കേരളം – നാട്ടുപന്നികളുടെ വിഹാര ഭൂമി

Kerala’s Growing Wild Boar Crisis: A Threat to Agriculture and Human Safety

കാടുകടന്നെത്തുന്ന പന്നികളെ കാട്ടുപന്നികൾ (Wild Boar) എന്ന് വിളിക്കാറുണ്ടെങ്കിലും ക്രമേണ അവർ നാട്ടുപന്നികൾ ആയിമാറുകയാണ് പതിവ്. അച്ഛനും അമ്മയും പതിനഞ്ചും ഇരുപതും പീക്കിരി കുഞ്ഞുങ്ങളും മാർച്ച് ചെയ്തു പോകുന്നത് കണ്ടിട്ടുണ്ടോ. സുഖജീവിതമാണ് അവക്കുള്ളത്. എന്തും കുത്തിമറിച്ചിടും, എന്തും കഴിക്കും. കാർഷിക വിളവർഗ്ഗങ്ങളോട് വല്ലാത്ത മമതയാണിവർക്ക്.  

Wild boar in Kerala

Unchecked Population Growth Threatens Crops and Human Safety

നാട്ടുപന്നികളെ ധാരാളമായി കേരളത്തിൽ കാണാൻ കഴിയും. കർശനമായ വനനിയമങ്ങൾ ഇവറ്റകളെ ഇല്ലായ്മ ചെയ്യുന്നതിന് ഒരു തടസ്സവുമാണ്. വ്യാപകവുമായ കൃഷിനശീകരണവും അതോടൊപ്പം ജനങ്ങളെ ആക്രമിക്കലും ഒക്കെയായി നാട്ടുപന്നികൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഓരോ പ്രസവത്തിലും ഡസൻ കണക്കിന് കുഞ്ഞുങ്ങൾ ജനിക്കുന്നതിനാൽ ഇവയുടെ എണ്ണം പണ്ട് ചതുരംഗത്തിൽ നെല്ല് വെച്ച കഥപോലെയാണ്. വർഷത്തിൽ രണ്ടുതവണ വരെ ഇതുങ്ങൾക്ക് പ്രസവിക്കാൻ പറ്റും എന്നുള്ളത് കൊണ്ട് കാര്യങ്ങൾ കൈവിട്ടുപോകുകയും ചെയ്യുന്നു.

Kerala Struggles to Control Damage as Population Surges 

കാലം കുറെയായി പന്നികൾ വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട്. വിളകൾ തിന്നുതീർക്കുന്നത് മാത്രമല്ല, ജനങ്ങളെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ് എന്ന് ഓരോ ദിവസത്തെയും പത്രവാർത്തകൾ നമുക്ക് കാണിച്ചുതരും. വന അതിർത്തിയിൽ നിന്നും 60 കിലോമീറ്റർ ദൂരെവരെ ഇവറ്റകൾ എത്തിക്കഴിഞ്ഞിരുന്നു എന്ന് ചില സമീപകാല വാർത്തകളിൽ കണ്ടിരുന്നു. ഓരോ വർഷവും പല ഡസൻ മനുഷ്യരാണ് പന്നികളുടെ ആക്രമണം കാരണം കൊല്ലപ്പെടുന്നത് എന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Kerala’s War on Wild Boars or Wild Pigs: Over 2000 Killed Annually, But Is It Enough?

കേരളത്തിലെ സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ, ശല്യക്കാരായ പന്നികളെ (Wild Boars or Wild Pigs) ഇല്ലായ്മ ചെയ്യാനുള്ള ചില നടപടികൾ എടുത്തിരുന്നു. തോക്കിന്റെ ലൈസൻസ് ഉള്ളവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ പന്നികളെ വെടിവെച്ചുകൊള്ളാനും ഉടനടി മറവുചെയ്യാനും ഉള്ള സ്വാതന്ത്ര്യം നൽകിയിരുന്നു.

