കാടിറങ്ങുന്ന വന-ജീവികൾ: കാരണങ്ങളും പരിഹാരങ്ങളും ആശയങ്ങളിൽ

When Wildlife Comes Knocking: The Climate Crisis and Human-Animal Conflict

പല സംസ്ഥാനങ്ങളും നേരിടുന്ന വലിയ ഒരു പ്രശ്നമാണ് മൃഗങ്ങൾ കാടിറങ്ങി വരുന്നതും മനുഷ്യന്റെ സ്വസ്ഥ ജീവിതം തകർക്കുന്നതും (Human Animal Conflicts). എന്നാൽ കാടിറങ്ങി നാട്ടിലേക്ക് എത്തുന്ന ജന്തുജാലങ്ങൾക്കും അവരുടേതായ ഒരു വിഷമകഥ പറയാനുണ്ടാകും.

Human Animal Conflicts in Kerala

കാടിനുള്ളിൽ സ്വാഭാവികമായി ലഭിച്ചുകൊണ്ടിരുന്ന ആഹാരവും, വെള്ളവും ഇല്ലാതായ കഥ. തണൽ നൽകിയിരുന്ന മരങ്ങളും പച്ചപ്പും ചൂട് കാരണം നശിച്ചുപോയ കഥ. ഈ കഥ അത്ര നിസ്സാരവുമല്ല.

The Depletion of Water Sources and Vegetation in the Forests

രണ്ടുതവണയാണ് ഈ കൊച്ചുകേരളത്തിൽ മഴ കനിയുന്നത്. ഇടവപ്പാതിയും, തുലാവര്ഷവും. ഇടയിൽ ചെറിയ വേനൽ മഴകളും. എന്നാൽ ബാക്കി സമയങ്ങളിൽ അനുഭവിക്കേണ്ടിവരുന്ന കടുത്ത ചൂട്, നാട്ടിലും കാട്ടിലും വസിക്കുന്നവർക്കെല്ലാം സഹിക്കാൻ കഴിയാത്ത തരത്തിലുള്ള പ്രയാസങ്ങൾ ആണ് നൽകുന്നത്.

നാട്ടിലെ കാര്യങ്ങൾ നമുക്കറിയാം. എന്നാൽ കാട്ടിലെ ജലസ്രോതസ്സുകൾ വറ്റിവരളുന്നതും, ചെടികളും മരങ്ങളും കരിഞ്ഞുണങ്ങുന്നതും നാം ശ്രദ്ധിക്കാറേയില്ല. കഴിക്കാനും കുടിക്കാനും ഒന്നുമില്ലാതെ വരുന്നതോടെ കാടിനടുത്തുള്ള നാട്ടിലെ ഫലഭൂയിഷ്ഠതയിലേക്ക് വനജീവികൾ ഇറങ്ങും. ജീവൻ നിലനിർത്തണമല്ലോ.

വനാതിർത്തിയോട് തൊട്ടുള്ള സ്ഥലങ്ങളിൽ വളർന്നു നിൽക്കുന്ന മരച്ചീനിയും, കരിമ്പും, കൈതച്ചക്കകളും, വാഴകളും പോലെയുള്ള അനവധി ഫല സസ്യങ്ങളും, ആട്, മാട്, കോഴി മുതലായ ജന്തുക്കളും ഈ വന്യജീവികളെ  അങ്ങോട്ടേക്ക് ആകർഷിക്കുന്നുണ്ട് എന്നൊരു വസ്തുതയും നിലനിൽക്കുന്നുണ്ട്.  

Invasive Plant Species Threatening Forest Ecosystems

വനത്തിൽ വളരുന്ന, സസ്യഭുക്കുകൾക്ക് ഇഷ്ടമല്ലാത്ത അനേകം അധിനിവേശ കളസസ്യങ്ങളും കാടിന്റെ സ്വാഭാവികതക്ക് വലിയ നഷ്ട്ടമാണുണ്ടാക്കുന്നത്. എൺപതോളം ഇത്തരം വിഷ സ്വഭാവമുള്ളതും, ഭക്ഷണത്തിനായി ഉപയോഗിക്കാൻ കഴിയാത്തതുമായ സസ്യങ്ങൾ നമ്മുടെ വനത്തിനുള്ളിൽ വലിയൊരുഭാഗം കവർന്നിട്ടുണ്ട് എന്ന ചില പത്രറിപ്പോർട്ടുകളിൽ കണ്ടിരുന്നു, കോൺഗ്രസ് പച്ച, ധൃതരാഷ്ട്ര പച്ച, വേനപ്പച്ച, മഞ്ഞക്കൊന്ന, കമ്മ്യൂണിസ്റ് പച്ച, ചുഴലി പാറകം, കൊങ്ങിണി സസ്യം, ആന തൊട്ടാവാടി എന്നിങ്ങനെ ഒട്ടനവധി കളസസ്യങ്ങൾ വനം നശിപ്പിക്കുകയാണ്.

