്ര വർഗ്ഗം 13 ഉപഗോത്രങ്ങളുടെ കൂട്ടമാണ്. അവരുടെ ജീവിതം മണിപ്പൂരിന്റെ വടക്കും പടിഞ്ഞാറും കിഴക്കും പ്രദേശങ്ങളിൽ ആണ്. ഏറ്റവും കൂടുതൽ സ്ഥലം കൈയ്യടക്കി വച്ചിട്ടുള്ളവരും ഇക്കൂട്ടരാണ്. ഇവരുടെ ജനസംഖ്യ 21 ശതമാനമാണ്. നാഗാ വിഭാഗത്തിലും ക്രമാതീത ജനസംഖ്യ വർദ്ധനവ് (മറ്റിടങ്ങളിൽ നിന്നുള്ള കടന്നുകയറ്റം) ഉണ്ടായതായി ചില ആരോപണങ്ങൾ നിലവിലുണ്ട്. 98 ശതമാനം നാഗാകളും ക്രിസ്ത്യാനികൾ ആണ്. മേൽപ്പറഞ്ഞ മത പരിവർത്തന പാത വെട്ടിത്തെളിച്ചതാണ്. ബാക്കി രണ്ടു ശതമാനം ബുദ്ധിസം, മൃഗ-പക്ഷി-ഭൂത-പ്രേത ആരാധനക്കാരും.
സ്വതന്ത്ര ഗ്രെയ്റ്റർ നാഗാലാൻഡ് വേണം എന്നാവശ്യക്കാരാണ് ഇവർ. എത്രയോ കാലമായി ഇതിനുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നു.
Naga Religion and Beliefs
ആറ് ശതമാനം ജനങ്ങൾ ഇക്കൂട്ടത്തിലൊന്നും പെടാത്ത ഗോത്രവിഭാഗങ്ങളിലും, സിഖ്, ജൈന, ബുദ്ധ വിഭാഗങ്ങളിലും പെടുന്നു. തെക്കുകിഴക്ക് ഭാഗത്തു ചന്ദേൽ ജില്ലയിൽ നാഗാ ആണ് കൂടുതലെങ്കിലും മറ്റു എല്ലാ ഗോത്രങ്ങളിലും ഉള്ളവർ ഒന്നിച്ചു വസിക്കുന്നു എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
മൊത്തം ജനസംഖ്യയിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും 41 ശതമാനം വീതമുണ്ട്. മുസ്ലിം സമുദായം 8 ശതമാനവും. 10 ശതമാനം ജനങ്ങൾ മറ്റു പല മതങ്ങളിൽ പെടുന്നു. അതിൽ തന്നെ ഏകദേശം ഒരു ശതമാനം മതത്തിൽ വിശ്വസിക്കാത്തവരാണ്.
എങ്കിലും ഗോത്രങ്ങൾക്കുള്ളിലുള്ള ഉപഗോത്രങ്ങൾ തമ്മിലും കലാപങ്ങൾ ഉണ്ടാകാറുണ്ട്. ഹിന്ദു – മുസ്ലിം മെയ്തെയ്കൾ തമ്മിലും, കുക്കികളും നാഗന്മാരും തമ്മിലും, കുക്കികൾക്കിടയിലും നാഗാക്കൾക്കിടയിലും പൊട്ടിപ്പുറപ്പെട്ടിട്ടുള്ള പ്രശ്നങ്ങളും പലതവണ കേട്ടിട്ടുള്ളതാണ്.
Political scenario in Manipur
പാർട്ടികളുടെ അളവുകോലുകൾ നോക്കിയാൽ ഭരണത്തിലുള്ള എൻഡിഎ (BJP, Naga PF, Kuki PA) അംഗങ്ങൾ ഇരു വിഭാഗങ്ങളിലുമുണ്ട്. എട്ട് ബിജെപി അംഗങ്ങൾ കുക്കി വിഭാഗത്തിൽ നിന്നുമാണ്. അതുപോലെ മറ്റു പാർട്ടികളിലും. മണിപ്പൂർ രാഷ്ട്രീയത്തിൽ തീരുമാനം എടുക്കുക ഈ ഗോത്രങ്ങളുടെ സായുധ സേനാ സംവിധാനങ്ങൾ ആണെന്ന് കേട്ടിട്ടുണ്ട്.