മുൻവർഷങ്ങളിൽ കണ്ട ചില റിപ്പോർട്ടുകൾ അനുസരിച്ച് ഒരുവർഷം ഏകദേശം രണ്ടായിരത്തിന് മുകളിൽ പന്നികളെ കൊന്നൊടുക്കി മറവു ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കാം. എന്നാൽ ഇവറ്റകളുടെ അനിയന്ത്രിതമായ പെറ്റുപെരുകൽ കണക്കാക്കുമ്പോൾ 2000 എന്നത് ഒരു സംഖ്യയേയല്ല എന്നും മനസ്സിലാക്കാം.

Wild boar culling in Kerala

77% of Indians Consume Non-Vegetarian Food Weekly, Kerala Tops with 94%

ഇന്ത്യയിൽ 77 ശതമാനത്തോളം ജനങ്ങൾ ആഴ്ചയിൽ ഒരിക്കലെങ്കിലും നോൺ-വെജ് കഴിക്കാറുണ്ട് എന്നുള്ള കണക്കുകൾ ദേശീയ കുടുംബാരോഗ്യ സർവ്വേ 2019 -21 ലെ സർവ്വേകളിൽ വെളിപ്പെട്ടിരുന്നു. കേരളത്തിൽ ഇത് 94 ശതമാനത്തോളം വരും. സർവ്വേ വിശദമായാണ് നടത്തിയിരിക്കുന്നത്.

കേരളത്തിലെ കണക്ക് മാത്രമെടുത്താൽ മൽസ്യം കഴിക്കുന്നവർ വളരെ കൂടുതലാണ്. ഇന്ത്യയുടെ ആകെയുള്ള തീരദേശത്തിന്റെ പത്തുശതമാനമാണ് കേരളത്തിന് അവകാശപ്പെട്ടത്. ഇവിടെ മൽസ്യം കഴിക്കുന്ന ഒരു വ്യക്തി ആവറേജ് മുപ്പത് കിലോ മൽസ്യം ഒരു വർഷത്തിൽ കഴിക്കുന്നുണ്ട് എന്ന് ഐക്കാർ NSSO റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Kerala’s Fish Supply Not Covers the Actual Demand

നമുക്ക് എല്ലാവർഷവും ആവറേജ് അഞ്ചര ദശലക്ഷം ടൺ മൽസ്യം കടലിൽ നിന്നും ഒന്നേമുക്കാൽ ദശലക്ഷം ടൺ മൽസ്യം ഉൾനാടൻ ജലാശയങ്ങളിൽ നിന്നും ലഭിക്കുന്നുണ്ടെങ്കിലും ഇവ നമ്മുടെ ആവശ്യത്തിന് തികയാറില്ല. പത്തുശതമാനത്തോളം കടൽമൽസ്യം കയറ്റുമതി ആയിപ്പോകുന്നുണ്ട്. ശരാശരി മൂന്ന് ശതമാനം കേടായോ മറ്റു രീതിയിലോ നഷ്ട്ടപ്പെടാറുണ്ട്. ബാക്കി വരുന്നവ നമുക്ക് തികയാത്തതിനാൽ നമുക്ക് യഥാർത്ഥത്തിൽ വേണ്ടതിന്റെ പകുതിയോളം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുത്തിയാണ് കച്ചവടം ചെയ്യുന്നത്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ നമ്മുടെ നാട്ടിൽ നിന്ന് ലഭിക്കുന്നതും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നതും ചേർത്ത് കണക്കാക്കിയാലും നമുക്ക് വേണ്ടതിന്റെ അടുത്ത് 75 ശതമാനമേ ആകുന്നുള്ളൂ.