Challenges in Reforestation and Conservation Efforts to avoid Human Animal Conflicts

വനത്തിന്റെ ഉള്ളിലേക്ക് അധികദൂരം സഞ്ചരിക്കുക പ്രയാസം തന്നെയാണ്. അവിടെ വന്യജീവികൾക്ക് ഉതകുന്ന, മനുഷ്യനാൽ ചെയ്യാൻ കഴിയുന്ന പല പ്രവർത്തികളും അസാധ്യവുമാണ്. അതായത് ജലം ശേഖരിക്കാൻ കുഴിയെടുക്കുക, സസ്യങ്ങൾ പുതുതായി വെച്ചുപിടിപ്പിക്കുക മുതലായവ. പല ഉൾവനങ്ങളിലും തരിശായ പ്രദേശങ്ങളും കാണാം. വനം എന്ന് പറയുന്നതുതന്നെ, കുറ്റിക്കാടുകളും, നിബിഡമായ മരക്കാടുകളും, മരങ്ങളില്ലാത്ത കുന്നുകളും, തരിശായ സമതലങ്ങളും, കാട്ടുതീയിൽ വെന്തുരുകിയ പ്രദേശങ്ങളും ഒക്കെ ചേരുന്നതാണ്.

കാലാവസ്ഥയിലെ പ്രശ്നങ്ങൾ കാരണവും, മറ്റു പല രീതികളിലും ഉൾവനത്തിനകത്തും വനം കാണാത്ത സ്ഥിതി നിലവിലുണ്ട്. ഇവിടെയെല്ലാം വസിക്കുന്ന വന്യ ജീവിജാലങ്ങൾക്ക് വേണ്ട സസ്യ-ജന്തു ആഹാരം വീണ്ടും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്.

Champions and Seth 1968 പ്രകാരമുള്ള, കേരളത്തിനെ സംബന്ധിച്ച വനത്തിന്റെ Area, Classification and Biodiversity എന്ന ഡോക്യുമെന്റ് ലഭ്യമാണ്. താല്പര്യമുള്ളവർ തെരഞ്ഞുകണ്ടെത്തി പഠനവിധേയമാക്കുക. 

Reforestation Efforts: Aerial Seeding and Its Evolution

വർഷങ്ങൾക്കു മുൻപ് അടുത്തുള്ള റബ്ബർ പ്ലാന്റേഷനിൽ മരങ്ങൾക്ക് തുരിശ് അടിക്കാൻ വേണ്ടി ഹെലികോപ്റ്റർ വരുമായിരുന്നു. വളരെ കൗതുകത്തോടെ അതിന്റെ ചാഞ്ഞും ചരിഞ്ഞും ഉള്ള പറക്കലുകൾ അന്ന് വീക്ഷിച്ചിരുന്നു. നമ്മുടെ നാട്ടിൽ ഏകദേശം 1950 കാലഘട്ടത്തിന് ശേഷമാണ് ഈ പ്രക്രിയ തുടങ്ങിയത്. എന്നാൽ 1921 കാലത്ത് അമേരിക്കയിലെ ഓഹിയോയിൽ ഒരു വ്യക്തി തന്റെ വിമാനമുപയോഗിച്ച് മരങ്ങൾക്ക് മുകളിൽ കീടനാശിനി അടിച്ചിരുന്നു. തന്റെ കറ്റാൽപോ മരങ്ങളെ പുഴുക്കളിൽ നിന്നും സംരക്ഷിക്കാൻ വേണ്ടിയായിരുന്നു അത്. 

എന്തായാലും 1921 ലെ ഈ പണി പലരും ശ്രദ്ധിച്ചു. എന്തുകൊണ്ട് വിമാനം ഉപയോഗിച്ച് സസ്യങ്ങളുടെ വിത്തുകൾ ആകാശത്തുനിന്നും ഭൂമിയിലേക്ക് വിതരണം ചെയ്തുകൂടാ എന്ന വിചാരം പലരുടെയും തലച്ചോറിനെ മഥിക്കാൻ തുടങ്ങി.

