ചുട്ടിപ്പാറ – പത്തനംതിട്ടയുടെ കാവൽകോട്ട 

Chuttippara, Pathanamthitta: A Rocky Paradise steeped in Mythology

ചുട്ടിപ്പാറയുടെ (Chuttippara, Pathanamthitta) മുകളിൽ നിന്നാൽ പരന്നു കിടക്കുന്ന ആകാശം മാത്രമല്ല കാണാനാവുന്നത്, അങ്ങുതാഴെയായി പത്തനംതിട്ട നഗരം മുഴുവനും കാണാൻ കഴിയും.

Chuttippara Temple

The Legends of Kerala’s Rock Formations

കേരളത്തിലെ ഒട്ടുമുക്കാലും പാറക്കെട്ടുകൾക്ക് ഇതിഹാസ കഥകളുമായി ബന്ധപ്പെട്ട വിശേഷണങ്ങൾ ആണുള്ളത്. എന്റെ നാട്ടിലെ രാക്ഷസൻ പാറക്ക് പാണ്ഡവകഥകളുമായും മറ്റു ദേവീദേവ ഭാവങ്ങളുമായും ബന്ധം പറയുന്നതുപോലെ ചുട്ടിപ്പാറക്ക് രാമായണകഥയുമായാണ് ബന്ധം.

chuttippara mahadeva temple

Three Rock sections of Chuttippara: Chelavirichappara, Kattadippara and Pulippara

ചുട്ടിപ്പാറയിലെ മൂന്ന് പാറക്കെട്ടുകൾക്കും സവിശേഷപ്പേരുകൾ ഉണ്ട്. ചേലവിരിച്ചാപ്പാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നൊക്കെയാണ് ഇവയെ വിളിക്കുന്നത്.

വനവാസകാലത്ത് ശ്രീരാമനും സീതാദേവിയും ഇവിടെയെത്തി വിശ്രമിച്ചിരുന്നു എന്നൊരു ഐതിഹ്യം ചുട്ടിപ്പാറയുമായി ബന്ധപ്പെടുത്തി പറയുന്നുണ്ട്. 

chuttippara view point

Trekking to Chuttippara

കയറിച്ചെല്ലാൻ അൽപ്പം പ്രയാസമാണ്. കണ്ണങ്കര എന്ന ജംഗ്ഷന് തൊട്ടടുത്താണ് ചുട്ടിപ്പാറ. ഏകദേശം ഒരു കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ പാറയിലേക്കുള്ള പടിക്കെട്ടുകൾ കാണാം. ആ പടിക്കെട്ടുകൾക്കും മുകളിലായി മൂന്ന് ഭീമാകാര പാറക്കെട്ടുകൾ ഒന്നായി നിൽക്കുന്നതാണ് പത്തനംതിട്ടയുടെ തിലകക്കുറിയായ ചുട്ടിപ്പാറ.

വീശിയടിക്കുന്ന കാറ്റിനുള്ളിൽ ചുറ്റിക്കറങ്ങുന്ന മേഘക്കെട്ടുകളും അതിനും താഴെയായി പറന്നുനടക്കുന്ന പരുന്തുകളും, കാറ്റിന്റെ ഗതിക്കനുസരിച്ച് ആടിക്കളിക്കുന്ന പുൽക്കൂട്ടങ്ങളും ചുട്ടിപ്പാറയുടെ പ്രത്യേകതകൾ.

Chelavirichapppara: Where Sita dried her saree

ആദ്യം കയറിച്ചെല്ലുന്നത് ചേലവിരിച്ചാപ്പാറയിലേക്കാണ്. ഹരിഹര മഹാദേവ ഭാവത്തിലുള്ള ഒരു പുരാതന പ്രതിഷ്ഠയും, പാറപ്പുറത്ത് തണലില്ലാതെ ഗണപതിയും, അത്രയും ഉയരത്തിലുള്ള കടുംകട്ടിപ്പാറമേൽ ഉള്ള ആൽവൃക്ഷവും,നാഗത്തറയും ഒക്കെ ഇവിടെക്കാണാം. പാറകളിൽ ഏറ്റവും മനോഹരവും ഇതുതന്നെ. വനവാസകാലത്ത് സീതാദേവി തൻറെ ചേല പാറപ്പുറത്ത് വിരിച്ച് ഉണക്കിയെടുത്തു എന്ന സങ്കൽപ്പത്തിൽ നിന്നുമാണ് ചേലവിരിച്ചാപ്പാറ എന്ന പേര് വന്നതത്രേ!

Chelavirichappara

Kattadippara: The Rock of Vayu Deva and Hanuman

അവിടെനിന്നും ഇറങ്ങിക്കയറിയാൽ കാറ്റാടിപ്പാറയിൽ എത്താം. വായുദേവപുത്രനായ ഹനുമാന്റെ പാറയാണിത്. പാറയുടെ കിടപ്പും ദിശയും കാരണം ശക്തമായ കാറ്റാണ് ഈ പാറപ്പുറത്ത് കിട്ടുന്നത്. ഹനുമാന്റെ പിതാവായ വായുദേവന്റെ സദാസാന്നിധ്യമാണ് ശക്തിയുള്ള കാറ്റിനാധാരം എന്ന വിശ്വാസികൾ അങ്ങനെയുള്ള പ്രാർത്ഥനയിലൂടെയാണ് ഇവിടെ സമയം ചെലവാക്കുന്നത്.