Rising Demand, Limited Supply: Kerala Grapples with Meat Production Shortage

ഇതുപോലെതന്നെയാണ് ഇറച്ചിയുടെ കാര്യവും. 2022 ൽ KSAWB പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നത്, കേരളത്തിൽ ഒരു വർഷം ശരാശരി 4.5 ലക്ഷം ടൺ മാംസമാണ് ഉള്ളത് എന്നാണ്. ഒരു വലിയ ശതമാനം പുറത്തുനിന്ന് വരുന്നതും ചേർത്തുള്ള കണക്കാണിത്. ഈ കണക്കിൽ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നതിൽ തൊണ്ണൂറ് ശതമാനത്തോളം മാംസവും അനുമതിയില്ലാത്ത കടകളാണ് ഉൽപ്പാദിപ്പിക്കുന്നത്. അതായത് ഇരുപത്തിയാറായിരത്തോളം ചിക്കൻകടകളും, അറവുശാലകളും നമ്മുടെ നാട്ടിൽ ഉണ്ടെങ്കിലും എല്ലാ അനുമതിയും നേടി പ്രവർത്തിക്കുന്നവ ഏകദേശം പതിനഞ്ച് ശതമാനം മാത്രമാണ് എന്നൊരു കണക്കും ഈ റിപ്പോർട്ടിൽ കണ്ടിരുന്നു.

Meat and Fish Supply Insufficient for Kerala’s Needs

ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ സംസ്ഥാനത്തിന് വർഷത്തിൽ ഏഴ് ലക്ഷം ടൺ മാംസമാണ് വേണ്ടത്. സ്റ്റേറ്റ് പ്ലാനിങ് ബോർഡിന്റെ 2022 – 27 റിപ്പോർട്ടിൽ കണ്ടതുപ്രകാരം ഏഴുലക്ഷം ടൺ മാംസം വേണ്ടിടത്തു നാലര ലക്ഷം ടൺ മാംസം മാത്രമേ നമുക്ക് ലഭിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കാം. 

അതായത്, മൽസ്യവും മാംസവും നമ്മുടെ കൊച്ചുകേരളത്തിൽ വേണ്ടത്ര ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല അഥവാ ലഭിക്കുന്നില്ല എന്നല്ലേ ഇതിനർത്ഥം. ഇങ്ങനെയുള്ള നമ്മൾ കടുകട്ടി വനനിയമങ്ങൾ കാരണം വർഷംതോറും രണ്ടുലക്ഷം കിലോ ഇറച്ചി പാഴാക്കിക്കളയുകയാണ് ചെയ്യുന്നത് എന്ന് പറഞ്ഞാൽ.  

Experts Warn of Wild Boar Explosion Despite Government-Sanctioned Culling

സർക്കാർ സംവിധാനങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ, കഴിഞ്ഞ രണ്ടുവർഷം കൊണ്ട് 4115 പന്നികളെ ഭരണകൂട അനുമതിയോടെ കൊന്ന് മറവു ചെയ്തതായി കാണിച്ചിരുന്നു. പന്നികളുടെ പെറ്റുപെരുകൽ നോക്കുമ്പോൾ ഈ കണക്ക് വളരെ തുച്ഛമാണ്. 2011 ൽ വനംവകുപ്പ് പറഞ്ഞത് ഏകദേശം 48000 കാട്ടുപന്നികൾ ഉണ്ട് എന്നായിരുന്നു. ഓരോ പ്രസവം കഴിയുമ്പോഴും ശരാശരി 15 കുഞ്ഞുങ്ങൾ ഉണ്ടാവാറുണ്ട്, അങ്ങനെ വർഷത്തിൽ രണ്ടുപ്രാവശ്യം, അതിഭീകരമാണ് ഇവറ്റകളുടെ വർദ്ധനവ്.  

Kerala kattupanni

Kerala’s Potential Annual Pork Yield Could Reach High – What Does This Mean for Consumption?

ശരാശരി ഒരു പന്നിക്ക് നൂറുകിലോയോളം തൂക്കം ഉണ്ടെങ്കിൽ 4115 * 100 = 4,11,500 കിലോഗ്രാം. ഒരു വർഷത്തിൽ ഇതിന്റെ പകുതി എന്ന് കണക്കാക്കാം. അതായത് 205,750 KG. വർഷത്തിൽ രണ്ടുലക്ഷം കിലോ ഇറച്ചി. കൊല്ലുന്നതിന്റെ എണ്ണം കൂടിയാൽ!