1930 ആയപ്പോഴേക്കും ഈ രീതിയിൽ ഉൾവനത്തിലേക്ക് സസ്യങ്ങളുടെ വിത്തുകൾ എത്തിത്തുടങ്ങി. അതിനൊരു പേരുമിട്ടു… ഏരിയൽ സീഡിംഗ്. 1946 കാലം ആയപ്പോഴേക്കും അമേരിക്കയിൽമാത്രം 5000 ഏക്കർ സ്ഥലം വീണ്ടും വനമാക്കി മാറ്റാൻ കഴിഞ്ഞിരുന്നു.

The Innovation of Seed Balls in Reforestation

ഏരിയൽ സീഡിംഗ് വിജയിച്ചതോടെ പുതിയ പരീക്ഷണങ്ങളും തുടങ്ങി. ഇടുന്ന വിത്തുകളിൽ നല്ലൊരുശതമാനം ജീവികൾ ആഹാരമാക്കുന്നു, അല്ലെങ്കിൽ വളർന്നു വരുമ്പോഴേ കഴിച്ചു തീർക്കുന്നു എന്ന പ്രശ്‍നം പരിഹരിക്കാൻ വിത്തുബോളുകൾക്ക് രൂപം കൊടുത്തു. 1987 ലാണ് ആദ്യ വിത്തുബോളുകൾ സീഡിംഗ് ചെയ്തു തുടങ്ങിയത്. 

ഒരു ചാർക്കോൾ കവറിനാൽ വിത്ത് പൊതിഞ്ഞും, അതിനുള്ളിൽ വിത്ത് മുളക്കാൻ വേണ്ട മണ്ണും, ജലവും, കീടനശീകരണ വസ്തുക്കളും, പക്ഷിമൃഗാദികളെ കുറേക്കാലത്തേക്ക് വിത്തിൽ നിന്നും, വളരുന്ന സസ്യത്തിൽ നിന്നും അകറ്റി നിർത്താനുള്ള റിപ്പല്ലന്റുകളും ഉൾക്കൊള്ളുന്നതായിരുന്നു ഓരോ വിത്തുബോളുകളും.

Success Stories of Aerial Seeding Worldwide

എല്ലാ രാജ്യങ്ങളിലും വിത്തുബോളുകൾ വൻ വിജയമായിരുന്നു. 2011 വരെ കെനിയ എന്ന ചെറിയ രാജ്യത്തുമാത്രം പതിനാറ് ദശലക്ഷം വിത്തുബോളുകളാണ് സീഡ് ചെയ്യപ്പെട്ടത്. ചില വിത്തുബോളുകളിൽ ഒന്നിലധികം സസ്യത്തിന്റെ വിത്തുകൾ അടങ്ങിയിരുന്നു.

The Shift to Aerial Dart Sapling for Improved Success

ഡാർട്ട് പോലെ തുളഞ്ഞുകയറുന്നതാണ് ഈ വിദ്യ. പെട്ടെന്ന് നശിക്കുന്ന, അഗ്രഭാഗം കൂർത്ത കവറുകളിൽ തൈകളും അവക്കുവേണ്ട മറ്റു വസ്തുക്കളും ചേർത്ത് പൊതിഞ്ഞു വിമാനത്തിൽ / ഡ്രോണിൽ നിന്നും മണ്ണിലേക്ക് എറിഞ്ഞു പിടിപ്പിക്കുകയും അവ മണ്ണിൽ ആഴ്ന്നിറങ്ങി വളരുകയും ചെയ്യും. 1999 ലാണ് ഈ രീതി ആദ്യമായി പരീക്ഷിച്ചത്. അൻപത് ശതമാനം വിജയം മാത്രമേ ഇതിൽ കിട്ടിയുള്ളൂ. എയ്റോ ഡൈയനാമിക്‌സ് ഒരു കീറാമുട്ടി ആയിരുന്നു. ഇപ്പോഴും ചില കമ്പനികൾ ഇതിന്റെ വിജയശതമാനം കൂട്ടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. എങ്കിലും സീഡ് ബോളിംഗിനോടാണ് എല്ലാവർക്കും താല്പര്യം.