Militant capability of Rebels
മെയ്തെയ് ആയാലും കുക്കി ആയാലും നാഗാ ആയാലും ഇവർക്കെല്ലാം നിരവധി സായുധ സേനകൾ ഉണ്ട്. ആധുനിക വെടിക്കൊപ്പുകളും പരിശീലനവും ഇവർക്ക് ലഭിക്കുന്നുണ്ട് എന്നത് രഹസ്യമായ കാര്യമല്ല. Human Right Watch ൻ്റെതുൾപ്പെടെ പല റിപ്പോർട്ടുകളും തുറന്നു കാണിക്കുന്നത് കുക്കികൾക്കും നാഗകൾക്കും രാജ്യത്തിന് പുറത്ത് നിന്നും സഹായം ലഭിക്കുന്നുണ്ട് എന്നാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സേനാ വിഭാഗങ്ങളെപ്പോലും പലപ്പോഴും ഇത്തരം ഗ്രൂപ്പുകൾ വെല്ലുവിളിച്ചിട്ടുണ്ട്. ആസാം റൈഫിൾസ് അല്ലെങ്കിൽ ആ മേഖലയിലെ സി ആർ പി എഫ് മുതലായവയിൽ ജോലി ചെയ്തവരോട് ചോദിച്ചാൽ മതി.
ഒന്നാലോചിക്കുക, നാളെ നമ്മുടെ ഒരു ജില്ല, നമ്മുടെ ഇടയിലുള്ള ഏതെങ്കിലും ഒരു വിഭാഗം പിടിച്ചടക്കി സങ്കീർണ്ണമായ ആയുധങ്ങളുമായി കാവൽ നിന്ന്, ഈ ജില്ല ഞങ്ങളുടേതാണ്, മറ്റെല്ലാവരും പൊക്കോണം എന്ന് പറഞ്ഞാലുള്ള സ്ഥിതി.
യുദ്ധത്തിൽ എതിർ രാജ്യ പട്ടാളക്കാരെ കൊന്നൊടുക്കുന്നതുപോലെ എല്ലാവരെയും കൊല്ലാൻ കഴിയില്ല. കാരണം അവരും നമ്മുടെ പൗരന്മാർ ആണ്. അവരുടെ ശൗര്യവും വികാരവും അല്പം തണുത്തുകഴിയുമ്പോൾ പ്രശ്നപരിഹാരം തേടുകയാവും ഉചിതം. അതുവരെ നിയന്ത്രണങ്ങൾ മാത്രമല്ലേ പോംവഴി, നിങ്ങൾ പറയൂ.
Issues and Resolution – Manipur
മെയ്തെയ്കൾ അവകാശപ്പെടുന്ന മുൻകാല ST സ്റ്റാറ്റസിലെ സത്യവും അതിൻ്റെ വർത്തമാനകാല സാധുതയും പരിശോധിച്ച് അനുകൂലമായി അല്ലെങ്കിൽ പ്രതികൂലമായി തീരുമാനം എടുക്കുക. അനുകൂലമാണ് എങ്കിൽ അത് മറ്റ് ST വിഭാഗക്കാരെ വിശ്വാസത്തിലെടുത്തും ബോധിപ്പിച്ചുമായാൽ ഒരു പ്രശ്നം തീരും.
ഈ വിഷയത്തിൽ കോടതി സർക്കാരിനോട് ഉചിതമായ തീരുമാനം എടുക്കണം എന്ന് പറഞ്ഞതിൻ്റെ ബാക്കിപത്രമാണ് ഇപ്പോൾ കാണുന്ന ഈ കലാപം. മെയ്തെയ്കൾ ഒരു ഭാഗത്തും നാഗാ – കുക്കികൾ മറുഭാഗത്തും.
പകുതിയിൽ കൂടുതൽ വരുന്ന മെയ്തെയ് വിഭാഗങ്ങൾക്ക് മണിപ്പൂരിലെ കേവലം 10 ശതമാനം സ്ഥലം മാത്രമാണുള്ളത്. ഇത് അന്യായമല്ലേ? ലാൻഡ് റീഫോം ആക്ട് ഭേദഗതി ചെയ്തു മറ്റുള്ള പ്രദേശത്തും അവകാശം കൊടുക്കുക.
40 ശതമാനം വരുന്ന നാഗാ – കുക്കി വിഭാഗത്തിന് ജനസംഖ്യാനുപാതികമായി കൂടുതൽ ലെജിസ്ലേറ്റീവ് അംഗങ്ങളെ കൊടുക്കുക. ഇങ്ങനെ കൊടുക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും, ബർമ്മയിൽ നിന്നും, ബംഗ്ലാദേശിൽ നിന്നും ഒക്കെ ആളുകൾ വന്നു കുടിയേറി പാർത്തിട്ടുണ്ടെങ്കിൽ അവരെ തീർച്ചയായും നിയമത്തിനുള്ളിൽ നിന്നുകൊണ്ട് ഒഴിവാക്കണം താനും.