കേരളത്തിൽ എത്രപേർ പന്നിയിറച്ചി കഴിക്കും. മതപരമായുള്ള വിലക്കുകളെപ്പറ്റി ചിന്തിച്ചാൽ മറ്റുള്ള എഴുപത് ശതമാനം ആൾക്കാർക്കും ഈ ഇറച്ചി കഴിച്ചുകൂടെ.

National Concern: Study Exposes Malnutrition Among Tribal Populations

കേരളത്തിൽ 2023 ൽ ഒരു പഠനം നടന്നിരുന്നു. Nutrition, Lifestyle and Health “Status Among Tribal Communities: A Case Study of Particularly Vulnerable Tribal Groups of Kerala”. ഈ പഠനത്തിൽ കണ്ടെത്തിയത്, കേരളത്തിലെ ആദിവാസി സമൂഹത്തിലെ മുതിർന്ന ആൾക്കാരിൽ പകുതിയോളം പേർക്കും BMI വളരെക്കുറവാണ് എന്നാണ്. ഇന്ത്യയിലെ മൊത്തം കണക്ക് എടുക്കുമ്പോൾ ഈ സംഖ്യ ഇതിലും കൂടും. ആനുപാതികമായി ഇങ്ങനെ പോഷകക്കുറവ് നേരിടുന്ന ഈ ജനവിഭാഗത്തിനും ഇങ്ങനെ നഷ്ടപ്പെടുത്തുന്ന ഇറച്ചി നമുക്ക് പങ്കുവെക്കാമല്ലോ.

Ignoring Kerala’s Wild Boar Crisis: Central Government’s Inaction Draws Criticism

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കാട്ടു/നാട്ടു പന്നികളുടെ വിഷയത്തിൽ വളരെയധികം പ്രയാസം നേരിടുന്നവർ ആണ്. കേരളം ഈ വിഷയത്തിൽ കേന്ദ്ര സർക്കാരുമായി പലതവണ / പല രീതിയിൽ ആശയവിനിമയം നടത്തിയിട്ടുണ്ടെങ്കിലും വനനിയമങ്ങൾ കയ്യാളുന്ന കേന്ദ്ര സർക്കാർ ഇതുവരെ ആശാവഹമായ നിയമ ഭേദഗതി വരുത്താനോ, ഇതേക്കുറിച്ചു ആധികാരികമായി ജനങ്ങളെ ബോധ്യപ്പെടുത്താനോ ശ്രമിച്ചിട്ടില്ല എന്നുള്ളത് ഒരു വസ്തുതയായി അവശേഷിക്കുന്നു. നിയന്ത്രണങ്ങൾ കടുപ്പിച്ചുകൊണ്ട് നിയമം ഭേദഗതി ചെയ്യുന്നത് അത്ര വലിയ ആനക്കാര്യം അല്ല എന്ന് കരുതുന്നു. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് പണ്ടൊരുകാര്യം പറഞ്ഞിരുന്നു. മണ്ണെണ്ണക്ക് പകരം അല്പം വെളിച്ചെണ്ണ ഒഴിച്ചാലെന്താ?

© അവിട്ടത്താൻ (ജയൻ കൂടൽ)

English Summary

Kerala is facing a growing problem with wild Boars or Wild Pigs, which are increasingly damaging agriculture and threatening human safety. Originally confined to forests, these animals have adapted to rural areas and are now commonly seen across the state. Due to strict forest laws prohibiting hunting, the wild boar population continues to rise, causing significant crop destruction and even some human casualties. Another situation is particularly ironic, given Kerala’s ongoing meat shortage, as thousands of wild boars are killed and buried every year, even though they could be used to meet the state’s food needs.

While the government has allowed licensed individuals to kill and bury wild boars, these measures have not kept pace with the species’ rapid breeding. The culling of wild boars has sparked controversy in Kerala. As the human population grows and demand for fish and meat increases, the central government’s forest policy prohibits the consumption of wild boar meat. There is an urgent need for more sustainable methods to manage the wild boar problem by amending the laws, ensuring both the protection of crops and food security for the people of Kerala.

This article has been viewed: 28
48830cookie-checkകേരളം – നാട്ടുപന്നികളുടെ വിഹാര ഭൂമി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!