Challenges of Artificial Rain in Forest Conservation

റീ-ഫോറെസ്റ്റേഷന്റെ വിജയത്തിലെ ഏറ്റവും വലിയ ഘടകം മണ്ണിലെ നനവാണ്‌. മഴക്കാലം കഴിയുമ്പോൾ സീഡ് ബോളിംഗ് നടത്തണം. പിന്നീട് മഴയില്ലാ സമയം വരുമ്പോൾ കൃത്രിമ മഴ പെയ്യിക്കണം… ആവശ്യമെങ്കിൽ മാത്രം. കാട്ടിനുള്ളിലെ മൃഗങ്ങൾ പിന്നീട് നാട്ടിലേക്ക് പലായനം ചെയ്യില്ല. സസ്യഭുക്കുകളായ മൃഗങ്ങൾ കാടിനുള്ളിൽ തന്നെ നിന്നാൽ അവയെ ഭക്ഷിക്കുന്ന മാംസഭുക്കുകളും അതിന്റെ ചുറ്റിപ്പറ്റി നിൽക്കും. 

സീഡിങ്ങോ / സാപ്ലിങ്ങോ കുറെ വർഷങ്ങളിൽ റിപ്പീറ്റ് ചെയ്യുന്നതോടെ വനത്തിനുള്ളിലെ സസ്യജാലത്തിന്റെ കുറവ് ഗണ്യമായി പരിഹരിക്കാൻ കഴിയും. അതോടൊപ്പം വന്യജീവികളുടെ ഭക്ഷണക്കുറവും. ഏരിയൽ സീഡിംഗ് ഭാരതത്തിൽ പല സംസ്ഥാനങ്ങളിലും വിജയകരമായി നടത്തിയിട്ടുണ്ട്. കുറച്ചുനാൾ മുൻപ് നേവിയുടെ സഹായത്തോടെ തമിഴ്‌നാട്ടിലെ രാമനാഥപുരത്തു സീഡിംഗ് നടത്തിയിരുന്നു.

കൃത്രിമ മഴ അഥവാ ക്‌ളൗഡ്‌ സീഡിംഗ് ചെലവുവരുന്ന പദ്ധതിയാണ്. മറ്റൊരു ലേഖനത്തിൽ വിശദമാക്കാം.

The Economic and Logistical Costs of Artificial Rain

നമ്മുടെ വിശാലമായ വനമേഖലയിൽ ഒരു തവണ കൃത്രിമ മഴ പെയ്യിക്കണമെകിൽ ഏകദേശം എൺപത് കോടി രൂപയോളം വേണ്ടിവരും. പണം മാത്രം പോരാ. അതിനുള്ള മേഘങ്ങൾ വരണം, കാറ്റുൾപ്പെടെയുള്ള പല ഘടകങ്ങളും അനുകൂലമാവുകയും വേണം. ഐഐടി കാൺപൂർ നടത്തിയ പഠനപ്രകാരം ഒരു ലക്ഷം രൂപ, ഒരു Sq Km ഏരിയക്കായി ചെലവാകും എന്നുള്ളതാണ് എൺപത് കോടിയുടെ കണക്ക്.

ഈയിടെ കണ്ടതാണ്, കേരളത്തിലെ പ്രശ്നബാധിത വനപ്രദേശത്തു അതിർത്തിവേലി കെട്ടാനായി ഇരുന്നൂറ് കോടി രൂപ ചെലവാകും എന്ന കണക്ക്. വനം വകുപ്പാണ് ഈ കണക്ക് പുറത്തുവിട്ടത് എന്ന പ്രമുഖപത്രങ്ങൾ പറഞ്ഞിരുന്നു. ഈ വേലി ജനങ്ങളെ സംരക്ഷിക്കാനാണ് എന്നുള്ളതും ശരിയാണ്, പക്ഷെ മൃഗങ്ങളുടെ കാര്യമോ?

വാഴ നനയുമ്പോൾ ചീരയും നനയും എന്ന് പറയുന്നതുപോലെ കൃത്രിമ മഴ പെയ്യിച്ചാൽ കാട്ടിൽ മാത്രമല്ല ഗുണം, നാട്ടിലും പല ഗുണങ്ങളും കിട്ടും.