Pulippara: The Tiger’s Rock and Its Sacred Footprint

വീണ്ടും മലയിറങ്ങി പുൽക്കൂട്ടങ്ങൾക്കിടയിലൂടെ പത്തുചവിട്ടടി നടന്നാൽ പുലിപ്പാറയുടെ അടിഭാഗത്തെത്താം. അവിടെയാണ് ഒരു വലിയ പുലിമട പാറക്കുള്ളിലേക്ക് കിടക്കുന്നത് കാണാം. ശ്രീരാമനും സീതാദേവിയും ഈ മടക്കുള്ളിൽ ആണ് വിശ്രമിച്ചിരുന്നത് എന്നതാണ് വിശ്വാസം. 

Scenic Beauty of Chuttippara’s Rocks and Surrounding Nature

പുലിപ്പാറയുടെ മുകളിൽ കയറുക അല്പം പ്രയാസം തന്നെ. കയറിച്ചെന്നാൽ മുരുകസാന്നിധ്യമുണ്ട് എന്ന് വിശ്വാസികൾ കരുതുന്ന തീരെച്ചെറിയ ഒരു മണ്ഡപം അവിടെക്കാണാം. പുലിപ്പാറയിൽ നിന്നുകൊണ്ട് മറ്റു രണ്ടു പാറക്കെട്ടുകളെയും സൗന്ദര്യം നുകരുന്നതാണ് ചുട്ടിപ്പാറയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

Krishnapuram Palace, Kayamkulam

ചേലവിരിച്ചാപ്പാറയുടെയും, കാറ്റാടിപ്പാറയുടെയും മുകളിൽ നിന്നുകൊണ്ട് പത്തനംതിട്ടയുടെ ഗാംഭീര്യവും പുലിപ്പാറയുടെ മുകളിൽ നിന്നുകൊണ്ട്  അച്ചൻകോവിലാറിന്റെയും വയലുകളുടെയും സൗന്ദര്യവും ഈ കാഴ്ചകൾക്ക് പിറകാലെ വരും.

Future Plans: The 133-foot Ayyappa Statue at Chuttippara

133 അടി ഉയരം വരുന്ന ഒരു അയ്യപ്പപ്രതിമ ചുട്ടിപ്പാറയുടെ മുകളിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചിലചർച്ചകൾ ഈ ചെറിയ ക്ഷേത്രങ്ങളുടെ നടത്തിപ്പുകാർ ആലോചിച്ചിരുന്നു. നാട്ടുകാരുടെയും നാട്ടു സന്നദ്ധസേവകരുടെയും സഹായത്താലാണ് പ്രതിമ നിർമ്മിക്കുക എന്നറിയുന്നു.

Tourism Potential of Chuttippara: Myths, Nature, and a Museum in the Making

തറനിരപ്പിൽ നിന്നും ഏകദേശം 250 അടി ഉയരം വരുന്ന ഈ പാറക്കെട്ടുകൾക്ക് മുകളിൽ 133 അടി ഉയരംവരുന്ന പ്രതിമ പൂർണ്ണമായും കോൺക്രീറ്റിൽ നിർമ്മിച്ച് സ്ഥാപിക്കുന്നതോടെ ടുറിസം ഭൂപടത്തിൽ ചുട്ടിപ്പാറക്കും ഒരു സ്ഥാനം ലഭിക്കും എന്ന പ്രതീക്ഷയാകാം ഈ പ്രതിമാനിർമ്മാണത്തിന് പിറകിലുള്ളത്. 

എന്നാൽ 66 മീറ്ററോളം ചുറ്റളവ് വരുന്ന ഈ പ്രതിമയുടെ അടിഭാഗത്ത് കാനനവാസൻ ശ്രീ അയ്യപ്പനുമായി ബന്ധപ്പെട്ട മ്യൂസിയവും ഇവർ തയ്യാറാക്കുന്നുണ്ട്.

© അവിട്ടത്താൻ (ജയൻ കൂടൽ)

English Summary

Chuttippara, located near Pathanamthitta in Kerala, offers stunning views of the entire town from its peak. It’s not just a scenic spot; mythology surrounds it, much like many other rock formations in Kerala, such as Rakshasan Para in my village, Koodal. According to local belief, the place is linked to the Ramayana, where Lord Rama and Sita are said to have rested during their exile. The three major rock formations in Chuttippara are known as Chelavirichappara, Kaattadippara, and Pulippara, each with unique stories. Chelavirichappara is named after the belief that Sita spread out her garment to dry here, and it holds a small shrine dedicated to Lord Shiva. Kaattadippara, associated with Hanuman, experiences strong winds due to its alignment, symbolizing the presence of Vayu, the god of wind.

Reaching Pulippara involves a challenging climb, but it’s worth the effort. People believe that Lord Rama and Sita rested here in a hidden rock cave underneath. Pulippara offers panoramic views of the other two rock formations and the surrounding landscape, including Achankovil River and nearby paddy fields. The local temple authorities are also discussing the construction of a 133-feet-tall statue with the museum of Lord Ayyappa on Chuttippara to promote tourism.

This article has been viewed: 21
48500cookie-checkചുട്ടിപ്പാറ – പത്തനംതിട്ടയുടെ കാവൽകോട്ട 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!