നമ്മുടെ നാട്ടിൽ ഉള്ള ബംഗാളികളെയും ആസാമികളെയും തമിഴരെയും താരതമ്യം ചെയ്താൽ മതി. അവരൊക്കെ ജോലി ചെയ്തു ജീവിക്കാൻ വന്നവരാണ്, പക്ഷേ മണിപ്പൂരിൽ അങ്ങനെയല്ല എന്ന് മിലിട്ടെൻ്റ് ഗ്രൂപ്പുകളെ ശ്രദ്ധിച്ചാൽ മതി. റിപ്പോർട്ടുകളാണ്. ഇങ്ങനെ പലതും പറയാനാകും. ഇവയൊക്കെ എൻ്റെ നിർമ്മിതികളുമല്ല. വിഷയ വിദഗ്ധർ പറയുന്നതാണ്.
ഇതിലെല്ലാം ഉപരി അഫ്സ, കർഫ്യൂ, ടെലികമ്മ്യൂണിക്കേഷൻ കൺട്രോൾ ഇതൊന്നും പോരാതെ വരുമ്പോൾ, സേനക്ക് നിലവിൽ കൊടുത്തിട്ടുള്ള “ഷൂട്ട് അറ്റ് സൈറ്റ് ഓൺ എക്സ്ട്രീം കേസസ്സ്” എന്നത് എടുത്തങ്ങ് പ്രയോഗിക്കണം. അവരുടെ മേലായാലും, ഇവരുടെ മേലായാലും…പ്രവർത്തികൾ അതിരുകടന്നാൽ…കോളവും കമ്പനിയുമായി പത്തറുപത്തിരണ്ട് യൂണിറ്റില്ലേ അവിടെ.
Manipur is getting worse day by day
ഇന്ത്യയിലെ ഗോത്ര സമൂഹങ്ങൾ വൈവിധ്യപൂർണ്ണമാണെന്നും എല്ലാ ഗോത്രങ്ങളും പരസ്പരം കലഹത്തിൽ ഏർപ്പെടുന്നില്ലെന്നും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പല ഗോത്ര സമുദായങ്ങളും സമാധാനപരമായി സഹവസിക്കുകയും അയൽ ഗോത്രങ്ങളുമായി യോജിപ്പുള്ള ബന്ധം പുലർത്തുകയും ചെയ്യുന്നു.
പ്രശ്നബാധിത പ്രദേശങ്ങളിൽ വികാരം കെട്ടടങ്ങി, വിവേകം ഉദിക്കുമ്പോൾ, അവരുമായി ചർച്ചകൾ നടത്തി
ഭൂമി അവകാശം, സാമൂഹിക-സാമ്പത്തിക വികസനം, സാംസ്കാരിക സംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള നയങ്ങളിലൂടെ ഗോത്ര സമൂഹങ്ങളുടെ പരാതികൾ പരിഹരിച്ച് സർക്കാരുകൾ മുൻപോട്ടു പോകട്ടെയെന്നും ആശംസിക്കുന്നു. കാലവിളംബം ഇല്ലാതെ…ഉൾക്കാഴ്ച മറക്കാതെ…
പതറി നിൽക്കുന്ന ഒരു സംസ്ഥാന ഗവന്മെൻ്റും വിളറിവെളുത്ത മുഖത്തോടുകൂടി നിൽക്കുന്ന ഒരു മുഖ്യമന്ത്രിയും അത്ര നല്ല സന്ദേശമല്ല നൽകുന്നത്.
എന്ന്, ഒരിക്കൽ ആസ്സാമിൽ ഉൾഫകളുടെ വിരലുകൾക്കിടയിലൂടെ ഊർന്നു രക്ഷപെട്ട…
Manipur Riots criticism and political accountability
While I agree with some of the criticism directed towards the ruling party concerning the Manipur Riots, I believe that employing deceptive narratives to express discontent is not an appropriate course of action. The responsibility for this issue does not solely lie with the current ruling party, as it traces back to its roots, spanning across different historical periods and various political regimes. It appears that nobody was genuinely inclined to address and resolve this problem. Why was there a lack of interest in finding a solution?