Managing Wildlife that Strays into Human Habitats

എന്തെല്ലാം ചെയ്താലും ചില മൃഗങ്ങൾ കാടിന് പുറത്തുചാടും. പ്രത്യേകിച്ച് നാടിനോട് അടുത്തുള്ള വനപ്രദേശത്തുനിന്നും. അവയെ ആകർഷിക്കുന്ന പല കാര്യങ്ങളും നാട്ടുപ്രദേശത്തുണ്ടാകുമല്ലോ!

അങ്ങനെ എത്തപ്പെടുന്ന മൃഗങ്ങളെ, കഴിക്കാൻ പറ്റുന്നവയാണെങ്കിൽ അതിനുപയോഗിക്കണം എന്ന അഭിപ്രായം തന്നെയാണ് എനിക്കുള്ളത്. അല്ലാത്തവയെ കാടുകയറ്റണം..

The Debate on Hunting Laws and Sustainable Wildlife Management

അഭിപ്രായം ആയി കണ്ടാൽ മതി. നിയമം ലംഘിക്കണം എന്ന പക്ഷക്കാരനല്ല ഞാൻ, നിയമം ഭേദഗതി ചെയ്യപ്പെട്ട് ഇത്തരം വിഷയങ്ങളിൽ അനുകൂലരീതി ഉണ്ടാകണം എന്ന പക്ഷക്കാരനാണ്.

ഭാരതത്തിന്റെ വനപ്രദേശത്തുള്ള മൃഗങ്ങളുടെ ഇറച്ചി നമുക്ക് കഴിക്കാൻ കഴിയില്ല, അവയെ കൊല്ലാനും കഴിയില്ല. നിയമം മൂലം നിരോധിച്ചതാണ്. ആ നിയമം അംഗീകരിക്കുകയും ചെയ്യുന്നു. 

Legal and Ethical Challenges in Wildlife Handling

മറ്റു പല രാജ്യങ്ങളും വേട്ടക്കാർക്ക് Exam നടത്തി, അതും ഓരോ തരം മൃഗങ്ങൾക്കും വേണ്ടി വ്യത്യസ്ത പരീക്ഷ നടത്തി, വേട്ടയാടാനുള്ള ലൈസൻസ് കൊടുക്കാറുണ്ട്. കൂടുതലും ജനവാസ മേഖലയിലും അതിനോട് ചേർന്നുള്ള വനമേഖലയിലും ആണ് വേട്ടയാടാൻ അനുവദിക്കുക. ഇത്തരം കാട്ടിറച്ചി പല രാജ്യങ്ങളും വിൽക്കാറുണ്ട്. നിരോധനം ഉള്ള മൃഗങ്ങളുടെ ഇറച്ചി വരെ ഇതിലുൾപ്പെടും. അനേകം ഉദാഹരണങ്ങൾ നമുക്ക് മുന്പിലുണ്ട്. ഇറച്ചി കൊടുക്കുന്നത് മാത്രമല്ല, അത് സുരക്ഷിതമായി എങ്ങനെ പാചകം ചെയ്യാം എന്നുള്ള നിർദ്ദേശങ്ങളും സർക്കാർ നൽകാറുണ്ട്.

എന്നാൽ നമ്മുടെ രാജ്യത്ത് ഇങ്ങനെ ഒരു സൗകര്യം വന്നാൽ അവ ദുരുപയോഗം ചെയ്യപ്പെടും എന്നുള്ളതിൽ ഒരു സംശയവും വേണ്ട. തോക്കുമായി നേരെ ഉൾവനത്തിലേക്ക് വേട്ടക്കാർ പോയിത്തുടങ്ങും. ജനവാസമേഖലയിൽ എത്തിപ്പെടുന്നവയെ വേട്ടയാടുന്നതിനുള്ള ഭേദഗതി ഇത്തരം വേട്ടക്കാർ പൂർണ്ണമായും ഉൾക്കൊള്ളില്ല. അത് എങ്ങനെ തരണം ചെയ്യും എന്നതിലാണ് നിയഭേദഗതി വന്നാൽത്തന്നെ അതിന്റെ വിജയം പറയാനാകൂ .  

The Potential for Sustainable Wild Meat Harvesting

കേരളത്തിലെ കണക്കുകൾ അനുസരിച്ച് ഇവിടെ ലഭ്യമാകുന്ന ഇറച്ചിയും മത്സ്യവും കേരളത്തിന് തന്നെ തികയുന്നില്ല എന്ന് കാണാം. പന്നികൾ, കാട്ടുപോത്തുകൾ, മ്ലാവുകൾ, മാനുകൾ, മുള്ളൻ പന്നികൾ എന്നിങ്ങനെ പല മൃഗങ്ങളുടെയും ഇറച്ചി സർക്കാർ നിയന്ത്രണത്തിൽ പൗരന്മാർക്ക് എത്തിച്ചാൽ നോൺ വെജിലെ കുറവും പരിഹരിക്കാം, സർക്കാരിന് വരുമാനം ആകും. ഇത്തരമൊരു നിയമഭേദഗതി ഉണ്ടാകും എന്ന പ്രതീക്ഷയോടെ… പന്നികളുടെ മാത്രം വിഷയമെടുത്താൽ ഒരു വർഷത്തിൽ കൊന്ന് മറവ് ചെയ്യുന്നത് രണ്ട് ലക്ഷം കിലോ ഇറച്ചിയാണ് എന്നൊരു കണക്ക് കണ്ടിരുന്നു. വിശദമായി ഒരു ലേഖനം ഇടാം.

Long-term Plans for Replenishing Wildlife through Conservation

കൃതിമമായി ഇത്തരം വന്യജീവികളുടെ പ്രജനനം സാധ്യമായതിനാൽ വേണമെങ്കിൽ കൂടുതൽ വന്യജീവികളുടെ കുഞ്ഞുങ്ങളെ വളർത്തി കാട്ടിലേക്ക് വിടാനും കഴിയും.. നാം മത്സ്യക്കുഞ്ഞുങ്ങളെ ഡാമിൽ നിക്ഷേപിക്കാറില്ലേ… പിന്നീടുള്ള വിളവെടുപ്പിനായി… ഇതൊരു നീണ്ടകാല പദ്ധതിയാണ്. ഉടനടി ലാഭം കിട്ടാത്തത്. ഇക്കഴിഞ്ഞ വർഷം മുന്നൂറോളം മാൻകുഞ്ഞുങ്ങളെ പ്രജനനം നടത്തി കാട്ടിലേക്ക് കയറ്റി വിട്ടിരുന്നു. അവ സ്വാഭാവിക രീതിയിൽ എത്ര മാനുകളുടെ തലമുറകളെ സൃക്ഷ്ടിക്കും. ചിന്തിക്കുക.

Just the Thought…

നമ്മുടെ ആവാസവ്യവസ്ഥ, വന്യജീവികളുടെ നിലനിൽപ്പ്, ഇരുകൂട്ടരുടെയും ആഹാര ദൗർലഭ്യം എന്നിവയെല്ലാം ആരോഗ്യപരമായും, ആശയപരമായും ചിന്തിക്കും എന്ന് കരുതുന്നു.

© അവിട്ടത്താൻ (ജയൻ കൂടൽ)

English Summary

Many states are experiencing increasing conflicts between wild animals and humans as animals venture into human habitats in search of food and water. Human Animal Conflicts is largely due to deforestation, climate change, and the drying up of water sources, which have severely impacted the availability of resources in forests. Human activities and environmental changes are pushing animals closer to villages, emphasizing the need to restore and balance ecosystems through efforts like aerial seeding, cloud seeding and reforestation.

Techniques like seed balling and aerial sapling darting have been introduced to improve forest restoration. Seed balls, protected by a charcoal layer, prevent seeds from being eaten, while aerial sapling darting directly plants saplings into the soil. While these efforts have had mixed success, ongoing reforestation attempts show promise. Additionally, there are debates about managing wildlife populations sustainably, including potential changes to hunting laws, but such practices must be carefully regulated to prevent misuse.

According to statistics from Kerala, the available meat and fish are insufficient for the state’s needs. If the government regulates the supply of meat from various animals like pigs, wild boars, and deer, it could address the deficit in non-vegetarian options and generate revenue. A proposal to amend laws is anticipated, especially since about 200,000 kilograms of pork is harvested annually. Additionally, it is feasible to breed these wildlife species artificially, similar to releasing fish fry into dams for future harvests. This approach is a long-term strategy, not immediately profitable. Human Animal Conflicts is a serious concern in Kerala especially.

This article has been viewed: 10
47990cookie-checkകാടിറങ്ങുന്ന വന-ജീവികൾ: കാരണങ്ങളും പരിഹാരങ്ങളും ആശയങ്ങളിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!